സൈനിക കേന്ദ്രത്തെ തടയാത്തതിന് ടോക്യോക്ക് എതിരെ ഒകിനാവ കേസ് കൊടുത്തു

ജപ്പാനിലെ ദേശീയ സര്‍ക്കാരിനെതിരെ ഒകിനാവ ഉദ്യോഗസ്ഥര്‍ കേസ് കൊടുത്തു. Henoko പ്രദേശത്ത് അമേരിക്കയുടെ സൈനിക കേന്ദ്രത്തിന്റെ നിര്‍മ്മാണം റദ്ദാക്കാന്‍ വേണ്ടിയാണ് കേസ്. വിദേശ സൈന്യത്തിന്റെ സാന്നിദ്ധ്യത്താലുണ്ടാകുന്ന കുറ്റകൃത്യങ്ങള്‍ക്കും മലിനീകരണത്തിനും എതിരെ തദ്ദേശിയര്‍ വളരെ കാലമായി മനം മടുപ്പും അമര്‍ഷവും പ്രകടിപ്പിച്ചിട്ടുണ്ട്. തെക്കന്‍ ജപ്പാനിലെ ദ്വീപായ ഒകിനാവ ദീര്‍ഘകാലമായി അമേരിക്കയുടെ ഒരു സൈനിക കേന്ദ്രമാണ്. ജപ്പാനിലുള്ള 50,000 അമേരിക്കന്‍ പട്ടാളക്കാരില്‍ പകുതിയും ഇവിടെയാണ് പ്രവര്‍ത്തിക്കുന്നത്. — സ്രോതസ്സ് commondreams.org

പീറ്റ് സീഗറുടെ FBI ഫയലുകള്‍ പുറത്തുവിട്ടു

പ്രശസ്തനായ നാടോടി ഗായകനും സാമൂഹ്യ പ്രവര്‍ത്തകനുമായ പീറ്റ് സീഗറെ കുറിച്ചുള്ള FBIയുടെ ഫയലുകള്‍ പുറത്തുവിട്ടു. Freedom of Information Act പ്രകാരമുള്ള Mother Jones ന്റെ അഭ്യര്‍ത്ഥനയിലാണ് FBI ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. 1943 ല്‍ സീഗര്‍ സൈന്യത്തില്‍ ചേര്‍ന്നതുമുതല്‍ അദ്ദേഹത്തെ രഹസ്യമായി FBI നിരീക്ഷിച്ചിരുന്നു. അമേരിക്കയിലുള്ള ജാപ്പനീസ് വംശജരെ നാടുകടത്തുന്നതിനെരെ ഒരു കത്ത് എഴുതിയതാണ് കാരണം. 1970കളിലും അദ്ദേഹത്തെ സര്‍ക്കാര്‍ രഹസ്യമായി നിരീക്ഷിച്ചു. അദ്ദേഹത്തിന്റെ അച്ഛനേയും, ജാപ്പനീസ് വംശജയായ അദ്ദേഹത്തിന്റെ ഭാര്യ തോഷിയേയും അന്വേഷണവിധേയരാക്കി. സുഹൃത്തായ … Continue reading പീറ്റ് സീഗറുടെ FBI ഫയലുകള്‍ പുറത്തുവിട്ടു

അമേരിക്കക്കാര്‍ ദിവസം 5 മണിക്കൂര്‍ ടെലിവിഷന്‍ കാണുന്നു

2 വയസിന് മേലെയുള്ള ശരാശരി അമേരിക്കന്‍ ആഴ്ചയില്‍ 34 മണിക്കൂറിലധിതം സമയം ലൈവ് ടെലിവിഷന്‍ കാണുന്നു. അതിന്റ കൂടെ ടേപ്പ് ചെയ്ത 6 മണിക്കൂര്‍ പരിപാടിയും കാണുന്നു. പുതിയ Nielsen റിപ്പോര്‍ട്ടിലാണ് ഈ വിവരം വന്നത്. “ഞാന്‍ അധികം ടിവി കാണാറില്ല” എന്നത് സാധാരണ വാക്യമായ ഈ രാജ്യത്ത് ആളുകളുടെ കീശയും സമയവും കാലിയാക്കുന്നതായാണ് കണ്ടെത്തലുകള്‍. 2012 ന്റെ ആദ്യ പാദത്തിലാണ് സര്‍വ്വേ നടത്തിയത്. എന്നാലും കഴിഞ്ഞ നാല് വര്‍ഷങ്ങളായി കാര്യമായ മാറ്റമൊന്നും അതിന് സംഭവിച്ചിട്ടില്ല. വലിയ … Continue reading അമേരിക്കക്കാര്‍ ദിവസം 5 മണിക്കൂര്‍ ടെലിവിഷന്‍ കാണുന്നു

മുമ്പത്തെ ഹെഡ്ജ് ഫണ്ട് മുതലാളിയായ Martin Shkreli നെ തട്ടിപ്പ് നടത്തിയതിന് അറസ്റ്റ് ചെയ്തു

ജീവന്‍ രക്ഷാ മരുന്നിന് 5,000 ശതമാനം വില വര്‍ദ്ധിപ്പിച്ച ഈ മുമ്പത്തെ ഹെഡ്ജ് ഫണ്ട്(hedge fund) മാനേജര്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച വ്യക്തിയായിരുന്നു. ഇപ്പോള്‍ അയാള്‍ securities തട്ടിപ്പ് നടത്തിയതിന്റെ പേരില്‍ അറസ്റ്റിലായി. മുമ്പത്തെ ഹെഡ്ജ് ഫണ്ട് കമ്പനിയിലും തന്റെ സ്വന്തം കമ്പനിയായ Turing Pharmaceuticals ലും Ponzi പോലുള്ള പദ്ധതികള്‍ Martin Shkreli നടപ്പാക്കി. $50 ലക്ഷം ഡോളറിന്റെ ബോണ്ട് നല്‍കി Shkreli ജാമ്യം നേടി.