കാര്‍ബണ്‍ സംഭരണിയില്‍ നിന്ന് കാര്‍ബണ്‍ ബോംബിലേക്ക്

ഗയാനയിലെ ExxonMobil ന്റെ പുതിയ എണ്ണ ഖനന പദ്ധതി ഈ കമ്പനിയുടെ ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉത്പാദന ശാലയായിരിക്കും. പുതിയ ഫോസിലിന്ധന വികസനത്തിന് എതിരായി കാലാവസ്ഥ മുന്നറീപ്പുകള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന അവസരത്തിലാണിത്. ഗയാന ഇപ്പോള്‍ ഒരു കാര്‍ബണ്‍ സംഭരണിയാണ്. ഈ പദ്ധതി വരുന്നതോടെ അത് ഒരു കാര്‍ബണ്‍ ബോംബായി മാറും. ആഗോള തപനം 1.5 ഡിഗ്രി സെല്‍ഷ്യസിന് താഴെ നിര്‍ത്തുക എന്ന പാരീസ് കാലാവസ്ഥ ഉടമ്പടിയുടെ ലക്ഷ്യങ്ങള്‍ നേടാനായി ഉത്തരവാദിത്തമുള്ളവരാണ് തങ്ങളെന്ന് എക്സോണ്‍ പറയുന്നു. അതായത് അവര്‍ക്ക് … Continue reading കാര്‍ബണ്‍ സംഭരണിയില്‍ നിന്ന് കാര്‍ബണ്‍ ബോംബിലേക്ക്

ജനിതകമാറ്റം വരുത്തിയ കടുക് പരിസ്ഥിതിക്ക് തിരിച്ച് വരാന്‍ പറ്റാത്ത ദോഷമുണ്ടാക്കും

നവംബര്‍ 30, 2022 ന് ജനിതകമാറ്റം വരുത്തിയ കടുകിന് കേന്ദ്രം പരിസ്ഥിതി അനുമതി കൊടുത്തതിനെ എതിര്‍ക്കുന്നതിന്റെ വാദം സുപ്രീം കോടതി കേട്ടു. വിള പുറത്തുവിട്ടാല്‍ തിരിച്ച് വരാന്‍ പറ്റാത്ത തരം പരിസ്ഥിതിയുടെ മലിനീകരണവും ഇതുവരെ അറിയാന്‍ പറ്റാത്ത പ്രത്യാഘാതങ്ങളും ഉണ്ടാകും എന്ന് കോടതിയോട് പറഞ്ഞു. പരാതിക്കാരിയായ Aruna Rodrigues ന് വേണ്ടി പ്രശാന്ത് ഭൂഷണ്‍ അംഗീകാരം കൊടുത്തതിന് എതിരെ വിശദമായ വാദങ്ങള്‍ നിരത്തി. ജനിതകമാറ്റം വരുത്തിയ വിളകള്‍ക്കെതിരെ GM Free India പോലുള്ള സന്നദ്ധ പ്രവര്‍ത്തകരും കേസ് … Continue reading ജനിതകമാറ്റം വരുത്തിയ കടുക് പരിസ്ഥിതിക്ക് തിരിച്ച് വരാന്‍ പറ്റാത്ത ദോഷമുണ്ടാക്കും

മഹാമാരി സമയത്ത് അമേരിക്കയിലെ മരുന്ന് കമ്പനികള്‍ അത് മുതലാക്കുന്ന മാതൃകയാണ് സ്വീകരിച്ചത്

Inflation Reduction Act ഓഗസ്റ്റ് 16, 2022 ന് കോണ്‍ഗ്രസ് പാസാക്കി. 2026 മുതല്‍ വലിയ വിലയുള്ള ചില മരുന്നകളുടെ വിലയില്‍ Medicare ന് വിലപേശല്‍ നടത്താനുള്ള അനുമതിയും അതിലുണ്ടായിരുന്നു. അത് അമേരിക്കയിലെ മരുന്ന് കമ്പനികളുടെ ലാഭമുണ്ടാക്കുക എന്ന മാതൃകയെ എതിരിടുന്നതിലെ ആദ്യ ചുവടുവെപ്പാണെങ്കിലും ഈ നിയമം വളരെ കാലമെടുത്തു. “outrageous വില വര്‍ദ്ധനവ്”, “വന്‍ തോതിലുള്ള അത്യാഗ്രഹം” എന്നൊക്കെയുള്ള അന്നത്തെ ജനപ്രതിനിധി Henry Waxman (D-CA) ന്റെ മരുന്ന് കമ്പനികള്‍ക്കെതിരായ ആരോപണം നാല് ദശാബ്ദങ്ങള്‍ക്ക് മുമ്പുള്ള … Continue reading മഹാമാരി സമയത്ത് അമേരിക്കയിലെ മരുന്ന് കമ്പനികള്‍ അത് മുതലാക്കുന്ന മാതൃകയാണ് സ്വീകരിച്ചത്

സുപ്രീം കോടതിയുടെ വിധി വരുന്നത് വരെ ആധാര്‍ ബന്ധിപ്പിക്കാത്തതിനാല്‍ പാന്‍ അസാധുവാകില്ല എന്ന് ഗുജറാത്ത് ഹൈക്കോടതി

Income Tax Act ന്റെ 139AA ഭാഗം അനുസരിച്ച് Permenant Account Number (PAN) ലഭിച്ച, ആധാര്‍ ലഭിക്കാന്‍ അര്‍ഹതയുള്ള ഏതൊരാളും അയാളുടെ ആധാര്‍ നമ്പര്‍ ഇന്‍കം ടാക്സ് വകുപ്പിനെ അറിയിക്കണം. അല്ലെങ്കില്‍ അയാളുടെ പാന്‍ അസാധുവാകും. ധാരാളം പ്രാവശ്യം അതിനുള്ള അവസാന തീയതി നീട്ടിയിരുന്നു. ഇപ്പോള്‍ പുതിയ അവസാന ദിവസം മാര്‍ച്ച് 31, 2020 ആണ്. അതിനകം പാന്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ അസാധുവാകും. "എന്നിരുന്നാലും സുപ്രീംകോടതി വിശാലമായ ബഞ്ചില്‍ ആധാര്‍ നിയമത്തിന്റെ സാധുത തന്നെ … Continue reading സുപ്രീം കോടതിയുടെ വിധി വരുന്നത് വരെ ആധാര്‍ ബന്ധിപ്പിക്കാത്തതിനാല്‍ പാന്‍ അസാധുവാകില്ല എന്ന് ഗുജറാത്ത് ഹൈക്കോടതി

ഒരു മുറി വാടക വീടുപോലും താങ്ങാനാകാത്തവരാണ് അമേരിക്കയിലെ പകുതി തൊഴിലാളികളും

പുതിയ കണക്ക് അനുസരിച്ച് ഒരു മുറി വാടക വീടുപോലും താങ്ങാനാകാത്തവരാണ് അമേരിക്കയിലെ പകുതി തൊഴിലാളികളും. മഹാമാരി സമയത്ത് അമേരിക്കയിലെ വീട് വാടക തുര്‍ന്നും വര്‍ദ്ധിച്ചുകൊണ്ടിരുന്നു. മണിക്കൂറിന് $20.40 ഡോളര്‍ എന്ന ശമ്പളം കിട്ടിയെങ്കിലേ ഒരു മുറി വാടക വീട് എടുക്കാന്‍ അമേരിക്കക്കാര്‍ക്ക് കഴിയൂ. അമേരിക്കയിലെ ശരാശരി ശമ്പളം മണിക്കൂറിന് ഏകദേശം $21 ഡോളര്‍ ആണ്. ആമസോണ്‍ പണ്ടകശാല മുതല്‍ ടാക്സി ഡ്രൈവര്‍മാര്‍ മുതല്‍ സ്കൂള്‍ അദ്ധ്യാപകര്‍ വരെയുള്ള ദശലക്ഷക്കണക്കിന് അമേരിക്കക്കാര്‍ വാടക കൊടുക്കാന്‍ കഷ്ടപ്പെടുകയാണെന്ന് National Low … Continue reading ഒരു മുറി വാടക വീടുപോലും താങ്ങാനാകാത്തവരാണ് അമേരിക്കയിലെ പകുതി തൊഴിലാളികളും