അമേരിക്കയിലെ സൌരോര്‍ജ്ജ വ്യവസായ രംഗത്ത് ജോലി ചെയ്യുന്ന ആളുകളുടെ എണ്ണം കഴിഞ്ഞ വര്‍ഷം 25% വര്‍ദ്ധിച്ച് 260,000 ആയി എന്ന് Solar Foundation പറയുന്നു. 25% വളരെ വലിയ ഒരു കാര്യമാണ്. താരതമ്യത്തിന് നോക്കിയാല്‍ ഈ കാലത്ത് സമ്പദ്‌വ്യവസ്ഥയില്‍ മൊത്തം വെറും 1.45% തൊഴിലാണ് പുതിയതായിയുണ്ടായത്. 2017 ല്‍ 25,000 പേര്‍ക്കുകൂടി തൊഴില്‍ നല്‍കാനാവുമെന്ന് Solar Foundation പ്രവചിക്കുന്നു. — സ്രോതസ്സ് grist.org
വിഭാഗം: പുനരുത്പാദിതം
കാര്‍ബണ്‍ ഉദ്‌വമനം തടയുന്നതില്‍ കാറ്റാടി പാടങ്ങള്‍ പ്രധാനപ്പെട്ടവയാണ്
ബ്രിട്ടണിലെ കാര്‍ബണ്‍ ഉദ്‌വമനം തടയുന്നതില്‍ പവനോര്‍ജ്ജം വളരെ പ്രധാന പങ്ക് വഹിക്കുന്നു. ആറ് വര്‍ഷ കാലയളവില്‍ കല്‍ക്കരി, പ്രകൃതിവാതകം എന്നിവയില്‍ നിന്നുള്ള 3.6 കോടി ടണ്‍ ഹരിഗൃഹവാതകങ്ങള്‍ തടയാന്‍ കാറ്റാടി പാടങ്ങളില്‍ നിന്നുള്ള വൈദ്യുതി സഹായിച്ചു. റോഡില്‍ നിന്ന് 23 ലക്ഷം കാറുകള്‍ ഇല്ലാതാക്കുന്നതിന് തുല്യമാണിത്. ഈ പഠനം നടത്തിന് സഹായം നല്‍കിയത് Engineering and Physical Sciences Research Council ആണ്. പഠന റിപ്പോര്‍ട്ട് Energy Policy ജേണലില്‍ പ്രസിദ്ധീകരിച്ചു. — സ്രോതസ്സ് ed.ac.uk
ഗ്രിഡ്ഡിനെ മറികടന്ന് തീവണ്ടിക്ക് വൈദ്യുതിനല്‍കാന്‍ സോളാര്‍ പാനല്‍ ഗവേഷകര്‍ പഠനം നടത്തുന്നു
ട്രാക്കിന്റെ വശത്തുള്ള പാനലില്‍ നിന്നുള്ള വൈദ്യുതി ഉപയോഗിച്ച് തീവണ്ടി ഓടിക്കാനുള്ള സാദ്ധ്യതകളെക്കുറിച്ച് Imperial College London ഉം കാലാവസ്ഥാമാറ്റ സന്നദ്ധ സംഘടനയായ 10:10 ഉം ഗവേഷണം നടത്തുന്നു. സോളാര്‍ പാനലുകളെ നേരിട്ട് തീവണ്ടിക്ക് വൈദ്യുതി നല്‍കുന്ന ലൈനിലേക്ക് നേരിട്ട് കൊടുക്കുന്ന സംവിധാനമാണ് ഈ renewable traction power project. ഇതുവഴി വൈദ്യുതി ഗ്രിഡ്ഡിനെ മറികടന്ന് വൈദ്യുതി നല്‍കാനുള്ള നീക്കമാണിത്. തീവണ്ടിയില്‍ നിന്നുള്ള ഊര്‍ജ്ജ ആവശ്യത്തെ കൂടുതല്‍ ദക്ഷതയോടെ കൈകാര്യം ചെയ്യാന്‍ ഇതിനാലാവും. — സ്രോതസ്സ് theguardian.com
പ്രകൃതിവാതകത്തേയും കാറ്റാടിയേയും സൌരോര്‍ജ്ജം മറികടന്നു
ഊര്‍ജ്ജ രംഗത്തെ ഒരു നാഴികക്കല്ലായിരുന്നു 2016. ആദ്യമായി അമേരിക്കയില്‍ പണിത സൌരോര്‍ജ്ജ നിലയങ്ങള്‍ പ്രകൃതിവാതകത്തേയും കാറ്റാടിയേയും കൂടുതല്‍ വൈദ്യുതി ഉത്പാദിപ്പിച്ചു. U.S. Department of Energy ആണ് ഈ വിവരം പുറത്തുവിട്ടത്. 2016 ല്‍ പണി തീരുന്ന സൌരോര്‍ജ്ജ നിലയങ്ങള്‍ എല്ലാം കൂടി 9.5 ഗിഗാ വാട്ട് ഊര്‍ജ്ജം ഉത്പാദിപ്പിക്കും. 2015 ലേതിനേക്കാള്‍ മൂന്നിരട്ടിയാണിത്. 18 ലക്ഷം വീടുകള്‍ക്ക് വൈദ്യുതി ഇത് നല്‍കും. — സ്രോതസ്സ് scientificamerican.com
അമേരിക്കയുടെ ആദ്യത്തെ തീരക്കടല്‍ കാറ്റാടി പാടം പ്രവര്‍ത്തിച്ചു തുടങ്ങി
Block Island Wind Farm ന്റെ പണി പൂര്‍ത്തിയായതായും വാണിജ്യപരമായ വൈദ്യുതോല്‍പ്പാദനം തുടങ്ങിയതായും Deepwater Wind പ്രഖ്യാപിച്ചു. Block Island Wind Farm ഉത്പാദിപ്പിക്കുന്ന വൈദ്യുതി New England ഗ്രിഡ്ഡിലേക്കാണ് National Grid ന്റെ sea2shore കേബിള്‍ ഉപയോഗിച്ച് കൊടുക്കുന്നത്. Block Island Wind Farm ല്‍ GE യുടെ അഞ്ച് 6-MW "Haliade" കാറ്റാടികള്‍ ഉള്‍പ്പെട്ടിരിക്കുന്നു. ദ്വീപിന് വേണ്ട വൈദ്യുതിയുടെ 90% വും നല്‍കാന്‍ ഈ കാറ്റാടിപ്പാടത്തിന് കഴിയും. ഇപ്പോള്‍ ഉപയോഗിക്കുന്ന ഡീസല്‍ ജനറേറ്ററുകളെ ഒഴുവാക്കാന്‍ … Continue reading അമേരിക്കയുടെ ആദ്യത്തെ തീരക്കടല്‍ കാറ്റാടി പാടം പ്രവര്‍ത്തിച്ചു തുടങ്ങി
കാറ്റാടികള്‍ കൃഷിക്ക് ഗുണകരമാകും
Iowa State University യിലെ ഗവേഷകര്‍ പല വര്‍ഷങ്ങളായി നടത്തിയ പഠന പ്രകാരം ഊര്‍ജ്ജോത്പാദനത്തിന് ഉപയോഗിക്കുന്ന കാറ്റാടികള്‍ക്ക് കൃഷിയുടെ കാര്യത്തില്‍ ഗുണകരമായ ഫലങ്ങളുണ്ടാക്കുന്നു എന്ന് കണ്ടെത്തി. പഠന ആവശ്യത്തിനായി ഇവര്‍ 200 കാറ്റാടികളുള്ള Radcliffe മുതല്‍ Colo വരെയുള്ള പ്രദേശത്ത് ടവറുകള്‍ സ്ഥാപിച്ചു. അതുപയോഗിച്ച് 2010 മുതല്‍ 2013 വരെയുള്ള കാലത്ത് കാറ്റത്തിന്റെ വേഗത, ദിശ, താപനില, humidity, turbulence, വാതക ഘടകം, മഴ തുടങ്ങിയ വിവരങ്ങള്‍ ശേഖരിച്ചു. കാറ്റാടികളുണ്ടാക്കുന്ന turbulence കാരണം പകല്‍ സമയം താപനില … Continue reading കാറ്റാടികള്‍ കൃഷിക്ക് ഗുണകരമാകും
ഇന്‍ഡ്യ ലോകത്തിലെ ഏറ്റവും വലിയ സൌരോര്‍ജ്ജ നിലയം ഉദ്‌ഘാടനം ചെയ്തു
തമിഴ് നാട്ടിലെ Kamuthiയില്‍ പ്രവര്‍ത്തിക്കുന്ന നിലയത്തിന് 648 MW ശേഷിയുണ്ട്. 10 sq km ആണ് അത് വ്യാപിച്ച് കിടക്കുന്നത്. അങ്ങനെ ഒറ്റ സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന ലോകത്തെ ഏറ്റവും വലിയ സൌരോര്‍ജ്ജ നിലയം എന്ന സ്ഥാനം കാമുതിക്ക് ലഭിച്ചു. 550 MW ശേഷിയുള്ള കാലിഫോര്‍ണിയയിലെ Topaz Solar Farm ആണ് ഇപ്പോള്‍ രണ്ടാം സ്ഥാനത്ത്. Adani Group ആണ് ഈ നിലയം 8 മാസം കൊണ്ട് പണിഞ്ഞത്. സോളാര്‍ പാനലുകളുപയോഗിക്കുന്ന റോബോട്ടുകളെ ഉപയോഗിച്ചാണ് പാനലുകള്‍ വൃത്തിയാക്കുന്നത്. — … Continue reading ഇന്‍ഡ്യ ലോകത്തിലെ ഏറ്റവും വലിയ സൌരോര്‍ജ്ജ നിലയം ഉദ്‌ഘാടനം ചെയ്തു
ചൈനയിലെ സോളാര്‍ കമ്പനി ചെര്‍ണോബിലില്‍ സൌരോര്‍ജ്ജ നിലയം പണിയും
ചെര്‍ണോബിലില്‍ ആണവനിലയത്തിന് ചുറ്റുമുള്ള exclusion zone ല്‍ ഒരു സൌരോര്‍ജ്ജ നിലയം രണ്ട് ചൈനീസ് കമ്പനി നിര്‍മ്മിക്കും. 1986 ലെ ആണവദുരന്തത്താല്‍ മലിനമായ പ്രദേശമാണത്. ഉക്രെയിനിലെ ഈ പദ്ധതിയില്‍ China National Complete Engineering Corp (CCEC) മായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് GCL Group ന്റെ subsidiary ആയ GCL System Integration Technology (GCL-SI) പറഞ്ഞു. അടുത്ത വര്‍ഷം പണി തുടങ്ങും. — സ്രോതസ്സ് reuters.com
കാറ്റാടികള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു
— സ്രോതസ്സ് inhabitat.com
തെക്കെ ആഫ്രിക്ക പവനോര്‍ജ്ജ വിപ്ലവത്തില്‍
തെക്കെ ആഫ്രിക്കയില്‍ വളരെ കുറവ് പവനോര്‍ജ്ജമേ 2012 ല്‍ ഉത്പാദിപ്പിച്ചിരുന്നുള്ളു —കൃത്യമായി പറഞ്ഞാല്‍ 10 MW. 10 വര്‍ഷം കൊണ്ടായിരുന്നു ആ നിലയില്‍ അവര്‍ എത്തിയത്. എന്നാല്‍ ഇപ്പോള്‍ 2016 ല്‍ അത് 2 GW ആയിരിക്കുന്നു. നാല് വര്‍ഷത്തില്‍ 1900% വര്‍ദ്ധനവ്. അടുത്ത നാല് വര്‍ഷത്തില്‍ ഇനിയും ഒരു 3 GW സ്ഥാപിക്കും എന്ന് GlobalData എന്ന consulting firm പറയുന്നു. തെക്കെ ആഫ്രിക്കയുടെ ഊര്‍ജ്ജ ആവശ്യത്തിന്റെ 77% ഉം കല്‍ക്കരിയാണ് നല്‍കുന്നത്. പ്രതിവര്‍ഷം 25 … Continue reading തെക്കെ ആഫ്രിക്ക പവനോര്‍ജ്ജ വിപ്ലവത്തില്‍