23 Jan 2009: Bataan ആണവ നിലയത്തിനെതിരെ ഒരു ഉയര്‍ന്ന കത്തോലിക്ക ബിഷപ്പ് ശബ്ദമുയര്‍ത്തി. മൊറോങ്(Morong) നഗരത്തിലെ ജനങ്ങളുടെ ആരോഗ്യത്തിന് ഈ നിലയം ഭീഷണിയാണെന്നാണ് മനിലയിലെ ബിഷപ്പായ Broderick Pabillo ന്റെ അഭിപ്രായം. ഊര്‍ജ്ജത്തിന്റെ ഉയരുന്ന ആവശ്യകത നേരിടാന്‍ BNPP ക്ക് അടുത്ത അഞ്ച് വര്‍ഷം $80 കോടി ഡോളര്‍ ചിലവാക്കി പുനരധിവസിപ്പിക്കേണ്ടിവരുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. CBCP Episcopal Commission on Social Action-Justice and Peace എന്ന സംഘടനയുടെ നേതാവായ Pabillo പറയുന്നത് പ്രാദേശിക ജനങ്ങളെ … Continue reading ബിഷപ്പ് ആണവ നിലയത്തിനെതിരെ
വിഭാഗം: ആണവോര്‍ജ്ജം
പുതിയ റിയാക്റ്റര്‍ പണിയാന്‍ Kyushu Electric $590 കോടി ഡോളര്‍ ചിലവാക്കി
ജപ്പാനിലെ തെക്കന്‍ ദ്വീപായ Kyushu വിലെ കുത്തക ഊര്‍ജ്ജ കമ്പനിയായ Kyushu Electric Power Co $590 കോടി ഡോളര്‍ ചിലവാക്കി മൂന്നാമത്തെ റിയാക്റ്റര്‍ പണിയാന്‍ ഉദ്ദേശിക്കുന്നി. Sendai നിലയത്തിലാണ് ഇത്. Fukuoka City ആസ്ഥാനമായ ഈ കമ്പനി Satsuma Sendai City, Kagoshima Prefecture സര്‍ക്കാരില്‍ അപേക്ഷ നല്‍കി. Tokyo Stock Exchange ല്‍ അവര്‍ ഇതിനെക്കുറിച്ച് ഒരു പ്രസ്ഥാവനയും നല്‍കി. 1,590 മെഗാവാട്ട് റിയാക്റ്ററിന്റെ പണി 2013 തുടങ്ങും. 2020 മാര്‍ച്ചില്‍ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ … Continue reading പുതിയ റിയാക്റ്റര്‍ പണിയാന്‍ Kyushu Electric $590 കോടി ഡോളര്‍ ചിലവാക്കി
ഫിന്‍ലാന്റിലെ അണുറിയാക്റ്റര്‍ വില
ഫിന്‍ലാന്റിലെ പണി നടന്നുകൊണ്ടിരിക്കുന്ന Olkiluoto 3 ആണവനിലയം വൈകുന്നതും ചിലവ് കൂടുന്നതിലുമൊക്കെയുള്ള തര്‍ക്കങ്ങളില്‍ തീര്‍പ്പ്കല്‍പ്പിക്കാന്‍ TVO യോട് നിലയ നിര്‍മ്മാതാക്കളായ Areva ആവശ്യപ്പെട്ടു. 2009 ല്‍ പ്രവര്‍ത്തിച്ച് തുടങ്ങേണ്ട 1,600 MW റിയാക്റ്ററിന്റെ പ്രവര്‍ത്തനം 2012 ലേക്ക് മാറ്റിയിരിക്കുകയാണ്. ചിലവ് കൂടുന്നതിനും പദ്ധതി വൈകുന്നതിനുമെതിരെ TVO ഊര്‍ജ്ജ വിതരണ കമ്പനി നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് പരാതി നല്‍കി. ഫിന്‍ലാന്റിലെ Fortum and Pohjolan Voima ആണ് TVO ന്റെ ഉടമസ്ഥര്‍. - from reuters. 31 Dec 2008
സാമ്പത്തിക മാന്ദ്യവും ആണവനിലയവും
സാമ്പത്തിക മാന്ദ്യവും എണ്ണ വിലയും പുനരുത്പാദിതോര്‍ജ്ജത്തിന്റെ ഭാവിയെ ഞെരുക്കുകയാണ്. എന്നാല്‍ ആണവനിലയങ്ങളും ഇതില്‍ നിന്ന് വ്യത്യസ്ഥമല്ല. രണ്ടാമത്തെ ആണവനിലയം പണിയുന്നത് തെക്കെ ആഫ്രിക്ക വേണ്ടെന്നുവെച്ചു. കരാണം, സാമ്പത്തികം. $1000 കോടി ഡോളറിന്റെ വൈദ്യതി നിലയം താങ്ങാനാവുന്നതല്ലെന്ന് Ekstrom എന്ന ഊര്‍ജ്ജവിതരണ കമ്പനി പറഞ്ഞു. അതുകൊണ്ട് ഊര്‍ജ്ജ ദരിദ്രമായ ഈ രാജ്യം കല്‍ക്കരിയിലേക്ക് പോകുന്നു [അന്നാലും പുനരുത്പാദിതോര്‍ജ്ജം പോലെ നല്ല കാര്യം ചെയ്യരുത്]. ഫ്രാന്‍സില്‍ ആണവനിലയങ്ങള്‍ക്ക് വില പ്രതീക്ഷിച്ചതിനെക്കാള്‍ 20% കൂടുന്നു എന്ന് ഫ്രഞ്ച് വിതരണ കമ്പനിയായ EDF … Continue reading സാമ്പത്തിക മാന്ദ്യവും ആണവനിലയവും
സൂറിച്ച് ആണവനിലയങ്ങള്‍ അടച്ചുപൂട്ടുന്നു
ആണവോര്‍ജ്ജത്തിന് പൊതുജനാംഗീകാരമില്ലെന്നുള്ളതിന്റെ ഒരു തെളിവ് കൂടി. സൂറിച്ചിലേയും (Zurich), സ്വിറ്റ്സര്‍ലാന്റിലേയും പൗരന്‍മാര്‍ നഗരത്തിന്റെ ഊര്‍ജ്ജ ആവശ്യങ്ങള്‍ക്കായി ആണവോര്‍ജ്ജത്തെ ഉപയോഗിക്കുന്നതിനെതിരെയും ആണവ നിലയങ്ങളെ phase-out ചെയ്യുന്നതിനും വേണ്ടി വോട്ട് ചെയ്തു. 76% ആളുകള്‍ phase-out നെ അനുകൂലിച്ച് വോട്ട് ചെയ്തു. - from greenpeace. 2 Dec 2008
പുതിയ റിയാക്റ്ററുകള്‍ പൊളിക്കുന്നതിനെക്കുറിച്ച്
Sellafield ആണവ നിലയം പൊളിക്കുന്നതിനെക്കുറിച്ച് BBC യുടെ സൈറ്റില്‍ ഒരു ഡോക്കുമന്ററി ഉണ്ട്. പണി നിങ്ങളുദ്ദേശിച്ചത് പോലെ സങ്കീര്‍ണ്ണവും അപകടകരവുമാണ്. പണിയുടെ കാലാവധി എത്രയെന്ന് അറിയില്ല. സിനിമയില്‍ പറയുന്നതുപോലെ നിലയത്തിന്റെ നിര്‍മ്മാണം 40 കളിലും 50 കളിലും ബ്രിട്ടണിന് വേണ്ട അണ്വായുധങ്ങള്‍ നിര്‍മ്മിക്കാന്‍ ധൃതിയില്‍ നടത്തിയതാണ്. പൊളിക്കുന്ന കാര്യത്തെക്കുറിച്ച് ആലോചിക്കാന്‍ അന്ന് സമയമൊന്നും കൊടുത്തില്ല. കാര്യമായി സമയം എടുക്കുമെന്ന് നമുക്ക് ഊഹിക്കാം. പുതിയ റിയാക്റ്ററുകളുടെ കാര്യം എങ്ങനെയാണ്? ഉദാഹരണത്തിന് ഫിന്‍ലാന്റില്‍ അറീവ ഇപ്പോള്‍ നിര്‍മ്മിക്കുന്ന state-of-the-art മൂന്നാം … Continue reading പുതിയ റിയാക്റ്ററുകള്‍ പൊളിക്കുന്നതിനെക്കുറിച്ച്
ജെല്ലി ഫിഷുകള്‍ ആണവനിലയം നിര്‍ത്തിവെപ്പിച്ചു
ദശാബ്ദങ്ങളായി പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് ചെയ്യാന്‍ കഴിയാത്ത കാര്യം ഒരുകൂട്ടം ജെല്ലി ഫിഷ് കൂട്ടം നേടി. San Luis Obispo County യിലെ Diablo Canyon ആണവനിലയം അടച്ചിടുക. ചൊവ്വാഴ്ച്ച രാത്രി 9 ഓടെ Pacific Gas and Electric യുടെ Avila Beach ലെ കണ്‍ട്രോള്‍ റൂമുകല്‍ അപകടസൂചന അലാറങ്ങള്‍ ശബ്ദിച്ചു തുടങ്ങി. നിലയത്തിന്റെ ശീതീകരണിയിലെ വെള്ളത്തിന്റെ മര്‍ദ്ദം ആകാശം മുട്ടെ ഉയര്‍ന്നു. എന്തുകൊണ്ടെന്ന് ആര്‍ക്കും മനസിലായില്ല. ശീതീകരണി വെള്ളമെടുക്കുന്നകടലിനടനിടിലെ കാര്യങ്ങള്‍ കാണാന്‍ മുങ്ങല്‍ വിദഗ്ധര്‍ ആഴത്തിലേക്ക് … Continue reading ജെല്ലി ഫിഷുകള്‍ ആണവനിലയം നിര്‍ത്തിവെപ്പിച്ചു
നിഗൂഢത നിറഞ്ഞ ആണവനിലയ നിര്‍മ്മാണം
ഒളിച്ച് വെക്കലും സുതാര്യത ഇല്ലായ്മയും പോരാത്തതിന് ആണവോര്‍ജ്ജ വ്യവസായം പ്രഹേളികകളും നിഗൂഢതകളും അത്ഭുതങ്ങളും നിറഞ്ഞതാണ്. ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ കണ്ണെത്താ ദൂരം വരെ വ്യാപിച്ച് കിടക്കുന്നു. London Sustainable Development Commission ലെ Tom Burke പറയുന്നു, ‘ഒരു ആണവ നിലയം നിര്‍മ്മിക്കാന്‍ എത്ര പണം വേണം എന്നതിന് ആത്മാര്‍ത്ഥയുള്ള രണ്ട് ഉത്തരം മാത്രമേയുള്ളു. ൧, "എനിക്ക് അറിയില്ല", ൨, "പണിഞ്ഞ് കഴിഞ്ഞിട്ട് ഞാന്‍ പറയാം". ഇതല്ലാത്ത എല്ലാ ഉത്തരങ്ങളും ഊഹങ്ങള്‍ മാത്രമാണ്.’ നിര്‍മ്മാണത്തിന് വേണ്ട സമയത്തിനും … Continue reading നിഗൂഢത നിറഞ്ഞ ആണവനിലയ നിര്‍മ്മാണം
ആണവോര്‍ജ്ജം കാലാവസ്ഥാ മാറ്റത്തിന് പരിഹാരമല്ല
ബ്രിട്ടണിലെ ആണവോര്‍ജ്ജ നിലയങ്ങള്‍ തുടക്കത്തില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളവയാണ്. താച്ചറിസത്തിന്റെ അവസാന സമയത്ത് പൊതു ഉടമസ്ഥതയിലുള്ള വ്യവസായങ്ങള്‍ എല്ലാം സ്വകാര്യവത്കരിച്ചു. കഴിഞ്ഞ മാസം ആ സ്വകാര്യ കമ്പനിയെ, British Energy, ഫ്രാന്‍സിലെ സര്‍ക്കാര്‍ ഊര്‍ജ്ജ കമ്പനിയായ EDF വാങ്ങി. അങ്ങനെ ബ്രിട്ടണിനെ ആണവനിലയങ്ങളൊക്കെ വീണ്ടും സര്‍ക്കാര്‍ ഉടമസ്ഥതയിലായി. പക്ഷേ അത് ഫ്രഞ്ച് സര്‍ക്കാരാണ് ഇപ്പോള്‍ എന്നത് മാത്രം വ്യത്യാസം. ആണവോര്‍ജ്ജം ശുദ്ധവും സുരക്ഷിതവും, ചിലവ് കുറഞ്ഞതുമാണെന്നാണ്. അതിന്റെ വികസനം ബ്രിട്ടണിന്റെ ദീര്‍ഘകാലത്തെ ഊര്‍ജ്ജ സുരക്ഷിതത്തിനും എണ്ണ ആശ്രയം കുറക്കാനും … Continue reading ആണവോര്‍ജ്ജം കാലാവസ്ഥാ മാറ്റത്തിന് പരിഹാരമല്ല
ആണവോര്‍ജ്ജത്തിന്റെ പച്ചപ്പ്
സാങ്കേതിക വിദ്യകളുടെ പച്ചപ്പിനെക്കുറിച്ച് ശാസ്ത്രജ്ഞര്‍ രണ്ട് കൂട്ടം മാനദണ്ഡങ്ങളാണ് നോക്കുന്നത്. ആദ്യത്തേത് "ഹരിത സാങ്കേതിക വിദ്യകള്‍ക്കുള്ള 12 principles", രണ്ടാമത്തേത് "ഹരിത രസതന്ത്രത്തിന്റെ 12 principles." സാങ്കേതിക വിദഗ്ദ്ധര്‍ പരസ്പരം പരിശോധിച്ച (peer-reviewed) ജേണലുകളില്‍ പ്രസിദ്ധപ്പെടുത്തിയതാണ് ഈ രണ്ട് കൂട്ടം തത്ത്വങ്ങളും. അവ ഇപ്പോള്‍ വളരേറെ മനസിലാക്കിയതും ഉപയോഗിക്കുന്നതുമാണ്. സാധാരണ മനുഷ്യര്‍ക്കും അതുപോലെ വിദഗ്ദ്ധര്‍ക്കും ഒരു സാങ്കേതിക വിദ്യ നല്ലതാണോ ചീത്തയാണോ എന്ന് തിരിച്ചറിയാന്‍ ഉപകരിക്കുന്നു. രാഷ്ട്രീയക്കാര്‍ക്ക് പോലും മനസിലാവും ഇതില്‍ പറഞഞ്ഞിരിക്കുന്ന കാര്യങ്ങള്‍. ആണവോര്‍ജ്ജവും ഹരിത സാങ്കേതികവിദ്യയും … Continue reading ആണവോര്‍ജ്ജത്തിന്റെ പച്ചപ്പ്