കിഴക്കൻ ആഫ്രിക്കയിലെ വരൾച്ചയിൽ ഓരോ 36 സെക്കന്റിലും ഒരു മനുഷ്യൻ മരിക്കുന്നു

കിഴക്കൻ ആഫ്രിക്കയിലെ ഒരു വർഷമായിട്ടുള്ള വരൾച്ചയിൽ ഓരോ 36 സെക്കന്റിലും ഒരു മനുഷ്യൻ മരിക്കുന്നു എന്ന് Oxfam റിപ്പോർട്ട് ചെയ്യുന്നു. സോമാലിയ, എത്യോപ്യ, കെനിയ എന്നിവിടങ്ങളിലെ സ്ഥിതി വേഗം വഷളായിക്കൊണ്ടിരിക്കുകയാണ്. ഓർമ്മയിലെ ഏറ്റവും മോശം പട്ടിണി പ്രശ്നമാണ് സോമാലിയയിൽ. 2011 ലെ ക്ഷാമത്തേക്കാൾ തീവൃമായ പട്ടിണിയാണ് അവിടെ. 2.5 ലക്ഷത്തിലധികം ആളുകൾ മരിച്ചു. സോമാലിയയിലെ ആറിൽ ഒരാൾ തീവൃ പട്ടിണി അനുഭവിക്കുന്നു. 60 ലക്ഷം കുട്ടികൾ തീവൃ പോഷകാഹാരക്കുറവ് അനുഭവിക്കുന്നു. അവർ മൂലമല്ലാതെ ഉണ്ടായ കാലാവസ്ഥാ മാറ്റത്താലാണ് … Continue reading കിഴക്കൻ ആഫ്രിക്കയിലെ വരൾച്ചയിൽ ഓരോ 36 സെക്കന്റിലും ഒരു മനുഷ്യൻ മരിക്കുന്നു

തിരിച്ചടി ചക്രം കാലാവസ്ഥാ മാറ്റ പ്രവർത്തനങ്ങളെ കൂടുതൽ അടിയന്തിരമാക്കുന്നു

amplifying feedback loops എന്ന് അറിയപ്പെടുന്ന 26 ആഗോള തപന accelerators നെ ഗവേഷകർ തിരിച്ചറിഞ്ഞു. അവയെ കാലാവസ്ഥാ ശാസ്ത്രജ്ഞർ കാലാവസ്ഥാ മാതൃകകളിൽ ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നില്ല. കാലാവസ്ഥാ പ്രശ്നത്തോട് പ്രതികരിക്കേണ്ടതിന്റെ ആവശ്യകതയുടെ അടിയന്തിരാവസ്ഥ വർദ്ധിപ്പിക്കുന്ന കാര്യമാണിത്. ചൂടാകുന്ന ഭൂമിയിലെ ഏറ്റവും ഗൗരവകരമായ പ്രത്യാഘാതങ്ങളെ തടയാൻ നയനിർമ്മാതാക്കൾക്ക് ഒരു മാർഗ്ഗ രേഖ ഇത് നൽകും. One Earth എന്ന ജേണലിലാണ് ഈ ഗവേഷണം പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. — സ്രോതസ്സ് Oregon State University | Feb 17, 2023

കാലാവസ്ഥാമാറ്റത്തെ രൂക്ഷമാക്കിയ ഉദ്‍വമനത്തിൽ നിന്ന് ലാഭം കൊയ്ത പണക്കാർക്ക് നികുതി ചുമത്തണം

അമേരിക്കയുടെ പ്രസിഡന്റ് ബൈഡനും അപ്പോഴത്തെ G20 തലവൻമാരും ഐക്യരാഷ്ട്രസഭ കാലാവസ്ഥ സമ്മേളനത്തിന് Sharm el-Sheikh ൽ എത്തിയ സമയത്താണ് Oxfam ന്റെ പുതിയ വിശകലനം പുറത്തുവന്നത്. ലോകത്തെ ഏറ്റവും സമ്പന്നരായ 125 ശതകോടീശ്വരൻമാരുടെ നിക്ഷേപം കാരണം 30 ലക്ഷം ടൺ കാർബൺ ഉദ്‍വമനം ഉണ്ടാകുന്നു. ശരാശരി വ്യക്തിയിൽ നിന്നുള്ളതിനേക്കാൾ പത്ത് ലക്ഷം മടങ്ങാണിത്. വികസ്വരരാജ്യങ്ങൾക്ക് അടിയന്തിരമായി ആവശ്യമായ കാലാവസ്ഥാ ധനസഹായം കിട്ടാനായി ആ സമ്പനരിൽ നികുതി ചുമത്തണമെന്ന് “Carbon Billionaires” എന്ന റിപ്പോർട്ട് ആവശ്യപ്പെടുന്നു. — സ്രോതസ്സ് … Continue reading കാലാവസ്ഥാമാറ്റത്തെ രൂക്ഷമാക്കിയ ഉദ്‍വമനത്തിൽ നിന്ന് ലാഭം കൊയ്ത പണക്കാർക്ക് നികുതി ചുമത്തണം

ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥാ സമ്മേളനം വമ്പൻ എണ്ണ ഏറ്റെടുത്തു

മുമ്പത്തേതിനേക്കാൾ കുറവ് കാലാവസ്ഥാ പ്രവർത്തകരേ ഈ സമ്മേളനത്തിൽ കാണുന്നുള്ളു. കാരണം കുറവ് പരിസ്ഥിതി പ്രവർത്തകർക്കേ പ്രവേശന പാസ് ലഭിക്കുന്നുള്ളു. എന്നിട്ടും ഏറ്റവും വലിയ കാലാവസ്ഥാ സമ്മേളനമാണ് ഇത്. ഏറ്റവും കൂടുതൽ എണ്ണ, ഫോസിലിന്ധന സ്വാധീനിക്കലുകാരെ ഇവിടെ കാണാം. HARJEET SINGH സംസാരിക്കുന്നു: ഫോസിലിന്ധന സ്വാധീനിക്കലുകാർ കാലാവസ്ഥ ചർച്ചകളെ ഏറ്റെടുക്കുന്നത് ആഴത്തിലുള്ള പ്രശ്നമാണ്. UAE ആണ് അടുത്ത കാലാവസ്ഥാ സമ്മേളനം നടത്തുന്നതെന്ന് പ്രഖ്യാപിച്ച ഒന്നാം ദിവസം മുതൽ ഞങ്ങൾ അത് ഉന്നയിക്കുന്നുണ്ട്. ഇവിടെ ഒരു എണ്ണ ഉദ്യോഗസ്ഥനാണ് ചർച്ചകൾ … Continue reading ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥാ സമ്മേളനം വമ്പൻ എണ്ണ ഏറ്റെടുത്തു

അന്റാർക്ടിക്കയിലെ മഞ്ഞ് ജനുവരിയിൽ ഏറ്റവും കുറഞ്ഞ നിലയിലെത്തി

കടലിലെ മഞ്ഞുരുകുന്നത് ആഗോളതപനത്തെ വേഗത്തിലാക്കുമെന്ന് ശാസ്ത്രജ്ഞർ മുന്നറീപ്പ് തരുന്നതിനിടക്ക് അന്റാർക്ടിക്കയിലെ കടലിലെ മഞ്ഞ് ജനുവരിയിൽ ഏറ്റവും കുറഞ്ഞ നിലയിലായിരുന്നു എന്ന് രേഖപ്പെടുത്തി. ഉപഗ്രഹ ചിത്രങ്ങളുടെ വിശകലനത്തിൽ നിന്ന് കടലിലെ മഞ്ഞ് പാളി കഴിഞ്ഞ മാസം 31% കുറവായിരുന്നു എന്ന് യൂറോപ്യൻ യൂണിയന്റെ Copernicus Climate Change Service (C3S) പറഞ്ഞു. മുമ്പ് ഏറ്റവും കുറവ് രേഖപ്പെടുത്തിയ 2017 നെക്കാളും കുറവായിരുന്നു ഇത്. ഭൂമിയുടെ മറ്റേവശത്ത് ആർക്ടിക് മഞ്ഞ് ശരാശരിയേക്കാൾ 4% കുറവായിരുന്നു. 600-square-mile വലിപ്പമുള്ള മഞ്ഞ്കട്ട അന്റാർക്ടിക്കയുടെ … Continue reading അന്റാർക്ടിക്കയിലെ മഞ്ഞ് ജനുവരിയിൽ ഏറ്റവും കുറഞ്ഞ നിലയിലെത്തി

കാലാവസ്ഥാ പ്രതിഷേധത്തിൽ സ്വയം തീകൊളുത്തി പ്രതിഷേധിച്ച മനുഷ്യൻ മരിച്ചു

ഭൗമ ദിനത്തിൽ അമേരിക്കയുടെ സുപ്രീം കോടതിയുടെ മുമ്പിൽ കാലാവസ്ഥാ പ്രതിഷേധത്തിനായി സ്വയം തീകൊളുത്തി പ്രതിഷേധിച്ച മനുഷ്യൻ മരിച്ചു. Boulder, Colorado യിലെ Wynn Alan Bruce ആയിരുന്നു അത്. മുറിവുകളാലാണ് അയാൾ മരിച്ചതെന്ന് പോലീസ് പറഞ്ഞു. 6:30 pm നാണ് Bruce തന്റെ പ്രവർത്തി തുടങ്ങിയത്. മിനിട്ടുകൾക്കകം ആരോഗ്യ ഹെലികോപ്റ്ററിൽ അയാളെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. — സ്രോതസ്സ് futurism.com, independent.co.uk | 4.24.22

ഇൻഡ്യൻ തീരത്തെ കടൽ നിരപ്പ് ആഗോള ശരാശരിയെക്കാൾ കൂടുതൽ ഉയരുന്നു

ഇൻഡ്യയുടെ മൊത്തം കടൽ തീരത്തും കടൽ നിരപ്പ് ആഗോള ശരാശരിയെക്കാൾ കൂടുതൽ ഉയരുകയാണ് എന്ന് World Meteorological Organization (WMO) ന്റെ 2021 ലെ State of the Global Climate റിപ്പോർട്ടിൽ പറയുന്നു. 2013 - 2021 കാലത്ത് ആഗോളമായി പ്രതിവർഷം 4.5 മില്ലിമീറ്റർ എന്ന തോതിലായിരുന്നു കടൽ നിരപ്പ് ഉയർന്നിരുന്നത്. 1993 - 2002 കാലത്തെ വർദ്ധനവിനേക്കാൾ ഇരട്ടിയിലധികമായിരുന്നു ആ വർദ്ധനവ്. ആർക്ടിക് അന്റാർക്ടിക് പ്രദേശങ്ങളിലെ വർദ്ധിച്ച മഞ്ഞ് നഷ്ടം ആണ് കടൽ നിരപ്പ് … Continue reading ഇൻഡ്യൻ തീരത്തെ കടൽ നിരപ്പ് ആഗോള ശരാശരിയെക്കാൾ കൂടുതൽ ഉയരുന്നു

സൈബീരിയയിലെ ഉറഞ്ഞ മണ്ണിൽ നിന്നും 48,500-വർഷം പഴക്കമുള്ള വൈറസിനെ കണ്ടെത്തി

ആയിരക്കണക്കിന് വർഷങ്ങളായി സൈബീരിയയിലെ permafrost ൽ മരവിച്ചിരുന്ന ഏഴു തരം വൈറസുകളെ കണ്ടെത്തി. അതിൽ ഏറ്റവും പ്രായം കുറഞ്ഞതിന് 27,000 വർഷം പ്രായമുണ്ട്. ഏറ്റവും പ്രായം കൂടിയതിന് 48,500 വർഷവും. ഇതുവരെ കണ്ടെത്തിയതിലേക്കും ഏറ്റവും പ്രായം കൂടിയ വൈറസാണത്. ഉത്തരാർദ്ധഗോളത്തിന്റെ നാലിലൊന്ന് തണുത്തുറഞ്ഞ മണ്ണാണ്. അതിനെ permafrost എന്ന് വിളിക്കുന്നു. കാലാവസ്ഥ ചൂടാകുന്നത് കൊണ്ട് തിരിച്ച് വരാൻ പറ്റാത്ത വിധം ആ മണ്ണ് ഉരുകുന്നു. അങ്ങനെ ഉരുകുന്നത് വഴി ദശലക്ഷക്കണക്കിന് വർഷങ്ങളായി ഉറഞ്ഞിരുന്ന ജൈവാവശിഷ്ടങ്ങൾ പുറത്തേക്ക് വരുന്നു. … Continue reading സൈബീരിയയിലെ ഉറഞ്ഞ മണ്ണിൽ നിന്നും 48,500-വർഷം പഴക്കമുള്ള വൈറസിനെ കണ്ടെത്തി