മലിനീകരണം അനുപാതമില്ലാതെ ന്യൂനപക്ഷങ്ങളെ ആണ് ബാധിക്കുക, പക്ഷേ വെള്ളക്കാരാണ് അതുണ്ടാക്കുന്നത്

ലാറ്റിനോകളുടേയും കറുത്തവരുടേയും സമൂഹങ്ങളാണ് മലിനീകരണത്തിന്റെ ഫലങ്ങളെല്ലാം അനുഭവിക്കുന്നത് എന്ന് പുതിയ പഠനം കണ്ടെത്തി. എന്നാലും അനുപാതമില്ലാതെ വെള്ളക്കാരായ അമേരിക്കക്കാരാണ് ആ പ്രശ്നമുണ്ടാക്കുന്നത്. Proceedings of the National Academy of Sciences ല്‍ പ്രസിദ്ധീകരിച്ച ഈ പഠന റിപ്പോര്‍ട്ട് പ്രകാരം ലാറ്റിനോകളുടേയും കറുത്തവരുടേയും സമൂഹങ്ങള്‍ തങ്ങളുടെ ഉപഭോഗ ശീലങ്ങള്‍ കാരണം അല്ലാതെ 50% അധികം സൂഷ്മകണിക മലിനീകരണം അനുഭവിക്കുന്നു. എന്നാല്‍ വെള്ളക്കാര്‍ക്ക് അവരുടെ ഉത്തരവാദിത്തമുള്ളതിനേക്കാള്‍ 17% കുറവ് മലിനീകരണമേ സഹിക്കേണ്ടിവരുന്നുള്ളു. വ്യാവസായിക മലിനീകരണം, കല്‍ക്കരി വൈദ്യുതി നിലയങ്ങള്‍, … Continue reading മലിനീകരണം അനുപാതമില്ലാതെ ന്യൂനപക്ഷങ്ങളെ ആണ് ബാധിക്കുക, പക്ഷേ വെള്ളക്കാരാണ് അതുണ്ടാക്കുന്നത്

വായൂ മലിനീകരണം ഗര്‍ഭസ്ഥ ശിശിവിന്റെ ഹൃദയ വ്യവസ്ഥയെ ബാധിക്കാം

വായൂ മലിനീകരണത്താലുള്ള സൂഷ്മ കണങ്ങള്‍ ഗര്‍ഭിണിയായ സ്ത്രീ ശ്വസിക്കുന്നത് ഗര്‍ഭസ്ഥ ശിശുവിന്റെ വികാസത്തെ ദോഷമായി ബാധിക്കും എന്ന് Rutgers ലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. Cardiovascular Toxicology ജേണലില്‍ അതിന്റെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആദ്യത്തെ trimester കാലവും മൂന്നാമത്തെ trimester കാലവുമാണ് നിര്‍ണ്ണായക സമയജനാല. ആ സമയത്താണ് മലിനീകരണം അമ്മയേയും കുഞ്ഞിനേയും ഏറ്റവും ദോഷകരമായി ബാധിക്കുന്നത്. കുഞ്ഞിന് സ്ഥിരമായി രക്തം നല്‍കിക്കൊണ്ടിരിക്കുന്ന അമ്മയുടെ രക്തചംക്രമണ വ്യവസ്ഥയിലേക്ക് അമ്മ ശ്വസിക്കുന്നതെല്ലാം കടന്നുകൂടുന്നു. ഈ മലിനീകരണം രക്തക്കുഴലുകളെ ഞെരുക്കുന്നു. … Continue reading വായൂ മലിനീകരണം ഗര്‍ഭസ്ഥ ശിശിവിന്റെ ഹൃദയ വ്യവസ്ഥയെ ബാധിക്കാം

വെള്ളിയാഴ്ചകള്‍ ഭാവിക്ക് വേണ്ടി

#FridaysForFuture എന്നത് ഓഗസ്റ്റ് 2018 ന് തുടങ്ങിയ ഒരു പ്രസ്ഥാനമാണ്. കാലാവസ്ഥാ പ്രതിസന്ധിയില്‍ പ്രവര്‍ത്തനം പോരാത്തതിന് പ്രതിഷേധിക്കാനായി 15 വയസുകാരിയായ ഗ്രെറ്റ തുംബര്‍ഗ്ഗ് (Greta Thunberg) സ്വീഡനിലെ പാര്‍ളമെന്റിന് മുന്നില്‍ മൂന്ന് ആഴ്ചക്കാലം എല്ലാ സ്കൂള്‍ ദിനത്തിലും കുത്തിയിരുന്നതിന്റെ ഫലമായാണ് ഈ പ്രസ്ഥാനം തുടങ്ങിയത്. അവള്‍ ചെയ്തകാര്യം അവള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചു. അത് വേഗം വൈറലായി. 2-ഡിഗ്രി C ന് താഴെ മാത്രം ചൂടാകല്‍ സംഭവിക്കുന്ന രീതിയില്‍ നയങ്ങള്‍ സ്വീഡനെക്കൊണ്ട് എടുപ്പിക്കാനായി എല്ലാ വെള്ളിയാഴ്ചയും സമരം … Continue reading വെള്ളിയാഴ്ചകള്‍ ഭാവിക്ക് വേണ്ടി

ചൂടാകുന്ന സമുദ്രങ്ങള്‍ ഇപ്പോള്‍ത്തന്നെ ലോകത്തെ മല്‍സ്യ സമ്പത്തിനെ ദോഷമായി ബാധിച്ചിട്ടുണ്ട്

കാലാവസ്ഥാ മാറ്റം എങ്ങനെയാണ് സമൂദ്ര ജൈവവ്യവസ്ഥയേയും ഭാവിയിലെ കടല്‍ ആഹാര supplyയേയും ബാധിക്കുന്നത് എന്നതിനെക്കുറിച്ചുള്ള അപായ മണികള്‍ ധാരാളം ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇപ്പോഴുണ്ടാകുന്ന ആഘാതത്തെക്കുറിച്ച് വലിയ പഠനങ്ങളൊന്നും നടന്നിട്ടില്ല. National Oceanic and Atmospheric Administration (NOAA) ന്റെ കണക്ക് അനുസരിച്ച് കഴിഞ്ഞ 50 വര്‍ഷമായുള്ള ഭൂമിയിലെ ചൂടാകലിന്റെ 90% ഉം സംഭവിച്ചിരിക്കുന്നത് സമുദ്രങ്ങളിലാണ്. ഇപ്പോള്‍ ആദ്യമായി സമുദ്രത്തിന്റെ ചൂടാകല്‍ കാരണം ലോകത്തെ മല്‍സ്യബന്ധനം എങ്ങനെ ബാധിക്കപ്പെട്ടിരിക്കുന്നു എന്ന് പഠിക്കുന്ന ഒരു പഠനം നടന്നു. ചൂടാകല്‍ വലിയ … Continue reading ചൂടാകുന്ന സമുദ്രങ്ങള്‍ ഇപ്പോള്‍ത്തന്നെ ലോകത്തെ മല്‍സ്യ സമ്പത്തിനെ ദോഷമായി ബാധിച്ചിട്ടുണ്ട്

പുതിയ ഹരിത കരാറ് വേണമെന്ന് ആവശ്യപ്പെടുന്ന നൂറുകണക്കിന് കാലാവസ്ഥാ സന്നദ്ധപ്രവര്‍ത്തരെ അറസ്റ്റ് ചെയ്തു

നൂറുകണക്കിന് കെന്‍ടക്കി ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളും കാലാവസ്ഥാ സന്നദ്ധപ്രവര്‍ത്തരും ചെറുപ്പക്കാര്‍ നയിക്കുന്ന Sunrise Movement ഉം ചേര്‍ന്ന് Senate Majority Leader Mitch McConnell (R-Ky.) ന്റെ ഓഫീസിലെത്തി ഒരു ലക്ഷം പേര്‍ ഒപ്പ് വെച്ച പരാതി കൊടുത്തു. തങ്ങളുടെ സമൂഹത്തിനും ഭാവിക്കും വേണ്ടി തങ്ങള്‍ക്ക് ഒരു Green New Deal വേണമെന്ന ആവശ്യം ജനപ്രതിനിധികളോട് വ്യക്തമാക്കാനായി പിന്നീട് അവര്‍ അവിടെ കുത്തിയിരിപ്പ് സമരം നടത്തി. ഫോസിലിന്ധനങ്ങളെ ഉപേക്ഷിക്കാനും, ആഗോള കാലാവസ്ഥാ പ്രതിസന്ധിയെ നേരിടാനും, അതേ സമയത്ത് പുതിയ … Continue reading പുതിയ ഹരിത കരാറ് വേണമെന്ന് ആവശ്യപ്പെടുന്ന നൂറുകണക്കിന് കാലാവസ്ഥാ സന്നദ്ധപ്രവര്‍ത്തരെ അറസ്റ്റ് ചെയ്തു

പ്രായം കുറഞ്ഞ കാടുകള്‍ പ്രായം കൂടിയ കാടുകള്‍ കൂടുതല്‍ കാര്‍ബണ്‍ ആഗിരണം ചെയ്യുന്നു

ഏകദേശം 95 കോടി മുതല്‍ 111 കോടി ടണ്‍ കാര്‍ബണാണ് പ്രായം കൂടിയ കാടുകള്‍ പ്രതിവര്‍ഷം ആഗിരണം ചെയ്യുന്നത് എന്ന് കണക്കാക്കുന്നു. അതേ സമയം പ്രായം കുറഞ്ഞ കാടുകള്‍, അതായത് 140 വര്‍ഷത്തില്‍ താഴെ വളര്‍ച്ചയുള്ളവ, 117 കോടി മുതല്‍ 166 കോടി ടണ്‍ വരെ കാര്‍ബണാണ് ആഗിരണം ചെയ്യുന്നത്. ലോകത്തെ പുനരുജ്ജീവിക്കുന്ന കാടുകള്‍ 5000 കോടി ടണ്‍ കാര്‍ബണ്‍ പ്രതിവര്‍ഷം ആഗിരണം ചെയ്യുന്നുണ്ട്. — സ്രോതസ്സ് news.mongabay.com | 26 Feb 2019

പ്രതിഷേധക്കാര്‍ നേതാവിന്റെ ഓഫീസില്‍ സമരം നടത്തി

250 youth with the Sunrise movement confronted the Senate Majority Leader about his decision to fast-track a Senate vote on the Green New Deal resolution