ഷിഫ്റ്റ് ജോലി ഭാവിയിൽ പക്ഷാഘാതമുണ്ടാകാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്നു

മിക്ക അമേരിക്കക്കാരും കിടക്കാനായി പോകുമ്പോൾ 1.5 കോടി അമേരിക്കക്കാർ ജോലിക്കായി പ്രവേശിക്കുകയാണ്. ആശുപത്രി ജോലിക്കാർ, അടിയന്തിര പ്രവർത്തകർ, ഫാക്റ്ററി ജോലിക്കാർ ഉൾപ്പെടുന്ന ഷിഫ്റ്ര് ജോലി ചെയ്യുന്ന ഇവർ ലോക ജനസംഖ്യയുടെ 20% വരും. അവരുടെ വ്യത്യസ്ഥ ഉറക്ക-ഉണർവ്വ് ചക്രം പ്രമേഹം, ഹൃദയാഘാതം, ക്യാൻസർ, പക്ഷാഘാതം തുടങ്ങി ധാരാളം ആരോഗ്യ ക്രമരാഹിത്യങ്ങളെ വർദ്ധിപ്പിക്കുന്നു. ഷിഫ്റ്റ് ജോലിയുടെ മോശം ഫലങ്ങൾ ദീർഘകാലം നിൽക്കുന്നതാണ് എന്ന് Neurobiology of Sleep and Circadian Rhythms ൽ പ്രസിദ്ധപ്പെടുത്തിയ പുതിയ ഗവേഷണം കാണിക്കുന്നു. … Continue reading ഷിഫ്റ്റ് ജോലി ഭാവിയിൽ പക്ഷാഘാതമുണ്ടാകാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്നു

ലഘു കോവിഡ്-19 ബാധക്ക് ശേഷം കണ്ടെത്തിയ പുതിയ രണ്ടാം തരം പ്രമേഹത്തിൽ വർദ്ധനവ്

ലഘു കോവിഡ്-19 ബാധയും അതിന് ശേഷം വരുന്ന type 2 പ്രമേഹവും തമ്മിൽ ബന്ധമുണ്ടെന്ന് Diabetologia (European Association for the Study of Diabetes [EASD] ന്റെ ജേണൽ) പ്രസിദ്ധപ്പെടുത്തിയ പുതിയ ഗവേഷണത്തിൽ പറയുന്നു. ലഘു കോവിഡ്-19 ബാധയിൽ നിന്ന് മോചിതരായവർക്ക് വൈറസ് കാരണമുണ്ടാകുന്ന മറ്റ് ശ്വാസകോശ അണുബാധയേറ്റവരേക്കാൾ type 2 പ്രമേഹം വരാനുള്ള കൂടിയ അപകട സാദ്ധ്യതയാണ് കാണുന്നത്. ഈ പഠനം ഉറപ്പാക്കിയാൽ ലഘു കോവിഡ്-19 ബാധക്ക് ശേഷം രോഗികളിൽ പ്രമേഹ പരിശോധനയും നടത്തുന്നത് … Continue reading ലഘു കോവിഡ്-19 ബാധക്ക് ശേഷം കണ്ടെത്തിയ പുതിയ രണ്ടാം തരം പ്രമേഹത്തിൽ വർദ്ധനവ്

കൃഷിയിൽ നിന്നുള്ള ഉദ്‍വമനം ആരോഗ്യത്തിനും കാലാവസ്ഥക്കും ദോഷം ചെയ്യുന്നു

പാടത്ത് നിന്നാണ് കാർഷിക മലിനീകരണം വരുന്നത്. എന്നാൽ മനുഷ്യരിലെ അതിന്റെ സാമ്പത്തിക ആഘാതം നഗരങ്ങൾക്ക് പ്രശ്നമാണ്. അമേരിക്കയിലെ പാടങ്ങളിൽ ഉത്പാദിപ്പിക്കപ്പെടുന്ന reactive nitrogen ആഘാതം എണ്ണത്തിൽ വ്യക്തമായി കാണിക്കുന്നതാണ് Rice University യുടെ George R. Brown School of Engineering ലെ ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിന്റെ കണക്ക്. വളം പ്രയോഗിച്ച മണ്ണിൽ നിന്നുള്ള nitrogen oxides, ammonia, nitrous oxide എന്നിവയുടെ അളവ് മൂന്ന് വർഷത്തെ (2011, 2012, 2017) ഗവേഷണം അളന്നു. വായുവിന്റെ ഗുണമേൻമ, … Continue reading കൃഷിയിൽ നിന്നുള്ള ഉദ്‍വമനം ആരോഗ്യത്തിനും കാലാവസ്ഥക്കും ദോഷം ചെയ്യുന്നു

റോഡിലെ ബഹളം നിങ്ങളുടെ രക്തസമ്മർദ്ദം വർദ്ധിപ്പിക്കും

തിരക്കുള്ള റോഡിന് സമീപമാണ് നിങ്ങൾ താമസിക്കുന്നതെങ്കിൽ റോഡിലെ എഞ്ജിനുകളുടെ ഇരമ്പലും, ഹോൺ ശബ്ദവും, സൈറണുകളും നിങ്ങളുടെ രക്ത സമ്മർദ്ദം വർദ്ധിപ്പിക്കും. JACC ൽ പ്രസിദ്ധപ്പെടുത്തിയ ഒരു പുതിയ പഠനം ഇത് ഉറപ്പിക്കുന്നു. റോഡിലെ ബഹളം രക്താതിസമ്മർദ്ദം വർദ്ധിപ്പിക്കുന്നു എന്ന് മുമ്പ് നടന്ന പഠനങ്ങൾ സൂചിപ്പിച്ചിരുന്നു. എന്നിരുന്നാലും ശക്തമായ തെളിവുകൾ കുറവായിരുന്നു. റോഡിലെ ശബ്ദമാണോ വായൂമലിനീകരണമാണോ പ്രധാന പങ്ക് വഹിക്കുന്നത് എന്നതിൽ ഉറപ്പില്ലായിരുന്നു. റോഡിലെ ഗതാഗത ബഹളം കൊണ്ട് മാത്രം രക്താതിസമ്മർദ്ദം വർദ്ധിക്കാം എന്നാണ് പുതിയ ഗവേഷണം കാണിക്കുന്നത്. … Continue reading റോഡിലെ ബഹളം നിങ്ങളുടെ രക്തസമ്മർദ്ദം വർദ്ധിപ്പിക്കും

നെയ്തെടുത്ത വസ്ത്രങ്ങളും സത്യസന്ധമായ നിരാശകളും

"കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഞാൻ 27 ശവസംസ്കാരങ്ങൾ നടത്തി," സൂറത്തിൽ ജോലി ചെയ്യുന്ന 45 വയസ്സുള്ള പ്രമോദ് ബിസോയ് പറഞ്ഞു. ഒഡിഷയിലെ ഗഞ്ചം ജില്ലയിൽനിന്നുള്ള നെയ്ത്താശാനാണ് അയാൾ. "തൊഴിലാളികളുടെ കുടുംബങ്ങൾ മിക്കപ്പോഴും വളരെ ദരിദ്രരായതിനാൽ ഗുജറാത്തുവരെ യാത്ര ചെയ്ത് ശവസംസ്കാരത്തിൽ പങ്കെടുക്കാൻ സാധിക്കാറില്ല." പക്ഷേ ബികാശ്‌ ഗൗഡ മരിക്കുമ്പോൾ അയാളുടെ അച്ഛനും സഹോദരന്മാരും സമീപത്തുണ്ടായിരുന്നു. പതിനാറുവയസുള്ള ബികാശ് നെയ്ത്തിന്റെ കഠിനമായ ലോകത്തെത്തിയിട്ട് 24 മണിക്കൂറുകൾപോലുമായിരുന്നില്ല. ഗഞ്ചത്തിലെ ലാന്ദജൂവാലി ഗ്രാമത്തിലെ തന്റെ വീട്ടിൽനിന്ന് 1,600 കിലോമീറ്ററിലധികം യാത്ര ചെയ്താണ് … Continue reading നെയ്തെടുത്ത വസ്ത്രങ്ങളും സത്യസന്ധമായ നിരാശകളും

പരാജയപ്പെട്ട ഗർഭധാരണത്തിന് ശേഷം അവളെ തടവിലിടണോ?

ഗർഭമലസലും stillbirth ഉം സഹിക്കുന്ന തന്നെ പോലുള്ള രോഗികൾക്ക് ഡോക്റ്റർമാർ നൽകുന്ന ചികിൽസയിൽ വലതുപക്ഷ ജഡ്ജിമാരും ജനപ്രതിനിധികളും ഗർഭഛിദ്ര അവകാശത്തെ ആക്രമിക്കുന്നത് വഴിയുണ്ടാകുന്ന ആഘാതം എന്തെന്ന് വ്യക്തമാക്കാനായി ജനപ്രതിനിധി Lucy McBath ബുധനാഴ്ച അവരുടെ സ്വന്തം കഷ്ടപ്പാട് പങ്കുവെച്ചു. Roe v. Wade കേസിൽ അവസാന വിധി സുപ്രീം കോടതി വിധിക്കുന്നതിന് മുമ്പ് നടത്തിയ U.S. House Judiciary Committee യുടെ "Revoking Your Rights: The Ongoing Crisis in Abortion Care Access," എന്ന … Continue reading പരാജയപ്പെട്ട ഗർഭധാരണത്തിന് ശേഷം അവളെ തടവിലിടണോ?

ഗതാഗത ശബ്ദം ബുദ്ധി വളർച്ചയെ മന്ദിപ്പിക്കുന്നു

റോഡിലെ ഗതാഗത ശബ്ദം നഗരങ്ങളിലെ ഒരു വലിയ പ്രശ്നമാണ്. അത് കുട്ടികളുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്നത് കുറച്ച് മാത്രമേ മനസിലാക്കപ്പെട്ടിട്ടുള്ളു. primary വിദ്യാലയത്തിലെ കുട്ടികളുടെ working memory യുടേയും ശ്രദ്ധയുടേയും വികാസത്തെ ഗതാഗത ശബ്ദം മോശമായി ബാധിക്കുന്നു എന്ന് ബാഴ്സിലോണയിലെ 38 സ്കൂളുകളിൽ നടത്തിയ പഠനം പറയുന്നു. Barcelona Institute for Global Health (ISGlobal) ആണ് ഈ പഠനം നടത്തിയത്. PLoS Medicine ൽ അതിന്റെ റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തി. ഉയർന്ന ഗതാഗത ശബ്ദമുള്ള സ്ഥലത്തെ … Continue reading ഗതാഗത ശബ്ദം ബുദ്ധി വളർച്ചയെ മന്ദിപ്പിക്കുന്നു

സൈബീരിയയിലെ ഉറഞ്ഞ മണ്ണിൽ നിന്നും 48,500-വർഷം പഴക്കമുള്ള വൈറസിനെ കണ്ടെത്തി

ആയിരക്കണക്കിന് വർഷങ്ങളായി സൈബീരിയയിലെ permafrost ൽ മരവിച്ചിരുന്ന ഏഴു തരം വൈറസുകളെ കണ്ടെത്തി. അതിൽ ഏറ്റവും പ്രായം കുറഞ്ഞതിന് 27,000 വർഷം പ്രായമുണ്ട്. ഏറ്റവും പ്രായം കൂടിയതിന് 48,500 വർഷവും. ഇതുവരെ കണ്ടെത്തിയതിലേക്കും ഏറ്റവും പ്രായം കൂടിയ വൈറസാണത്. ഉത്തരാർദ്ധഗോളത്തിന്റെ നാലിലൊന്ന് തണുത്തുറഞ്ഞ മണ്ണാണ്. അതിനെ permafrost എന്ന് വിളിക്കുന്നു. കാലാവസ്ഥ ചൂടാകുന്നത് കൊണ്ട് തിരിച്ച് വരാൻ പറ്റാത്ത വിധം ആ മണ്ണ് ഉരുകുന്നു. അങ്ങനെ ഉരുകുന്നത് വഴി ദശലക്ഷക്കണക്കിന് വർഷങ്ങളായി ഉറഞ്ഞിരുന്ന ജൈവാവശിഷ്ടങ്ങൾ പുറത്തേക്ക് വരുന്നു. … Continue reading സൈബീരിയയിലെ ഉറഞ്ഞ മണ്ണിൽ നിന്നും 48,500-വർഷം പഴക്കമുള്ള വൈറസിനെ കണ്ടെത്തി

വായൂ മലിനീകരണം autoimmune രോഗങ്ങളുടെ അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നു

വായൂ മലിനീകരണം ദീർഘകാലം ഏൽക്കുന്നത് പക്ഷാഘാതം, തലച്ചോറിലെ ക്യാനസർ, miscarriage, മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ചീത്ത വായൂ കാരണം ശരീരത്തിലെ ഓരോ കോശത്തേയും ബാധിക്കുന്നു എന്ന് 2019 ൽ പ്രസിദ്ധപ്പെടുത്തിയ ഒരു ആഗോള review സംഗ്രഹിക്കുന്നു. ദീർഘകാലം ഉയർന്ന തോതിൽ വായൂ മലിനീകരണം ഏൽക്കുന്നത് rheumatoid arthritis ന്റെ അപകട സാദ്ധ്യത 40% ഉം Crohn’s and ulcerative colitis പോലുള്ള inflammatory bowel രോഗത്തിന്റെ അപകട സാദ്ധ്യത 20% ഉം lupus പോലുള്ള connective … Continue reading വായൂ മലിനീകരണം autoimmune രോഗങ്ങളുടെ അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നു