ഈ വര്‍ഷം സാന്‍ഫ്രാന്‍സിസ്കോ തീരത്ത് 9 ഗ്രേ തിമിംഗലങ്ങള്‍ ചത്തടിഞ്ഞു

ഇന്ന് രാവിലെ സാന്‍ഫ്രാന്‍സിസ്കോ തീരത്ത് ഒരു gray തിമിംഗലം ചത്തടിഞ്ഞു. Bay Area യില്‍ ഇത് ഒമ്പതാമത്തെ മരണമാണ് എന്ന് Marine Mammal Center പറയുന്നു. കപ്പലിടിക്കുന്നത്, പോഷകാഹാരക്കുറവ്, entanglements തുടങ്ങിയവയാണ് തിമിംഗല മരണത്തിന്റെ പ്രധാന കാരണങ്ങള്‍. ഈ വര്‍ഷം ചത്ത 7 തിമിംഗലങ്ങളും എങ്ങനെ മരിച്ചു എന്നത് Necropsies വഴി ഉറപ്പാക്കിയിട്ടുണ്ട്. മൂന്നണ്ണം ചത്തത് കപ്പലിടിച്ചാണ്. നാലെണ്ണം ചത്തത് പോഷകാഹാരക്കുറവിനാലും. എട്ടാമത്തേത് ചത്തത് എങ്ങനെയാണെന്ന് തീര്‍പ്പാക്കിയിട്ടില്ല. — സ്രോതസ്സ് edition.cnn.com | May 7, 2019

കുറഞ്ഞ ഓക്സിജന്‍ നില കടലിലെ നട്ടെല്ലില്ലാത്ത ജീവികളെ താല്‍ക്കാലികമായി അന്ധരാക്കും

സമുദ്രത്തിലെ ഓക്സിജന്‍ നില ആഗോളമായി പ്രകൃതിദത്തമായതും മനുഷ്യരുണ്ടാക്കുന്നതുമായ കാരണങ്ങളാലും മാറിക്കൊണ്ടിരിക്കുകയാണ്. മിക്ക സമുദ്ര നട്ടെല്ലില്ലാത്ത ജീവികളേയും കാഴ്ചയുപയോഗിച്ചാണ് ആഹാരവും ഇരപിടയന്‍മാരില്‍ നിന്ന് രക്ഷനേടാനുള്ള താമസസ്ഥലവും കണ്ടെത്തുന്നത്. പ്രത്യേകിച്ച് അവയുടെ ചെറു പ്രായത്തില്‍. crustaceans, cephalopods എന്നിവയെ സംബന്ധച്ച് ഇത് പ്രത്യേകിച്ചും സത്യമാണ്. മറ്റ് ജീവികളുടെ പൊതു ഇരയാണ് അവ. കൂടുതല്‍ ദേശാടനം നടത്തുന്ന അവയുടെ ലാര്‍വ്വയും ഈ സ്ഥിതിക്ക് മാറ്റമുണ്ടാകുന്നത് മനുഷ്യനുണ്ടാക്കുന്ന കാലാവസ്ഥാ ദുരന്തത്താലും മലിനീകരണത്താലുമാണ്. അന്തരീക്ഷത്തിന്റെ ചൂടാകല്‍ സമുദ്രത്തിന്റെ താപനില വര്‍ദ്ധിപ്പിക്കുന്നു. അതിനാല്‍ ഓക്സിജന്‍ കൂടുതലുള്ള … Continue reading കുറഞ്ഞ ഓക്സിജന്‍ നില കടലിലെ നട്ടെല്ലില്ലാത്ത ജീവികളെ താല്‍ക്കാലികമായി അന്ധരാക്കും

സമുദ്രോപരിതലത്തിലെ താപനില വര്‍ദ്ധിക്കുന്നത് തിരമാലകളെ ശക്തമാക്കും

ലോകം മൊത്തം തിരമാലകളുടെ ഊര്‍ജ്ജം കൂടിവരികയാണെന്ന് Nature Communications ല്‍ ജനുവരി 14 ന് പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടില്‍ പറയുന്നു. സമുദ്ര താപനില വര്‍ദ്ധിക്കുന്നതും തിരമാലകളുടെ ഊര്‍ജ്ജത്തിലെ വര്‍ദ്ധനവും തമ്മില്‍ നേരിട്ട് ബന്ധമുണ്ട്. തിരമാലകളില്‍ അടങ്ങിയിരിക്കുന്ന ഊര്‍ജ്ജത്തെ കേന്ദ്രീകരിച്ചാണ് പുതിയ പഠനം നടത്തിയത്. കാറ്റില്‍ നിന്ന് ആണ് ഊര്‍ജ്ജം ജല തരംഗമായി മാറുന്നത്. തരംഗ ഊര്‍ജ്ജത്തിലെ വര്‍ദ്ധനവ് സമുദ്രത്തിന്റെ ചൂടാകലിന്റെ ചരിത്രവും നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. സമുദ്രോപരിതല ചൂടാകല്‍ സമുദ്രോപരിതലത്തിന്റെ താപനില വര്‍ദ്ധിപ്പിക്കുന്നു. അത് ആഗോളതലത്തില്‍ കാറ്റിന്റെ ക്രമത്തെ സ്വാധീനിക്കും. … Continue reading സമുദ്രോപരിതലത്തിലെ താപനില വര്‍ദ്ധിക്കുന്നത് തിരമാലകളെ ശക്തമാക്കും

പത്ത് ലക്ഷം സ്പീഷീസുകള്‍ വംശനാശ ഭീഷണിയില്‍

മനുഷ്യന്റെ ദയയില്ലാത്ത സാമ്പത്തിക വളര്‍ച്ചക്കായുള്ള പരാക്രമം കാരണം മൃഗങ്ങളും സസ്യങ്ങളുമായ പത്ത് ലക്ഷം സ്പീഷീസുകള്‍ വംശനാശ ഭീഷണിയില്‍ ആണെന്ന് ശാസ്ത്രജ്ഞര്‍ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച പ്രകൃതി ലോകത്തില്‍ ആധുനിക സംസ്കാരത്തിന്റെ നാശകാരിയായ ആഘാതത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. Intergovernmental Science-Policy Platform on Biodiversity and Ecosystem Services (IPBES) ന്റെ ആദ്യത്തെ റിപ്പോര്‍ട്ട് ആയ Global Assessment Report on Biodiversity and Ecosystem Services ഭൂമിയുടെ ജൈവവൈവിദ്ധ്യത്തിന്റെ സ്ഥിതിയെക്കുറിച്ച് അപയാ സൂചന നല്‍കുന്നു. ഈ റിപ്പോര്‍ട്ട് … Continue reading പത്ത് ലക്ഷം സ്പീഷീസുകള്‍ വംശനാശ ഭീഷണിയില്‍

‘കാലാവസ്ഥാ അടിയന്തിരാവസ്ഥ’ പ്രഖ്യാപിക്കുക

'കാലാവസ്ഥാ അടിയന്തിരാവസ്ഥ' പ്രഖ്യാപിച്ചത് വഴി സ്കോട്ട്‌ലാന്റിലെ മന്ത്രി Nicola Sturgeon അങ്ങനെ ചെയ്യുന്ന ലോകത്തിലെ ആദ്യത്തെ നേതാവായി. ചെറുപ്പക്കാരായ പരിസ്ഥിതി പ്രവര്‍ത്തകരില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട അവര്‍ Edinburgh യിലെ സമ്മേളനത്തില്‍ വെച്ചാണ് ഇത് പ്രഖ്യാപിച്ചത്. ആഗോളതപനം കൂടുതല്‍ മോശമാകുന്നു എന്ന് ശാസ്ത്രം വ്യക്തമാക്കുന്നതിനാലാണ് താന്‍ ഇത്തരം ഒരു പ്രഖ്യാപനം നടത്തിയത് എന്ന് അവര്‍ പറഞ്ഞു. കാലാവസ്ഥാ മാറ്റ പ്രശ്നത്തില്‍ Sturgeon ന്റെ സര്‍ക്കാര്‍ മന്ദഗതിയിലാണ് നീങ്ങുന്നതെന്ന് അടുത്തകാലത്ത് സ്കോട്ട്‌ലാന്റിലെ ഗ്രീന്‍ പാര്‍ട്ടി അവരെ വിമര്‍ശിച്ചിരുന്നു. അതേ ആഴ്ചതന്നെ … Continue reading ‘കാലാവസ്ഥാ അടിയന്തിരാവസ്ഥ’ പ്രഖ്യാപിക്കുക

ശാന്തിവനം എങ്ങനെ ഒരു പരിസ്ഥിതി പ്രശ്നമായി?

ശാന്തിവനം ഒരു പരിസ്ഥിതി പ്രശ്നമല്ലെന്നും അത് ഒരു ഭൂമാഫിയ പ്രശ്നവും രാഷ്ട്രീയ, ഉദ്യോഗസ്ഥ, യൂണിയന്‍ ഫ്യൂഡല്‍ അധികര തെമ്മാടിത്തരത്തിന്റേയും പ്രശ്നമാണെന്ന് മുമ്പ് എഴുതിയിരുന്നല്ലോ. എന്നാല്‍ ശാന്തിവനത്തില്‍ ഒരു പരിസ്ഥിതി പ്രശ്നവും അടങ്ങിയിട്ടുണ്ട്. പക്ഷേ അത് വികസനവാദികള്‍ പറയുന്നത് പോലെ കേവലം രണ്ട് മരത്തിന്റേയോ കവുങ്ങിന്റേയോ നാശത്തെക്കുറിച്ചുള്ളതല്ല. 2018 ല്‍ ഏകദേശം 3 കോടി ഏക്കര്‍ കാടാണ് ലോകം മൊത്തം നശിപ്പിച്ചത്. അപ്പോള്‍ കേവലം രണ്ട് ഏക്കറിലെ ഒരു വനം സംരക്ഷിച്ച് ലോകത്തേയും കേരളത്തേയും രക്ഷിക്കാം എന്ന് പറയുന്നത് … Continue reading ശാന്തിവനം എങ്ങനെ ഒരു പരിസ്ഥിതി പ്രശ്നമായി?

കാലാവസ്ഥാ മാറ്റം ഫേസ്‌ബുക്കിലെ നിങ്ങളുടെ ലൈക്ക് അല്ല

Greta Thunberg a Vienna, Austria, May 28 thank you for inviting me and thank you for having me here and thank you everyone for coming my name is Greta timbale I am a climate activists from Sweden and for the last nine months I have been school striking for the climate every Friday in front … Continue reading കാലാവസ്ഥാ മാറ്റം ഫേസ്‌ബുക്കിലെ നിങ്ങളുടെ ലൈക്ക് അല്ല