നിങ്ങളുപയോഗിക്കാനിഷ്ടപ്പെടുന്ന ചെറിയ ബാറ്ററികള്‍ മാരകമായതാണ്

ഇന്‍ഡ്യയിലുപയോഗിക്കുന്ന സിങ്ക്-കാര്‍ബണ്‍ ബാറ്ററികളില്‍ 90%വും ചവറ്നിലങ്ങളിലെത്തുകയാണെന്ന് പുതിയ റിപ്പോര്‍ട്ട് പറയുന്നു. കാലം കഴിയുമ്പോള്‍ ഇവയുടെ ആവരണം ദ്രവിക്കും. പിന്നീട് അകത്തുള്ള ഘനലോഹങ്ങള്‍ മണ്ണുമായി കലരുന്നു. കാലക്രമത്തില്‍ അത് ഭൌമോപരിതലത്തിലേയും ഭൂഗര്‍ഭത്തിലേയും ജലത്തെ മലിനമാക്കുന്നു. പഴങ്ങളിലൂടെയും പച്ചക്കറികളിലൂടെയും നമ്മുടെ ഭക്ഷ്യശൃംഖലയില്‍ കടന്നുകൂടുകയും ചെയ്യുന്നു എന്ന് Toxic Link ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ചവറുകള്‍ കത്തിക്കുമ്പോള്‍ നാം ശ്വസിക്കുന്ന വായുവിനേയും അത് മലിനമാക്കുന്നു. നേരിട്ടോ അല്ലാതെയോ ഘനലോഹങ്ങള്‍ അകത്ത് ചെല്ലുന്നത് തലച്ചോറിനേയും വൃക്കയേയും ബാധിക്കും. ക്യാന്‍സര്‍ ഉണ്ടാകാം. zinc-carbon ല്‍ … Continue reading നിങ്ങളുപയോഗിക്കാനിഷ്ടപ്പെടുന്ന ചെറിയ ബാറ്ററികള്‍ മാരകമായതാണ്

കാലാവസ്ഥാ പ്രതിസന്ധിയുടെ വഞ്ചിക്കപ്പെട്ട ഒരു തലമുറയും

ഞങ്ങള്‍ കുട്ടികള്‍ക്ക് ഞങ്ങളുടെ ഭാവിയെക്കുറിച്ച് ആഴത്തില്‍ വ്യാകുലതയുണ്ട്. സ്പീഷീസുകളുടെ ആറാമത്തെ മഹാ ഉന്‍മൂലനത്തിനും ലോകത്തെ കാലാവസ്ഥാ വ്യവസ്ഥയുടെ ഭീകരമായ തകര്‍ച്ചയുടെ തുടക്കത്തിനും മനുഷ്യവംശം ഇപ്പോള്‍ കാരണക്കാരായിരിക്കുകയാണ്. ലോകം മൊത്തമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ അതിന്റെ നാശകാരിയായ ആഘാതം ഇപ്പോള്‍ തന്നെ അനുഭവിക്കുന്നു. എന്നിട്ടും നാം പാരീസ് കരാറിന്റെ ലക്ഷ്യങ്ങള്‍ നേടുന്നതില്‍ വളരേറെ പിന്നിലാണ്. ലോക ജനസംഖ്യയുടെ പകുതിയില്‍ അധികം ചെറുപ്പക്കാരായ ആളുകളാണ്. കാലാവസ്ഥാ പ്രതിസന്ധിയുമായാണ് ഞങ്ങളുടെ തലമുറ വളരുന്നത്. ഞങ്ങളുടെ ജീവിത കാലം മുഴുവനും അത് സഹിക്കേണ്ടി വരും. … Continue reading കാലാവസ്ഥാ പ്രതിസന്ധിയുടെ വഞ്ചിക്കപ്പെട്ട ഒരു തലമുറയും

മലിനീകരണം അനുപാതമില്ലാതെ ന്യൂനപക്ഷങ്ങളെ ആണ് ബാധിക്കുക, പക്ഷേ വെള്ളക്കാരാണ് അതുണ്ടാക്കുന്നത്

ലാറ്റിനോകളുടേയും കറുത്തവരുടേയും സമൂഹങ്ങളാണ് മലിനീകരണത്തിന്റെ ഫലങ്ങളെല്ലാം അനുഭവിക്കുന്നത് എന്ന് പുതിയ പഠനം കണ്ടെത്തി. എന്നാലും അനുപാതമില്ലാതെ വെള്ളക്കാരായ അമേരിക്കക്കാരാണ് ആ പ്രശ്നമുണ്ടാക്കുന്നത്. Proceedings of the National Academy of Sciences ല്‍ പ്രസിദ്ധീകരിച്ച ഈ പഠന റിപ്പോര്‍ട്ട് പ്രകാരം ലാറ്റിനോകളുടേയും കറുത്തവരുടേയും സമൂഹങ്ങള്‍ തങ്ങളുടെ ഉപഭോഗ ശീലങ്ങള്‍ കാരണം അല്ലാതെ 50% അധികം സൂഷ്മകണിക മലിനീകരണം അനുഭവിക്കുന്നു. എന്നാല്‍ വെള്ളക്കാര്‍ക്ക് അവരുടെ ഉത്തരവാദിത്തമുള്ളതിനേക്കാള്‍ 17% കുറവ് മലിനീകരണമേ സഹിക്കേണ്ടിവരുന്നുള്ളു. വ്യാവസായിക മലിനീകരണം, കല്‍ക്കരി വൈദ്യുതി നിലയങ്ങള്‍, … Continue reading മലിനീകരണം അനുപാതമില്ലാതെ ന്യൂനപക്ഷങ്ങളെ ആണ് ബാധിക്കുക, പക്ഷേ വെള്ളക്കാരാണ് അതുണ്ടാക്കുന്നത്

വായൂ മലിനീകരണം ഗര്‍ഭസ്ഥ ശിശിവിന്റെ ഹൃദയ വ്യവസ്ഥയെ ബാധിക്കാം

വായൂ മലിനീകരണത്താലുള്ള സൂഷ്മ കണങ്ങള്‍ ഗര്‍ഭിണിയായ സ്ത്രീ ശ്വസിക്കുന്നത് ഗര്‍ഭസ്ഥ ശിശുവിന്റെ വികാസത്തെ ദോഷമായി ബാധിക്കും എന്ന് Rutgers ലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. Cardiovascular Toxicology ജേണലില്‍ അതിന്റെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആദ്യത്തെ trimester കാലവും മൂന്നാമത്തെ trimester കാലവുമാണ് നിര്‍ണ്ണായക സമയജനാല. ആ സമയത്താണ് മലിനീകരണം അമ്മയേയും കുഞ്ഞിനേയും ഏറ്റവും ദോഷകരമായി ബാധിക്കുന്നത്. കുഞ്ഞിന് സ്ഥിരമായി രക്തം നല്‍കിക്കൊണ്ടിരിക്കുന്ന അമ്മയുടെ രക്തചംക്രമണ വ്യവസ്ഥയിലേക്ക് അമ്മ ശ്വസിക്കുന്നതെല്ലാം കടന്നുകൂടുന്നു. ഈ മലിനീകരണം രക്തക്കുഴലുകളെ ഞെരുക്കുന്നു. … Continue reading വായൂ മലിനീകരണം ഗര്‍ഭസ്ഥ ശിശിവിന്റെ ഹൃദയ വ്യവസ്ഥയെ ബാധിക്കാം

വെള്ളിയാഴ്ചകള്‍ ഭാവിക്ക് വേണ്ടി

#FridaysForFuture എന്നത് ഓഗസ്റ്റ് 2018 ന് തുടങ്ങിയ ഒരു പ്രസ്ഥാനമാണ്. കാലാവസ്ഥാ പ്രതിസന്ധിയില്‍ പ്രവര്‍ത്തനം പോരാത്തതിന് പ്രതിഷേധിക്കാനായി 15 വയസുകാരിയായ ഗ്രെറ്റ തുംബര്‍ഗ്ഗ് (Greta Thunberg) സ്വീഡനിലെ പാര്‍ളമെന്റിന് മുന്നില്‍ മൂന്ന് ആഴ്ചക്കാലം എല്ലാ സ്കൂള്‍ ദിനത്തിലും കുത്തിയിരുന്നതിന്റെ ഫലമായാണ് ഈ പ്രസ്ഥാനം തുടങ്ങിയത്. അവള്‍ ചെയ്തകാര്യം അവള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചു. അത് വേഗം വൈറലായി. 2-ഡിഗ്രി C ന് താഴെ മാത്രം ചൂടാകല്‍ സംഭവിക്കുന്ന രീതിയില്‍ നയങ്ങള്‍ സ്വീഡനെക്കൊണ്ട് എടുപ്പിക്കാനായി എല്ലാ വെള്ളിയാഴ്ചയും സമരം … Continue reading വെള്ളിയാഴ്ചകള്‍ ഭാവിക്ക് വേണ്ടി

ചൂടാകുന്ന സമുദ്രങ്ങള്‍ ഇപ്പോള്‍ത്തന്നെ ലോകത്തെ മല്‍സ്യ സമ്പത്തിനെ ദോഷമായി ബാധിച്ചിട്ടുണ്ട്

കാലാവസ്ഥാ മാറ്റം എങ്ങനെയാണ് സമൂദ്ര ജൈവവ്യവസ്ഥയേയും ഭാവിയിലെ കടല്‍ ആഹാര supplyയേയും ബാധിക്കുന്നത് എന്നതിനെക്കുറിച്ചുള്ള അപായ മണികള്‍ ധാരാളം ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇപ്പോഴുണ്ടാകുന്ന ആഘാതത്തെക്കുറിച്ച് വലിയ പഠനങ്ങളൊന്നും നടന്നിട്ടില്ല. National Oceanic and Atmospheric Administration (NOAA) ന്റെ കണക്ക് അനുസരിച്ച് കഴിഞ്ഞ 50 വര്‍ഷമായുള്ള ഭൂമിയിലെ ചൂടാകലിന്റെ 90% ഉം സംഭവിച്ചിരിക്കുന്നത് സമുദ്രങ്ങളിലാണ്. ഇപ്പോള്‍ ആദ്യമായി സമുദ്രത്തിന്റെ ചൂടാകല്‍ കാരണം ലോകത്തെ മല്‍സ്യബന്ധനം എങ്ങനെ ബാധിക്കപ്പെട്ടിരിക്കുന്നു എന്ന് പഠിക്കുന്ന ഒരു പഠനം നടന്നു. ചൂടാകല്‍ വലിയ … Continue reading ചൂടാകുന്ന സമുദ്രങ്ങള്‍ ഇപ്പോള്‍ത്തന്നെ ലോകത്തെ മല്‍സ്യ സമ്പത്തിനെ ദോഷമായി ബാധിച്ചിട്ടുണ്ട്