ഏറ്റവും ദക്ഷതകൂടിയ സൗര ജലതാപനി

അയര്‍ലാന്റിലെ ഒരു കമ്പനി ലോകത്തിലെ ഏറ്റവും ദക്ഷതകൂടിയ സൗര ജലതാപനി(solar water heater?) നിര്‍മ്മിച്ചു. County Mayo ലെ Surface Power എന്ന കമ്പനി ഈ ഉത്പന്നം അന്തര്‍ദേശീയമായി വിതരണം നടത്താനാണ് പദ്ധതിയിടുന്നത്. അടുത്ത 12 മാസത്തേക്ക് 20 പുതിയ തൊഴിലവസരം ഇത് നല്‍കും. സാധാരണ സൗര ജലതാപനികളെ അപേക്ഷിച്ച് രാവിലേയും വൈകുന്നേരവും 131% ല്‍ അധികം ദക്ഷതയും ഉച്ച സമയത്ത് 76% ദക്ഷതയും നല്‍കുന്നു എന്ന് സ്വതന്ത്ര പരിശോധരായ TUV Rhineland പറഞ്ഞു. ആറ് വര്‍ഷത്തെ … Continue reading ഏറ്റവും ദക്ഷതകൂടിയ സൗര ജലതാപനി

അഥീനിയന്‍ സ്കൂളില്‍ സൗരോര്‍ജ്ജം

Danville യിലെ Athenian സ്കൂളില്‍ സൗരോര്‍ജ്ജ നിലയം പ്രവര്‍ത്തിച്ച് തുടങ്ങി. 1,300 പാനലുള്ള 220 കിലോ വാട്ടിന്റെ നിലയം ‘A’ ആകൃതിയില്‍ ആണ് നിര്‍മ്മിച്ചിരിക്കുന്നത്. സ്കൂളിന് വേണ്ട ഊര്‍ജ്ജത്തിന്റെ പകുതി ഈ നിലയം നല്‍കും. Mitsubishi Electric ന്റെ പാനല്‍ ഉപയോഗിക്കുന്ന 30,000 ചതു.അടി വരുന്ന നിലയം നിര്‍മ്മിച്ചിരിക്കുന്നത് REC Solar ആണ്. Tioga Energy ധനസഹായം New Resource Bank ല്‍ നിന്ന് നല്‍കി. SurePath™ Solar Power Purchase Agreement (PPA) ന്റെ അടിസ്ഥാനത്തിലായിരിക്കും … Continue reading അഥീനിയന്‍ സ്കൂളില്‍ സൗരോര്‍ജ്ജം

അമേരിക്ക പവനോര്‍ജ്ജ രംഗത്തെ ലോകനേതാവാകും

പവനോര്‍ജ്ജത്തിന് വേണ്ടിയുള്ള അമേരിക്കയിലെ ദേശീയ വാണിജ്യ സംഘടനയുടെ അഭിപ്രായത്തില്‍ 2008 ല്‍ ഈ വ്യവസായം വലിക കുതിപ്പ് നേടിയ വര്‍ഷമായിരുന്നു. റിക്കോഡ് വരുമാനം തുടര്‍ച്ചയായി മൂന്ന് വര്‍ഷം ലഭിച്ചു. 2008 ല്‍ $1800 കോടി ഡോളറായിരുന്നു വരുമാനം. ആ വര്‍ഷം അമേരിക്ക പവനോര്‍ജ്ജോത്പാദനത്തില്‍ ജര്‍മ്മനിയെ മറികടന്നു എന്ന് American Wind Energy Association അവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ആ വേനല്‍ കാലത്ത് അമേരിക്കയില്‍ മൊത്തം 20,000 മെഗാവാട്ടിന്റെ കാറ്റാടി നിലയങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. 2006 ല്‍ ഉണ്ടായിരുന്നതിനേക്കാള്‍ ഇരട്ടിയാണിത്. … Continue reading അമേരിക്ക പവനോര്‍ജ്ജ രംഗത്തെ ലോകനേതാവാകും

ആഗോള പവനോര്‍ജ്ജ ശേഷി 2008 ല്‍ 28.8% വളര്‍ന്നു.

കഴിഞ്ഞ ദശാബ്ദത്തിലെ ശരാശരി വളര്‍ച്ചയേക്കാള്‍ കൂടുതല്‍ വളര്‍ച്ചയായ 28.8% വളര്‍ച്ച ആഗോള പവനോര്‍ജ്ജ രംഗം 2008 ല്‍ രേഖപ്പെടുത്തി. Global Wind Energy Council ന്റെ കണക്ക് പ്രകാരം 2008 ന്റെ അവസാനത്തില്‍ ലോകത്ത് മൊത്തം 120.8 GW കാറ്റാടി നിലയങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഇതില്‍ 27 ഗിഗാവാട്ട് 2008 ല്‍ മാത്രം സ്ഥാപിച്ചതാണ്. 2007 നെ അപേക്ഷിച്ച് 36% വളര്‍ച്ച. 2008 ലെ പവനോര്‍ജ്ജ കമ്പോള നേതാക്കള്‍ അമേരിക്കയും ചൈനയും ആണ്. അമേരിക്കയില്‍ മൊത്തം 25,170 MW … Continue reading ആഗോള പവനോര്‍ജ്ജ ശേഷി 2008 ല്‍ 28.8% വളര്‍ന്നു.

960 മെഗാവാട്ട് കാറ്റാടി നിലയങ്ങള്‍ ജര്‍മ്മനിയില്‍

ജര്‍മ്മന്‍ തീരത്ത് 960 മെഗാവാട്ടിന്റെ കാറ്റാടി നിലയങ്ങള്‍ സ്ഥാപിക്കാന്‍ ENOVA Energieanlagen GmbH ഉം RWE Innogy ഉം ധാരണയായി. Innogy Nordsee 1 എന്ന് വിളിക്കുന്ന പദ്ധതി ജര്‍മ്മനിയിലെ ഏറ്റവും വലിയ തീരക്കടല്‍ കാറ്റാടി പാടമായിരിക്കും. Juist ദ്വീപിന് 40 കിലോമീറ്റര്‍ വടക്ക് 150 km² സ്ഥലത്ത് ഇത് വ്യാപിക്കും. 5-6 MW ശേഷിയുള്ള 150ഉം 180ഉം കാറ്റാടികളാണ് സ്ഥാപിക്കുന്നത്. $372 കോടി ഡോളറാണ് ചിലവ് പ്രതീക്ഷിക്കുന്നത്. - from renewableenergyworld

41.1% ദക്ഷതയുള്ള സോളാര്‍ സെല്ലുകള്‍

സൂര്യപ്രകാശത്തെ 41.1% ദക്ഷതയില്‍ വൈദ്യുതിയായി മാറ്റുന്ന സാങ്കേതികവിദ്യ Fraunhofer Institute for Solar Energy Systems ISE ലെ ഗവേഷകര്‍ കണ്ടെത്തി. സൂര്യപ്രകാശത്തെ 454 മടങ്ങ് സാന്ദ്രീകരിച്ച് 5 mm² വലിപ്പമുള്ള GaInP/GaInAs/ Ge (gallium indium phosphide, gallium indium arsenide on a germanium substrate) ന്റെ multi-junction സോളാര്‍ സെല്ലില്‍ കേന്ദ്രീകരിക്കുന്നു. metamorphic multi-junction സോളാര്‍ സെല്ലുകള്‍ 1999 മുതല്‍ Fraunhofer ISE വികസിപ്പിക്കുന്നുണ്ട്. ഈ സെല്ലുകള്‍ GaAs ഓ Ge ഓ … Continue reading 41.1% ദക്ഷതയുള്ള സോളാര്‍ സെല്ലുകള്‍

ജിമ്മികാര്‍ട്ടറുടെ സോളാര്‍ പാനലുകള്‍ക്ക് എന്ത് സംഭവിച്ചു

1979 ല്‍ ജീര്‍ഘവീക്ഷണത്തോടെ വൈറ്റ് ഹൌസിന്റെ മുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ചു. ആ symbolic പാനലിനെ 1986 റീഗണ്‍ പ്രസിഡന്റായപ്പോള്‍ എടുത്തുമാറ്റി. 1991 ല്‍ Maine ലെ പരിസ്ഥിതി സ്നേഹികളുടെ കോളേജായ Unity College വാങ്ങുകയും അവരുടെ കാന്റീനില്‍ സ്ഥാപിക്കുകയും ചെയ്തു. സ്വിസ് കലാകാരായ Christina Hemauer ഉം Roman Keller ഉം ചേര്‍ന്ന് സമയത്തിലൂടെ പിന്നോട്ട് സഞ്ചരിച്ച് ആ സോളാര്‍ പാനലുകള്‍ പോയ വഴിയെ പോകുന്നു "A Road not Taken" എന്ന ഡോക്കുമെന്ററിയില്‍. - … Continue reading ജിമ്മികാര്‍ട്ടറുടെ സോളാര്‍ പാനലുകള്‍ക്ക് എന്ത് സംഭവിച്ചു

അഞ്ച് തിരമാലാ വൈദ്യുതോര്‍ജ്ജ നിലയങ്ങള്‍

Severn estuary യില്‍ UK Department of Energy and Climate Change പണിയാന്‍ പോകുന്ന അഞ്ച് തിരമാലാ വൈദ്യുതോര്‍ജ്ജ നിലയങ്ങളുടെ ലിസ്റ്റ് പ്രസിദ്ധപ്പെടുത്തി. പുതിയ പദ്ധതികള്‍ പണിയാന്‍ $702,000 ഡോളര്‍ വകയിരുത്തിയതായി വകുപ്പിന്റെ സെക്രട്ടറി Ed Miliband പറഞ്ഞു. Severn estuary യിലെ വേലിയേറ്റം ലോകത്തെ വേലിയേറ്റങ്ങളില്‍ രണ്ടാം സ്ഥാനത്തുള്ളതാണ്. കാര്‍ബണ്‍ കുറഞ്ഞ, സുസ്ഥിരമായ സ്രോതസ്സുകളില്‍ നിന്ന് ബ്രിട്ടണിന് വേണ്ട വൈദ്യുതിയുടെ 5% ശേഖരിക്കണമെന്നാണ് അവര്‍ പദ്ധതിയിടുന്നത്. ഇവയാണ് പണിയാന്‍ പോകുന്ന പദ്ധതികള്‍: 1. Cardiff … Continue reading അഞ്ച് തിരമാലാ വൈദ്യുതോര്‍ജ്ജ നിലയങ്ങള്‍

സ്പെയിന്‍ 2008 ല്‍ 3GW ല്‍ അധികം ശേഷിയുള്ള സൗരോര്‍ജ്ജ നിലയം സ്ഥാപിച്ചു

3.1 ഗിഗാവാട്ടിന്റെ സൗരോര്‍ജ്ജ നിലയങ്ങള്‍ മൊത്തത്തില്‍ സ്ഥാപിച്ച് ഗ്രിഡ്ഡുമായി ബന്ധിപ്പിച്ചതായി National Energy Commission (CNE) അറിയിച്ചു. ഏകദേശം 3.75 gigawatts ഇത് വരെ അവിടെ സ്ഥാപിച്ചിട്ടുണ്ട്. 3.1 ഗിഗാവാട്ട് എന്നത് ഏകദേശ വിവരമാണ്. ശരിക്കുള്ള ശേഷി ഇതിലും കൂടുതലായിരിക്കും. - from greentechmedia

ഏറ്റവും ഉറപ്പുള്ള കാറ്റാടികള്‍

ഒരു ദശാബ്ദത്തെ അദ്ധ്വാനത്തിന് ശേഷം ഇതുവരെ നിര്‍മ്മിക്കപ്പെട്ടതിലും toughest കാറ്റാടി പ്രവര്‍ത്തന സ‍ജ്ജമായി. ഉള്‍ക്കടലിലെ മോശം കാലവസ്ഥ അതിജീവിക്കാന്‍ വേണ്ടി പ്രത്യേകം ഡിസൈന്‍ ചെയ്ത കാറ്റാടികള്‍ ജര്‍മ്മനിക്ക് വേണ്ടി ഫ്രാന്‍സിലെ ഊര്‍ജ്ജക്കമ്പനിയായ Areva വികസിപ്പിച്ചു. ഭാരം കുറഞ്ഞ ലളിതമായ ഈ കാറ്റാടിക്ക് പുതിയ waterproofing system ഉണ്ട്. കുറവ് പരിപാലനമേ ഇതിന് വേണ്ടൂ. അതുകൊണ്ട് ചിലവേറിയ പരിപാലന യാത്രകളുടെ എണ്ണം കുറക്കാനാകും. സ്ഥാപിക്കാനും എളുപ്പമാണ് ജലനിരപ്പില്‍ നിന്ന് 90 മീറ്റര്‍ ഉയരമുള്ള ഈ കാറ്റാടികള്‍. കാറ്റാടിയുടെ ഇതളുകളുടെ … Continue reading ഏറ്റവും ഉറപ്പുള്ള കാറ്റാടികള്‍