അമേരിക്കയിലെ മാതൃമരണ നിരക്ക് 2021 ല്‍ കുതിച്ചുയര്‍ന്നു

ഗര്‍ഭത്താലോ പ്രസവത്താലോ അമേരിക്കയില്‍ ഓരോ വര്‍ഷവും സ്ത്രീകള്‍ മരിക്കുന്നതിനിടക്ക് 2021 ല്‍ മാതൃ മരണ നിരക്ക് കുതിച്ചുയര്‍ന്നു എന്ന് സര്‍ക്കാരിന്റെ പുതിയ രേഖകൾ കാണിക്കുന്നു. വെള്ളക്കാരായ സ്ത്രീകളെക്കാള്‍ ഇരട്ടിയായിരുന്നു കറുത്ത സ്ത്രീകളുടെ മരണ നിരക്ക്. അമേരിക്കയിലെ തുടരുന്ന മാതൃമരണ നിരക്ക് പ്രതിസന്ധിയെ കോവിഡ്-19 വർദ്ധിപ്പിച്ചു എന്ന് വിദഗദ്ധർ പറയുന്നു. അത് കാരണം മരണത്തില്‍ നാടകീയമായ വര്‍ദ്ധനവ് ഉണ്ടായി. National Center for Health Statistics ന്റെ ഡാറ്റ പ്രകാരം അമേരിക്കയിൽ പ്രസവ സംബന്ധമായി മരിച്ച സ്ത്രീകളുടെ എണ്ണം … Continue reading അമേരിക്കയിലെ മാതൃമരണ നിരക്ക് 2021 ല്‍ കുതിച്ചുയര്‍ന്നു

അമേരിക്കക്കാരായ കരാറുകാര്‍ ഫോണ്‍ ഹാക്ക് ചെയ്തതിനാലാണ് അറസ്റ്റെന്ന് സൌദിയിലെ സ്ത്രീപക്ഷ സാമൂഹ്യപ്രവര്‍ത്തക

അമേരിക്കയുടെ മുമ്പത്തെ മൂന്ന് intelligence കരാറുകാര്‍ നിയമവിരുദ്ധമായി ഫോണ്‍ ഹാക്ക് ചെയ്തതിനാലാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും പിന്നീട് സ്വന്തം രാജ്യത്ത് പീഡിപ്പിക്കപ്പെട്ടതെന്നും സൌദി അറേബ്യയിലെ സ്ത്രീപക്ഷ സാമൂഹ്യ പ്രവര്‍ത്തക അമേരിക്കയിലെ കോടതിയില്‍ കൊടുത്ത കേസില്‍ പറയുന്നു. സൌദിയിലെ സ്ത്രീകള്‍ക്ക് തനിയെ വാഹനം ഓടിക്കാനുള്ള പ്രസ്ഥാനത്തെ നയിക്കുന്നതില്‍ സഹായിച്ചത് Loujain al-Hathloul തന്നത്താനെ നിരോധനം ലംഘിച്ച് വാഹനമോടിച്ച് ലൈവായി പ്രക്ഷേപണം ചെയ്തതിനാലാണ്. അതോടെ 2018 ല്‍ ആ നിരോധനം നീക്കി. എന്നാല്‍ ആ സ്ത്രീക്ക് മൂന്ന് വര്‍ഷം സൌദിയിലെ … Continue reading അമേരിക്കക്കാരായ കരാറുകാര്‍ ഫോണ്‍ ഹാക്ക് ചെയ്തതിനാലാണ് അറസ്റ്റെന്ന് സൌദിയിലെ സ്ത്രീപക്ഷ സാമൂഹ്യപ്രവര്‍ത്തക

മൂന്ന് വര്‍ഷത്തില്‍ 13.13 ലക്ഷം പെണ്‍കുട്ടികളേയും സ്ത്രീകളേയും കാണാതായി

2019-2021 കാലത്തെ മൂന്ന് വര്‍ഷത്തില്‍ ഇന്‍ഡ്യയില്‍ നിന്ന് 13.13 ലക്ഷം പെണ്‍കുട്ടികളേയും സ്ത്രീകളേയും കാണാതായി. അതില്‍ കൂടുതലും മദ്ധ്യപ്രദേശില്‍ നിന്നാണ് എന്ന് സര്‍ക്കാര്‍ ഡാറ്റ കാണിക്കുന്നു. 2021 ല്‍ രാജ്യം മൊത്തം 18 വയസില്‍ കൂടുതലുള്ള 375,058 സ്ത്രീകളെയാണ് കാണാതായത്. അതില്‍ 90,113 പേര്‍ 18 വയസിന് താഴെയുള്ള പെണ്‍കുട്ടികളാകും. 2019-2021 കാലത്ത് രാജ്യം മൊത്തം 18 വയസിന് മേലെയുള്ള 10,61,648 സ്ത്രീകളേയും മൈനറായ 2,51,430 പെണ്‍കുട്ടികളേയും കാണാതായി എന്ന ഡാറ്റ കഴിഞ്ഞ ആഴ്ച പാര്‍ളമെന്റില്‍ ആഭ്യന്തരവകുപ്പ് … Continue reading മൂന്ന് വര്‍ഷത്തില്‍ 13.13 ലക്ഷം പെണ്‍കുട്ടികളേയും സ്ത്രീകളേയും കാണാതായി

ടെക്സാസ് സർവ്വകലാശാലയിലെ 10% സ്ത്രീകളും ബലാൽസംഗം ചെയ്യപ്പെട്ടവരാണ്

വിദ്യാര്‍ത്ഥികൾക്ക് വേണ്ടിയുള്ള പഠന ചുറ്റുപാട് സുരക്ഷിതമാക്കാനായി UT വിദ്യാർത്ഥികളെ ബാധിക്കുന്ന ലൈംഗിക ആക്രമണങ്ങളുടേയും തെറ്റായപെരുമാറ്റത്തിന്റേയും വ്യാപ്തിയും, അനുഭവങ്ങളും, തോതും പരിശോധിച്ച വിദ്യാർത്ഥി സർവ്വേ ഫലം University of Texas System കഴിഞ്ഞ ദിവസം പ്രസിദ്ധപ്പെടുത്തി. അമേരിക്കയിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ ലൈംഗിക ആക്രമണവും, മോശംപെരുമാറ്റവും പരിശോധിച്ച ഏറ്റവും ആഴമുള്ള സർവ്വേയാണ് Cultivating Learning and Safe Environments (CLASE) എന്ന റിപ്പോർട്ട്. 28,000 ൽ അധികം കുട്ടികൾ സന്നദ്ധമായും രഹസ്യമായും ഈ സർവ്വേയിൽ പങ്കെടുത്തു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ … Continue reading ടെക്സാസ് സർവ്വകലാശാലയിലെ 10% സ്ത്രീകളും ബലാൽസംഗം ചെയ്യപ്പെട്ടവരാണ്

വിറകടുപ്പിന്റെ ശ്വാസതടസ്സത്തിൽ

ക്രോണിക്ക് ഒബ്സ്ട്രക്ടീവ് പൾമണറി ഡിസീസ് (സി.ഒ.പി.ഡി) രോഗിയാണ് അവർ. ശ്വാസകോശത്തിലേക്ക് ആവശ്യമായ വായുസഞ്ചാരമില്ലാത്തതുമൂലമുണ്ടാവുന്ന ഗുരുതരമായ രോഗമാണത്. പലപ്പോഴും അത് കലശലായ ചുമയിലേക്കും അതുവഴി, ശ്വാസകോശത്തിന്റെ കേടുപാടുകളിലേക്കും നയിക്കും. ‘പുകവലിക്കാരുടെ രോഗം’ എന്ന് വിളിക്കപ്പെടുന്ന ഈ രോഗത്തിന് വിധേയരാവുന്ന സി.ഒ.പി.ഡി രോഗികളിൽ 30 മുതൽ 40 ശതമാനംവരെ വരുന്നവർ താഴ്ന്നതും ഇടത്തരവുമായ വരുമാനമുള്ള രാജ്യങ്ങളിൽനിന്നുള്ളവരും പുകവലി സ്വഭാവമാക്കിയവരുമാണെന്ന് ലോകാരോഗ്യസംഘടന (ഡബ്ല്യു. എച്ച്.ഒ – വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ) ചൂണ്ടിക്കാണിക്കുന്നു പ്രതിവർഷം ഏകദേശം ആറ്‌ ലക്ഷം ഇന്ത്യക്കാർ, അന്തരീക്ഷമലിനീകരണം മൂലം … Continue reading വിറകടുപ്പിന്റെ ശ്വാസതടസ്സത്തിൽ

അമേരിക്കയില്‍ ഗര്‍ഭഛിദ്ര ഗുളികള്‍ക്ക് നിരോധനം

ഗര്‍ഭഛിദ്ര ഗുളിക mifepristone രാജ്യം മൊത്തം നിരോധിക്കണോ വേണ്ടയോ എന്നതിന്റെ തീരുമാനം ട്രമ്പ് നിയോഗിച്ച ടെക്സാസ് ജഡ്ജി ഇന്ന് പ്രസിദ്ധപ്പെടുത്തും. Amarillo ല്‍ ആണ് വാദം കേള്‍ക്കുന്നത്. ജഡ്ജി Matthew Kacsmaryk നോട്ടീസ് വൈകിപ്പിക്കുകയും തീയതി മറച്ചുവെക്കുകയും ചെയ്യാന്‍ ശ്രമിച്ചതിനെതിരെ സൂതാര്യതയില്ലെന്ന് ആരോപിച്ച് പത്രപ്രവര്‍ത്തകര്‍ ബഹളം വെച്ചതിന് ശേഷമാണ് ആ വിവരം പുറത്ത് വന്നത്. രണ്ട് ദശാബ്ദമായി Food and Drug Administration അംഗീകരിച്ച ഗര്‍ഭഛിദ്ര ഗുളികളുടെ അംഗീകാരം റദ്ദാക്കാന്‍ ലക്ഷ്യം വെച്ചായിരുന്നു കേസ് വന്നത്. ഭരണഘടനാപരമായിയുണ്ടായിരുന്ന … Continue reading അമേരിക്കയില്‍ ഗര്‍ഭഛിദ്ര ഗുളികള്‍ക്ക് നിരോധനം

അമേരിക്കയില്‍ മാതൃമരണനിരക്ക് ഉയരുന്നു

2021 ല്‍ അമേരിക്കയിലെ മാതൃമരണനിരക്ക് 40% ഉയര്‍ന്നു. Centers for Disease Control and Prevention (CDC) ന്റെ പുതിയ റിപ്പോര്‍ട്ടിലാണ് ഈ കാര്യം കൊടുത്തിരിക്കുന്നത്. 2019 ല്‍ 754 ആയിരുന്ന മാതൃമരണനിരക്ക് 2020 ല്‍ 861 ഉം 2021 ല്‍ 1,205 ആയി. 1965 ല്‍ മാതൃമരണനിരക്ക് ഒരു ലക്ഷം ജനനത്തില്‍ 32 ആയിരുന്നു. അമേരിക്കയിലെ ഇന്നത്തെ സ്ത്രീകള്‍ അവരുടെ അമ്മമാരനുഭവിച്ചതിനേക്കാള്‍ നാല് മടങ്ങ് മരണ നിരക്കാണ് അനുഭവിക്കുന്നത്. 1987 ല്‍ അമേരിക്കയിലെ മാതൃമരണ നിരക്ക് … Continue reading അമേരിക്കയില്‍ മാതൃമരണനിരക്ക് ഉയരുന്നു

18-വയസുള്ള സ്ത്രീയെ 90 ദിവസം ജയില്‍ ശിക്ഷക്ക് വിധിച്ചു

വടക്ക് കിഴക്കന്‍ നെബ്രാസ്കയിലെ 18-വയസുള്ള സ്ത്രീയെ 90 ദിവസം ജയില്‍ ശിക്ഷക്കും രണ്ട് വര്‍ഷം നിരീക്ഷിക്കലിനും വിധിച്ചു. അമ്മയുടെ സഹായത്തോടെ ഭ്രൂണത്തെ കത്തിച്ച് കളഞ്ഞതിനാണ് ശിക്ഷ. Norfolk ലെ Celeste Burgess നെയാണ് Madison County യില്‍ ശിക്ഷിച്ചത്. ഗര്‍ഭം അവസാനിപ്പിക്കാന്‍ Burgess ഉം അവരുടെ അമ്മയായ 42-വയസുള്ള Jessica Burgess ശ്രമിച്ചു. ഗര്‍ഭധാരണത്തിന് 20 ആഴ്ചക്ക് ശേഷമുള്ള ഗര്‍ഭഛിദ്രം നെബ്രാസ്കയില്‍ കുറ്റമാണ്. ഗര്‍ഭഛിദ്ര മരുന്നുകള്‍ Jessica Burgess ഓണ്‍ലൈനില്‍ വരുത്തി, 2022 ല്‍ 17-വയസ് പ്രായമുണ്ടായിരുന്ന … Continue reading 18-വയസുള്ള സ്ത്രീയെ 90 ദിവസം ജയില്‍ ശിക്ഷക്ക് വിധിച്ചു

അക്രമത്തിന്റേയും ആഘാതത്തിന്റേയും വളരുന്ന തരംഗത്തില്‍ ആണ് അമേരിക്കയിലെ പെണ്‍കുട്ടികള്‍

അമേരിക്കയിലെ കൌമാരക്കാരായ പെണ്‍കുട്ടികള്‍ “അക്രമത്തിന്റേയും trauma യുടേയും വളരുന്ന തരംഗത്തില്‍” പെട്ടിരിക്കുകയാണെന്ന് Centers for Disease Control മുന്നറീപ്പ് തരുന്നു. പുതിയ ഡാറ്റകള്‍ അനുസരിച്ച് ബലാല്‍സംഗവും ലൈംഗികാക്രമണവും അതോടൊപ്പം റിക്കോഡ് നിലയിലെ വിഷാദരോഗവും പ്രതീക്ഷയില്ലായ്മയും വര്‍ദ്ധിച്ചിരിക്കുന്നു. 17,000 ഹൈസ്കൂള്‍ കൌമാരക്കാരില്‍ നടത്തിയ 2021 ലെ ഒരു CDC സര്‍വ്വേ പ്രകാരം മൂന്നിലൊന്ന് കുട്ടികളും ആത്മഹത്യയെക്കുറിച്ച് ഗൌരവകരമായി ആലോചിച്ചവരായിരുന്നു. ഒരു ദശാബ്ദം മുമ്പത്തെ കണക്കിനെക്കാള്‍ 60% കൂടുതലാണിത്. കഴിഞ്ഞ വര്‍ഷം ആത്മഹത്യക്ക് ശ്രമിച്ചവര്‍ 13% ആണ്. 15% പേര്‍ … Continue reading അക്രമത്തിന്റേയും ആഘാതത്തിന്റേയും വളരുന്ന തരംഗത്തില്‍ ആണ് അമേരിക്കയിലെ പെണ്‍കുട്ടികള്‍