ഭാവി സ്വയം പരിമിതപ്പെടുത്തുന്ന ആണവോര്‍ജ്ജം

അമേരിക്കയുടെ 20% വൈദ്യുതി ഉത്പാദിപ്പിക്കുന്നത് ആണവ നിലയങ്ങളില്‍ നിന്നുമാണ്. ഹരിത ഗൃഹ വാതകങ്ങളുടെ വിസരണം ഇല്ലാത്ത കാര്‍ബണ്‍ കുറഞ്ഞ 24 മണിക്കൂര്‍ ഊര്‍ജ്ജം എന്ന ഒരു പ്രചാരണം ഉള്ളതിനാല്‍ ഇപ്പോള്‍ അതിന് വര്‍ദ്ധിച്ച ഒരു താല്‍പ്പര്യം ലോക രാജ്യങ്ങളില്‍ ഉണ്ടായിട്ടുണ്ട്. എന്നിരുന്നാലും ആണവോര്‍ജ്ജത്തിന്റെ സ്വമേധയായുള്ള വളര്‍ച്ചയേ അതിന്റെ പരിമിതികള്‍ തടസപ്പെടുത്തും. * ഉയര്‍ന്നതും കൂടിവരുന്നതുമായ capital costs * പ്ലാന്റിന്റെ വേണ്ടി വരുന്ന പ്രധാന ഘടകങ്ങളുടെ നിര്‍മ്മാണത്തില്‍ ഉണ്ടാകുന്ന bottlenecks. * വളരെ ദൈര്‍ഘ്യമാര്‍ന്ന നിര്‍മ്മാണ സമയം. … Continue reading ഭാവി സ്വയം പരിമിതപ്പെടുത്തുന്ന ആണവോര്‍ജ്ജം

ഹാന്‍‌‌ഫോര്‍ഡ് സൈറ്റ്

വാഷിങ്ങ്‌ടണ്‍ സംസ്ഥാനത്തിലെ കൊളംബിയാ നദിക്കരയിലുള്ള decommission ചെയ്ത ആണവ നിര്‍മ്മാണ സമുച്ഛയമാണ് ഹാന്‍‌‌ഫോര്‍ഡ് സൈറ്റ്. മാന്‍ഹാറ്റന്‍ പ്രൊജക്റ്റിന്റെ ഭാഗമായി 1943 ല്‍ പ്രവര്‍ത്തനമാരംഭിച്ച ഇത് അമേരിക്കന്‍ ഗവണ്‍മന്റാണ് പ്രവര്‍ത്തിപ്പിച്ചിരുന്നത്. ആദ്യമായി വന്‍തോതിലുള്ള പ്ലൂട്ടോണിയം നിര്‍മ്മിച്ച B-Reactor ഇവിടെ ആണ് പ്രവര്‍ത്തിച്ചിരുന്നത്. ഇവിടെ നിര്‍മ്മിച്ചിരുന്ന പ്ലൂട്ടോണിയം കൊണ്ട് നിര്‍മ്മിച്ച ബോംബ് Trinity സൈറ്റിലാണ് പരീക്ഷിച്ചത്. പിന്നീട് ജപ്പാനിലെ നാഗസാക്കിയില്‍ പൊട്ടിച്ച Fat Man എന്ന ബോംബും ഇവിടെയാണ് നിര്‍മ്മിച്ചത്. ശീതസമര കാലത്ത് ഈ പ്രൊജക്റ്റ് വിപുലീകരിച്ചു. 9 ആണവ … Continue reading ഹാന്‍‌‌ഫോര്‍ഡ് സൈറ്റ്

ആണവ നിലയങ്ങള്‍ വിചാരിച്ചതിനേക്കാള്‍ ഏറെ ചിലവേറിയതാണ്

പുതിയ തലമുറ ആണവ നിലയങ്ങള്‍ക്കുള്ള പദ്ധതികള്‍ അമേരിക്കയുടെ ഭാവി പരിപാടികളില്‍ ഉണ്ട്. എന്നാല്‍ അതിന്റെ projected cost കണ്ടിട്ട് അവര്‍ക്ക് ഞെട്ടലുണ്ടാകുന്നു: $5 ബില്ല്യണ്‍ മുതല്‍ $12 ബില്ല്യണ്‍ വരെ, ആദ്യത്തെ ഏകദേശ എസ്റ്റിമേറ്റിന്റെ രണ്ടിരട്ടിയോ, നാലിരട്ടിയോ വരുന്നു ഇത്. - from Wall Street Journal

ഉയര്‍ന്ന സബ്സിഡി വാങ്ങുന്ന ആണവോര്‍ജ്ജ വ്യവസായം

അമേരിക്കന്‍ സര്‍ക്കാര്‍ ഇതുവരെ ആണവോര്‍ജ്ജ വ്യവസായത്തിന് $10,000 കോടി ഡോളര്‍ സബ്സിഡിയായി നല്‍കിയിട്ടുണ്ട്. 1999 ലെ US Congressional research service റിപ്പോര്‍ട്ട് 1948 മുതല്‍ 1998 വരെയുള്ള എല്ലാ പ്രധാന ഊര്‍ജ്ജ ഉത്പാദനത്തിന് ചിലവാക്കിയ പണത്തെക്കുറിച്ച് പറയുന്നു. Government Accountability Office ഒക്ടോബര്‍ 2007 ല്‍ വൈദ്യുതിയുമായി ബന്ധപ്പെട്ട 2002 മുതല്‍ 2007 വരെയുള്ള ഫെഡറല്‍ സബ്സിഡികളുടെ റിപ്പോര്‍ട്ട് തരുന്നു. 1948 മുതല്‍ ഇന്നു വരെ അമേരിക്കന്‍ ആണവോര്‍ജ്ജഗവേഷണത്തിന് വേണ്ടി $7000 കോടി ഡോളര്‍ ചിലവാക്കി. … Continue reading ഉയര്‍ന്ന സബ്സിഡി വാങ്ങുന്ന ആണവോര്‍ജ്ജ വ്യവസായം

American Electric Power Co. (AEP) ന് ആണവ നിലയങ്ങളില്‍ താല്‍പ്പര്യമില്ല

നിര്‍മ്മാണത്തിലെ കാലതാമസം കൊണ്ട് AEP പുതിയ ആണവനിലയങ്ങളൊന്നും നിര്‍മ്മിക്കാന്‍ പദ്ധതിയിടുന്നില്ല. ഈ കാലതാമസം പുതിയ നിലയങ്ങളില്‍ നിന്നുള്ള വൈദ്യുതോത്പാദനം 2020 വരെ വൈകും. AEP യുടെ CEO മൈക്കല്‍ മോറിസ് (Michael Morris) 8/29/2007 ചൊവ്വാഴ്ച്ച് പറഞ്ഞു. സുപ്രീം കോടതിയിലിള്ള ഒരു കേസ് കാരണം ആണ് പുതിയ റിയാക്റ്റര്‍ പണി വൈകുന്നതെന്ന് മോറിസ് വാഷിങ്ങ്ടണ്‍ ഡി സി യില്‍ അഭിപ്രായപ്പെട്ടു. ചില ഘടകങ്ങള്‍ ലഭിക്കാന്‍ കാലതാമസം എടുക്കുന്നു. കൂടാതെ ഒരു കിലോ വാട്ട് ഏകദേശം $4000 ഡോളര്‍ … Continue reading American Electric Power Co. (AEP) ന് ആണവ നിലയങ്ങളില്‍ താല്‍പ്പര്യമില്ല

ഒരു ആണവ നിലയത്തിന്റെ വില

ഫ്ലോറിഡയില്‍ പ്രോഗ്രസ് എനര്‍ജി ലെവി കൗണ്ടിയില്‍ നിര്‍മ്മിക്കാന്‍ പോകുന്ന ആണവ നിലയത്തിന്റെ ചിലവ് ആദ്യം എസ്റ്റിമേറ്റ് ചെയ്തതിനേക്കാള്‍ കൂടുമെന്ന് അവരുടെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഒരു വര്‍ഷം മുമ്പ് പ്രോഗ്രസ് പ്രഖ്യാപിച്ച ചിലവിനേക്കാള്‍ രണ്ടോ മൂന്നോ മടങ്ങ് ചിലവേറുമെന്നാണ് ഇപ്പോള്‍ പറയുന്നത്. പുതിയ കണക്ക് അനുസരിച്ച് $1,000 കോടി ഡോളറില്‍ കൂടുതലാകും. ആദ്യ എസ്റ്റിമേറ്റില്‍ അത് $500 മുതല്‍ $700 കോടി ഡോളര്‍ ആയിരുന്നു. Juno Beach അടിസ്ഥാനമാക്കിയുള്ള FPL പറയുന്നത് അവരുടെ രണ്ട് റിയാക്റ്ററുകളുടെ "overnight … Continue reading ഒരു ആണവ നിലയത്തിന്റെ വില

Bailout ഉം ആണവ നിയമങ്ങളും

പ്രൈസ്-ആന്‍ഡേര്‍സണ്‍ (Price-Anderson) നിയമം പ്രൈസ്-ആന്‍ഡേര്‍സണ്‍ ആണവ വ്യവസായ Indemnity നിയമം ഒരു അമേരിക്കന്‍ ഫഡെറല്‍ നിയമാണ്. ഇത് 1957 ല്‍ ആണ് പാസാക്കിയത്. അന്നുമുതല്‍ ധാരാളം പ്രാവശ്യം ഉപയോഗത്തില്‍ വന്ന നിയമവുമാണിത്. 2026 ന് മുമ്പ് അമേരിക്കയില്‍ സ്ഥാപിച്ചിട്ടുള്ള സൈനികേതര ആണവ നിലയങ്ങളുടെ ബാദ്ധ്യത യുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നോക്കുന്നത് ഈ നിയമാണ്. ആണവ ദുരന്തങ്ങളുടെ ബാദ്ധ്യതാ liability claims ല്‍ നിന്ന് ആണവ കമ്പനികളേ രക്ഷിക്കുകയും അതോടൊപ്പം പൊതുജനങ്ങള്‍ക്ക് പരിരക്ഷ നല്‍കുകയും ചെയ്യുകയാണ് ഇതിന്റെ ധര്‍മ്മം. … Continue reading Bailout ഉം ആണവ നിയമങ്ങളും

ആണവോര്‍ജ്ജം ഒരു പരിഹാരമല്ല

ആഗോള താപനത്തിന് പരിഹാരം കണ്ടെത്താന്‍ ആണവോര്‍ജ്ജം സഹായിക്കില്ല. ആഗോള താപനം കൂടി അത് ഒരു വലിയ പ്രശ്നമായി മാറാതിരിക്കാന്‍ നമ്മള്‍ ഉടന്‍ തന്നെ നമ്മുടെ ഹരിതഗ്രഹ വാതകങ്ങളുടെ ബഹിര്‍ഗമനം കുറക്കേണ്ടതായിട്ടുണ്ട്. അങ്ങനെ ചെയ്യാന്‍ കഴിയാതിരുന്നാല്‍ ഒരിക്കലും തിരിച്ചുവരാന്‍ കഴിയാത്ത ഒരു മാറ്റത്തിലേക്ക് പോകും. പുതിയ ഒരു ആണവനിലയം തുടങ്ങുന്നതിന് കുറഞ്ഞത് 10 വര്‍ഷമെങ്കിലും വേണ്ടിവരും (ചിലപ്പോള്‍ കൂടുതലും). അതുകൊണ്ട് വന്‍തോതില്‍ ആണവനിലയങ്ങളേ ആശ്രയിക്കുന്നത് നമ്മുടെ വിലപ്പെട്ട സമയം നഷ്ടമാക്കാനേ സഹായിക്കൂ. മറ്റു പടിഹാരമാര്‍ഗ്ഗങ്ങളായ പവനോര്‍ജ്ജം, സൗരോര്‍ജ്ജം തുടങ്ങിയവ … Continue reading ആണവോര്‍ജ്ജം ഒരു പരിഹാരമല്ല

ആണവോര്‍ജ്ജ വ്യവസായത്തിലെ (ചവര്‍ വ്യവസായം) വൃത്തികെട്ട കളികള്‍

വാഷിങ്ങ്ടണ്‍: മറന്ന് പോയിട്ടുണ്ടാവാം, എന്നിരുന്നാലും 10 വര്‍ഷം മുമ്പ് ഫെഡറല്‍ ഗവണ്‍മന്റ് ഏറ്റെടുക്കേണ്ടിയിരുന്ന ആണവ മാലിന്യം ഇപ്പോഴും നിലയങ്ങളില്‍ തന്നെ കെട്ടികിടക്കുന്നു. 100 ല്‍ അധികം ആണവനിലയങ്ങളാണ് അമേരിക്കയില്‍ ഉള്ളത്. ഈ മാലിന്യ നിര്‍മ്മാര്‍ജ്ജനം 20 വര്‍ഷം behind schedule ല്‍ ആണ്. ഇതു വരെ ധാരാളം കോടതി ഓര്‍ഡറുകളും സെറ്റില്‍മന്റ്കളും ഉണ്ടായിട്ടുണ്ട്. ഫെഡറല്‍ ഗവണ്‍മന്റ് കമ്പനികള്‍ക്ക് (public utilities) $342 മില്ല്യണ്‍ കൊടുത്തുകഴിഞ്ഞു. ഉദ്യോഗസ്ഥരുടെ അഭിപ്രായത്തില്‍ $7 ബില്ല്യണ്‍ മുതല്‍ ഏകദേശം $11 ബില്ല്യണ്‍ വരെ … Continue reading ആണവോര്‍ജ്ജ വ്യവസായത്തിലെ (ചവര്‍ വ്യവസായം) വൃത്തികെട്ട കളികള്‍

ഇന്‍ഡ്യന്‍ വൈദ്യുത നിലയങ്ങളില്‍ ആണവോര്‍ജ്ജത്തിന്റെ പങ്ക്

വര്‍ഷം അണക്കെട്ട് താപനിലയം ആണവനിലയം* ആകെ ആണവനിലയപങ്ക്(%) 1970 6135 7968 - 14103 - 1980 11384 16424 640 28448 2.25 1990 18307 43764 1565 63636 2.46 2007 34654 93775 3900 132329 2.95 - from Rajya Sabha Unstarred Question #420 വെറും 3% മാത്രം ഉത്പാദ പങ്കുള്ള ആണവോര്‍ജ്ജത്തിന് വേണ്ടി എന്തുകൊണ്ടാണ് ഇത്രമാത്രം കരച്ചില്‍? മുന്‍നിര മാധ്യമങ്ങളിലും മറ്റെല്ലായിടത്തും? എന്തുകൊണ്ടെന്നാല്‍ ഓഡിറ്റ് ഇല്ലാത്ത ഇന്‍ഡ്യയിലെ ഒന്നാമത്തെ … Continue reading ഇന്‍ഡ്യന്‍ വൈദ്യുത നിലയങ്ങളില്‍ ആണവോര്‍ജ്ജത്തിന്റെ പങ്ക്