ഗർഭം അലസിയത് “കുറ്റകൃത്യമാണെന്ന്” കേട്ട സ്ത്രീ മരിച്ചു

ടെക്സാസിൽ ഏറ്റവും പുതിയതായ മരിച്ച രണ്ട് ഗർഭിണികളായ സ്ത്രീകളിൽ ഒരാളായ Josseli Barnica ഡോക്റ്റർമാർ അടിയന്തിര ചികിൽസ നൽകാൻ വൈകിയതിനാലാണ് മരിച്ചത്. ഗർഭസ്ഥ ശിശുവിന്റെ ഹൃദയമിടിപ്പ് നിൽക്കാതെ ചികിൽസിക്കാനാകില്ല എന്ന ചികിൽസാസംഘം തന്നോട് പറഞ്ഞു എന്ന് അവർ അവരുടെ ഭർത്താവിനെ അറിയിച്ചിരുന്നു. ഗർഭം അലസിയതിനെ തുടർന്ന് ചികിൽസ വൈകിപ്പിച്ചതിനാൽ ജീവൻ നഷ്ടപ്പെടുന്ന ഏറ്റവും പുതിയതായ കുറഞ്ഞത് രണ്ടാമത്തെ ഗർഭിണിയാണ് Barnica. ഗർഭസ്ഥ ശിശുവിന്റെ ഹൃദയമിടിപ്പ് ഡോക്റ്റർമാർ നിർത്തുന്നതിനെ തടയുന്നത് സംസ്ഥാനത്തെ കടുത്ത ഗർഭഛിദ്ര നിയമത്തിന്റെ ഇരുണ്ട നിഴലിൽ … Continue reading ഗർഭം അലസിയത് “കുറ്റകൃത്യമാണെന്ന്” കേട്ട സ്ത്രീ മരിച്ചു

പൊണ്ണത്തടിയും തലച്ചോറിന്റെ പ്ലാസ്റ്റികത കുറയുന്നതും തമ്മിൽ ബന്ധമുണ്ട്

അതീവ അമിതഭാരമുള്ള ആളുകളുടെ തലച്ചോറിന് re-wire ചെയ്യാനും പുതിയ neural pathways ഉണ്ടാക്കാനുമുള്ള ശേഷി കുറവാണ് എന്ന് ലോകത്തെ ആദ്യത്തെ പഠനം കണ്ടെത്തി. പക്ഷാഘാതവും തലച്ചോറിലെ മുറിവുകളിൽ നിന്നും അതിജീവിക്കുന്ന ആളുകളൾക്ക് പ്രധാനമായും ബാധിക്കുന്ന ഒരു കാര്യമാണിത്. പൊണ്ണത്തടിയുള്ളവരിൽ തലച്ചോറിന്റെ പ്ലാസ്റ്റികത impaired ആയി, അവർക്ക് പുതിയ കാര്യങ്ങൾ പഠിക്കുവാനോ കാര്യങ്ങൾ ഓർക്കാനോ ഉള്ള ശേഷി കുറയുന്നു എന്ന് UniSA യിലേയും Deakin University യിലേയും ഗവേഷകർ Brain Sciences ജേണലിൽ പ്രസിദ്ധപ്പെടുത്തിയ പുതിയ പഠനം കാണിക്കുന്നു. … Continue reading പൊണ്ണത്തടിയും തലച്ചോറിന്റെ പ്ലാസ്റ്റികത കുറയുന്നതും തമ്മിൽ ബന്ധമുണ്ട്

തീവൃ താപം ഗർഭധാരണത്തെ കൂടുതൽ അപകടകരമാക്കുന്നു

Esther Sanchez ഗർഭിണിയായ ഈ വേനൽകാലത്ത് സ്പെയിനിലെ മഡ്രിഡിൽ തീവൃ താപം അനുഭവിച്ച കാലമായിരുന്നു. അവ‍ താമസിച്ചിരുന്നത് അവിടെയാണ്. രാത്രിയിലെ താപനില പ്രത്യേകിച്ചും സുഖകരമായിരുന്നില്ല. ഒരു ദിവസം രാവിലെ ആറ് മണിക്ക് അവൾ മുറിക്ക് പുറത്തിറങ്ങിയപ്പോൾ താപനില 31 C ആയിരുന്നു. “ഉറങ്ങാനും വിശ്രമിക്കാനും ഒരു സാധാരണ ദിവസം ഉണ്ടാകാനും അസാദ്ധ്യമാണ്,” അവൾ പറഞ്ഞു. ഗർഭിണികളായ ധാരാളം ആളുകൾക്ക് ചൂട് അസുഖകരമാണെന്ന് മാത്രമല്ല അത് അപകടകരവുമാണ്. താപ ആഘാതവും താപ തളർച്ചയും കൂടുതൽ അനുഭവിക്കുക ഗർഭിണികളായ ആളുകളാണ് … Continue reading തീവൃ താപം ഗർഭധാരണത്തെ കൂടുതൽ അപകടകരമാക്കുന്നു

ചൂടും ആർദ്രതയും ഇപ്പോൾ തന്നെ മനുഷ്യന് സഹിക്കാവുന്നതിന്റെ പരിധിയിലെത്തിയിരിക്കുന്നു

ഈ ഭൂമിയിലെ ലക്ഷക്കണക്കിന് വർഷങ്ങളായുള്ള നമ്മുടെ നിലനിൽപ്പിൽ സഹാറ മരുഭൂമിയിലെ വരണ്ട ചൂട് മുതൽ ആർക്ടിക്കിലെ മഞ്ഞിന്റെ തണുപ്പ് വരെ വൈവിദ്ധ്യമാർന്ന കാലാവസ്ഥയോടെ അനുരൂപമാകാൻ ആധുനിക മനുഷ്യന് കഴിഞ്ഞു. എന്നാലും നമുക്ക് നമ്മുടേതായ പരിധികളുണ്ട്. താപനിലയും ഈർപ്പം വളരെ ഉയർന്നാൽ ജല ലഭ്യതയുള്ള തണലതത്ത് ഇരിക്കുന്ന ആരോഗ്യമുള്ള മനുഷ്യൻ പോലും ചൂടിന്റെ ഇരയാകും. താപ തരംഗം കൂടുതൽ ചൂടുള്ളതാകുകയും കൂടെക്കൂടെ ഉണ്ടാകുകയും ചെയ്യുന്നതോടെ ചില സ്ഥലങ്ങൾ അടുത്ത ദശാബ്ദത്തിൽ മനുഷ്യന്റെ സഹനശേഷിയുടെ പരിധിയിലെത്തും എന്ന് ഗവേഷകർ സൂചിപ്പിച്ചിരുന്നു. … Continue reading ചൂടും ആർദ്രതയും ഇപ്പോൾ തന്നെ മനുഷ്യന് സഹിക്കാവുന്നതിന്റെ പരിധിയിലെത്തിയിരിക്കുന്നു

സ്വാതന്ത്ര്യവും നിർബന്ധിത ജനനവും തമ്മിൽ

അപകടകരമായ ഗർഭ സങ്കീർണതകളുടെ കാര്യത്തിൽ സംസ്ഥാനത്തെ ഗർഭഛിദ്ര നിരോധനം വളരേറെ പ്രതിബന്ധപരമായതാണെന്ന് ടെക്സാസിലെ ഒരു ജഡ്ജി വെള്ളിയാഴ്ച വിധിച്ചു. അത്തരത്തിലെ സന്ദർഭങ്ങളിൽ ക്രിമിനൽ പ്രോസിക്യൂഷന്റെ അപകട സാദ്ധ്യതയില്ലെതെ ഡോക്റ്റർമാരെ ഗർഭഛിദ്രം നടത്താൻ അനുവദിക്കണം എന്നും ജഡ്ജി വിധിച്ചു. എന്നാൽ വിധി വന്ന് മണിക്കൂറുകൾക്കകം അതിനെ തടയുന്ന ഒരു അപ്പീൽ ടെക്സാസിലെ അറ്റോർണി ജനറലിന്റെ ഓഫീസ് കൊടുത്തു. ഗർഭഛിദ്ര നിരോധനത്തിന്റെ പേരിൽ ടെക്സാസിനെതിരെ കേസ് കൊടുത്ത സ്ത്രീകളുടെ സത്യവാങ്മൂലം ഓസ്റ്റിനിലെ കോടതി കേട്ടു. Samantha Casiano എന്ന പരാതിക്കാരികളിലൊരാൾ … Continue reading സ്വാതന്ത്ര്യവും നിർബന്ധിത ജനനവും തമ്മിൽ

മൈക്രോ- നാനോ പ്ലാസ്റ്റിക്കുകൾ തലച്ചോറിൽ കയറും

വസ്ത്രങ്ങൾ, കാറിന്റെ ടയറുകൾ, പാക്കിങ് വസ്തുക്കൾ തുടങ്ങിയ പോളിമറുകളായ പദാർത്ഥങ്ങളുമായി മനുഷ്യൻ നിരന്തരം സമ്പർക്കത്തിലാണ്. ദൗർഭാഗ്യവശാൽ അവ പൊടിഞ്ഞുണ്ടാകുന്ന പദാർത്ഥങ്ങൾ നമ്മുടെ പരിസ്ഥിതിയെ മലിനപ്പെടുത്തി മൈക്രോ- നാനോ പ്ലാസ്റ്റിക്കുകളുടെ (MNPs) വ്യാപകമായ contamination ലേക്ക് നയിക്കുന്നു. ദോഷകരമായ പദാർത്ഥങ്ങളിൽ നിന്ന് തലച്ചോറിനെ സംരക്ഷിക്കുന്ന blood–brain barrier (BBB) വളരെ പ്രധാനപ്പെട്ട ഒരു ജീവശാസ്ത്ര തടസ്സം ആണ്. എലികളിൽ നടത്തിയ പഠനത്തിൽ വായിലൂടെ കഴിച്ച polystyrene micro-/nanoparticles (9.55 µm, 1.14 µm, 0.293 µm) പദാർത്ഥങ്ങൾ രണ്ട് … Continue reading മൈക്രോ- നാനോ പ്ലാസ്റ്റിക്കുകൾ തലച്ചോറിൽ കയറും

ഒഴുവാക്കാവുന്ന മരണങ്ങളുമായി NHS ന്റെ സ്വകാര്യവൽക്കരണത്തിന് ബന്ധമുണ്ട്

ഒരു ദശാബ്ദം മുമ്പ് ടോറി സർക്കാരിന്റെ നയങ്ങളുടെ ഭാഗമായി NHS സ്വകാര്യവൽക്കരിക്കുന്നതിന്റെ തീവൃത വർദ്ധിപ്പിച്ചിരുന്നു. അതിന്റെ ഫലമായി ഗുണമേന്മ കുറയുകയും ചികൽസിക്കാവുന്ന കാരണത്താലുള്ള മരണത്തിന്റെ തോത് ഗൗരവകരമായി വർദ്ധിക്കുകയും ചെയ്തു എന്ന് പഠനം കണ്ടെത്തി. 2012 ൽ ഇംഗ്ലണ്ടിലെ ചികിൽസാ സേവനത്തിൽ വലിയ വിവാദപരമായ കുലുക്കം ഉണ്ടായി. Tory-Lib Dem കൂട്ട് സർക്കാരന്റെ ആരോഗ്യ സെക്രട്ടറിയായ Andrew Lansley ആണ് അത് ചെയ്തത്. പ്രാദേശികമായ ആശുപത്രികളിൽ tender വിളിച്ച് സേവനങ്ങൾക്കുള്ള കരാർ കൊടുക്കാൻ നിർബന്ധിക്കുക. അതിന് ശേഷം … Continue reading ഒഴുവാക്കാവുന്ന മരണങ്ങളുമായി NHS ന്റെ സ്വകാര്യവൽക്കരണത്തിന് ബന്ധമുണ്ട്

ആണവായുധ പരീക്ഷണവും ഖനനവും കാരണം കഷ്ടപ്പെടുന്ന സമൂഹങ്ങൾക്ക് നീതി വേണം

Radiation Exposure Compensation Act (RECA) ന്റെ കാലാവധി വർദ്ധിപ്പിക്കണമെന്ന് അമേരിക്കയുടെ കോൺഗ്രസിന് അയച്ച ഒരു കത്തിൽ ഒരു സംഘം ആവശ്യപ്പെടുന്നു. ആണവായുധങ്ങളുടെ നിർമ്മാണവും പരീക്ഷണവും കാരണമായ വികിരണം ഏൽക്കുന്നത് വഴി ക്യാൻസറും മറ്റ് രോഗങ്ങളും കൊണ്ട് കഷ്ടപ്പെടുന്ന ആളുകൾക്ക് സാമ്പത്തിക സഹായം നൽകാനായിരുന്നു ഈ നിയമം കൊണ്ടുവന്നത്. എന്നാൽ അതിൽ ന്യൂമെക്സികോയിലെ ട്രിനിറ്റി ടെസ്റ്റ് സൈറ്റിന് താഴെയും മറ്റ് സ്ഥലങ്ങളിലും ജീവിക്കുന്ന സമൂഹങ്ങളെ ഉപേക്ഷിക്കുകയായിരുന്നു ഉണ്ടായത്. ആദ്യത്തെ അണുബോംബ് പരീക്ഷത്തിന്റെ ആഘാതം അനുഭവിച്ച ന്യൂമെക്സികോയിലേയും Colorado, … Continue reading ആണവായുധ പരീക്ഷണവും ഖനനവും കാരണം കഷ്ടപ്പെടുന്ന സമൂഹങ്ങൾക്ക് നീതി വേണം

ഒരു കറുത്ത സ്ത്രീയുടെ നഷ്ടത്തെ വിശദീകരിക്കുന്നു

എന്തുകൊണ്ടാണ് അമേരിക്കയിലെ Maternal ചികിൽസ തകർന്നതാകുന്നത് അമേരിക്കയിൽ പത്തിലൊന്ന് കുട്ടികൾ മാസം തികയാതെയാണ് ജനിക്കുന്നത്. അല്ലെങ്കിൽ 37 ആഴ്ച ഗർഭത്തിന് മുമ്പ്. ഉയർന്ന തോതിലെ മരണത്തിലേക്കും അംഗപരിമിതത്വത്തിലേക്കും അത് നയിക്കുന്നു. എല്ലാ വർഷവും 50,000 ഗർഭത്താലുള്ള മരണത്തിന്റെ “near misses” ഉം കൂടിയുണ്ട്. രക്തസ്രാവം, ഹൃദയാഘാതം, shock, വൃക്ക തകർച്ച, ഗർഭപാത്രത്തിലെ അണുബാധ ഒക്കെ ഇതിന് കാരണമാണ്. Near misses ഒഴുവാക്കാൻ പറ്റുന്നതാണ്. എന്നാൽ അമേരിക്കയിൽ അതിനെക്കുറിച്ചുള്ള ഗവേഷണത്തിന്റെ അഭാവത്താൽ അത് കഴിയുന്നില്ല. വർഷം തോറും Near … Continue reading ഒരു കറുത്ത സ്ത്രീയുടെ നഷ്ടത്തെ വിശദീകരിക്കുന്നു

ക്യാൻസർ മരണങ്ങളിൽ പകുതിയും തടയാവുന്നതാണ്

ലോകം മൊത്തമുള്ള ക്യാൻസർ മരണങ്ങളിൽ 50% ഉം പുകവലി, മദ്യപാനം തുടങ്ങിയ തടയാവുന്ന അപകട കാരണങ്ങളാലുണ്ടാകുന്നത്. ക്യാൻസർ ഭാരവും അപകട കാരണങ്ങളും തമ്മിലുള്ള ഏറ്റവും വലിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. 200 രാജ്യങ്ങളിലെ ക്യാൻസർ രോഗത്തിന്റേയും മരണങ്ങളുടേയും സ്ഥിതിവിവരക്കണക്കുകളാണ് ഗവേഷകർ ഉപയോഗിച്ചത്. അത് പ്രകാരം 2019 ലെ 45 ലക്ഷം ക്യാൻസർ മരണങ്ങൾക്ക് കാരണം ഒഴുവാക്കാവുന്ന അപകട കാരണങ്ങളായിരുന്നു. ലോകത്തെ ആ വർഷത്തിലെ മൊത്തം ക്യാൻസർ മരണങ്ങളുടെ 44% വരും അത്. പുകവലി, മദ്യപാനം, ഉയർന്ന body-mass … Continue reading ക്യാൻസർ മരണങ്ങളിൽ പകുതിയും തടയാവുന്നതാണ്