ആമസോണിന്റെ സംരക്ഷണങ്ങള്‍ക്കെതിരെ ബോള്‍സനാരോ ആക്രമണം തുടങ്ങി

അധികാരത്തിലെത്തി മണിക്കൂറുകള്‍ കഴിഞ്ഞപ്പോഴേക്കും ബ്രസീലിലെ പുതിയ പ്രസിഡന്റ് ജെയിര്‍ ബോള്‍സനാരോ പരിസ്ഥിതിയുടേയും ആമസോണിന്റേയും സംരക്ഷണത്തിനെതിരെ ആക്രമണം തുടങ്ങി. നിയന്ത്രണത്തിന്റേയും പുതിയ ആദിവാസി reserves നിര്‍മ്മിക്കുന്നതിന്റേയും അധികാരം കാര്‍ഷിക വകുപ്പിലേക്ക് മാറ്റാനായ executive ഉത്തരവ് ആണ് ആദ്യം വന്നത്. കാര്‍ഷിക വ്യവസായ ലോബിയാണ് കാര്‍ഷിക വകുപ്പിനെ നിയന്ത്രിക്കുന്നത്. ആദിവാസി നേതാക്കള്‍ ഇതിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. അവരുടെ reserves ന് ഭീഷണിയാണിത് എന്ന് നേതാക്കള്‍ പറഞ്ഞു. ബ്രസീലിന്റെ ഭൂമിയുടെ 13% വരും ഈ പ്രദേശങ്ങള്‍. — സ്രോതസ്സ് theguardian.com … Continue reading ആമസോണിന്റെ സംരക്ഷണങ്ങള്‍ക്കെതിരെ ബോള്‍സനാരോ ആക്രമണം തുടങ്ങി

ആഗോളതപന വിസമ്മതത്തെ പ്രചരിപ്പിക്കുന്ന ഒരു സമ്മേളനത്തിന് ഗൂഗിളും, ഫേസ്‌ബുക്കും, മൈക്രോസോഫ്റ്റും ധനസഹായം കൊടുത്തു

ഗൂഗിളും, ഫേസ്‌ബുക്കും, മൈക്രോസോഫ്റ്റും ഒക്കെ ആഗോളതപനത്തിന്റെ അപകടത്തെക്കുറിച്ച് പൊതുസ്ഥലത്ത് സമ്മതിക്കുമെങ്കിലും കഴിഞ്ഞ ആഴ്ച യുവ സ്വതന്ത്രവാദികളില്‍ ആഗോളതപന വിസമ്മതത്തെ പ്രചരിപ്പിക്കുന്ന ഒരു സമ്മേളനം അവര്‍ sponsored ചെയ്തു. ഈ മൂന്ന് സാങ്കേതികവിദ്യ കമ്പനികളും Students for Liberty എന്ന സംഘത്തിന്റെ Washington, DC യില്‍ വെച്ച് നടന്ന വാര്‍ഷിക സമ്മേളനമായ LibertyCon ന്റെ sponsors ആണ്. $25,000 ഡോളര്‍ കൊടുത്ത ഗൂഗിള്‍ പ്ലാറ്റിനം സ്പോണ്‍സര്‍ ആണ്. ഫേസ്‌ബുക്കും മൈക്രോസോഫ്റ്റും $10,000 ഡോളര്‍ വീതം കൊടുത്ത് ഗോള്‍ഡ് സ്പോണ്‍സര്‍മാരായി. … Continue reading ആഗോളതപന വിസമ്മതത്തെ പ്രചരിപ്പിക്കുന്ന ഒരു സമ്മേളനത്തിന് ഗൂഗിളും, ഫേസ്‌ബുക്കും, മൈക്രോസോഫ്റ്റും ധനസഹായം കൊടുത്തു

ആനകള്‍ക്ക് കാടിനുള്ള അവകാശമുണ്ട്

ആസാമിലെ ഗോളാഘട്ട് ജില്ലയിലെ Kaziranga National Park and Tiger Reserve ന് സമീപമുള്ള Deopahar Reserve Forest ലെ ആനപാതയുടെ നടുവില്‍ സ്ഥാപിച്ചിരിക്കുന്ന വിവാദപരമായ 2.2 കിലോമീറ്റര്‍ നീളത്തിലെ മതിലും കമ്പിവേലിയും പൊളിച്ച് കളയാന്‍ പൊതുമേഖലാ സ്ഥാപനമായ Numaligarh Refinery Ltd (NRL) നോട് സുപ്രീം കോടതിയുടെ രണ്ടംഗ ബഞ്ച് ജനുവരി 18 ന് ഉത്തരവിട്ടു. National Green Tribunal (NGT) ന്റെ ഉത്തരവിന് എതിരെ NRL കൊടുത്ത പരാതി കേട്ടതിന് ശേഷമാണ് Justices D … Continue reading ആനകള്‍ക്ക് കാടിനുള്ള അവകാശമുണ്ട്

കടലുകള്‍ മുമ്പ് കരുതിയിരുന്നതിനേക്കാള്‍ വേഗത്തില്‍ ചൂടാകുന്നു

ഹരിതഗ്രഹവാതകങ്ങളാല്‍ തങ്ങിനില്‍ക്കുന്ന ചൂട് കടലുകളുടെ താപനില മുമ്പ് കരുതിയിരുന്നതിനേക്കാള്‍ വേഗത്തില്‍ വര്‍ദ്ധിപ്പിക്കുന്നു എന്ന് അടുത്തകാലത്ത് നടത്തിയ നാല് സമുദ്ര നിരീക്ഷണങ്ങളില്‍ നിന്ന് കണ്ടെത്തി. കടല്‍ ചൂടാകുന്നത് കാലാവസ്ഥാമാറ്റത്തിന്റെ നിര്‍ണ്ണായകമായ രേഖപ്പെടുത്താലണ്. കാരണം ഹരിതഗ്രഹവാതകങ്ങള്‍ കുടുക്കി നിര്‍ത്തുന്ന അമിത സൌരോര്‍ജ്ജത്തിന്റെ 93% വും ലോകത്തെ സമുദ്രങ്ങളിലാണ് ശേഖരിക്കപ്പെടുന്നത്. ഉപരിതല താപനിലയില്‍ നിന്ന് വ്യത്യസ്ഥമായി കടലിന്റെ താപനിലയില്‍ വര്‍ഷാവര്‍ഷം ഉണ്ടാകുന്ന കാലാവസ്ഥാ സംഭവങ്ങളായ El Nino ഓ അഗ്നിപര്‍വ്വത സ്ഫോടനങ്ങളാലോ ബാധിക്കപ്പെടുന്നതല്ല. പുതിയ പഠനത്തിന്റെ റിപ്പോര്‍ട്ട് Jan. 11 ലെ … Continue reading കടലുകള്‍ മുമ്പ് കരുതിയിരുന്നതിനേക്കാള്‍ വേഗത്തില്‍ ചൂടാകുന്നു

ചൂടുകൂടുന്ന ജലം അയര്‍ലാന്റില്‍ മീനുകളെ ഇല്ലാതാക്കുന്നു

അസാധാരണമാം വിധം കൂടിയ ചൂടായിരുന്ന 2018 ല്‍ Emerald Isle ലെ നദികളിലും തടാകങ്ങളിലും മീനുകള്‍ ജീവിക്കാന്‍ വിഷമിക്കുന്നു. വര്‍ദ്ധിക്കുന്ന ചൂട് മീഥേന്‍ ഉദ്‌വമനവും വര്‍ദ്ധിപ്പിക്കുന്നു. 2018 ലെ വേനല്‍കാലത്തുണ്ടായ താപതരംഗം അയര്‍ലാന്റില്‍ മൊത്തമായി ധാരാളം തരം ശുദ്ധ ജല മല്‍സ്യങ്ങള്‍ക്ക് മാരകമായ നിലയിലാണ് ചൂട് വര്‍ദ്ധിപ്പിച്ചത് എന്ന് സര്‍ക്കാര്‍ സ്ഥാപനമായ Inland Fisheries Ireland (IFI) പറയുന്നു. അത് ഏറ്റവും അധികം ബാധിച്ച രണ്ട് സ്പീഷീസുകള്‍ salmon ഉം trout ഉം ആണ്. ശുദ്ധജല മീന്‍പിടുത്ത … Continue reading ചൂടുകൂടുന്ന ജലം അയര്‍ലാന്റില്‍ മീനുകളെ ഇല്ലാതാക്കുന്നു

ആയിരക്കണക്കിന് ക്രിസ്തുമസ് വിളക്കുകള്‍ ഈ ജനുവരിയില്‍ നിലംനികത്തലിലേക്ക്

ക്രിസ്തുമസുമായ ബന്ധപ്പെട്ട അവശിഷ്ടങ്ങളിലെ ഏറ്റവും മോശമായത് വിളക്കുകളാണെന്ന് ബിസിനസ് അവശിഷ്ടം കൈകാര്യം ചെയ്യുന്ന BusinessWaste.co.uk ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ബ്രിട്ടണിലെ വിളക്ക് കമ്പോളും ഇന്ന് £9 കോടി പൌണ്ടിന്റേതാണ്. നാലിലൊന്ന് വീടുകള്‍ ഇവ വാങ്ങുന്നു. ശരാശരി വിളക്ക് ആറ് മണിക്കൂര്‍ കത്തിനില്‍ക്കും. അതായത് ആറ് മണിക്കൂര്‍ വീട് അലങ്കരിക്കുന്ന അവയുടെ പ്ലാസ്റ്റിക് പുറംതോട് 1,000 വര്‍ഷത്തോളം ഭൂമിയില്‍ നിലനില്‍ക്കും. പ്ലാസ്റ്റിക് മാത്രമല്ല കുഴപ്പക്കാര്‍, ഇവക്കായി കണ്ണാടിയും ലോഹവും ഉപയോഗിക്കുന്നുണ്ട്. — സ്രോതസ്സ് businesswaste.co.uk | Jan 7th, … Continue reading ആയിരക്കണക്കിന് ക്രിസ്തുമസ് വിളക്കുകള്‍ ഈ ജനുവരിയില്‍ നിലംനികത്തലിലേക്ക്

കിഴക്കെ അന്റാര്‍ക്ടിക്കയിലെ മഞ്ഞ്നദികള്‍ സമുദ്രത്തിന് ചൂടുകൂടുന്നതിനനുസരിച്ച് ഉരുകുന്നു

കിഴക്കെ അന്റാര്‍ക്ടിക്കയുടെ തീരത്തിന്റെ എട്ടിലൊന്ന് വരുന്ന മഞ്ഞ്നദികള്‍ (glaciers) സമുദ്രം ചൂടാകുന്നതിനനുസരിച്ച് ഉരുകുകയാണെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തി. അന്റാര്‍ക്ടിക്കയുടെ ഈ ഭാഗത്തിന് വന്‍ തോതില്‍ മഞ്ഞുണ്ട്. അവ നഷ്ടപ്പെട്ടാല്‍ ദീര്‍ഘകാലത്തേക്ക് ആഗോള സമുദ്ര നിരപ്പ് പത്തിലധികം മീറ്റര്‍ ഉയരും. ലോകത്തെ തീരപ്രദേശത്തെ വീടുകളെല്ലാം അത് മുക്കും. വിശാലമായ Totten മഞ്ഞ്നദി പിന്‍വാങ്ങുന്നതായി അറിയാം. പക്ഷേ പുതിയ പഠനം അനുസരിച്ച് സമീപത്തുള്ള മഞ്ഞ്നദികളില്‍ കൂടി മഞ്ഞ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. 2008 ന് ശേഷം Vincennes Bay ല്‍ Totten ന് കിഴക്ക് … Continue reading കിഴക്കെ അന്റാര്‍ക്ടിക്കയിലെ മഞ്ഞ്നദികള്‍ സമുദ്രത്തിന് ചൂടുകൂടുന്നതിനനുസരിച്ച് ഉരുകുന്നു

ആഗോളതപനത്തില്‍ ഉടന്‍ പ്രവര്‍ത്തിക്കുന്നതിനെ നിര്‍ജ്ജീവമാക്കുന്ന അവസ്ഥ

https://www.ted.com/talks/greta_thunberg_the_disarming_case_to_act_right_now_on_climate Greta Thunberg

ഇന്‍ഡ്യയില്‍ 8 ല്‍ ഒരാള്‍ വായൂ മലിനീകരണം കൊണ്ട് മരിക്കുന്നു

ഇന്‍ഡ്യയില്‍ നടക്കുന്ന 8 മരണങ്ങളില്‍ ഒന്ന് സംഭവിക്കുന്നത് വായൂ മലിനീകരണം കൊണ്ടാണ്. പുകവലിക്കുന്നതിനെക്കാള്‍ കൂടുതല്‍ രോഗങ്ങളുണ്ടാക്കുന്നു. മരണങ്ങള്‍, രോഗത്തിന്റെ ദുരിതം, ആയുര്‍ ദൈര്‍ഘ്യം എന്നിവക്ക് വായൂ മലിനീകരണവുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ആദ്യത്തെ പഠനം India State-Level Disease Burden Initiative ആണ് നടത്തിയത്. പഠനത്തിന്റെ റിപ്പോര്‍ട്ട് The Lancet Planetary Health ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ല്‍ സംഭവിച്ച 12.4 മരണങ്ങളില്‍ പകുതിക്ക് കാരണം വായൂ മലിനീകരണമാണ്. 70 വയസിന് താഴെ പ്രായമായവരാണ് അവര്‍. — സ്രോതസ്സ് indianexpress.com … Continue reading ഇന്‍ഡ്യയില്‍ 8 ല്‍ ഒരാള്‍ വായൂ മലിനീകരണം കൊണ്ട് മരിക്കുന്നു