ഗ്രീസിലെ ഏറ്റവും വലിയ സൗര പ്രകാശ വൈദ്യുത (solar photovoltaic (PV)) നിലയം ഗ്രിഡിലേക്ക് ബന്ധിപ്പിച്ചു. Thessaloniki ക്ക് അടുത്തുള്ള Pontoiraklia ല്‍ സ്ഥിതി ചെയ്യുന്ന ഈ നിലയം നിര്‍മ്മിച്ചിരിക്കുന്നത് Phoenix Solar AG ആണ്. അവരാണ് ഇതിന്റെ പ്ലാനിങ്ങും നിര്‍മ്മാണവും നടത്താന്‍ കരാര്‍ എടുത്തത്. 944 കിലോ വാട്ട് ശക്തിയുള്ള നിലയത്തിന്റെ ഉടമസ്ഥത Sunergy A.E ക്കാണ്. ഈ പ്രൊജക്റ്റ് ഗ്രീക്ക് കമ്പോളത്തില്‍ സൗരോര്‍ജ്ജ കമ്പനികള്‍ക്കുള്ള ഒരു പ്രോത്സാഹനമാണ്. രാജ്യത്ത് അടുത്തകാലത്ത് renewable ഊര്‍ജ്ജത്തിന്റെ incentive … Continue reading ഗ്രീസിലെ ഏറ്റവും വലിയ സൗരോര്‍ജ്ജ നിലയം
മാസം: ഒക്ടോബര്‍ 2008
ദക്ഷത കൂടിയ ജൈവ LED വിളക്കുകള്‍
organic light emitting diodes (OLEDs) കളുടെ വരവോടെ ഊര്‍ജ്ജ ദക്ഷതക്ക് പുതിയ ഉണര്‍വുണ്ടായിട്ടുണ്ട്. എന്നാല്‍ സാങ്കേതിക വിദ്യ വാഗ്ദാനങ്ങള്‍ക്കൊപ്പമെത്തുന്നില്ല. ഉത്പാദിപ്പിക്കുന്ന വെളിച്ചത്തിന്റെ 20% മാത്രമേ പുറത്തുവരുന്നുള്ളു. അതായത് കൂടുതല്‍ വെളിച്ചവും വിളക്കുനുള്ളില്‍ കുടുങ്ങി ദക്ഷത വളരെ കുറവാക്കുന്നു. University of Michigan ലേയും Princeton University ലേയും ഗവേഷകര്‍ OLEDകളുടെ ദക്ഷത ഉയര്‍ത്താനുള്ള പരിപാടികളിലാണ്. OLEDകളുടെ വെളിച്ചം 60% ഉയര്‍ത്താനുള്ള വഴി അവര്‍ കണ്ടെത്തി. ഒരു organic grid ഉം micro lenseകളും ഉപയോഗിച്ച് വിളക്കില്‍ … Continue reading ദക്ഷത കൂടിയ ജൈവ LED വിളക്കുകള്‍
ദക്ഷതയേറിയ സൌര താപ സാങ്കേതിക വിദ്യ
ലോകത്തിലെ ഏറ്റവും ദക്ഷതയേറിയ സൌര താപ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തതായി Solar Hydrogen Energy Corporation (SHEC) പറഞ്ഞു. ഈ പുതിയ സാന്ദ്രീകരണിയും (concentrator) receiver സാങ്കേതിക വിദ്യയും സൂര്യ പ്രകാശത്തെ ഉയര്‍ന്ന അളവില്‍ കേന്ദ്രീകരിക്കുന്നതിന് സഹായിക്കും. അവര്‍ നിര്‍മ്മിച്ച മാതൃകക്ക് സാധാരണ സൂര്യപ്രകാശത്തെ 5,000 മടങ്ങ് തീവ്രമാക്കാന്‍ കഴിയുന്നുണ്ട്. ഈ തീവൃ സൂര്യപ്രകാശം ഫോക്കസ് പോയന്റില്‍ 6,000 °C താപം ഉണ്ടാക്കും. ഫോക്കസ് പോയന്റില്‍ വെക്കുന്ന ലോഹ വസ്തുക്കള്‍ നിമിഷ നേരങ്ങള്‍ക്കുള്ളില്‍ തന്നെ ഉരുകി പോയി. … Continue reading ദക്ഷതയേറിയ സൌര താപ സാങ്കേതിക വിദ്യ
ഇന്‍ഡോ-അമേരിക്കന്‍ ആണവ കരാര്‍ പിന്‍വലിക്കുക
. ഇന്‍ഡോ-അമേരിക്കന്‍ ആണവ കരാര്‍ പിന്‍വലിക്കുക ആണവ കള്ളങ്ങള്‍ തള്ളിക്കളയുക. ഒരു മണ്ടത്തരത്തിനു വേണ്ടി പണം മുടക്കാതിരിക്കുക. ആണവനിലയം - വെള്ളം ചൂടാക്കാനുള്ള* അപഹാസ്യവും, ഭയാവഹവും, ചിലവേറിയതും, പാഴായതുമായ വഴി. 2000 വര്‍ഷങ്ങള്‍ക്ക് മുമ്പ് റോമന്‍ യുദ്ധക്കപ്പലുകള്‍ കത്തിക്കാന്‍ ആര്‍ക്കമിഡീസ് സൂര്യപ്രകാശം ഉപയോഗിച്ചതോര്‍ക്കുക. ആ ശക്തി നമുക്ക് അന്നേ അറിയാം. ഫോസില്‍ ഇന്ധന ലോബിയെ തകര്‍ത്ത് പുനരുത്പാദിതോര്‍ജ്ജ സ്രോതസുകള്‍ വികസിപ്പിക്കുക, ഉപയോഗിക്കുക. ദയവുചെയ്ത് ആണവോര്‍ജ്ജവുമായി ബന്ധപ്പെട്ട ലേഖനങ്ങള്‍ വായിക്കുക. 3 ബില്ല്യണ്‍, 4.5 ബില്ല്യണ്‍ €5.5 ബില്ല്യണ്‍** … Continue reading ഇന്‍ഡോ-അമേരിക്കന്‍ ആണവ കരാര്‍ പിന്‍വലിക്കുക
കുറച്ച് കഴിക്കു, പരിസ്ഥിതി സംരക്ഷിക്കു
അമേരിക്കയുടെ ഊര്‍ജ്ജ ഉപഭോഗത്തിന്റെ 19% ആഹാരം ഉത്പാദിപ്പിക്കാനും വിതരണം ചെയ്യാനുമാണ് ഉപയോഗിക്കുന്നത്. Cornell University ലെ David Pimentel ഉം അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും Human Ecology ജേണലില്‍ എഴുതിയ ലേഖനത്തിലാണ് ഇങ്ങനെ പറയുന്നത്. ശരാശരി അമേരിക്കക്കാരന്‍ ഒരു ദിവസം 3,747 കാലറി ഊര്‍ജ്ജം ഉള്‍ക്കൊള്ളുന്ന ആഹാരമാണ് അകത്താക്കുന്നത്. ആരോഗ്യ വിദഗ്ധര്‍ ഉപദേശിക്കുന്നതിനേക്കാള്‍ 1,200 കാലറി കൂടുതല്‍. പ്രധാന ആഹാര വസ്തുക്കളേക്കളായ അരി, ഉരുളക്കിഴങ്ങ്, പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍ ഇവയെക്കാള്‍ ജങ്ക് ഫുഡ്, മൃഗ ഉത്പന്നങ്ങള്‍ തുടങ്ങിയവക്ക് കൂടുതല്‍ ഊര്‍ജ്ജം … Continue reading കുറച്ച് കഴിക്കു, പരിസ്ഥിതി സംരക്ഷിക്കു
അടുക്കളയിലെ ഗ്രാനൈറ്റ് റേഡിയേഷന്‍
രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് Teaneck, N.J. ലെ Lynn Sugarman Lake George, N.Y. ല്‍ വീട് വാങ്ങുന്നതിന് മുമ്പ് അവിടെ ഉയര്‍ന്ന തോതിലുള്ള റഡോണിന്റെ(radon) അളവ് പരിശോധനയില്‍ കണ്ടെത്തി. റഡോണ്‍ എന്നത് റേഡിയോ ആക്റ്റീവതയുള്ള ശ്വാസകോശ ക്യാന്‍സര്‍ ഉണ്ടാക്കുന്ന വാതകമാണ്. കൂടുതല്‍ വിശദമായി കാര്യങ്ങളറിയുന്നതിന് അവര്‍ ഒരു സാങ്കേതിക വിദഗ്ധനെ ചുമതലപ്പെടുത്തി. “അദ്ദേഹം മുറികള്‍ ഓരോന്നും കേറിയിറങ്ങി നോക്കി”, pediatrician ആയ Dr. Sugarman പറഞ്ഞു. അടുക്കളയില്‍ എത്തിയപ്പോഴാണ് അദ്ദേഹം നിന്നത്. അടുക്കള മേശപ്പുറം (countertop) … Continue reading അടുക്കളയിലെ ഗ്രാനൈറ്റ് റേഡിയേഷന്‍
ലോകത്തിലെ ഏറ്റവും വലിയ കാറ്റാടി പാടത്തിലെ Shell ന്റെ ഓഹരികള്‍ യൂറോപ്പിലെ ഊര്‍ജ്ജ വിതരണ കമ്പനികള്‍ ഏറ്റെടുത്തു
ലോകത്തിലെ ഏറ്റവും വലിയ വലിയ കാറ്റാടി പാടത്തിന്റെ നിര്‍മ്മാണം പുനരാരംഭിച്ചൂ. £300 കോടി പൗണ്ട് നിക്ഷേപം വടക്ക് കിഴക്കേ ഇംഗ്ലണ്ടിലേക്ക് തന്നെ കണ്ടെത്തി എന്ന് ബ്രിട്ടണിലെ ഊര്‍ജ്ജ മന്ത്രി പറഞ്ഞു. ഈ പദ്ധതി പണപ്പെരുപ്പ ഭീതിയിലും പ്രതിരോധ വകുപ്പിന്റെ തടസങ്ങളിലും (റഡാറുകളുടെ ദക്ഷത ടര്‍ബൈനുകള്‍ കുറക്കുമെന്നതാണ് അവരുടെ ആക്ഷേപം) കാരണം ആസൂത്രണ താമസത്തിലായിരുന്നു. (planning delays?). ജര്‍മ്മനിയിലെ ഊര്‍ജ്ജ കമ്പനി ആയ E.ON ഉം ഡാനിഷ് ഊര്‍ജ്ജ വിതരണ കമ്പനി ആയ Dong Energy യും ചേര്‍ന്ന് … Continue reading ലോകത്തിലെ ഏറ്റവും വലിയ കാറ്റാടി പാടത്തിലെ Shell ന്റെ ഓഹരികള്‍ യൂറോപ്പിലെ ഊര്‍ജ്ജ വിതരണ കമ്പനികള്‍ ഏറ്റെടുത്തു
ഒഴുക്ക്: വെള്ളത്തോടുള്ള പ്രേമത്തിന് വേണ്ടി
“ലോകം മുഴുവന്‍ ദശ ലക്ഷക്കണക്കിനാളുകളാണ് കുപ്പി വെള്ളം ഉപയോഗിക്കുന്നത്. കാരണം അവര്‍ കരുതുന്നത് കുപ്പി വെള്ളം കൂടുതല്‍ സുരക്ഷിതമാണെന്നാണ്. വെള്ളത്തിന് വേണ്ടി എന്തിനാണ് ഇത്ര പണം മുടക്കേണ്ടി വരുന്നത്? നാലില്‍ മൂന്ന് അമേരിക്കക്കാരും കുപ്പി വെള്ളം കുടിക്കുന്നു. അഞ്ചിലൊന്ന് പേര്‍ കുപ്പി വെള്ളം മാത്രമേ കുടിക്കുകയുള്ളു. വെറും ടാപ്പ് വെള്ളത്തിന് ആളുകള്‍ എണ്ണയുടെ വിലയേക്കാള്‍ കൂടുതല്‍ ചിലവാക്കുന്നു.” കുപ്പി വെള്ളത്തിന്റെ പ്രശ്നങ്ങളും ആഗോള ജല പ്രതിസന്ധിയേയും കുറിച്ച് പുതിയ സിനിമ പരിശോധിക്കുന്നു. “FLOW: For Love of … Continue reading ഒഴുക്ക്: വെള്ളത്തോടുള്ള പ്രേമത്തിന് വേണ്ടി
യാത്ര കുറക്കാന്‍ ഐക്യ രാഷ്ട്ര സംഘടന നമ്മോട് പറയുന്നു
ഉദ്യോഗസ്ഥര്‍ നടത്തുന്ന ബിസിനസ്സ് യാത്രകള്‍ കൂറക്കാന്‍ United Nations Intergovernmental Panel on Climate Change (IPCC) ന്റെ തലവനായ രാജേന്ദ്ര പചൂരി ആവശ്യപ്പെട്ടു. യാത്രക്ക് പരരം വീഡിയോ കോണ്‍ഫറന്‍സ് പോലുള്ള സംവിധാനം ഉപയോഗിക്കാം. ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗങ്ങളുടെ ഒരു മീറ്റിങ്ങില്‍ "നിങ്ങളുടെ യാത്ര ശരിക്കും അത്യാവശ്യമാണോ?" എന്ന പരിപാടിയില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിക്കുകയായിരുന്നു അദ്ദേഹം. ചില സ്ഥലങ്ങളില്‍ മലിനീകരണത്തിന്റെ 40% വരുന്നത് ഗതാഗതത്തില്‍ നിന്നുമാണ്. വിമാന യാത്ര ആണ് ഇതില്‍ വലിയത്. നമ്മുടെ യാത്രകുറക്കാന്‍ … Continue reading യാത്ര കുറക്കാന്‍ ഐക്യ രാഷ്ട്ര സംഘടന നമ്മോട് പറയുന്നു
സഹാറയിലെ സൂര്യന്‍ യൂറോപ്പ്യന്‍ സൂപ്പര്‍ ഗ്രിഡ്ഡിന് ശക്തി നല്‍കും
സഹാറ മരുഭൂമില്‍ സ്ഥാപിക്കുന്ന സോളാര്‍ പാനലുകള്‍ യൂറോപ്പിന് വേണ്ട ശുദ്ധ വൈദ്യുതി നല്‍കുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. €4500 കോടി യൂറോ ചിലവു പ്രതീക്ഷിക്കുന്ന യൂറോപ്പ്യന്‍ സൂപ്പര്‍ ഗ്രിഡ്ഡ് പദ്ധതി ഭൂഖണ്ഡത്തിലെ പല രാജ്യങ്ങളുമായി വൈദ്യുതി പങ്കുവെക്കാനുള്ള അവസരം നല്‍കുന്നു. ഉദാഹരണത്തിന് ബ്രിട്ടണില്‍ നിന്നും ഡന്‍മാര്‍ക്കില്‍ നിന്നുമുള്ള പവനോര്‍ജ്ജം ഐസ്‌ലാന്റില്‍ നിന്നും ഇറ്റലിയില്‍ നിന്നുമുള്ള ഭൗമതാപോര്‍ജ്ജം തുടങ്ങിയവ. സഹാറയിലും വടക്കന്‍ ആഫ്രിക്കയിലും വീഴുന്ന സൂര്യപ്രകാശത്തിന്റെ 0.3% മാത്രം മതി മുഴുവന്‍ യൂറോപ്പിനും വൈദ്യുതി നല്‍കാന്‍. കൂടാതെ അവിടെ സൂര്യപ്രകാശത്തിന്റെ … Continue reading സഹാറയിലെ സൂര്യന്‍ യൂറോപ്പ്യന്‍ സൂപ്പര്‍ ഗ്രിഡ്ഡിന് ശക്തി നല്‍കും