രാത്രിയിലും പ്രവര്‍ത്തിക്കുന്ന സൗരോര്‍ജ്ജ നിലയം

ഒരു കല സൃഷ്ടിയായി തോന്നും ഈ പ്രൊജക്റ്റ് കണ്ടാല്‍ തോന്നുക. എന്നാല്‍ ഈ വൃത്താകൃതിയിലുള്ള കണ്ണാടികള്‍ രാത്രിയിലും പ്രവര്‍ത്തിക്കുന്ന സൗരോര്‍ജ്ജ നിലയത്തിന്റേതാണ്. തെക്കെ സ്പെയിനിലെ Seville ല്‍ 185 ഹെക്റ്റര്‍ സ്ഥലത്ത് വ്യപിച്ചുകിടക്കുന്ന ഈ Gemasolar നിലയത്തിന് 2,650 കണ്ണാടികളിണുള്ളത്. heliostats എന്ന് വിളിക്കുന്ന ഈ കണ്ണാടികള്‍ സൗരോര്‍ജ്ജത്തിന്റെ 95% ഒരു സ്വീകരണിയിലേക്ക് കേന്ദ്രീകരിക്കുന്നു. അവിടെ ഉപ്പിനെ 900C ചൂടാക്കി ദ്രാവകമാക്കുന്നു. ആ ഉരുകിയ ഉപ്പ് ഉപയോഗിച്ച് നീരാവിയുണ്ടാക്കുന്നു. ആ നീരാവി ടര്‍ബൈനെ തിരിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നു. … Continue reading രാത്രിയിലും പ്രവര്‍ത്തിക്കുന്ന സൗരോര്‍ജ്ജ നിലയം

സോളാര് ടണല് പ്രൊജക്റ്റ് ഉദ്ഘാടനം ചെയ്തു

ഒരു തീവണ്ടി വിജയകരമായി ഓടിക്കൊണ്ട് സൌരോര്ജ്ജം കൊണ്ടു പ്രവര്ത്തിക്കുന്ന സിസ്റ്റം ഉദ്ഘാടനം ചെയ്തെന്ന് ബല്ജിയത്തിലെ റയില് കമ്പനിയായ Infrabel പറഞ്ഞു. ആംസ്റ്റര്ഡാമിനും ബെല്ജിയത്തിലെ Antwerp നുമിടയിലുള്ള അതി വേഗ തീവണ്ടി പാതയില് 3.4 കിലോമീറ്റര് നീളത്തിലുള്ള ടണല് നിര്മ്മിച്ച് അതിന് പുറത്ത് സോളാര് പാനലുകള് പാകിയിരിക്കുകയാണ്. Antwerp North-South junction നിലും Antwerp Central Station നിലും സിഗ്നലിങ്ങിനും വെളിച്ചത്തിനും ചൂടാക്കാനും ആണ് ഈ പാനലുകള് നിര്മ്മിക്കുന്ന വൈദ്യുതി ഉപയോഗിക്കുന്നത്. ബല്ജിയത്തിലെ Brasschaat, Schoten മുന്സിപ്പാലിറ്റികളുടെ സംയുക്ത … Continue reading സോളാര് ടണല് പ്രൊജക്റ്റ് ഉദ്ഘാടനം ചെയ്തു

ഫ്രാന്‍സില്‍ വമ്പന്‍ സൗരോര്‍ജ്ജ നിലയം

രണ്ട് സൗരോര്‍ജ്ജ (PV) നിലയം പ്രവര്‍ത്തന ക്ഷമമായെന്ന് പുനരുത്പാദിതോര്‍ജ്ജ കമ്പനിയായ Enfinity പറഞ്ഞു. ഫ്രാന്‍സില്‍ അവര്‍ നിര്‍മ്മിച്ച Les Mées നിലയം രാജ്യത്തെ ഏറ്റവും വലുതാണ്. യൂറോപ്പ് സൗരോര്‍ജ്ജ ദിനങ്ങള്‍ കൊണ്ടാടിയ (9 – 15 മെയ്) ആഴ്ച്ചയില്‍ തന്നെയാണ് ഇവരും ഉദ്ഘാടനം നടത്തിയത്. സാമ്പത്തിക മാന്ദ്യത്തിന്റെ കരിനിഴല്‍ ഉണ്ടായിട്ടുകൂടി Enfinity ക്ക് രണ്ട് നിലയങ്ങളും പണി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. Les Mées നിലയത്തിന്റെ പ്രധാന സവിശേഷതകള്‍: 7 കോടി യൂറോ ചിലവ്. 350 തൊഴിലാളികള്‍ പണിയെടുത്തു. … Continue reading ഫ്രാന്‍സില്‍ വമ്പന്‍ സൗരോര്‍ജ്ജ നിലയം

പ്രകാശ ബാറ്ററി

പ്രകാശത്തിന്റെ നാടകീയവും വിസ്‌മയകരവുമായ കാന്തിക സ്വഭാവം University of Michigan ലെ ഗവേഷകര്‍ കണ്ടെത്തി. സോളാര്‍ പാനലുകളില്ലാതെ സൂര്യപ്രകാശത്തില്‍ നിന്ന് വൈദ്യുതി ഉണ്ടാക്കാനുള്ള വഴിയാണിത്. അത് പ്രകാശ ബാറ്ററി ആണെന്നാണ് Electrical Engineering and Computer Science, Physics and Applied Physics ന്റെ പ്രഫസര്‍ Stephen Rand പറയുന്നത്. പ്രകാശത്തിന് വൈദ്യുത ഘടകവും കാന്തിക ഘടകവും ഇണ്ട്. ഇതുവരെ കാന്തിക ഘടകം ശക്തി കുറഞ്ഞതാണെന്ന് കരുതിയിരുന്നത്. അതുകൊണ്ട് അവഗണിക്കപ്പെട്ടു. എന്നാല്‍ ശരിയയായ തീവൃതയില്‍ അചാലകമായ വസ്തുവിലൂടെ … Continue reading പ്രകാശ ബാറ്ററി

1.1MW സൗരോര്‍ജ്ജ നിലയം വെറും 40 ദിവസം കൊണ്ട് നിര്‍മ്മിച്ചു

സൗരോര്‍ജ്ജ നിലയങ്ങള്‍ക്ക് വേണ്ട infrastructure നല്‍കുന്ന കമ്പനിയാണ് Unirac, Inc. അവരുടെ Unirac ISYS Ground Mount (IGM) രീതി ഉപയോഗിച്ച് അവരും Wise Power Systems ഉം കൂടിച്ചേര്‍ന്ന് ന്യൂ ജഴ്സിയിലെ (New Jersey) Vineland ഒരു സൗരോര്‍ജ്ജ നിലയം നിര്‍മ്മിച്ചു. അഞ്ച് snowstorms ന് ഇടയിലും അവര്‍ക്ക് വെറും 40 ദിവസം കൊണ്ട് 1.1 മെഗാവാട്ട് നിലയത്തിന്റെ പണി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞു. 4,080 പാനല്‍ മൊഡ്യൂളുകളാണ് ഈ നിലയത്തിനുള്ളത്. RFC Container Co. Inc.ഉം … Continue reading 1.1MW സൗരോര്‍ജ്ജ നിലയം വെറും 40 ദിവസം കൊണ്ട് നിര്‍മ്മിച്ചു

അമേരിക്കയിലെ ഏറ്റവും വലിയ സൌരോര്‍ജ്ജ നിലയം പ്രവര്‍ത്തിച്ചു തുടങ്ങി

അമേരിക്കയില്‍ സൌരോര്‍ജ്ജ നിലയയങ്ങള്‍ തന്നത്താനെ പ്രവര്‍ത്തിച്ചു തുടങ്ങുകയാണ്. സാന്‍ഡിയാഗോ ആസ്ഥാനമായ Sempra Generation അമേരിക്കയിലെ ഏറ്റവും വലിയ സൌരോര്‍ജ്ജ നിലയം Boulder City, Nev. ല്‍ പണിതു തീര്‍ത്തു. ലാസ് വെഗാസില് നിന്ന് 64 കിലോമീറ്റര്‍ അകലെയാണിത്. 48-മെഗാവാട്ടിന്റെ Copper Mountain Solar ന് 775,000 thin-film സോളാര്‍ പാനലുകളുണ്ട്. 14,000 വീടുകള്‍ക്ക് അത് വൈദ്യുതി നല്കും. ജനുവരി 2010 നാണ് 380 ഏക്കര്‍ മരുഭൂമിയില്‍ അവര്‍ പണി തുടങ്ങിയത്. 350 നിര്‍മ്മാണ തൊഴിലാളികള്‍ 775,000 thin-film … Continue reading അമേരിക്കയിലെ ഏറ്റവും വലിയ സൌരോര്‍ജ്ജ നിലയം പ്രവര്‍ത്തിച്ചു തുടങ്ങി

1.1 മെഗാവാട്ട് സൗരോര്‍ജ്ജനിലയം HP ഫാക്റ്ററിയില്‍

SunPower ഉം HP ഉം ചേര്‍ന്ന് San Diego യിലെ HP യുടെ പ്രിന്റര്‍ ഫാക്റ്ററിയുടെ മേല്‍ക്കൂരയില്‍ 1.1 MW സൗരോര്‍ജ്ജനിലയം സ്ഥാപിച്ചു. വാണിജ്യ സ്ഥാപനങ്ങളുടെ മേല്‍ക്കൂരയില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പാനുള്ള സാദ്ധ്യതക്ക് ഉദാഹരണമാണിത്. SunPower ന്റെ T10 Solar Roof Tiles ഉപയോഗിക്കുന്ന ഈ നിലയം 5 ലക്ഷം കിലോഗ്രാം കാര്‍ബണ്‍ ഉദ്‌വമനം ഒരു വര്‍ഷം തടയും. 200,000 ചതുരശ്ര അടി മേല്‍ക്കൂരയാണ് 180-190w ടൈല്‍ കൊണ്ട് മൂടിയിരിക്കുന്നത്. ഫാക്റ്ററിക്ക് വേണ്ട വൈദ്യുതിയുടെ 10% ഇതില്‍ … Continue reading 1.1 മെഗാവാട്ട് സൗരോര്‍ജ്ജനിലയം HP ഫാക്റ്ററിയില്‍

2009 ല്‍ പാനല്‍ സൌരോര്‍ജ്ജം 44% വര്‍ദ്ധിച്ചു

കടം കിട്ടാന്‍ വിഷമമായിട്ടു കൂടി ആഗോള വ്യവസായം 6.4 ഗിഗാ വാട്ട് പുതിയ നിലയങ്ങള്‍ സ്ഥാപിച്ചു. അങ്ങനെ മൊത്തം സൌരോര്‍ജ്ജം 20 ഗിഗാവാട്ടായി(GW) എന്ന് EPIA പറയുന്നു. സബ്സിഡിയും സൌരോര്‍ജ്ജ വൈദ്യുതിക്ക് നല്‍കുന്ന feed-in tariff എന്ന price premium ഉം ആണ് ഈ വളര്‍ക്ക് കാരണം. കഴിഞ്ഞ വര്‍ഷം ജര്‍മ്മനിയായിരുന്നു ഏറ്റവും വലിയ കമ്പോളം. അവര്‍ 3 ഗിഗാവാട്ട് (GW) സ്ഥാപിച്ചു. പിന്നില്‍ യഥാക്രമം ഇറ്റലി, ജപ്പാന്‍, അമേരിക്ക എന്നിവരുണ്ട്. 2010 ലും ജര്‍മ്മനിയായിരിക്കും വലിയ … Continue reading 2009 ല്‍ പാനല്‍ സൌരോര്‍ജ്ജം 44% വര്‍ദ്ധിച്ചു

ഒരു മെഗാവാട്ട് സൌരോര്‍ജ്ജ നിലയം

Wal-Mart Stores Inc പുനരുത്പാദിതോര്‍ജ്ജത്തിലേക്ക് മാറാനുള്ള അവരുടെ പദ്ധതിയില്‍ മുന്നോട്ട് നീങ്ങുകയാണ്. അവര്‍ ഏറ്റവും വലിയ സൌരോര്‍ജ്ജ നിലയം നിര്‍മ്മിച്ചു. Paramount, Baldwin Park, San Bernardino എന്നിവിടങ്ങളില്‍ മൂന്ന് സൌരോര്‍ജ്ജനിലയങ്ങള്‍ അവര്‍ സ്ഥാപിച്ചു. Apple Valley യിലെ അവരുടെ വിതരണ കേന്ദ്രത്തില്‍ 7 ഏക്കര്‍ സ്ഥലത്ത് 5,300 സോളാര്‍ പാനലുകളോട് കൂടിയ നിലയമാണ് പ്രവര്‍ത്തിച്ച് തുടങ്ങിയത്. ഒരു മെഗാവാട്ട് ശേഷിയുള്ള അതിന് 175 വീടുകള്‍ക്ക് വേണ്ട വൈദ്യുതി നല്‍കാനാവും. മേയ് 2007 ആണ് കമ്പനി ആദ്യമായി … Continue reading ഒരു മെഗാവാട്ട് സൌരോര്‍ജ്ജ നിലയം

Alpha Energy അമേരിക്കയിലെ ഏറ്റവും വലിയ സൌരോര്‍ജ്ജ carport നിര്‍മ്മിച്ചു

ഗ്രിഡ്ഡുമായി ബന്ധപ്പെടുത്തിയ 1MW ന്റെ സൌരോര്‍ജ്ജ നിലയം Bordentown, NJ യില്‍ പ്രവര്‍ത്തിച്ച് തുടങ്ങി. 13,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള നിലയത്തിന് 170W വീതം ശേഷിയുള്ള 5,880 പാനലുകളുണ്ട്. മൊത്തം പാനല്‍ ഘടനയും 11 വ്യത്യസ്ഥ inverters മായാണ് ബന്ധിപ്പിച്ചിരിക്കുന്നത്. അതിനാല്‍ ഒരു പാനല്‍ നീക്കം ചെയ്താലും വൈദ്യുതോല്‍പ്പാദനത്തിന് ഭംഗം സംഭവിക്കില്ല. അതായത് ഒരു പാനലിന് കുഴപ്പം സംഭവിച്ചാലും ബാക്കിയുള്ളവ ഊര്‍ജ്ജം നല്‍കിക്കൊണ്ടിരിക്കും. പ്രതിവര്‍ഷം 1,056,000 യൂണിറ്റ് വൈദ്യുതി ഈ നിലയത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നു. 114 അമേരിക്കന്‍ … Continue reading Alpha Energy അമേരിക്കയിലെ ഏറ്റവും വലിയ സൌരോര്‍ജ്ജ carport നിര്‍മ്മിച്ചു