മാസം: മാര്‍ച്ച് 2016
DNC യുടെ വൈസ് ചെയര്‍ രാജിവെച്ചു് ബര്‍ണി സാന്റേഴ്സിനെ പിന്‍തുണച്ചു
താന്‍ Democratic National Committee യുടെ വൈസ് ചെയര്‍ സ്ഥാനം രാജിവെക്കുന്നു എന്ന് ഹവായില്‍ നിന്നുള്ള ജനപ്രതിനിധിയായ Tulsi Gabbard പ്രഖ്യാപിച്ചു. പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ ബര്‍ണി സാന്റേഴ്സിനെ പിന്‍തുണക്കാനാണ് അവര്‍ ഇങ്ങനെ ചെയ്തത്. "അടുത്ത commander in chief ആരായിരിക്കണം എന്നത് നമ്മുടെ ഏറ്റവും പ്രാധാന്യമുള്ള കാര്യമാണ് അത്. ദീര്‍ഘവീക്ഷണമുള്ള നല്ല തീരുമാനമെടുക്കുന്ന ഒരാളാവണം അത്," എന്ന് MSNBCയുടെ "Meet the Press" പരിപാടിയ്ല്‍ പങ്കെടുത്ത Gabbard പറഞ്ഞു. Once Sanders endorse Hilary, leave him … Continue reading DNC യുടെ വൈസ് ചെയര്‍ രാജിവെച്ചു് ബര്‍ണി സാന്റേഴ്സിനെ പിന്‍തുണച്ചു
സൌദിയുടെ യഥാര്‍ത്ഥ വീട്
നഗര കൃഷിയില്‍ കീടനാശിനികള്‍ നിരോധിക്കാന്‍ വിക്ടോറിയ
നഗരത്തിലെ ഉപയോഗമില്ലാത്ത സ്ഥലങ്ങളില്‍ വാണിജ്യപരമായി കൃഷി നടത്താന്‍ പ്രോല്‍സാഹിപ്പിക്കുന്ന വിക്റ്റോറിയയിലെ കൌണ്‍സിലര്‍മാര്‍ അവിടെ കീടനാശിനികള്‍ നിരോധിക്കാന്‍ പോകുന്നു. നിയന്ത്രിതമായി രീതിയില്‍ കീടനാശിനികള്‍ ഉപയോഗിക്കാം എന്നാണ് ഉദ്യോഗസ്ഥര്‍ മുമ്പ് പറഞ്ഞിരുന്നത്. ഇപ്പോള്‍ കീടനാശിനികള്‍ നിരോധിക്കണമെന്ന കൌണ്‍സിലര്‍ Ben Isitt ന്റെ അഭിപ്രായത്തോട് മറ്റ് കൌണ്‍സിലര്‍മാര്‍ യോജിക്കുന്നു. — സ്രോതസ്സ് timescolonist.com
100 CEOമാരുടെ വിരമിക്കല്‍ ആസ്തി അമേരിക്കയിലെ 41% കുടുംബങ്ങളുടേതിനേക്കാള്‍ കൂടുതലാണ്
അമേരിക്കയുെട വളരുന്ന സമ്പത്തിക വിടവിന്റെ വേറൊരു മുഖമായി അവിടെയുള്ള Fortune 500 കമ്പനികളുടെ CEOമാരും ശരാശരി അമേരിക്കക്കാരുടെ retirement savings ഉം താരതമ്യം ചെയ്യുന്ന ഒരു പുതിയ റിപ്പോര്‍ട്ട് Institute for Policy Studies പ്രസിദ്ധപ്പെടുത്തി. ഇപ്പോഴുള്ള CEO ശമ്പളവും ശരാശരി ജോലിക്കാരുടെ ശമ്പളവും തമ്മിലുള്ള വ്യത്യാസത്തേക്കാള്‍ വളരെ വലിയ വ്യത്യാസമാണ് Retirement accounts അത് കാണിച്ചുതരുന്നു. രാജ്യത്തെ 100 സമ്പന്ന CEOമാരുടെ കമ്പനി നല്‍കുന്ന വിരമിക്കല്‍ ആസ്തി ഒന്നിച്ച് കൂട്ടിയാല്‍ അത് 41% കുടുംബങ്ങളുടെ വിരമിക്കല്‍ … Continue reading 100 CEOമാരുടെ വിരമിക്കല്‍ ആസ്തി അമേരിക്കയിലെ 41% കുടുംബങ്ങളുടേതിനേക്കാള്‍ കൂടുതലാണ്
വ്യവസ്ഥ വഞ്ചനാപരം എന്ന് സാമ്പത്തിക ഭീമന്
കഴിഞ്ഞ ഒരു വര്‍ഷത്തില്‍ ഇറാഖിലെ പെന്റഗണ്‍ കരാറുകാരുടെ എണ്ണം 8 മടങ്ങായി
അമേരിക്കര്‍ സര്‍ക്കാരിന്റെ പുതിയ രേഖകള്‍ പ്രകാരം പെന്റഗണ്‍ ജോലിക്കെടുക്കുന്ന സ്വാകാര്യ കരാറുകാരുടെ എണ്ണം കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 8 മടങ്ങായി വര്‍ദ്ധിച്ചു. ഇപ്പോള്‍ ഇറാഖില്‍ പെന്റഗണ്‍ നിയോഗിച്ചിട്ടുള്ള സ്വകാര്യ കരാറുകാരുടെ എണ്ണം 2,000 ല്‍ അധികമാണ്. കഴിഞ്ഞ വര്‍ഷം അത് 250 ആയിരുന്നു. ഇറാഖില്‍ പെന്റഗണ്‍ നിയോഗിച്ചിട്ടുള്ള സൈനികരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട്. അത് 3,700 ആയി വര്‍ദ്ധിച്ചു.


