സമുദ്രത്തിന്റെ അമ്ലവത്കരണം

ഭാവിയിലെ സമുദ്രത്തിന്റെ അമ്ല സ്വാധീനത്തെക്കുറിച്ച് ഒരു പുതിയ പഠനം സ്വീഡനിലേയും ആസ്ട്രേലിയയിലേയും ശാസ്ത്രജ്ഞര്‍ നടത്തി. അടുത്ത 100 വര്‍ഷ സമയത്ത് സമുദ്രോപരിതല ജലത്തിന്റെ കുറയുന്ന pH വലിയ പ്രശ്നങ്ങളുണ്ടാക്കുമെന്നാണ് അവരുടെ കണ്ടെത്തല്‍. കടല്‍ ചേന (sea urchin) വര്‍ഗ്ഗമായ Heliocidaris Erythrogramma എന്ന സ്പീഷീസിനെ ആണ് അവര്‍ പഠനവിധേയമാക്കിയത്. ഇപ്പോഴത്തെ pH ആയ 8.1 ല്‍ നിന്ന് 2100 ല്‍ പ്രതീക്ഷിക്കുന്ന 7.7 pH എന്ന കൂടുതല്‍ അസിഡിക്ക് ആയ അവസ്ഥയിലേക്ക് ജലത്തെമാറ്റി ഈ ജിവികള്‍ക്ക് ആ … Continue reading സമുദ്രത്തിന്റെ അമ്ലവത്കരണം

ഇന്‍ഫ്രാ റെഡ് കിരണങ്ങളേയും ഉപയോഗിക്കുന്ന സോളാര്‍ സെല്‍

ഇക്കാലത്തെ സോളാര്‍ സെല്ലുകള്‍ ഭൂമില്‍ പതിക്കുന്ന സൗരോര്‍ജ്ജത്തിന്റെ പകുതി വരുന്ന ഇന്‍ഫ്രാ റെഡ് കിരണങ്ങളെ ഒഴുവാക്കി ദൃശ്യ പ്രകാശത്തെ മാത്രമേ ഉപയോഗിക്കുന്നുള്ളു. എന്നാല്‍ സ്പെയിനിലെ ഗവേഷകര്‍ കണ്ടെത്തിയ പുതിയ പദാര്‍ത്ഥം ഇന്‍ഫ്രാ റെഡ് കിരണങ്ങളേയും വൈദ്യുതിയായി മാറ്റും. സാധാരണ സോളാര്‍ സെല്ലുകള്‍ സിലിക്കണ്‍ അടിസ്ഥാനമായ അര്‍ദ്ധചാലകങ്ങളാല്‍ നിര്‍മ്മിതമാണ്. എന്നാല്‍ അവക്ക് ഇന്‍ഫ്രാ റെഡിനെ സ്വീകരിക്കാന്‍ കഴിയാത്തതിനാല്‍ സൈദ്ധാന്തിക ആഗിരണ പരിധി 40% ആണ്. പ്രായോഗിക പരിധി 30% വും. എന്നാല്‍ പുതിയ പദാര്‍ത്ഥം ദൃശ്യ-ഇന്‍ഫ്രാ റെഡ് ഫോട്ടോണുകളെ … Continue reading ഇന്‍ഫ്രാ റെഡ് കിരണങ്ങളേയും ഉപയോഗിക്കുന്ന സോളാര്‍ സെല്‍

സാധാരണ ദിവസം കാത്തുകൊണ്ട്: ഇറാഖിലെ ജീവിതത്തെക്കുറിച്ച്

Farnaz Fassihi 2004 ല്‍ അയച്ച ഇ-മെയില്‍. ലോകം മുഴുവന്‍ വായിച്ച ഒരു ഇ-മെയില്‍ ആണത്. വാള്‍ സ്റ്റ്രീറ്റ് ജേണലിന്റെ ഇറാഖ് correspondent ആയ Farnaz Fassihi അവളുടെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമായി ഒരു സ്വകാര്യ ഇ-മെയില്‍ ആയച്ചു. അവരുടെ പ്രസിദ്ധപ്പെടുത്തിയ ലേഖനത്തേക്കാള്‍ യഥാര്‍ത്ഥ ചിത്രമാണ് ആ ഇ-മെയില്‍ നല്‍കുന്നത്. അവള്‍ എഴുതുന്നു, "ഇറാഖ് പൂര്‍ണ്ണമായി നഷ്ടപ്പെട്ടു കഴിഞ്ഞുവെന്ന് ആളുകള്‍ക്ക് തോന്നാം. തീവൃമായ നാശത്തില്‍ നിന്ന് അതിന് കരകയറാന്‍ കഴിയില്ലെന്ന് യാഥാര്‍ത്ഥ്യങ്ങള്‍ നേരിട്ട് കാണുന്ന ഞങ്ങള്‍ക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. … Continue reading സാധാരണ ദിവസം കാത്തുകൊണ്ട്: ഇറാഖിലെ ജീവിതത്തെക്കുറിച്ച്

Playland ലെ 39,000 പ്ലാസ്ററിക് ബാഗുകള്‍

Westchester ലെ കുട്ടികള്‍ പരിസ്ഥിതി മെച്ചമാക്കാനായി കഴിഞ്ഞയാഴ്ച Playland അമ്യൂസ്മെന്റ് പാര്‍ക്കില്‍ നിന്ന് പ്ലാസ്ററിക് മലിന ബാഗുകള്‍ ശേഖരിച്ചു. ഏകദേശം 210 കിലോയോളം ഭാരമുണ്ട് മൊത്തം ബാഗുകള്‍ക്ക്. ഡസന്‍ കണക്കിന് പ്രാദേശിക സ്കൂളുകളില്‍ നിന്ന് ധാരാളം കുട്ടികള്‍ ജൂണ് 28 ന് "പ്ലാസ്ററിക് ബാഗു ദിനം" ആചരിക്കാന്‍ ഒത്തുകൂടി. 100 ല്‍ കൂടുതല്‍ ബാഗുകള്‍ ശേഖരിക്കുന്ന കുട്ടികള്‍ക്ക് ഒരു ദിവസത്തേക്കുള്ള സൗജന്യ പാസും ലഭിച്ചു. കുട്ടികളില്‍ പരിസ്ഥിതി ബോധം വളര്‍ത്താനും റീസൈക്ലിങ്ങിന്റെ ആവശ്യകത ബോദ്ധ്യപ്പെടുത്താനും Westchester County … Continue reading Playland ലെ 39,000 പ്ലാസ്ററിക് ബാഗുകള്‍

കെനിയയിലെ ഭൌമതാപോര്‍ജ്ജം

ഉയരുന്ന വൈദ്യുതി ആവശ്യകതയെ നേരിടാന്‍ കെനിയ പരിസ്ഥിതിക്ക് കുഴപ്പം വരാതെ ഭൌമതാപോര്‍ജ്ജം ഉപയോഗിക്കാനിള്ള പരിപാടി തുടങ്ങുന്നു. 3.7 കോടി ജനങ്ങളുടെ ഈ രാജ്യത്ത് വൈദ്യുത ഉപഭോഗം 1,080 മെഗാവാട്ടാണ്. വളരുന്ന സമ്പദ് വ്യവസ്ഥയും ജനസംഖ്യയും വൈദ്യുതി ആവശ്യകത പ്രതിവര്‍ഷം 8% എന്ന തോതിലാണ് വളരുന്നത്. സ്ഥിരമായുണ്ടാകുന്ന വരള്‍ച്ചയും വനനശീകരണവും ജലവൈദ്യുത പദ്ധതികളുടെ ശേഷികുറക്കുന്നു. ഈ സ്ഥിതിയിലാണ് കെനിയ അടുത്ത 10 വര്‍ഷങ്ങളില്‍ 2,000 മെഗാവാട്ട് വൈദ്യുതി ഭൌമതാപോര്‍ജ്ജത്തില്‍ നിന്ന് കണ്ടെത്താനുള്ള പരിപാടിക്ക് തുടക്കം കുറിച്ചത്. Naivasha ക്ക് … Continue reading കെനിയയിലെ ഭൌമതാപോര്‍ജ്ജം

ബ്രിട്ടണിന്റെ യഥാര്‍ത്ഥ ഹരിത ഗൃഹവാതക ഉദ്‌വമനം

ബ്രിട്ടണിന്റെ സമ്പദ് ഘടന വളരുന്നതനുസരിച്ച് അവരുടെ ഹരിത ഗൃഹ വാതക ഉദ്‌വമനവും കൂടുകയാണ്. വ്യോമയാനം, ഷിപ്പിങ്ങ്, ഇറക്കുമതി ഇവയെ ഒക്കെ അനുസരിച്ചാണ് ഉദ്‌വമനം. സര്‍ക്കാരിന്റെ വാദങ്ങള്‍ക്ക് വിരുദ്ധമായി Stockholm Environment Institute ന്റെ പഠനമാണിത് വെളിച്ചത്ത് കൊണ്ടുവന്നത്. ഇതിന് ശേഷം WWF നടത്തിയ പ്രതിക്ഷേധങ്ങളില്‍ പറഞ്ഞത് ബ്രിട്ടണിന്റെ ഉദ്‌വമനം അവര്‍ റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ 49% കൂടുതലാണെന്നാണ്. സര്‍ക്കാര്‍ വകുപ്പായ Defra യുടെ കണക്കുദ്ധരിച്ച മന്ത്രി പറയുന്നത് ഉദ്‌വമനം 5% കുറഞ്ഞെന്നുമാണ്. എന്നാല്‍ 1992 മുതല്‍ 2004 വരെ … Continue reading ബ്രിട്ടണിന്റെ യഥാര്‍ത്ഥ ഹരിത ഗൃഹവാതക ഉദ്‌വമനം

ബിന്‍ലാദന് സ്വപ്നം കാണാന്‍ പറ്റാത്ത വിധം അമേരിക്കയെ തകര്‍ക്കുന്നതെങ്ങനെ?

1930 കളിലെ ആഗോള മാന്ദ്യത്തിന് ശേഷം സര്‍ക്കാര്‍ സ്വകാര്യ കമ്പോളത്തെ ഏറ്റെടുക്കുന്ന പരിപാടി ഏറ്റവും വലുതായി നടക്കുന്നത് ഇപ്പോളാണ്. വാള്‍ സ്റ്റ്രീറ്റിലെ കമ്പനികളെ രക്ഷിക്കാന്‍ അമേരിക്കന്‍ കോണ്‍ഗ്രസ്സിനോട് പ്രസിഡന്റ് ബുഷ് $70000 കോടി ഡോളര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. തകര്‍ന്ന ബാങ്കുകളിലെ ഉന്നതരുടെ ബോണസ്സും മറ്റാനുകൂല്ല്യങ്ങളും കുറക്കണമെന്നും കടം വാങ്ങിയ വീട്ടുടമസ്ഥരെ സഹായിക്കും വ്യവസ്ഥകളുണ്ടാകണമെന്നും കോണ്‍ഗ്രസിലെ ഡമോക്രാറ്റുകള്‍ ആവശ്യപ്പെടുന്നു. വാള്‍ സ്റ്റ്രീറ്റിന് ബ്ലാങ്ക് ചെക്ക് നല്‍കുന്നതിന് സ്പീക്കര്‍ നാന്‍സി പൊളോസി എതിരാണ്. വാള്‍ സ്റ്റ്രീറ്റിന്റെ കിട്ടാ കടങ്ങള്‍ ജനങ്ങളുടെ നികുതിപ്പണം … Continue reading ബിന്‍ലാദന് സ്വപ്നം കാണാന്‍ പറ്റാത്ത വിധം അമേരിക്കയെ തകര്‍ക്കുന്നതെങ്ങനെ?

എണ്ണ ഉപയോഗം കുറക്കാന്‍ വേണ്ടി സ്പെയിന്‍ വേഗത കുറക്കുന്നു

ഊര്‍ജ്ജ ഉപഭോഗം കുറക്കാനും ദശലക്ഷക്കണക്കിന് യൂറോയുടെ എണ്ണ ഇറക്കുമതി കുറക്കാനും വേണ്ടി സ്പെയിന്‍ വാഹനങ്ങളുടെ വേഗത മണിക്കൂറില്‍ 80 കിലോമീറ്ററിലേക്ക് കുറക്കുന്നു. കൂടാതെ ഒരു ദശലക്ഷം കുറഞ്ഞ ഊര്‍ജ്ജമിപയോഗിക്കുന്ന ബള്‍ബുകളും ഉപയോഗിക്കും. ഇതുവഴി 2014 ആകുമ്പോഴേക്കും എണ്ണ ഇറക്കുമതി 10% കുറച്ച് പ്രതിവര്‍ഷം 440 ബാരലായി കഴിയുകയും അതുവഴി £325 കോടി പൌണ്ട് ലാഭിക്കാനും കഴിയുമെന്ന് സ്പെയിനിലെ സോഷ്യലിസ്റ്റ് സര്‍ക്കാര്‍ കരുതുന്നു. വേനല്‍ക്കാലത്ത് പൊതു കെട്ടിടങ്ങളിലെ ശീതീകരണി 26C ഡിഗ്രില്‍ താഴെ പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല. അതു പോലെ … Continue reading എണ്ണ ഉപയോഗം കുറക്കാന്‍ വേണ്ടി സ്പെയിന്‍ വേഗത കുറക്കുന്നു

എറ്റവുമധികം ലാഭം നേടിയ എക്സോണ്‍ കമ്പനി

അമേരിക്കന്‍ ചരിത്രത്തില്‍ എല്ലാ കമ്പനികളേക്കാളും എറ്റവുമധികം quarterly ലാഭം Exxon Mobil നേടി. അവരുടെ തന്നെ പഴയ റിക്കോഡിനെ മറികടന്ന് രണ്ടാം quarter ല്‍ $1168 കോടി ഡോളര്‍ ലാഭമാണ് അവര്‍ ഉണ്ടാക്കിയത്. 40% ആണ് കമ്പനിയുടെ ആദായം വര്‍ദ്ധിച്ച് $13807 കോടി ആയി. അവര്‍ ഒരു രാജ്യമായിരുന്നെങ്കില്‍ ലോകത്തെ 18 -ാമത്തെ വലിയ സമ്പദ് വ്യവസ്ഥയായിരിക്കും. Exxon Mobil ന്റെ എണ്ണയും പ്രകൃതിവാതക ഉത്പാദനമാണ് ഈ ലാഭത്തിന്റെ സ്രോതസ്.ലോകം മുഴുവനുകൂടി Exxon Mobil 24 ലക്ഷം … Continue reading എറ്റവുമധികം ലാഭം നേടിയ എക്സോണ്‍ കമ്പനി

വ്യൊമിങ്ങിലെ 2,000 മെഗാവാട്ട് കാറ്റാടി പാടം

വ്യൊമിങ്ങ് (Wyoming) മുതല്‍ തെക്കന്‍ കാലിഫോര്‍ണിയ, ലാസ് വെഗസ്, ഫിനിക്സ് വരെയുള്ള $300 കോടിയുടെ 3,000 മെഗാവാട്ട് transmission project തുടങ്ങാനുള്ള അവകാശം Anschutz Corp ന് ലഭിച്ചു. Anschutz മദ്ധ്യ വ്യൊമിങ്ങില്‍ നിര്‍മ്മിക്കുന്ന 2,000 മെഗാവാട്ട് കാറ്റാടി പാടത്തില്‍ നിന്ന് വൈദ്യുതി 1440 കിലോമീറ്റര്‍ നീളമുള്ള TransWest Express Project ഉപഭോക്താക്കളില്‍ എത്തിക്കും. National Grid നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ തെക്കന്‍ വ്യൊമിങ്ങില്‍ ഉത്പാദിപ്പിക്കുന്ന പവനോര്‍ജ്ജമാണ് തെക്ക് പടിഞ്ഞാറന്‍ വ്യൊമിങ്ങിന് വേണ്ട പുനരുത്പാദിതോര്‍ജ്ജം നല്‍കാന്‍ കഴിയുക … Continue reading വ്യൊമിങ്ങിലെ 2,000 മെഗാവാട്ട് കാറ്റാടി പാടം