ആര്‍ക്ടിക്കിലും അന്റാര്‍ക്ടിക്കിലും ഉണ്ടാകുന്ന മഞ്ഞ് നഷ്ടം ആണ് ഉഷ്ണമേഖലയിലെ ചൂടാകലിന്റെ അഞ്ചിലൊന്നിന് കാരണമാകുന്നത് എന്ന് പുതിയ പഠനം പറയുന്നു. അന്റാര്‍ക്ടിക്കയില്‍ ഏറ്റവും കുറവ് മഞ്ഞ് ഉണ്ടായ വര്‍ഷങ്ങളായിരുന്നു 2017 ഉം 2018 ഉം. അന്റാര്‍ക്ടിക്കയിലേയും അതിനോടൊപ്പം ആര്‍ക്ടിക്കിലും മഞ്ഞ് നഷ്ടപ്പെടുന്നത് അസാധാരണമായ കാറ്റിന്റെ ക്രമം പസഫിക് കടലിലുണ്ടാക്കുന്നു. പ്രത്യേകിച്ച് കിഴക്കന്‍ മദ്ധ്യരേഖ പസഫിക് സമുദ്രത്തില്‍. സമുദ്ര ഉപരിതലം ചൂടാകുന്നതോടെ അത് കൂടുതല്‍ മഴക്കും കാരണമാകും. രണ്ട് ധൃുവങ്ങളിലേയും മഞ്ഞ് നഷ്ടം മദ്ധ്യരേഖയില്‍ ഉപരിതല താപനില 0.5℃ (0.9℉) … Continue reading അന്റാര്‍ക്ടിക് കടല്‍ മഞ്ഞ് ഉരുകുന്നത് ഉഷ്ണമേഖലയില്‍ കാലാവസ്ഥമാറ്റം ഉണ്ടാക്കുന്നു
ടാഗ്: ആഗോളതപനം
ഭൂമിയുടെ അച്ചുതണ്ടിന്റെ ചെറിയ ഒരു ചരിവാണ് ഭൂമിയിലെ ഹിമയുഗത്തെ അവസാനിപ്പിച്ചത്
ദശലക്ഷക്കണക്കിന് വര്‍ഷം നീണ്ട് നിന്നിരുന്ന ഹിമയുഗം അവസാനിച്ചത് ഭൂമിയുടെ അച്ചുതണ്ടിന്റെ ചരിവ് ചെറുതായി കൂടിയ സ്ഥിതിയിലെത്തിയതിനാലാണ് New University of Melbourne ലെ ഗവേഷകര്‍ കണ്ടെത്തി. ആ സമയത്ത് കൂടുതല്‍ സമയത്തേക്ക് കൂടുതല്‍ ശക്തമായ വേനല്‍കാലം ഉണ്ടാകുകയും ഉത്തരാര്‍ദ്ധഗോളത്തിലെ മഞ്ഞ് പാളികള്‍ ഉരുകുകയും ചെയ്തു. അത് ഭൂമിയിലെ കാലാവസ്ഥയെ തള്ളിനീക്കി, കഴിഞ്ഞ 11,000 വര്‍ഷങ്ങളായി നമ്മളനുഭവിക്കുന്ന ഊഷ്മളമായ 'interglacial' സ്ഥിതിയിലെത്തിച്ചു. ഇറ്റലിയിലെ stalagmites ല്‍ നിന്നും പോര്‍ട്ടുഗലിന്റെ തീരത്തെ കടലില്‍ നിന്ന് കുഴിച്ചെടുത്ത അവശിഷ്ടങ്ങളില്‍ നിന്നുമുള്ള വിവരങ്ങള്‍ … Continue reading ഭൂമിയുടെ അച്ചുതണ്ടിന്റെ ചെറിയ ഒരു ചരിവാണ് ഭൂമിയിലെ ഹിമയുഗത്തെ അവസാനിപ്പിച്ചത്
5 മുതല്‍ 6 ഹിരോഷിമ ബോംബുകളുടെ ചൂട് ഓരോ സെക്കന്റിലും എന്ന തോതിലെ ചൂട്
ഭൂമിയിലെ സമുദ്രങ്ങള്‍ ഏറ്റവും ഉയര്‍ന്ന താപനിലയിലെത്തിയെന്ന് പുതിയ പഠനം കാണിക്കുന്നു. രേഖപ്പെടുത്തല്‍ തുടങ്ങിയ കാലം മുതലുള്ള രേഖകള്‍ പരിശോധിച്ചാണ് ഇത് കണ്ടെത്തിയത്. കാലാവസ്ഥാ പ്രശ്നം ഉടന്‍ പരിഹരിക്കണമെന്ന് വ്യക്തമാക്കുന്നതാണ് ഈ പഠനം. Advances in Atmospheric Studies ല്‍ പ്രസിദ്ധീകരിച്ച "Record-Setting Ocean Warmth Continued in 2019," എന്ന റിപ്പോര്‍ട്ട് കണ്ടെത്തി. 1981-2010 കാലത്തെ ശരാശരിയില്‍ നിന്ന് സമുദ്രം 0.075 °C കൂടുതല്‍ ചൂടായി. ഈ തോതിലുള്ള ചൂടാകല്‍ എന്നത് 228,000,000,000,000,000,000,000 (228 Sextillion) Joules … Continue reading 5 മുതല്‍ 6 ഹിരോഷിമ ബോംബുകളുടെ ചൂട് ഓരോ സെക്കന്റിലും എന്ന തോതിലെ ചൂട്
CO2 സാന്ദ്രത റിക്കോഡായ 416 ppm ല്‍ എത്തി
National Oceanic and Atmospheric Administration ന്റെ രേഖപ്പെടുത്തലില്‍ അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ സാന്ദ്രത ഏറ്റവും ഉയര്‍ന്ന തോതിലെത്തിയതോടെ ഭൂമിയെ ചൂടാക്കുന്ന ഫോസിലിന്ധനങ്ങളില്‍ നിന്നും വനനശീകരണത്തില്‍ നിന്നുമുള്ള ഉദ്‌വമനം അവസാനിപ്പിക്കാന്‍ കാലാവസ്ഥാ സാമൂഹ്യ പ്രവര്‍ത്തകരും ശാസ്ത്രജ്ഞരും ആഹ്വാനം ചെയ്യുന്നു. Hawaiiയില്‍ സ്ഥിതി ചെയ്യുന്ന NOAAയുടെ Mauna Loa Observatory പറയുന്നതനുസരിച്ച് അന്തരീക്ഷത്തിലെ CO2 ന്റെ ദൈനംദിന ശരാശരി ഫെബ്രുവരി 10 ന് 416.08 parts per million ആയിരുന്നു. കാലാവസ്ഥാ പ്രശ്നത്തെ ലോകം വേണ്ടത്ര പ്രാധാന്യത്തോടെ … Continue reading CO2 സാന്ദ്രത റിക്കോഡായ 416 ppm ല്‍ എത്തി
ഉയര്‍ന്ന താപനില അരിയിലെ അഴ്സനിക് നില ഉയര്‍ത്തും
ലോകം മൊത്തമുള്ള ധാരാളം ആളുകള്‍ അരിയാഹാരം ദിവസവും കഴിക്കുന്നവരാണ്. അതിന്റെ പോഷക, ഊര്‍ജ്ജ ഉള്ളടക്കത്തിനപ്പുറം അരിയില്‍ ചെറിയ അളവ് അഴ്സനിക് (arsenic) അടങ്ങിയിരിക്കുന്നു. വലിയ തോതില്‍ ധാരാളം ആരോഗ്യ പ്രശ്നങ്ങളും ക്യാന്‍സറും ഉണ്ടാക്കുന്ന അതൊരു വിഷവസ്തുവാണ്. എന്നാല്‍ ഇപ്പോള്‍ താപനില ഉയരുന്നതനുസരിച്ച് അരിയിലെ അഴ്സനിക്കിന്റെ സാന്ദ്രത വര്‍ദ്ധിക്കുന്നു എന്ന് University of Washington ലെ ഗവേഷകര്‍ കണ്ടെത്തി. ഉയര്‍ന്ന താപനിലയില്‍ മണ്ണില്‍ നിന്ന് കൂടുതല്‍ അഴ്സനിക് പുറത്ത് വരുന്നു. — സ്രോതസ്സ് University of Washington | … Continue reading ഉയര്‍ന്ന താപനില അരിയിലെ അഴ്സനിക് നില ഉയര്‍ത്തും
പ്രതിവര്‍ഷം 7% വീതം കാര്‍ബണ്‍ ഉദ്‌വമനം കുറക്കേണ്ടത് അടിയന്തിരമായ ആവശ്യമാണ്
ലോകം ഇപ്പോള്‍ പൊയ്കൊണ്ടിരിക്കുന്നത് 3.2°C താപനിലാ വര്‍ദ്ധനവിലേക്കാണ് എന്ന് United Nations Environment Programme (UNEP) പറയുന്നു. 1.5°C വര്‍ദ്ധനവ് എന്ന നിലയിലേക്കെത്താനായി ഇപ്പോഴുള്ള ശ്രമങ്ങളുടെ അഞ്ച് ഇരട്ടി വലിപ്പത്തിലുള്ള ശ്രമങ്ങളുണ്ടെങ്കിലേ കഴിയൂ എന്നാണ് UNEPയുടെ അഭിപ്രായം. വേറൊരു രീതിയില്‍ പറഞ്ഞാല്‍ 2020 - 2030 കാലത്ത് ആഗോള കാര്‍ബണ്‍ ഉദ്‌വമനം പ്രതിവര്‍ഷം 7.6% വീതം കുറക്കണം. മൊത്തം ഉദ്‌വമനത്തിന്റെ 78% ഉം വരുന്നത് G20 രാജ്യങ്ങളില്‍ നിന്നാണ്. എന്നാല്‍ G20 രാജ്യങ്ങളില്‍ വെറും 5 എണ്ണം … Continue reading പ്രതിവര്‍ഷം 7% വീതം കാര്‍ബണ്‍ ഉദ്‌വമനം കുറക്കേണ്ടത് അടിയന്തിരമായ ആവശ്യമാണ്
ആര്‍ക്ടിക്കിലെ ധ്രുവക്കരടികള്‍ പ്ലാസ്റ്റിക് തിന്നാന്‍ നിര്‍ബന്ധിതരായിരിക്കുന്നു
ധ്രുവക്കരടികള്‍ കഴിക്കുന്ന ആഹാരത്തിന്റെ നാലിലൊന്ന് പ്ലാസ്റ്റിക്ക് ആണെന്ന് റഷ്യന്‍ ശാസ്ത്രജ്ഞന്‍ Ivan Mizin മുന്നറീപ്പ് തരുന്നു. കാലാവസ്ഥാ മാറ്റം കാരണം ഈ മൃഗം കൂടുതലായി മനുഷ്യവാസമുള്ള സ്ഥലങ്ങളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. ആര്‍ക്ടിക്കിലെ കുറയുന്ന മഞ്ഞ് കാരണം അവയുടെ സാധാരണയായുള്ള ആവസസ്ഥലം ഉപേക്ഷിച്ച് ആഹാരം അന്വേഷിക്കാനായി മനുഷ്യവാസമുള്ള സ്ഥലങ്ങളിലേക്ക് എത്തുകയാണ്. റഷ്യന്‍ ആര്‍ക്ടിക് നഗരങ്ങളിലേക്ക് ഇവ എത്തുന്നതിന്റെ വീഡിയോകള്‍ ധാരാളം പ്രചാരം കിട്ടുന്നുണ്ട്. വിശന്ന ധ്രുവക്കരടികള്‍ നൂറുകണക്കിന് കിലോമീറ്ററുകള്‍ നടന്നാണ് ഈ സ്ഥലങ്ങളില്‍ എത്തുന്നത്. — source telesurenglish.net | … Continue reading ആര്‍ക്ടിക്കിലെ ധ്രുവക്കരടികള്‍ പ്ലാസ്റ്റിക് തിന്നാന്‍ നിര്‍ബന്ധിതരായിരിക്കുന്നു
ആഗോളതപനത്തിന്റെ പോഷകദാരിദ്രത്തിലെ ആഘാതം
ആളുകളില്‍ താപ സമ്പര്‍ക്കത്തിന്റെ ഫലമായി ആഗോളതപനം പോഷകദാരിദ്ര്യം വര്‍ദ്ധിക്കും എന്ന് PLOS Medicine ജേണലില്‍ വന്ന പ്രബന്ധം പറയുന്നു. ആഗോള തപനം നേരിട്ടല്ലാതെ ആളുകളില്‍ കൂടുതല്‍ പോഷകദാരിദ്ര്യം ഉണ്ടാക്കുമെന്ന് ധാരാളം രേഖകളുണ്ട്. ബ്രസീലില്‍ നടത്തിയ പുതിയ പഠന പ്രകാരം വേനല്‍ക്കാലത്തെ ദൈനംദിനമുള്ള ശരാശരി താപനിലയിലെ ഓരോ 1°C വര്‍ദ്ധനവ് പോഷകദാരിദ്ര്യം കാരണം ആശുപത്രി ആശ്രയിക്കുന്നവരുടെ എണ്ണത്തില്‍ 2.5% വര്‍ദ്ധനവുണ്ടാക്കും എന്ന് കണ്ടെത്തി. പോഷകദാരിദ്ര്യമുള്ള 19 വയസിന് താഴെയുള്ളവര്‍ക്കും 80 വയസിന് മേലെയുള്ളവര്‍ക്കും ആണ് താപ സമ്പര്‍ക്കാത്താലുണ്ടാകുന്ന ദൌര്‍ബല്യം … Continue reading ആഗോളതപനത്തിന്റെ പോഷകദാരിദ്രത്തിലെ ആഘാതം
കല്‍ക്കരി വ്യവസായത്തിനും കാലാവസ്ഥ ഭീഷണിയെക്കുറിച്ച് 1966 മുതല്‍ക്കേ അറിയാമായിരുന്നു
ഫോസിലിന്ധനങ്ങള്‍ കത്തിക്കുന്നത് വഴിയുണ്ടാകുന്ന കാലാവസ്ഥാ ആഘാതത്തെക്കുറിച്ച് മറ്റ് ഫോസിലിന്ധന വ്യവസായ വിഭാഗങ്ങളെ പോലെ തന്നെ കല്‍ക്കരി വ്യവസായത്തിനും 1966 മുതല്‍ക്കേ ആറിയാമായിരുന്നു എന്ന് പുതിയ റിപ്പോര്‍ട്ട് കാണിക്കുന്നു. HuffPost ന്റെ Élan Young ആണ് ഈ കണ്ടെത്തല്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. University of Tennessee, Knoxville ലെ സിവില്‍ എഞ്ജിനീയറിങ് പ്രഫസറായ Chris Cherry ഈ വിവരം കണ്ടെത്തിയത്. 50 ല്‍ അധികം വര്‍ഷങ്ങള്‍ക്ക് മുമ്പേ വ്യവസായത്തിന് അവരുടെ പ്രവര്‍ത്തിയുടെ ഫലം അറിയാമായിരുന്നു. അദ്ദേഹത്തിന്റെ അമ്മായിയപ്പന്‍ (father-in-law) അദ്ദേഹത്തിന് … Continue reading കല്‍ക്കരി വ്യവസായത്തിനും കാലാവസ്ഥ ഭീഷണിയെക്കുറിച്ച് 1966 മുതല്‍ക്കേ അറിയാമായിരുന്നു
ഗ്രീന്‍ലാന്റിലെ മഞ്ഞ് പാളിക്ക് ഒരു ദിവസം 1100 കോടി ടണ്‍ മഞ്ഞ് നഷ്ടപ്പെട്ടു
മാസങ്ങളായുള്ള റിക്കോഡ് താപനിലക്ക് ശേഷം ഗ്രീന്‍ലാന്റിലെ മഞ്ഞ് പാളിയില്‍ ഈ വേനല്‍ കാലത്തെ ഏറ്റവും വലിയ ഉരുകല്‍ സംഭവിച്ചു എന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. 1100 കോടി ടണ്‍ മഞ്ഞ് ആണ് ഉരുകി കടലില്‍ ചേര്‍ന്നത്. ജൂലൈയില്‍ മാത്രമായി ഗ്രീന്‍ലാന്റിലെ മഞ്ഞ് പാളികള്‍ക്ക് 19700 കോടി ടണ്‍ മഞ്ഞ് നഷ്ടമായി. കാലാവസ്ഥാ സ്ഥിതി യൂറോപ്പിലേക്ക് കഴിഞ്ഞ ആഴ്ച ഒരു താപ തരംഗം കൊണ്ടുവന്നു. അത് ആര്‍ക്ടിക് വരെ എത്തി. രേഖപ്പെടുത്തല്‍ തുടങ്ങിയ 1950 ന് ശേഷം നടന്ന വമ്പന്‍ … Continue reading ഗ്രീന്‍ലാന്റിലെ മഞ്ഞ് പാളിക്ക് ഒരു ദിവസം 1100 കോടി ടണ്‍ മഞ്ഞ് നഷ്ടപ്പെട്ടു