നമുക്ക് നമ്മുടെ ജനാധിപത്യത്തെ പുനര്‍ നിര്‍മ്മിക്കണം

'1% ക്കാരില്‍ നിന്നും കോര്‍പ്പറേറ്റ് ശക്തികളില്‍ നിന്നും നമ്മുടെ ജനാധിപത്യത്തെ മോചിപ്പിക്കാനുള്ള സമയമായി' അത് തുടങ്ങിയത് രാഷ്ട്ര ശില്‍പ്പികളില്‍ നിന്നുമാണ്. 1788 ലെ അമേരിക്കയുടെ ആദ്യത്തെ തെരഞ്ഞെടുപ്പില്‍ എല്ലാ സ്ത്രീകളേയും, കറുത്തവര്‍ഗ്ഗക്കാരേയും, ഭൂമി സ്വന്തമായി ഇല്ലാത്തവരേയും വോട്ടുചെയ്യുന്നതില്‍ നിന്ന് മാറ്റി നിര്‍ത്തി. 18 ആം നൂറ്റാണ്ടിലെ അമേരിക്കയുടെ ജനാധിപത്യമായിരുന്നു അത്. 90 വര്‍ഷങ്ങള്‍ക്ക് ശേഷം, 15 ആം amendment ഔദ്യോഗികമായി “വംശത്തേയും, നിറത്തേയും, or history of servitude” നേയും വോട്ടുചെയ്യുന്നതിന്റെ തടസമാക്കുന്നത് അവസാനിപ്പിച്ചു. എങ്കിലും സ്ത്രീകളുടെ … Continue reading നമുക്ക് നമ്മുടെ ജനാധിപത്യത്തെ പുനര്‍ നിര്‍മ്മിക്കണം

ട്രമ്പിന്റെ ഉദ്‌ഘാടന ചടങ്ങിന് മൈക്രോസോഫ്റ്റ്, ഗൂഗിള്‍, ആമസോണ്‍ പണം നല്‍കി

ജനുവരി 20 ന് ഡോണാള്‍ഡ് ട്രമ്പ് പ്രസിഡന്റായി സ്ഥാനമേല്‍ക്കുന്ന ചടങ്ങിന് മൈക്രോസോഫ്റ്റ്, ഗൂഗിള്‍, ആമസോണ്‍ ഉള്‍പ്പടെയുള്ള ഭീമന്‍ അമേരിക്കന്‍ ടെക് കമ്പനികള്‍ പണവും സേവനങ്ങളും സംഭാവനയായി നല്‍കി. 7 മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ നിരോധിക്കുന്ന ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കത്തില്‍ ഇതേ കമ്പനികളും ഒപ്പുവെച്ചിരുന്നു. മൈക്രോസോഫ്റ്റ് US$250,000 ഡോളര്‍ 28 ഡിസംബറില്‍ Presidential Inauguration Committee ക്ക് നല്‍കിയതിന്റെ രേഖകളുണ്ട്. — സ്രോതസ്സ് itwire.com

ഡ്രൈവര്‍മാര്‍ക്ക് യൂണിയനുണ്ടാക്കുനുള്ള നിയമം കൊണ്ടുവന്നതിനെതിരെ യൂബര്‍ സിയാറ്റിലിനെതിരെ കേസ് കൊടുത്തു

ഈ ഗിഗ് സാമ്പത്തികവ്യവസ്ഥയിലെ ഡ്രൈവര്‍മാര്‍ക്ക് യൂണിയനുണ്ടാക്കുനുള്ള നിയമം കൊണ്ടുവന്നതിനെതിരെ കഴിഞ്ഞ മാസം ഊബര്‍ സിയാറ്റില്‍ നഗരത്തിനെതിരെ കേസ് കൊടുത്തു. നഗരസഭ 9–0 എന്ന വോട്ടോടെയാണ് ഇത്തരത്തിലുള്ള ആദ്യത്തെ നിയമം പാസാക്കിയതാ. ഊബര്‍, ലിഫ്റ്റ് പോലുള്ള കമ്പനികളുടെ ഡ്രൈവര്‍മാര്‍ക്ക് മെച്ചപ്പെട്ട തൊഴില്‍ ചുറ്റുപാടിനും, ശമ്പളത്തിനും, മറ്റ് സൌകര്യങ്ങള്‍ക്കുമായി സംഘം ചേര്‍ന്ന് വിലപേശാന്‍ ഈ നിയമം അവകാശം നല്‍കുന്നു. App-Based Drivers Association, സ്വതന്ത്ര കാരാറുകാരുടെ പ്രാദേശിക Teamsters യൂണിയനോടൊപ്പം ചേര്‍ന്ന് നടത്തിയ ശ്രമത്തിന്റെ വിജയമാണിത്. 2015 ഡിസംബറിലാണ് ഈ … Continue reading ഡ്രൈവര്‍മാര്‍ക്ക് യൂണിയനുണ്ടാക്കുനുള്ള നിയമം കൊണ്ടുവന്നതിനെതിരെ യൂബര്‍ സിയാറ്റിലിനെതിരെ കേസ് കൊടുത്തു