ബ്രിട്ടണിന്റെ യഥാര്‍ത്ഥ ഹരിത ഗൃഹവാതക ഉദ്‌വമനം

ബ്രിട്ടണിന്റെ സമ്പദ് ഘടന വളരുന്നതനുസരിച്ച് അവരുടെ ഹരിത ഗൃഹ വാതക ഉദ്‌വമനവും കൂടുകയാണ്. വ്യോമയാനം, ഷിപ്പിങ്ങ്, ഇറക്കുമതി ഇവയെ ഒക്കെ അനുസരിച്ചാണ് ഉദ്‌വമനം. സര്‍ക്കാരിന്റെ വാദങ്ങള്‍ക്ക് വിരുദ്ധമായി Stockholm Environment Institute ന്റെ പഠനമാണിത് വെളിച്ചത്ത് കൊണ്ടുവന്നത്. ഇതിന് ശേഷം WWF നടത്തിയ പ്രതിക്ഷേധങ്ങളില്‍ പറഞ്ഞത് ബ്രിട്ടണിന്റെ ഉദ്‌വമനം അവര്‍ റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ 49% കൂടുതലാണെന്നാണ്. സര്‍ക്കാര്‍ വകുപ്പായ Defra യുടെ കണക്കുദ്ധരിച്ച മന്ത്രി പറയുന്നത് ഉദ്‌വമനം 5% കുറഞ്ഞെന്നുമാണ്. എന്നാല്‍ 1992 മുതല്‍ 2004 വരെ … Continue reading ബ്രിട്ടണിന്റെ യഥാര്‍ത്ഥ ഹരിത ഗൃഹവാതക ഉദ്‌വമനം

നൈട്രജന്‍ ട്രൈഫ്ലൂറൈഡ് : പുതിയ ഹരിത ഗൃഹ വാതകം

4,000 ടണ്‍ നൈട്രജന്‍ ട്രൈഫ്ലൂറൈഡ് (nitrogen triflouride) ആണ് ഓരോ വര്‍ഷവും flat screen TVs യും monitors ഉം നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നത്. ഈ വാതകം കാര്‍ബണ്‍ ഡൈ ഓക്സൈഡിനേക്കാള്‍ 17,000 മടങ്ങ് ശക്തിയുള്ള ഹരിത ഗൃഹ വാതമാണെന്ന് Irvine ല്‍ പ്രവര്‍ത്തിക്കുന്ന Environment Institute of the University of California ലെ Michael Prathner പറയുന്നു. Geophysical Research Letters ല്‍ ആണ് അദ്ദേഹത്തിന്റെ ലേഖനം വന്നത്. "അത് വ്യവസായവത്കൃത രാജ്യങ്ങളുടെ perflourocarbons (PFCs) … Continue reading നൈട്രജന്‍ ട്രൈഫ്ലൂറൈഡ് : പുതിയ ഹരിത ഗൃഹ വാതകം

ഹരിത ഗൃഹ വാതകങ്ങളുടെ അളവ് പ്രസിദ്ധപ്പെടുത്താനുള്ള ശ്രമം

ഹരിതഗൃഹ വാതകങ്ങള്‍ വന്‍തോതില്‍ ഉദ്‌വമനം നടത്തുന്ന ആസ്ട്രേലിയയിലെ വ്യവസായികള്‍ ജൂലൈ 1, 2008 മുതലുള്ള ഉദ്‌വമനത്തിന്റെ അളവ് സര്‍ക്കാരിനെ ഒക്റ്റോബര്‍ 2009 ന് മുമ്പായി അറിയിക്കണം. ജൂലൈ 1 മുതല്‍ പ്രതിവര്‍ഷം 125 കിലോ ടണോ അതില്‍ കൂടുതലോ ഉദ്‌വമനമോ 500 ടെറാ ജൂളോ അതില്‍ കൂടുതലോ ഊര്‍ജ്ജം ഉപയോഗിക്കുന്ന കോര്‍പ്പറേറ്റ് ഗ്രൂപ്പുകള്‍ ആ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണം. 25 കിലോ ടണ്‍ ഹരിതഗൃഹ വാതകമോ 100 ടെറാ ജൂള്‍ ഊര്‍ജ്ജം ഉപയോഗിക്കുന്നവരും അതിന് മുകളില്‍ ഉള്ളവരും … Continue reading ഹരിത ഗൃഹ വാതകങ്ങളുടെ അളവ് പ്രസിദ്ധപ്പെടുത്താനുള്ള ശ്രമം

ഹരിത ഗൃഹ വാതകങ്ങളും ആഗോള തപനവും തമ്മിലുള്ള ബന്ധം

അന്റാര്‍ക്ടികയിലെ ഐസില്‍ കുടുങ്ങികിടക്കുന്ന വായൂ കുമിളകളിലെ വായിവിനെകുറിച്ചൊരു പഠനം നടക്കുകയുണ്ടായി. കൂടുതല്‍ ആഴത്തിലുള്ള മഞ്ഞ് പാളികള്‍ കൂടുതല്‍ പഴക്കം ചെന്നതാണ്. അങ്ങനെ 800,000 വര്‍ഷങ്ങള്‍ പഴകിയ ഐസ് പാളികളിലെ അന്തരീശ വായൂ ആണ് പഠനത്തിന് ഉപയോഗിച്ചത്. നേച്ചര്‍ മാസികയിലെ ഈ പഠനത്തിന്റെ റിപ്പോര്‍ട്ട് Oregon State University ലെ geosciences ന്റെ അസോസിയേറ്റീവ് പ്രൊഫസര്‍ Edward Brook പ്രസിദ്ധപ്പെടുത്തി. 800,000 വര്‍ഷങ്ങള്‍ മുമ്പത്തെ അന്തരീക്ഷത്തില്‍ ഉള്ളതിനേക്കാള്‍ 134% കൂടുതല്‍ മീഥേനും 24% കൂടുതല്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡും … Continue reading ഹരിത ഗൃഹ വാതകങ്ങളും ആഗോള തപനവും തമ്മിലുള്ള ബന്ധം