മോംഗബേയ് എഡിറ്ററെ ഇന്‍ഡോനേഷ്യയില്‍ അറസ്റ്റ് ചെയ്തു

പരിസ്ഥിതി ശാസ്ത്ര വാര്‍ത്താ പ്രസാധകരായ Mongabayയിലെ അവാര്‍ഡ് ജേതാവായ ഒരു എഡിറ്ററാണ് Philip Jacobson. അദ്ദേഹത്തെ വിസ ലംഘനത്തിന്റെ പേരില്‍ Central Kalimantan ലെ Palangkaraya ല്‍ വെച്ച് അറസ്റ്റ് ചെയ്തു. Jacobson (30) നെ, ഇന്‍ഡോനേഷ്യയിലെ ഏറ്റവും വലിയ ആദിവാസി അവകാശ സംഘമായ Indigenous Peoples Alliance of the Archipelago (AMAN) ന്റെ പ്രാദേശിക ഘടകവും Central Kalimantan പാര്‍ളമെന്റും തമ്മിലുള്ള വാദം കേട്ട ഡിസംബര്‍ 17, 2019 നാണ് ആദ്യം കസ്റ്റഡിയില്‍ എടുത്തത്. … Continue reading മോംഗബേയ് എഡിറ്ററെ ഇന്‍ഡോനേഷ്യയില്‍ അറസ്റ്റ് ചെയ്തു

കാലാവസ്ഥാമാറ്റം കൈകാര്യം ചെയ്യുന്നതില്‍ ‘ഒന്നും ചെയ്തില്ല’

കാലാവസ്ഥാ ദുരന്തത്തെക്കുറിച്ചുള്ള മുന്നറീപ്പുണ്ടായിട്ടും കാര്‍ബണ്‍ ഉദ്‌വമനം കുറക്കുന്നതില്‍ "അടിസ്ഥാനപരമായി ഒന്നും" ചെയ്യാത്തതിന് ലോക നേതാക്കളെ World Economic Forum ല്‍ പങ്കെടുത്ത ഗ്രറ്റ തുന്‍ബര്‍ഗ് ശകാരിച്ചു. ആഗോള തപനം 1.5 ഡിഗ്രിയില്‍ നിലനിര്‍ത്താന്‍ രാജ്യങ്ങള്‍ ഇനി 420 ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡേ പുറത്തുവിടാവൂ എന്ന് കണ്ടെത്തലുള്ള 2018 ലെ Intergovernmental Panel on Climate Change ന്റെ റിപ്പോര്‍ട്ട് പ്രചരിപ്പിക്കുന്ന പ്രവര്‍ത്തിയാണ് താന്‍ കഴിഞ്ഞ ഒരു വര്‍ഷം ചെയ്തത് എന്ന് ഗ്രറ്റ പറഞ്ഞു. ഇന്നത്തെ തോതില്‍ … Continue reading കാലാവസ്ഥാമാറ്റം കൈകാര്യം ചെയ്യുന്നതില്‍ ‘ഒന്നും ചെയ്തില്ല’

വടക്കെ അറ്റ്‌ലാന്റിക് റൈറ്റ് തിമിംഗല കുട്ടികളിലൊന്നിനെ കണ്ടെത്തി

അമേരിക്കയുടെ തെക്ക് കിഴക്കന്‍ തീരത്തിനടുത്ത് North Atlantic right whale ന്റെ നാല് കുട്ടികളിലൊന്നിനെ കണ്ടെത്തി. പ്രൊപ്പല്ലര്‍ കൊണ്ട് അതിന്റെ തലയുടെ രണ്ട് വശത്തും ആഴത്തിലുള്ള മുറിവുകളുണ്ട്. സര്‍വ്വേ നടത്തിയ സംഘം പറയുന്ന S-ആകൃതിയിലുള്ള മുറിവ് മിക്കവാറും ബോട്ടിന്റെ പ്രൊപ്പല്ലര്‍ കൊണ്ടതാകാനാണ് സാദ്ധ്യത. എന്നാല്‍ മനുഷ്യന് ഇതില്‍ ഇടപെടാനോ കുട്ടിയെ സഹായിക്കാനോ കഴിയില്ല. IUCN Red List ല്‍ ഉള്‍പ്പെട്ടിട്ടുള്ള വടക്കെ അറ്റ്‌ലാന്റിക് റൈറ്റ് തിമിംഗലം (Eubalaena glacialis) വംശനാശം നേരിടുന്ന ജീവികളാണ്. നൂറ്റാണ്ടുകളായുള്ള വാണിജ്യ വേട്ടയാടല്‍ … Continue reading വടക്കെ അറ്റ്‌ലാന്റിക് റൈറ്റ് തിമിംഗല കുട്ടികളിലൊന്നിനെ കണ്ടെത്തി

ഗ്രാമീണ റോഡുകള്‍ ഉയര്‍ത്തരുത്

നീരൊഴുക്ക് പ്രശ്നം പരിഹരിക്കേണ്ടത് അതിലെ തടസങ്ങള്‍ കണ്ടെത്തി അത് നീക്കുകയാണ്. അല്ലാതെ ഭൂമിഉയര്‍ത്തി അത് പരിഹരിക്കാന്‍ ശ്രമിക്കുന്നു എന്നത് ദുരുദ്ദേശപരമാണ്. റോഡുകളെ പരിശോധിച്ചാല്‍ അവ രണ്ട് തരത്തിലുണ്ട് എന്ന് കാണാം. ഒരു പ്രധാനപ്പെട്ട സ്ഥലത്തേക്ക് എത്തുന്നതും, ഒന്നില്‍ക്കൂടുതല്‍ പ്രധാനപ്പെട്ട സ്ഥലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതും. ഇവ രണ്ടും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ഗ്രാമീണ റോഡുകളാണ് ഒന്നാമത്തെ വിഭാഗത്തിലുള്ളത്. ഒരു ഗ്രാമത്തിലെ ജനം ആ റോഡിലൂടെ പ്രധാനപ്പെട്ട മറ്റൊരു സ്ഥലത്തേക്കെത്തുന്നു. ഉദാഹരണത്തിന് തൊഴിലിനോ സാധനങ്ങള്‍ വാങ്ങാനോ പഠനത്തിനോ ഒക്കെ ആകാം. … Continue reading ഗ്രാമീണ റോഡുകള്‍ ഉയര്‍ത്തരുത്

ഒരു ദശാബ്ദത്തില്‍ ഇന്‍ഡ്യക്ക് 31% പുല്‍മേടുകള്‍ നഷ്ടപ്പെട്ടു

14ആം Conference of Parties (COP) ന്റെ ഭാഗമായ ഐക്യ രാഷ്ട്ര സഭയുടെ Convention to Combat Desertification (UNCCD) ല്‍ ഇന്‍ഡ്യക്ക് ഒരു ദ‍ശാബ്ദത്തില്‍ 31% അഥവാ 56.5 ലക്ഷം ഹെക്ടര്‍ പുല്‍മേടുകള്‍ നഷ്ടപ്പെട്ടു എന്ന വിവരം കേന്ദ്ര സര്‍ക്കാര്‍ കൊടുത്തു. 2005 - 2015 നും ഇടക്ക് മൊത്തം പുല്‍മേടുകളുടെ വിസ്തീര്‍ണം 18 mha ല്‍ നിന്ന് 12.3 mha ആയി കുറഞ്ഞു. ആരവല്ലിയിലെ രാജസ്ഥാനിലെ പുല്‍മേടുകള്‍ ഗൌരവകരമായ നാശത്തിലൂടെ കടന്നുപോയി എന്ന് റിപ്പോര്‍ട്ടില്‍ … Continue reading ഒരു ദശാബ്ദത്തില്‍ ഇന്‍ഡ്യക്ക് 31% പുല്‍മേടുകള്‍ നഷ്ടപ്പെട്ടു

യുക്തിവാദികള്‍ വിമര്‍ശിക്കാന്‍ ഭയക്കുന്ന വിഷയം ഏതാണ്?

ഏയ്... അങ്ങനെയൊരു കാര്യം ഈ ലോകത്തിലുണ്ടാവില്ല. നിങ്ങള്‍ വെറുതെ അസൂയ കൊണ്ട് പറയുന്നതാവും. കാരണം സുര്യന് താഴെയും മുകളിലുമുള്ള സകല കാര്യങ്ങളേയും കുറിച്ച് അവര്‍ക്ക് അഭിപ്രായമുണ്ട്. നിലനില്‍ക്കുന്ന എല്ലാ ധാരണകളേയും പൊളിച്ചെഴുതും. ക്വാണ്ടം ഫിസിക്സ്, ബിഗ് ബാങ്ങ്, പരിണാമം, പിന്നെ എണ്ണിയാലൊടുങ്ങാത്ത ശാസ്ത്രജ്ഞന്‍മാരുടെ പേരുകള്‍ ഒക്കെ നിരത്തി അവര്‍ എതിരാളികളെ അടിച്ച് മലര്‍ത്തുന്ന കാഴ്ചയൊന്ന് കാണേണ്ടത് തന്നെയാണ്. അതുപോലെ യുക്തിവാദി എന്ന് കേട്ടാല്‍ ദൈവവിശ്വാസികളുടേയും മതവിശ്വാസികളുടേയുമൊക്കെ മുട്ടിടിക്കും. വിശ്വാസികള്‍ക്ക് അവരുടെ സ്വന്തം പുസ്തകങ്ങള്‍ പോലും ഉപയോഗിച്ച് സ്വയരക്ഷ … Continue reading യുക്തിവാദികള്‍ വിമര്‍ശിക്കാന്‍ ഭയക്കുന്ന വിഷയം ഏതാണ്?

അറേബ്യന്‍ കടലിലെ ചുഴലിക്കാറ്റുകള്‍ 400% വര്‍ദ്ധിച്ചു

India Meteorological Department 2019 ലെ ഇന്‍ഡ്യയുടെ കാലാവസ്ഥയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ജനുവരി 6, 2020 ന് പ്രസിദ്ധപ്പെടുത്തി. അറബിക്കടലില്‍ സംഭവിച്ച 8 ല്‍ 5 ചുഴലിക്കാറ്റും ഇന്‍ഡ്യയെ ബാധിച്ചു. ഇന്‍ഡ്യയുടെ പടിഞ്ഞാറെ കടലില്‍ സാധാരണ ഒരു ചുഴലിക്കാറ്റേ ഉണ്ടാകാറുള്ളു. അവിടെ രൂപപ്പെട്ട 5 വ്യവസ്ഥകളില്‍ രണ്ടെണ്ണം വളരെ ശക്തമായ cyclonic കൊടുംകാറ്റുകളായിരുന്നു. ഒരണ്ണം extremely severe cyclonic storm ഉം മറ്റേത് super cyclonic storm ഉം ആയിരുന്നു എന്ന് IMD റിപ്പോര്‍ട്ടില്‍ പറയുന്നു. 2019 ലെ … Continue reading അറേബ്യന്‍ കടലിലെ ചുഴലിക്കാറ്റുകള്‍ 400% വര്‍ദ്ധിച്ചു

ആസ്ട്രേലിയയിലെ കാട്ടുതീയില്‍ 50 കോടിക്കടുത്ത് മൃഗങ്ങള്‍ ചത്തു

University of Sydneyയിലെ ജൈവവ്യവസ്ഥാ ശാസ്ത്രജ്ഞര്‍ കണക്കാക്കിയത് പ്രകാരം സെപ്റ്റംബറില്‍ തുടങ്ങി കാട്ടുതീ കാരണം നേരിട്ടോ അല്ലാതെയോ ഏദേശം 48 കോടി സസ്തനികളും, പക്ഷികളും, ഇഴ‍ജന്തുക്കളും കൊല്ലപ്പെട്ടു. അതില്‍ 8,000 കൊയ്‌ലകളും ഉള്‍പ്പെടുന്നു. രാജ്യത്ത് 100 ല്‍ അധികം കാട്ടുതീയാണ് ഉണ്ടായിരിക്കുന്നത്. ഇതുവരെ അത് 50 ലക്ഷം ഹെക്റ്റര്‍ ഭൂമിയെ വിഴുങ്ങി. New South Wales ല്‍ മാത്രം 40 ലക്ഷം ഹെക്റ്റര്‍ സ്ഥലം കത്തി. — സ്രോതസ്സ് standard.co.uk | Dec 28, 2019