2001-19 കാലത്ത് സംഘപരിവാറുമായി ബന്ധമുള്ള അമേരിക്കയിലെ 7 സംഘങ്ങൾ $15.9 കോടി ഡോളർ ചിലവാക്കി

സാംസ്കാരിക-ദേശീയവാദ യുദ്ധം, രാഷ്ട്രീയ പദ്ധതിതന്ത്രം, ന്യൂനപക്ഷങ്ങൾക്കും വിമർശകർക്കും എതിരായ വെറുപ്പ് പ്രചരണം, ചരിത്രത്തിന്റെ അടിസ്ഥാനത്തിലെ വിവരങ്ങളുടെ ജൈവവ്യവസ്ഥയെ ഐതിഹ്യവൽക്കരിക്കുന്നത് തുടങ്ങിയവക്കായി ധനസഹായം നൽകുന്നതിൽ സംഘപരിവാറിൽ ചേർന്നിട്ടുള്ള അമേരിക്കയിലെ സംഘങ്ങൾക്ക് നിർണ്ണായകമായ പങ്ക് ഉണ്ട്. 2001-2019 കാലത്ത് കുറഞ്ഞത് $15.89 കോടി ഡോളറെങ്കിലും (Rs 1,227 കോടി രൂപ) വിവിധ പരിപാടികൾക്കായി സംഘപരിവാറിൽ ചേർന്ന 7 സംഘങ്ങൾ ചിലവാക്കി. അതിൽ കൂടുതലും ഇൻഡ്യയിലേക്ക് അയക്കുകയായിരുന്നു. All India Movement for Seva, Ekal Vidyalaya Foundation of America … Continue reading 2001-19 കാലത്ത് സംഘപരിവാറുമായി ബന്ധമുള്ള അമേരിക്കയിലെ 7 സംഘങ്ങൾ $15.9 കോടി ഡോളർ ചിലവാക്കി

പൊതുജന സമ്മർദ്ദത്തെ തുടർന്ന് Eli Lilly ഇൻസുലിന്റെ വില കുറച്ചു

രോഗികളുടെ വക്താക്കളുടേയും പ്രസിഡന്റ് ജോ ബൈഡന്റേയും ശ്രമ ഫലമായി മരുന്ന് വമ്പൻ കമ്പനിയായ Eli Lilly വില ഇൻസുലിന്റെ ഒരു മാസത്തെ വില $35 ഡോളറിലേക്ക് കുറച്ചു. അമേരിക്കയിൽ ഇൻസുലിൻ ആശ്രയിക്കുന്ന 80 ലക്ഷം പ്രമേഹ രോഗികളുണ്ട്. 1923 ൽ ഇൻസുലിൻ കണ്ടുപിടിച്ചവർ മരുന്ന കമ്പനി മുതലാളിമാരെ അതിസമ്പന്നരാക്കാതെ $1 ഡോളർ വിലക്കാണ് മരുന്ന് വിറ്റിരുന്നത്. ഇന്ന് ഇൻസുലിൻ നിർമ്മിക്കാൻ $8 ഡോളർ ചിലവാകും. എന്നിട്ടും 1996 ന് ശേഷം Eli Lilly ഇൻസുലിന്റെ വില 1,200% … Continue reading പൊതുജന സമ്മർദ്ദത്തെ തുടർന്ന് Eli Lilly ഇൻസുലിന്റെ വില കുറച്ചു

എന്തുകൊണ്ടാണ് ആസ്ട്രേലിയയിലെ വീട് വില അമേരിക്കയിലേതിന്റെ ഇരട്ടിയാകുന്നത്

https://traffic.omny.fm/d/clips/b034de0e-930d-434b-9822-a7140060b2c0/95d715e5-10a7-4e54-b114-a9b4001be172/1dfbbd60-cde5-46e3-8c18-adf00165516a/audio.mp3 Michael Hudson

ആഗോളാന്തര ലോകത്തിലെ ഐശ്വര്യം

https://cdn.simplecast.com/audio/24010659-6efc-4b99-8a40-b6a4a3197753/episodes/7fadbe2f-15f8-481b-b815-d82966db7246/audio/9049c732-086d-4984-b441-cb04455c8b6f/default_tc.mp3 Rana Foroohar The RSA

വാടക കൊടുക്കാനായി തങ്ങൾ ആഹാരം ഉപേക്ഷിച്ചിട്ടുണ്ട് എന്ന് 39% അമേരിക്കക്കാർ പറയുന്നു

വർഷങ്ങളായി കണ്ടിട്ടില്ലാത്ത പണപ്പെരുപ്പ നിലക്കിടക്ക് തങ്ങൾ സാമ്പത്തികമായി സമ്മർദ്ദത്തിലാണ് എന്ന് ധാരാളം അമേരിക്കക്കാർ പറയുന്നു. നിലനിൽക്കാനായി അവർക്ക് ആഹാരം ഉപേക്ഷിക്കുക പോലും ചെയ്യേണ്ടി വന്നിട്ടുണ്ട്. ധാരാളം സർവ്വേകൾ സാമ്പത്തിക വെല്ലുവിളിയുടെ ഈ യുഗത്തിന്റെ ചിത്രം വരക്കുന്നു. ഏറ്റവും പുതിയതായി Clever Real Estate നടത്തിയ സർവ്വേയിൽ, ആളുകളുടെ വ്യക്തിപരമായ സാമ്പത്തിക അവസ്ഥ ഏറ്റവും വലിയ സമ്മർദ്ദമാണെന്ന് 61% ആളുകളും പറഞ്ഞു. 1,000 പേരിലാണ് സർവ്വേ നടത്തിയത്. ഏറ്റവും പ്രധാനപ്പെട്ടത്: വീടിന്റെ പണം അടക്കാനായി ആഹാരം ഉപേക്ഷിച്ചിട്ടുണ്ട് എന്ന് … Continue reading വാടക കൊടുക്കാനായി തങ്ങൾ ആഹാരം ഉപേക്ഷിച്ചിട്ടുണ്ട് എന്ന് 39% അമേരിക്കക്കാർ പറയുന്നു

അമേരിക്കയിലെ ആഹാര കുത്തകയും ശരിക്കുള്ള വ്യാപ്തി

വിരലിലെണ്ണാവുന്ന കുറച്ച് കമ്പനികളാണ് സാധാരണ അമേരിക്കക്കാർ ദിവസവും വാങ്ങുന്ന പലചരക്ക് സാധനങ്ങളുടെ 80% കമ്പോള പങ്കിന്റെ ഭൂരിഭാഗം നിയന്ത്രിക്കുന്നത് എന്ന് പുതിയ വിശകലനം കണ്ടെത്തി. Guardian ഉം Food and Water Watch ഉം സംയുക്തമായാണ് ഈ അന്വേഷണം നടത്തിയത്. അത് പ്രകാരം വ്യത്യസ്ഥമായ ബ്രാന്റുകളാൽ നിറഞ്ഞ സൂപ്പർ മാർക്കറ്റിന്റെ അലമാരകൾക്കുപരിയായി ഉപഭോക്തൃ തെരഞ്ഞെടുപ്പ് എന്നത് കൂടുലും ഒരു മിഥ്യയാണ്. വിത്ത്, വളം തുടങ്ങി അറവ് ശാലയും സൂപ്പർമാർക്കറ്റും ധാന്യങ്ങളും മദ്യവും വരെ ഭക്ഷ്യ വിതരണ ചങ്ങലയുടെ … Continue reading അമേരിക്കയിലെ ആഹാര കുത്തകയും ശരിക്കുള്ള വ്യാപ്തി

ലോകത്തെ അതി സമ്പന്നരുടെ നിക്ഷേപങ്ങളിൽ നിന്നുള്ള ഉദ്‍വമനം

ലോകത്തെ അതി സമ്പന്നർ വൻതോതിലും സുസ്ഥിരമല്ലാതെയും കാർബൺ പുറത്തുവിടുന്നു. സാധാരണക്കാരെ പോലെ അല്ല അവർ. അവരുടെ ഉദ്‍വമനത്തിന്റെ 50% - 70% വരുന്നത് അവർ നടത്തിയ നിക്ഷേപങ്ങളിൽ നിന്നാണ്. ശരാശരി 30 ലക്ഷം ടൺ കാർബൺ പ്രതിവർഷം പുറത്തുവിടുന്നു എന്നാണ് ലോകത്തെ ഏറ്റവും സമ്പന്നരായ 125 ശതകോടീശ്വരൻമാരുടെ നിക്ഷേപങ്ങളുടെ പുതിയ വിശകലനം കാണിക്കുന്നത്. താഴെയുള്ള 90% മനുഷ്യരുടെ നിക്ഷേപങ്ങളിൽ നിന്നുണ്ടാകുന്നതിനേക്കാൾ പത്ത് ലക്ഷം മടങ്ങാണിത്. ഫോസിലിന്ധനങ്ങൾ, സിമന്റ് പോലുള്ള മലിനീകരണമുണ്ടാക്കുന്ന വ്യവസായങ്ങളിലെ ശതകോടീശ്വരൻമാരുടെ നിക്ഷേപം, Standard & … Continue reading ലോകത്തെ അതി സമ്പന്നരുടെ നിക്ഷേപങ്ങളിൽ നിന്നുള്ള ഉദ്‍വമനം

121 രാജ്യങ്ങളുടെ ലോക പട്ടിണി സൂചികയിൽ ഇൻഡ്യ 107ാം സ്ഥാനത്താണ്

121 രാജ്യങ്ങളുടെ 2022 ലെ Global Hunger Index (GHI) ൽ ഇൻഡ്യ 107ാം സ്ഥാനത്താണ്. കഴിഞ്ഞ വർഷത്തേക്കാൾ ആറ് നില താഴ്ന്നിരിക്കുന്നു. ലോകത്തിലെ ഏറ്റവും കൂടിയ child wasting rate ആണ് ഇവിടെ. ആഗോള, പ്രാദേശിക, ദേശീയ തലത്തെ പട്ടിണിയെ അളക്കാനും പിൻതുടരാനും ഉള്ള ഒരു ഉപകരണമാണ് Global Hunger Index (GHI). അതിൽ 29.1 മാർക്കുള്ള ഇൻഡ്യയിലെ പട്ടിണി “ഗൗരവകരം” എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷങ്ങളായി ഇൻഡ്യയുടെ നില താഴ്ന്ന് കൊണ്ടിരിക്കുകയാണ്. 2020 … Continue reading 121 രാജ്യങ്ങളുടെ ലോക പട്ടിണി സൂചികയിൽ ഇൻഡ്യ 107ാം സ്ഥാനത്താണ്

വെൽസ് ഫാർഗോ ജോലിക്കാർ ബാങ്കിൽ യൂണിയനുണ്ടാക്കാനായി ശ്രമിക്കുന്നു

അമേരിക്കയിലെ മൂന്നാമത്തെ ബാങ്കായ Wells Fargo യിലെ ജോലിക്കാർ Committee for Better Banks എന്ന ശ്രമവുമായി ചേർന്ന് ബാങ്കിൽ Wells Fargo Workers United എന്ന പേരിൽ യൂണിയനുണ്ടാക്കാനായി ശ്രമിക്കുന്നു. 40 വർഷങ്ങൾക്ക് ശേഷം ബാങ്കിങ് വ്യവസായത്തിലെ അത്തരത്തിലെ ശ്രമം Beneficial Bank ൽ ആദ്യ യൂണിയൻ കരാർ 2021 ൽ നേടുന്നതിൽ വിജയം കണ്ടു. 2016 ലെ വ്യാജ അകൗണ്ട് വിവാദം മുതൽ വാഹന വായ്പ പീഡനങ്ങൾ, ഉപഭോക്താക്കളറിയാതെ അവരുടെ അകൗണ്ടിന്റെ കൂടെ കൂടുതൽ … Continue reading വെൽസ് ഫാർഗോ ജോലിക്കാർ ബാങ്കിൽ യൂണിയനുണ്ടാക്കാനായി ശ്രമിക്കുന്നു