ഉത്തരധ്രുവത്തില്‍ താപനില 2 ഡിഗ്രി സെല്‍ഷ്യസ് ആണെന്ന് U.S. Global Forecast System മാതൃക പറയുന്നു. സാധാരണ കാണുന്ന താപനിലയേക്കാള്‍ 30 ഡിഗ്രി കൂടുതലാണിത്. ഇത്തരത്തിലെ തീവൃതാപനില ആര്‍ക്ടിക്കില്‍ അസാധാരണമാണ്. അത് ഇപ്പോള്‍ സാധാരണമായ കാര്യമായി മാറിക്കൊണ്ടിരിക്കുന്നു. 1980 ന് ശേഷം ഇത്തരം സംഭവങ്ങള്‍ കൂടുതല്‍ പ്രാവശ്യം കൂടുതല്‍ സമയത്തേക്ക് ഉണ്ടാകുന്നു എന്നാണ് ഒരു പഠനം കാണിക്കുന്നത്. — സ്രോതസ്സ് occupy.com
ടാഗ്: ആഗോളതപനം
പറക്കാത്തതോ കുറവ് പറക്കുന്നതോ ആയ ശാസ്ത്രജ്ഞരും ഗവേഷകരും
പറക്കാത്തതോ കുറവ് പറക്കുന്നതോ ആയ ഞങ്ങള്‍ ഭൌമശാസ്ത്രജ്ഞരും മറ്റ് academics ആണ്. conferences, workshops, യോഗങ്ങള്‍ തുടങ്ങിയവയില്‍ പങ്കെടുക്കണം എന്ന ഒരു പ്രതീക്ഷ academiaയിലുണ്ട്. ഭൌമശാസ്ത്രജ്ഞരുള്പ്പടെ ധാരാളം academicsന്റെ കാലാവസ്ഥാ കാല്‍പ്പാട് പ്രധാനമായും പറക്കുന്നതില്‍ നിന്നുണ്ടാകുന്നതാണ്. ഇവിടെ നിങ്ങള്‍ക്ക് പറക്കാത്തതോ കുറവ് പറക്കുന്നതോ ആയ കാലാവസ്ഥാ ശാസ്ത്രജ്ഞരുടേയും മറ്റ് academics ന്റേയും കഥ കേള്‍ക്കാം. ഓരോരുത്തവരും അവരവരുടെ പേരിലാണ് സംസാരിക്കുന്നത്. ഈ സൈറ്റില്‍ കൂടുതല്‍ പേരും പുറമേന്ന് ധനസഹായമോ രാഷ്ട്രീയ അജണ്ടയോ ഇല്ലാത്ത ഭൌമശാസ്ത്രജ്ഞരാണ്. പറക്കാതെ വിജയകരമായ … Continue reading പറക്കാത്തതോ കുറവ് പറക്കുന്നതോ ആയ ശാസ്ത്രജ്ഞരും ഗവേഷകരും
ആർക്ടിക് കടൽ മഞ്ഞ് കുറഞ്ഞ അളവ് 1979-2016
മഞ്ഞിന്റെ ഭൂമിയായ ഗ്രീന്‍ലാന്റ് കത്തുന്നു
വിചിത്രമായി തോന്നാം, പടിഞ്ഞാറേ ഗ്രീന്‍ലാന്റില്‍ കാട്ടുതീ. മുഴുവന്‍ മഞ്ഞ് നിറഞ്ഞ ഈ വലിയ ദ്വീപിലോ? അതിന്റെ ഒരു ഭാഗത്താണ് തീപിടിച്ചിരിക്കുന്നത്. 2000 ല്‍ ഉപഗ്രഹത്തിന്റെ അടിസ്ഥാനത്തില്‍ തീ കണ്ടെത്തല്‍ സംവിധാനം സ്ഥാപിച്ചത് മുതല്‍ ഇതാദ്യമായാണ് ഇത്തരരമൊരു തീപിടുത്തമുണ്ടാകുന്നത്. ചെറിയ തീപിടുത്തങ്ങള്‍ ഉപഗ്രഹത്തിന് കണ്ടെത്താനാകാതെ പോകാം. ചെറിയ തീപിടുത്തം അവിടെ അസാധാരണമായ ഒന്നല്ല. ജൂലൈ 31 ന് ഒരു പ്രാദേശിക വിമാനമായിരുന്നു ഇപ്പോഴത്തെ തീപിടുത്തം ആദ്യം കണ്ടെത്തിയത്. അമേരിക്കയിലെ തീപിടുത്തങ്ങളെ അപേക്ഷിച്ച് ഗ്രീന്‍ലാന്റിലെ തീപിടുത്തം ചെറുതാണ്. 1,200 ഏക്കര്‍ … Continue reading മഞ്ഞിന്റെ ഭൂമിയായ ഗ്രീന്‍ലാന്റ് കത്തുന്നു
വേനല്‍കാലത്തെ വെയില് ഗ്രീന്‍ലാന്റില്‍ മഞ്ഞുരുകുന്നത് വര്‍ദ്ധിപ്പിക്കുന്നു
ഗ്രീന്‍ലാന്റിന് മുകളില്‍ വേനല്‍കാലത്തെ മേഘങ്ങളില്‍ കഴിഞ്ഞ 20 വര്‍ഷമായി ഉണ്ടാകുന്ന കുറവ് കാരണം അവിടെ മഞ്ഞുരുകുന്നത് വര്‍ദ്ധിപ്പിക്കുന്നു എന്ന് University of Bristol ലെ ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ കണ്ടെത്തി. മേഘങ്ങള്‍ കുറയുന്നത് കൂടുതല്‍ സൂര്യപ്രകാശം മഞ്ഞ് പാളികളിലടിക്കുന്നതിന് കാരണമാകുന്നു എന്നാണ് Science Advances ല്‍ പ്രസിദ്ധപ്പെടുത്തിയ അവരുടെ റിപ്പോര്‍ട്ട്. ഉപഗ്രഹങ്ങളില്‍ നിന്നുള്ള വിവരങ്ങളും കാലാവസ്ഥാ മാതൃകകളും ഉപയോഗിച്ച് 1995 ന് ശേഷം സ്ഥിരമായി വേനല്‍കാലത്തെ മേഘങ്ങളില്‍ കുറവുണ്ടാകുന്നു എന്ന് കണ്ടെത്തി. 1995 ന് ശേഷം ഗ്രീന്‍ലാന്റിന് … Continue reading വേനല്‍കാലത്തെ വെയില് ഗ്രീന്‍ലാന്റില്‍ മഞ്ഞുരുകുന്നത് വര്‍ദ്ധിപ്പിക്കുന്നു
ആഗോള തപനം ആസ്മയും അലര്‍ജിയും വര്‍ദ്ധിപ്പിക്കും
പുറം ലോകത്തെ വായുവില്‍ കാണുന്ന ഫംഗസുകളുടെ സമ്പര്‍ക്കം കോശങ്ങളുടെ നാശം(oxidative stress) വര്‍ദ്ധിപ്പിക്കും എന്ന് ഒരു പുതിയ പഠനം കണ്ടെത്തി. ശരിയായ രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ അത് അണുബാധയേയും അലര്‍ജിക്ക് കാരണമായ ജീവികളേയും (mucociliary clearance) നീക്കം ചെയ്യുന്ന വായൂ വഴിയുടെ പ്രതിരോധ സംവിധാനം ദുര്‍ബലമാക്കുന്നു. American Journal of Physiology—Cell Physiology ല്‍ ആണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. വരണ്ട വേനല്‍കാലത്തിന്റെ അവസാനവും ശരല്ക്കാലത്തിന്റെ തുടക്കത്തിലും ബീജകോശം ഉണ്ടാക്കുന്ന ഫംഗസ് ആണ് Alternaria alternata. CO2 വര്‍ദ്ധിക്കുന്നതനുസരിച്ച് … Continue reading ആഗോള തപനം ആസ്മയും അലര്‍ജിയും വര്‍ദ്ധിപ്പിക്കും
പൊട്ടിപ്പോയ ഹിമാനിയെ “#ExxonKnew” എന്ന് വിളിക്കുക
Larsen C Iceberg നെ “#ExxonKnew Iceberg” എന്ന് വിളിക്കണമെന്ന് ലോകത്തെ പതിനായിരക്കണക്കിന് ആളുകള്‍ ആവശ്യപ്പെടുന്നു. കാലാവസ്ഥാ തകര്‍ച്ചക്കും അത് മറച്ച് വെക്കുന്നതിനും കാരണമായിട്ടുള്ള കമ്പനിയായ ExxonMobil ന്റെ പേരില്‍ ഈ ഹിമാനിയെ അറിയപ്പെടണം എന്നാണ് സംഘാടകര്‍ US National Ice Center നോട് ആവശ്യപ്പെടുന്നത്. 1970കളില്‍ Exxon ന്റെ തന്നെ ശാസ്ത്രജ്ഞര്‍ ഫോസില്‍ ഇന്ധനത്തിന്റെ ഉപയോഗത്തെക്കുറിച്ച് മുന്നറീപ്പ് കൊടുത്തിരുന്നു എന്ന അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. ആ മുന്നറീപ്പ് സ്വീകരിക്കുന്നതിന് പകരം കമ്പനി ഉദ്യോഗസ്ഥര്‍ ദശാബ്ദങ്ങളായി നീണ്ടു … Continue reading പൊട്ടിപ്പോയ ഹിമാനിയെ “#ExxonKnew” എന്ന് വിളിക്കുക
ലാര്‍സന്‍ C യുടെ 5,800 ചതുരശ്ര കിലോമീറ്റര്‍ അവസാനം പൊട്ടിപ്പോയി
ഒരു ട്രില്യണ്‍ ടണ്‍ ഭാരമുള്ള ഹിമാനി - ഇതുവരെ രേഖപ്പെടുത്തിയതിലേക്കും ഏറ്റവും വലുത് - അന്റാര്‍ക്ടിക്കയിലെ Larsen C Ice Shelf ല്‍ നിന്നും പൊട്ടിപ്പോന്നു. 2017 ജൂലൈ 10 നും 12 നും ഇടക്കാവും അത് സംഭവിച്ചത് എന്ന് കണക്കാക്കുന്നു. A68 എന്ന് പേരുള്ള ഈ ഹിമാനിക്ക് ഒരു ട്രില്യണ്‍ ടണ്ണിലധികം ഭാരമുണ്ട്. ഈ ഹിമാനി പൊട്ടി പോന്നതിനാല്‍ Larsen C Ice Shelf ന്റെ വലിപ്പം 12% കുറഞ്ഞു. Antarctic Peninsula യുടെ ആകൃതി … Continue reading ലാര്‍സന്‍ C യുടെ 5,800 ചതുരശ്ര കിലോമീറ്റര്‍ അവസാനം പൊട്ടിപ്പോയി
ആഗോളതപനത്തിന്റെ പൂര്‍ണ്ണ വീക്ഷണം
Each month is represented by a box. Cool blues have been disappearing, replaced by a wave of unending heat. — സ്രോതസ്സ് climatecentral.org
ചൂട് കാലാവസ്ഥ കാരണം ആണവനിലയം ഉത്പാദനം കുറച്ചു
സ്കാന്റിനേവിയയില്‍ ചൂട് കൂടിയ കാലാവസ്ഥ ഉണ്ടായതിനാല്‍ സ്വീഡന്റെ ആണവനിലയങ്ങള്‍ നിര്‍ബന്ധിതമായി ഉത്പാദനം കുറച്ചു. ഒരാഴ്ചയോളം ഉത്പാദനം കുറക്കും എന്നാണ് നിയങ്ങളുടെ ഉടമകള്‍ പറയുന്നത്. ചൂട് കൂടിയ കടലിന്റെ താപനില കാരണം നിലയത്തെ തണുപ്പിക്കാനാവാത്തതിനാല് ജര്‍മ്മനിയിലെ E.ON ന്റെ ഭാഗമായ Oskarshamn ഉം സ്വീഡനിലെ ഊര്‍ജ്ജ കമ്പനിയായ Vattenfall പ്രവര്‍ത്തിപ്പിക്കുന്ന Forsmark ഉം ഊര്‍ജ്ജോത്പാദനം കുറച്ചിരിക്കുകയാണ്. ശീതീകരണ ജലത്തിന്റെ താപനില 23 ഡിഗ്രി C ക്ക് മുകളില്‍ ഒരോ ഡിഗ്രി വര്‍ദ്ധിക്കുന്നതിനനുസരിച്ച് ഊര്‍ജ്ജോത്പാദനം 3% കുറയും. കടലിലെ താപനില … Continue reading ചൂട് കാലാവസ്ഥ കാരണം ആണവനിലയം ഉത്പാദനം കുറച്ചു