10 ചതുരശ്ര മീറ്ററുള്ള പട്ടം ജനറേറ്ററില്‍ ഘടിപ്പിച്ച് നെതര്‍ലാന്‍ഡ്സിലെ Delft University of Technology ശാസ്ത്രജ്ഞര്‍ കാറ്റില്‍ നിന്ന് 10 കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിച്ചു. ഈ പരീക്ഷണത്തില്‍ നിന്നുമുള്ള വൈദ്യുതി 10 കുടുംബങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കുന്നുണ്ട്. Laddermill എന്ന് വിളിക്കുന്ന ഈ വിദ്യ ഉപയോഗിച്ച് 50kW നിലയത്തിന്റെ പരീക്ഷണം തുടങ്ങി. ധാരാളം പട്ടങ്ങള്‍ ഉപയോഗിച്ച് 100,000 വീടുകള്‍ക്ക് വൈദ്യുതി നല്‍കാന് 100 മെഗാവാട്ടിന്റെ പദ്ധതിയും പരിഗണനയിലാണ്. പണ്ടത്തെ ഒരു അസ്ട്രനോട്ടും sustainable engineering പ്രൊഫസറുമായ Wubbo Ockels … Continue reading ലോകത്തിന് വേണ്ടതിലും 100 മടങ്ങ് ഊര്‍ജ്ജം Laddermill ന് നല്‍കാന്‍ കഴിയും
വിഭാഗം: പുനരുത്പാദിതം
ഇന്‍ഫ്രാ റെഡ് കിരണങ്ങളേയും ഉപയോഗിക്കുന്ന സോളാര്‍ സെല്‍
ഇക്കാലത്തെ സോളാര്‍ സെല്ലുകള്‍ ഭൂമില്‍ പതിക്കുന്ന സൗരോര്‍ജ്ജത്തിന്റെ പകുതി വരുന്ന ഇന്‍ഫ്രാ റെഡ് കിരണങ്ങളെ ഒഴുവാക്കി ദൃശ്യ പ്രകാശത്തെ മാത്രമേ ഉപയോഗിക്കുന്നുള്ളു. എന്നാല്‍ സ്പെയിനിലെ ഗവേഷകര്‍ കണ്ടെത്തിയ പുതിയ പദാര്‍ത്ഥം ഇന്‍ഫ്രാ റെഡ് കിരണങ്ങളേയും വൈദ്യുതിയായി മാറ്റും. സാധാരണ സോളാര്‍ സെല്ലുകള്‍ സിലിക്കണ്‍ അടിസ്ഥാനമായ അര്‍ദ്ധചാലകങ്ങളാല്‍ നിര്‍മ്മിതമാണ്. എന്നാല്‍ അവക്ക് ഇന്‍ഫ്രാ റെഡിനെ സ്വീകരിക്കാന്‍ കഴിയാത്തതിനാല്‍ സൈദ്ധാന്തിക ആഗിരണ പരിധി 40% ആണ്. പ്രായോഗിക പരിധി 30% വും. എന്നാല്‍ പുതിയ പദാര്‍ത്ഥം ദൃശ്യ-ഇന്‍ഫ്രാ റെഡ് ഫോട്ടോണുകളെ … Continue reading ഇന്‍ഫ്രാ റെഡ് കിരണങ്ങളേയും ഉപയോഗിക്കുന്ന സോളാര്‍ സെല്‍
കെനിയയിലെ ഭൌമതാപോര്‍ജ്ജം
ഉയരുന്ന വൈദ്യുതി ആവശ്യകതയെ നേരിടാന്‍ കെനിയ പരിസ്ഥിതിക്ക് കുഴപ്പം വരാതെ ഭൌമതാപോര്‍ജ്ജം ഉപയോഗിക്കാനിള്ള പരിപാടി തുടങ്ങുന്നു. 3.7 കോടി ജനങ്ങളുടെ ഈ രാജ്യത്ത് വൈദ്യുത ഉപഭോഗം 1,080 മെഗാവാട്ടാണ്. വളരുന്ന സമ്പദ് വ്യവസ്ഥയും ജനസംഖ്യയും വൈദ്യുതി ആവശ്യകത പ്രതിവര്‍ഷം 8% എന്ന തോതിലാണ് വളരുന്നത്. സ്ഥിരമായുണ്ടാകുന്ന വരള്‍ച്ചയും വനനശീകരണവും ജലവൈദ്യുത പദ്ധതികളുടെ ശേഷികുറക്കുന്നു. ഈ സ്ഥിതിയിലാണ് കെനിയ അടുത്ത 10 വര്‍ഷങ്ങളില്‍ 2,000 മെഗാവാട്ട് വൈദ്യുതി ഭൌമതാപോര്‍ജ്ജത്തില്‍ നിന്ന് കണ്ടെത്താനുള്ള പരിപാടിക്ക് തുടക്കം കുറിച്ചത്. Naivasha ക്ക് … Continue reading കെനിയയിലെ ഭൌമതാപോര്‍ജ്ജം
വ്യൊമിങ്ങിലെ 2,000 മെഗാവാട്ട് കാറ്റാടി പാടം
വ്യൊമിങ്ങ് (Wyoming) മുതല്‍ തെക്കന്‍ കാലിഫോര്‍ണിയ, ലാസ് വെഗസ്, ഫിനിക്സ് വരെയുള്ള $300 കോടിയുടെ 3,000 മെഗാവാട്ട് transmission project തുടങ്ങാനുള്ള അവകാശം Anschutz Corp ന് ലഭിച്ചു. Anschutz മദ്ധ്യ വ്യൊമിങ്ങില്‍ നിര്‍മ്മിക്കുന്ന 2,000 മെഗാവാട്ട് കാറ്റാടി പാടത്തില്‍ നിന്ന് വൈദ്യുതി 1440 കിലോമീറ്റര്‍ നീളമുള്ള TransWest Express Project ഉപഭോക്താക്കളില്‍ എത്തിക്കും. National Grid നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ തെക്കന്‍ വ്യൊമിങ്ങില്‍ ഉത്പാദിപ്പിക്കുന്ന പവനോര്‍ജ്ജമാണ് തെക്ക് പടിഞ്ഞാറന്‍ വ്യൊമിങ്ങിന് വേണ്ട പുനരുത്പാദിതോര്‍ജ്ജം നല്‍കാന്‍ കഴിയുക … Continue reading വ്യൊമിങ്ങിലെ 2,000 മെഗാവാട്ട് കാറ്റാടി പാടം
കാറ്റാടി ശക്തി പകരുന്ന Lakota റേഡിയോ സ്റ്റേഷന്‍
Porcupine, South Dakota ലെ Pine Ridge Reservation ല്‍ പ്രവര്‍ത്തിക്കുന്ന 90.1 KILI-FM വൈദ്യുതി പൂര്‍ണ്ണമായി പുനരുത്പാദിതോര്‍ജ്ജത്തില്‍ നിന്ന് കണ്ടെത്തും. അവര്‍ അവിടെ ഒരു കാറ്റാടി സ്ഥാപിച്ചിട്ടുണ്ട്. പ്രതിവര്‍ഷം 92 MWh വൈദ്യുതി ഉത്പാദിപ്പിക്കാനിതിന് കഴിയും. അതുവഴി റേഡിയോ സ്റ്റേഷനുണ്ടാകുന്ന ലാഭം $12,000 ഡോളറാണ്. 25 കൊല്ലങ്ങള്‍ക്ക് മുമ്പ് KILI-FM സ്ഥാപിക്കുന്ന സമയം മുതല്‍ക്ക് പുനരുത്പാദിതോര്‍ജ്ജത്തില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കണമെന്ന് പദ്ധതിയുണ്ടൈയിരുന്നു. അന്ന് യുറേനിയം ഖനനത്തിനെതിരേയും അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ക്കെതിരേയും സമരം നടത്തിയ Pine Ridge … Continue reading കാറ്റാടി ശക്തി പകരുന്ന Lakota റേഡിയോ സ്റ്റേഷന്‍
ചില സൗര താപോര്‍ജ്ജ വിശേഷങ്ങള്‍
ലോകം മൊത്തം കേന്ദ്രീകൃത സൗരതാപോര്‍ജ്ജ (CSP) ഉത്പാദനം ഓരോ 16 മാസം കൂടുമ്പോളും ഇരട്ടിയാകുകയാണ്. 2012-14 ആകുമ്പോഴേക്കും അത് 6,400 മെഗാവാട്ട് ആകും. 15 വര്‍ഷത്തെ ഉറക്കത്തില്‍ നിന്നും 2006 ല്‍ ഉണര്‍ന്ന സൗരതാപോര്‍ജ്ജ വ്യവസായം 2007 ആയപ്പോഴേക്കും 100 മെഗാവാട്ട് ഉത്പാദിപ്പിച്ചു തുടങ്ങി. 1990കളിലെ വിലകുറഞ്ഞ ഫോസില്‍ ഇന്ധനങ്ങളും സര്‍ക്കാരുകളുടെ താല്‍പ്പര്യമില്ലായ്മയും ധനസഹായം ഇല്ലാതായതുമൊക്കെ സൗരതാപോര്‍ജ്ജ വ്യവസായത്തെ തളര്‍ത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ഊര്‍ജ്ജത്തിന്റെ വില വര്‍ദ്ധനവും ആഗോള കാലാവസ്ഥാ മാറ്റവുമൊക്കെ പുതിയൊരുണര്‍വ്വ് ഈ മേഖലയില്‍ … Continue reading ചില സൗര താപോര്‍ജ്ജ വിശേഷങ്ങള്‍
ലോകത്തിലെ ഏറ്റവും വലിയ കാറ്റാടി പാടം
ലോകത്തിലെ ഏറ്റവും വലിയ കാറ്റാടി പാടത്തിന് Oregon Energy Facility Siting Council അംഗീകാരം നല്‍കി. വടക്ക്-മദ്ധ്യ ഒറിഗണിലെ Gilliam മുതല്‍ Morrow വരെ നീളമുള്ള Shepherd ന്റെ Flat Wind Farm ന് 303 കാറ്റാടികള്‍ ആണ് ഉള്ളത്. 909 മെഗാവാട്ട് ശക്തി ഉണ്ടാകും. ഇപ്പോള്‍ സംസ്ഥാനത്തിന് 889 മെഗാവാട്ട് കാറ്റാടി ശക്തി ഉണ്ട്. Caithness Shepherds Flat, LLC of Sacramento, Calif നിര്‍മ്മിക്കുന്ന ഈ നിലയം ലോകത്തിലെ ഏറ്റവും വലിയ single wind … Continue reading ലോകത്തിലെ ഏറ്റവും വലിയ കാറ്റാടി പാടം
SolFocus ന്റെ സാന്ദ്രീകൃത സൗരോര്‍ജ്ജ നിലയം
സാന്ദ്രീകൃത സൗരോര്‍ജ്ജ തുടക്കക്കാരായ SolFocus അവരുടെ ആദ്യത്തെ വാണിജ്യ പ്രൊജക്റ്റിന്റെ ആദ്യ ഭാഗം പൂര്‍ത്തിയാക്കി. സ്പെയിനിലെ Institute of Concentration Photovoltaic Systems ന് വേണ്ടി ലെന്‍സും വളഞ്ഞ കണ്ണാടികളും ഉപയോഗിച്ച് സൂര്യ പ്രകാശം സോളാര്‍ പാനലുകളില്‍ വീഴ്ത്തി 200 കിലോവാട്ട് ഉത്പാദിപ്പിക്കുന്ന പദ്ധതി കാലിഫോര്‍ണിയയിലെ Mountain View ല്‍ പ്രവര്‍ത്തിക്കുന്ന ഈ കമ്പനി പൂര്‍ത്തിയാക്കി. അടുത്ത മാസം കൊണ്ട് 300 കിലോവാട്ട് കൂടി ഉത്പാദിപ്പിക്കുന്ന രണ്ടാം ഭാഗം പൂര്‍ത്തിയാക്കാനാണ് അവരുടെ പരിപാടി. SolFocus ന് ഈ … Continue reading SolFocus ന്റെ സാന്ദ്രീകൃത സൗരോര്‍ജ്ജ നിലയം
ഹരിത സ്ഥൂപം, ഒരു സൗര ചിമ്മിനി വൈദ്യുത നിലയം
400 MW ശക്തിയുള്ള ഒരു സൗര സ്ഥൂപം നിര്‍മ്മിക്കാന്‍ നമീബിയന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു. ഹരിത സ്ഥൂപം എന്ന് വിളിക്കുന്ന ഇതിന് 1.5 കിലോമീറ്റര്‍ (5,000 അടി) നീളവും 280 മീറ്റര്‍ വ്യാസവും ഉണ്ട്. ഈ സ്ഥൂപം ഒരു ചിമ്മനി പോലെ പ്രവര്‍ത്തിക്കും. സ്ഥൂപത്തിന് ചുറ്റുമുള്ള ഒരു apron ലെ വായു ചൂടുപിടിക്കുന്നു. ചൂടുപിടിച്ച ഈ വായുവിന് സ്ഥൂപത്തിലൂടെ മുകളിലേക്കെ ഉഴുകാന്‍ കഴിയൂ. സ്ഥൂപത്തിന്റെ അടി ഭാഗത്ത് ഘടിപ്പിച്ചിട്ടുള്ള ടര്‍ബൈനുകള്‍ മുകളിലേക്കൊഴുകുന്ന വായുവില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്നു. സൗര … Continue reading ഹരിത സ്ഥൂപം, ഒരു സൗര ചിമ്മിനി വൈദ്യുത നിലയം
പുനരുത്പാദിതോര്‍ജ്ജ ബില്‍ പരാജയപ്പെട്ടു
പുനരുത്പാദിതോര്‍ജ്ജത്തിനും ഊര്‍ജ്ജ ദക്ഷതക്കും നല്‍കിയിരുന്ന tax credits (നികുതിയിളവുകള്‍ ?) പുതുക്കാനുള്ള അമേരിക്കന്‍ നിയമ സഭയുടെ ശ്രമം താല്‍ക്കാലികമായി പരാജയപ്പെട്ടു. സൌരോര്‍ജ്ജ നിക്ഷേപത്തിന് എട്ടു വര്‍ഷങ്ങളും ജൈവ ഡീസലിനും, പുനരുത്പാദിത ഡീസലിനും, പവനോര്‍ജ്ജത്തിനും ഒരു വര്‍ഷവും വീതമായിരുന്നു പുതുക്കാനുദ്ദേശിച്ചിരുന്നത്. 100 അംഗങ്ങളുടെ സെനറ്റില്‍ വിജയിക്കാന്‍ 60 വോട്ട് വേണം. എന്നാല്‍ 51 പേര്‍ അനുകൂതിച്ചും 43 പേര്‍ എതിര്‍ത്തും വോട്ടു ചെയ്തു. അമേരിക്കന്‍ പുനരുത്പാദിതോര്‍ജ്ജത്തില്‍ നിക്ഷേപം കൂടുതല്‍ ഉണ്ടാകാന്‍ Sen. Max Baucus കൊണ്ടുവന്ന നിയമം അവശ്യമാണെന്ന് … Continue reading പുനരുത്പാദിതോര്‍ജ്ജ ബില്‍ പരാജയപ്പെട്ടു