കെനിയയിലെ ഒരു കമ്പനി 300 MW വൈദ്യുതി കാറ്റില്‍ നിന്ന് ശേഖരിക്കാന്‍ പദ്ധതിയിട്ടു. Turkana Wind Power കാറ്റാടി പ്രൊജക്റ്റുകളുടെ സാദ്ധ്യതാ പഠനം കഴിഞ്ഞ 4 വര്‍ഷങ്ങളായി നടത്തി വരികയായിരുന്നു. കെനിയക്ക് വേണ്ടതിന്റെ നാലിലൊന്ന് വൈദ്യുതിയാണ് ഇത്. അവിടുത്തെ മൊത്തം വൈദ്യുതി ആവശ്യകത ഇപ്പോള്‍ 1,200 MW ആണ്. അത് 8% എന്നതോതില്‍ വളരുന്നു. ഹരിത ഊര്‍ജ്ജ സ്രോതസ്സുകള്‍ ആയ കാറ്റ്, ഭൗമതാപോര്‍ജ്ജം എന്നിവ വികസിപ്പിക്കാന്‍ സര്‍ക്കാര്‍ പരിപാടികള്‍ തുടങ്ങിയിട്ടുണ്ട്. 850 kw ശേഷിയുള്ള 360 … Continue reading കെനിയ 300 MW കാറ്റാടികള്‍ക്ക് നോട്ടമിടുന്നു
വിഭാഗം: പുനരുത്പാദിതം
650 kW ന്റെ Lithographix സൗരോര്‍ജ്ജ നിലയം പ്രവര്‍ത്തിച്ചു തുടങ്ങി
21 Jan 2009 അമേരിക്കയിലെ ThinkSolar എന്ന കമ്പനിയും Pacific Solar Energy എന്ന കമ്പനിയും ഒത്ത് ചേര്‍ന്ന് കാലിഫോര്‍ണിയയിലെ ഏറ്റവും വലിയ മേല്‍കൂര സൗരോര്‍ജ്ജ നിലയം നിര്‍മ്മിച്ചു. Hawthorne നഗരത്തിലെ ആദ്യത്തെ വാണിജ്യാടിസ്ഥാനത്തിലുള്ള PV നിലയമാണ് 650 kW ശേഷിയുള്ള ഈ നിലയം. Lithographix ന്റെ 250,000 ചതു.അടി വിസ്ഥാരമുള്ള മേല്‍കൂരയില്‍ Schott ASE300 സോളാര്‍ പാനലുകള്‍ Solectria ന്റെ ഇന്‍വെര്‍ട്ടര്‍ ഉപയോഗിക്കുന്നു. Lithographix ന്റെ ഊര്‍ജ്ജ ആവകശ്യതയുടെ 30 % ഈ നിലയം നല്‍കും. … Continue reading 650 kW ന്റെ Lithographix സൗരോര്‍ജ്ജ നിലയം പ്രവര്‍ത്തിച്ചു തുടങ്ങി
ജിമ്മില്‍ നിന്ന് ഊര്‍ജ്ജം
ബീജിങ്ങിലെ പ്രയമായവരുടെ ഈ സമൂഹം ഹരിത സാങ്കേതിക വിദ്യകളുടെ നേതാക്കള്‍ ആകുകയാണ്. പാവപ്പെട്ട വീടുകള്‍ക്ക് ഇനി പെഡലിന്റെ ശക്തിയുപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാം. 1998 മുതല്‍ ചൈന 34 ലക്ഷം ചതുരശ്രമീറ്റര്‍ ജിം ഉപകരണങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. തെക്ക് പടിഞ്ഞാറന്‍ ബീജിങ്ങിലെ Donggaodi ല്‍ സ്ഥാപിച്ച ഉപകരണങ്ങള്‍ പുനരുത്പാദിതോര്‍ജ്ജത്തിന്റെ സ്രോതസ്സുമാണ്. ഓരോ സൈക്കിളുകളും ബാറ്ററിയുമായി ബന്ധപ്പെടുത്തിയിരിക്കുകയാണ്. അതിന് പത്ത് മണിക്കൂര്‍ നേരത്തേക്ക് ടെലിവിഷന്‍ പ്രവര്‍ത്തിപ്പിക്കാനാവശ്യമായ ഊര്‍ജ്ജം സംഭരിക്കാനാകും. വ്യായാമം കഴിഞ്ഞ് ബാറ്ററി അഴിച്ച് മാറ്റി സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകാന്‍ എളുപ്പം. … Continue reading ജിമ്മില്‍ നിന്ന് ഊര്‍ജ്ജം
മിനസോട്ടയിലെ കാറ്റാടി പാടം
1.1 ഗിഗാവാട്ടിന്റെ (1100 മെഗാവാട്ട്.) ശേഷിയുള്ള കാറ്റാടി പാടം Xcel Energy നിര്‍മ്മിച്ചു. 2020 ആകുമ്പോഴേക്കും മൂന്നിരട്ടി ശേഷി വര്‍ദ്ധിപ്പിക്കാനാവും എന്ന് അവര്‍ കരുതുന്നു. കാറ്റാടികളുടെ ദക്ഷത കൂട്ടാനും കാറ്റിന്റെ അസ്ഥിര സ്വഭാവവും കൈകാര്യം ചെയ്യാന്‍ 7 മെഗാവാട്ട്-മണിക്കൂര്‍ സംഭരണ ശേഷിയുള്ള സോഡിയം-സള്‍ഫര്‍ ബാറ്ററികളുടെ സ്ഥാപിച്ചിട്ടുണ്ട്. ഗ്രിഡ്ഡില്‍ നിന്നുള്ള വൈദ്യുതി സംഭരിക്കുന്നതില്‍ സോഡിയം-സള്‍ഫര്‍ ബാറ്ററികള്‍ നല്ല ഉപാധിയാണ്. ചിലവ് കുറവാണ്, ധാരാളമുള്ള പദാര്‍ത്ഥങ്ങളുപയോഗിച്ചാണ് നിര്‍മ്മിക്കുന്നത്, കൂടിയ ഊര്‍ജ്ജ സാന്ദ്രതയുണ്ട്, charge/discharge cycles ല്‍ ഉയര്‍ന്ന ദക്ഷത നല്‍കുന്നു. … Continue reading മിനസോട്ടയിലെ കാറ്റാടി പാടം
ചിലവ് കുറഞ്ഞ പവനോര്‍ജ്ജം
Wilbraham, MA യില്‍ ആസ്ഥാമായ aerospace കമ്പനിയായ FloDesign ന്റെ കാറ്റാടി വിഭാഗമാണ് FloDesign Wind Turbine. സാധാരണ കാറ്റാടികളേക്കാള്‍ പകുതി ചിലവില്‍ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ഇവരുടെ കാറ്റാടിക്ക് കഴിയും. ജറ്റ് എഞ്ജില്‍ നിര്‍മ്മിക്കുന്ന സാങ്കേതിക വിദ്യയാണ് കമ്പനി കാറ്റാടി രൂപകല്‍പ്പന ചെയ്യാന്‍ ഉപയോഗിക്കുന്നത്. കാറ്റ് കാറ്റാടി ഇതളില്‍ അടിക്കുമ്പോള്‍ വായുവിന്റെ പകുതി നേരിട്ട് അടിക്കാതെ ഇതളിന് ചുറ്റും തിരിഞ്ഞ് പോകും.ഇങ്ങനെ ദിശമാറിയ കാറ്റ് നഷ്ടമാകുകയാണ്. സാധാരണ കാറ്റാടികള്‍ കാറ്റിന്റെ 59.3% ഊര്‍ജ്ജം മാത്രമേ ഉപയോഗിക്കുന്നുള്ളു. ഇതിനെ … Continue reading ചിലവ് കുറഞ്ഞ പവനോര്‍ജ്ജം
VIVACE: ചെറിയ ജലപ്രവാഹത്തില്‍ നിന്ന് പുനരുത്പാദിതോര്‍ജ്ജം
കടിലേയും നദിയിലേയും വേഗത കുറഞ്ഞ ജലപ്രവാഹം പുതിയ, വിശ്വസിക്കാവുന്ന, ചിലവുകുറഞ്ഞ പുനരുത്പാദിതോര്‍ജ്ജത്തിന്റെ സ്രോതസ്സാകുന്നു. ജലപ്രവാഹത്തില്‍ മീനിനെ പോലെ പെരുമാറുന്ന ഒരു ഉപകരണം University of Michigan ലിലെ സാങ്കേതികവിദഗ്ദ്ധന്‍ രൂപകല്‍പ്പനചെയ്തു. ഇത് ജലപ്രവാഹത്തിലെ തരംഗങ്ങളില്‍ നിന്ന് പുനരുത്പാദിതോര്‍ജ്ജം ഉത്പാദിപ്പിക്കും. VIVACE എന്നാണ് ഈ യന്ത്രത്തിന്റെ പേര്. Journal of Offshore Mechanics and Arctic Engineering മാസിക ഇതിനെക്കുറിച്ചൊരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. 2 knots (about 2 miles per hour.) ല്‍ താഴെ വേഗതയുള്ള ജലപ്രവാഹത്തില്‍ … Continue reading VIVACE: ചെറിയ ജലപ്രവാഹത്തില്‍ നിന്ന് പുനരുത്പാദിതോര്‍ജ്ജം
PS10 സൗരോര്‍ജ്ജ നിലയം
തെക്കന്‍ സ്പെയിനിലെ മരുഭൂമിയില്‍, Seville ല്‍ നിന്ന് 20 മൈല്‍ മാറി, 1,000 ല്‍ അധികം കണ്ണാടികള്‍ ശ്രദ്ധാപൂര്‍വ്വം പ്രതിഷ്ഠിക്കപ്പെട്ടിരിക്കുകയാണ്. ഒരു ടെന്നീസ് കോര്‍ട്ടിന്റെ പകുതി വലുപ്പമാണ് ഓരോന്നിനും. അതുകൊണ്ട് adjustments ന് സമയമെടുക്കും. എന്നാല്‍ അവ ഏതാനും ആഴ്ച്ചകൊണ്ട് ശരിയാവും. അന്ന് പുനരുത്പാദിതോര്‍ജ്ജ രംഗത്തം വലിയൊരു കുതിപ്പാവും ഉണ്ടാകുക. ഈ കണ്ണാടികള്‍ ലോകത്തിലെ ഏറ്റവും വലിയ സൗര ഗോപുര താപനിലയത്തിന്റേതാണ്. ഇവിടെ സൂര്യപ്രകാശത്തെ പ്രതിഫലിപ്പിച്ച് ഗോപുരത്തിന് മുകളിലുള്ള ജലത്തെ അത്യധികം (superheat) ചൂടാക്കുന്നു. 20MW ശേഷിയുള്ള … Continue reading PS10 സൗരോര്‍ജ്ജ നിലയം
ഉട്ടായിലെ ഭൗമതാപോര്‍ജ്ജ നിലയം
Raser Technologies Inc അവരുടെ ആദ്യത്തെ ഭൗമതാപോര്‍ജ്ജ നിലയത്തിന്റെ പണി പൂര്‍ത്തിയാക്കി. 20 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് ഒരു ഭൗമതാപോര്‍ജ്ജ നിലയം ഉട്ടയാല്‍ (utah) പണിതത്. അമേരിക്കയിലെ ഏറ്റവും വലിയ ഭൗമതാപോര്‍ജ്ജ കേന്ദ്രത്തിന്റെ സൈറ്റ് 25 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് Raser പ്രസിദ്ധപ്പെടുത്തിയത്. Raser ന്റെ പുതിയ modular power plant design ഉപയോഗിച്ച ഈ താപനിലയത്തിന്റെ നിര്‍മ്മാണം വെറും ആറ് മാസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. സാധാരണ ഭൗമതാപോര്‍ജ്ജ നിലയത്തിന്റെ നിര്‍മ്മാണത്തിന് 5 - 7 വര്‍ഷം വരെ … Continue reading ഉട്ടായിലെ ഭൗമതാപോര്‍ജ്ജ നിലയം
ഫ്രാന്‍സും പച്ചയാകുന്നു
സൗരോര്‍ജ്ജ രംഗത്ത് വലിയ നിക്ഷേപങ്ങള്‍ നടത്തുമെന്ന് ഫ്രാസന്‍സിലെ Energy and the Environment മന്ത്രി പറഞ്ഞു. പുനരുത്പാദിതോര്‍ജ്ജ രംഗത്തെ ഉത്തേജിപ്പിക്കാന്‍ 50 ഇന പരിപാടികളാണ് അവര്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. 2020 ഓടെ 23% ഊര്‍ജ്ജം പുനരുത്പാദിതോര്‍ജ്ജ രംഗത്ത് നിന്ന് ഉത്പാദിപ്പിക്കണമെന്നാണ് യൂറോപ്യന്‍ യൂണിയന് അവര്‍ നല്‍കിയ വാഗ്ദാനം. 2020 ഓടെ സൗരോര്‍ജ്ജ രംഗം 400 മടങ്ങ് വലുതാക്കണം. വ്യാവസായി കെട്ടിടങ്ങള്‍ക്ക് അവര്‍ €0.45/kWh (US $0.57/kWh) എന്ന പുതിയ വിഭാഗം താരിഫ് അവര്‍ രൂപീകരിച്ചു. വലിയ മേല്‍ക്കൂരയുള്ളവര്‍ക്ക് … Continue reading ഫ്രാന്‍സും പച്ചയാകുന്നു
ദക്ഷത കൂടിയ കാറ്റാടികള്‍
Vancouver ലെ തുടക്ക കമ്പനിയായ ExRo Technologies പുതിയ തരം ജനറേറ്റര്‍ വികസിപ്പിച്ചെടുത്തു. കാറ്റാടിയില്‍ നിന്ന് ഊര്‍ജ്ജം ശേഖരിക്കാന്‍ അനുയോജ്യമാണിത്. കാറ്റാടിയുടെ വിലകുറക്കാനും ശക്തി 50% വര്‍ദ്ധിപ്പിക്കാനും ഇത് സഹായിക്കും. സാധാരണ ജനറേറ്ററുകളേക്കാള്‍ വിശാലമായ സീമകളില്‍ (wider range) ദക്ഷതയോടെ ഇതിന് പ്രവര്‍ത്തിക്കാനാവും. സാധാരണ ജനറേറ്ററിലൂടെ പോകുന്ന ഷാഫ്റ്റ് optimal rate ല്‍ തിരിയുമ്പോള്‍ ഊര്‍ജ്ജത്തിന്റെ 90% വും വൈദ്യുതിയായി മാറ്റപ്പെടും. എന്നാല്‍ വേഗത കൂടുകയോ കുറയുകയോ ചെയ്യുമ്പോള്‍ ജനറേറ്ററിന്റെ ദക്ഷതയില്‍ വലിയ കുറവ് സംഭവിക്കും. സാധാരണ … Continue reading ദക്ഷത കൂടിയ കാറ്റാടികള്‍