ഡേവിഡ് ബാര്‍സ്റ്റോയ്ക്ക് പുലിറ്റ്സര്‍ സമ്മാനം കിട്ടി, പക്ഷേ മാധ്യമങ്ങള്‍ കണ്ടില്ല

New York Times റിപ്പോര്‍ട്ടറായ ഡേവിഡ് ബാര്‍സ്റ്റോയ്ക്ക് (David Barstow) 2009 ലെ Investigative Reporting നുള്ള പുലിറ്റ്സര്‍ സമ്മാനം(Pulitzer) കിട്ടി. ഇറാഖ് യുദ്ധത്തെ ന്യായീകരിക്കുന്ന വിശകലനം നടത്താന്‍ റേഡിയോയിലും ടെലിവിഷനിലും വിരമിച്ച ജനറല്‍മാരെ എടുത്തതിനെക്കുറിച്ചും, ഈ ജനറല്‍മാരുടെ സൈനിക കരാറുകാരുമായുള്ള രഹസ്യ ബന്ധത്തെക്കുറിച്ചും വ്യക്തമാക്കുന്ന വിവരങ്ങള്‍ പ്രസിദ്ധീകരിച്ചതിനാണ് അദ്ദേഹത്തിന് സമ്മാനം കിട്ടിയത്. തങ്ങളുടെ സന്ദേശങ്ങളും രീതിയും അടിസ്ഥാനമായി ദശലക്ഷക്കണക്കിന് അമേരിക്കക്കാരില്‍ അഭിപ്രായങ്ങള്‍ രൂപീകരിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചു. അതിനായി നടത്തിയ ശ്രമങ്ങളിലൊന്ന് “message force multipliers” എന്നോ … Continue reading ഡേവിഡ് ബാര്‍സ്റ്റോയ്ക്ക് പുലിറ്റ്സര്‍ സമ്മാനം കിട്ടി, പക്ഷേ മാധ്യമങ്ങള്‍ കണ്ടില്ല

ഇറാഖിലേയും അഫ്ഗാനിസ്ഥാനിലേയും മരിച്ച കുട്ടികള്‍ തമാശയല്ല

വിയറ്റ്നാമില്‍ എജന്റ് ഓറഞ്ച് ഉപയോഗിച്ചുള്ള അമേരിക്കയുടെ ഇലപൊഴിക്കല്‍ പരിപാടിയുടെ ഭീകരതയെ കവച്ചുവെക്കുന്നതാണ് 1991 ലെ ഗള്‍ഫ് യുദ്ധത്തില്‍ അമേരിക്ക പ്രയോഗിച്ച ഉപയോഗശൂന്യമായ യുറേനിയം(Depleted uranium) ഉപയോഗിച്ചുള്ള ആയുധങ്ങള്‍ (300 ടണ്‍). അത് നഗരപ്രദേശങ്ങളില്‍ വളരേധികം അവര്‍ ഉപയോഗിച്ചു. അഫ്ഗാനിസ്ഥാന്‍ യുദ്ധത്തില്‍ ഇപ്പോഴും പ്രയോഗിക്കുന്നു. ഉപയോഗശൂന്യമായ യുറേനിയം എന്നാല്‍ ആണവ വികിരണങ്ങളില്‍ നിന്നോ വിഷാംശത്തില്‍ നിന്നോ Depleted ആയ യുറേനിയം എന്നല്ല അര്‍ത്ഥം. Depleted എന്നാല്‍ അതില്‍ നിന്ന് ആണവ നിലയത്തിലോ ബോംബിലോ അണുപ്രവര്‍ത്തനം നടത്താനാവശ്യമായ U-235 എന്ന … Continue reading ഇറാഖിലേയും അഫ്ഗാനിസ്ഥാനിലേയും മരിച്ച കുട്ടികള്‍ തമാശയല്ല

നിങ്ങളെന്തിന് ഇറാഖിലേക്ക് പോകുന്നു?

2004 ഏപ്രിലിലാണ് Abu Ghraib ല്‍ നിന്നുള്ള ആദ്യത്തെ ചിത്രം അമേരിക്കന്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. അമേരിക്കന്‍ സൈനികരും സ്വകാര്യ കരാറുകാരും ഇറാഖി തടവുകാരെ പീഡിപ്പിക്കുകയും മോശമായി പെരുമാറുന്നതിന്റേയും അവഹേളിക്കുന്നതിന്റേയും ചിത്രങ്ങളായിരുന്നു അത്. പീഡനത്തിന്റെ റിപ്പോര്‍ട്ട് വന്ന് ഒരു മാസം കഴിഞ്ഞാണ് ആദ്യത്തെ ചിത്രം 60 Minutes ല്‍ പ്രക്ഷേപണം ചെയ്യുകയും The New Yorker ല്‍ അച്ചടിച്ച് വവരുകയുമുണ്ടായത്. ഇറാഖി തടവുകാരെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളില്‍ വെച്ച് പീഡപ്പിക്കുന്നതിന്റേയും മോശമായി പെരുമാറുന്നതിന്റേയും സംഭവങ്ങള്‍ 2003 ന്റെ തുടക്കത്തില്‍ … Continue reading നിങ്ങളെന്തിന് ഇറാഖിലേക്ക് പോകുന്നു?

നിസൂര്‍ സ്ക്വയര്‍ കൂട്ടക്കൊല

6 Blackwater ജോലിക്കാര്‍ കുറ്റക്കാരാണെന്ന് വിധിച്ചു. Jeremy Ridgeway എന്ന ഗാര്‍ഡും കൂട്ടുകാരും യന്ത്രത്തോക്ക് ഉപയോഗിച്ച് കാറുകള്‍ക്കും, വീടുകള്‍ക്കും, ട്രാഫിക് പോലീസിന് നേരെയും, പെണ്‍കുട്ടികളുടെ സ്കൂളുകളുടെ നേരെയും എങ്ങനയാണ് വെടിവെച്ചതെന്ന് കോടതിയില്‍ വിവരിച്ചു. ഇതാദ്യമായാണ് സ്വകാര്യ കരാറുകാര്‍ ഇറാഖില്‍ നടത്തുന്ന കുറ്റങ്ങള്‍ക്കെതിരെ അമേരിക്കയുടെ Justice Department നിയമ നടപടിയെടുക്കുന്നത്. എന്നാല്‍ Blackwater എന്ന കമ്പനിക്കെതിരെ ഒരു നടപടിയുമില്ല. ഇത് വളരെ പ്രധാനപ്പെട്ടതാണ്. ഇതുവരെ ആയുധമേന്തിയ ഒരു കരാറുകാരും ഇറാഖി നിയമപ്രകാരമോ അമേരിക്കന്‍ നിയമപ്രകാരമോ നിയമ നടപടി നേരിട്ടില്ല. … Continue reading നിസൂര്‍ സ്ക്വയര്‍ കൂട്ടക്കൊല

തടിമാടന്മാര്‍ ഭരിക്കും: ഇറാഖില്‍ യുദ്ധം ചെയ്യുന്ന അമേരിക്കയുടെ കൂലിപ്പട്ടാളക്കാര്‍

150,000 അമേരിക്കന്‍ പട്ടാളക്കാര്‍ 2011 വരെ ഇറാഖില്‍ തുടരാം എന്ന ഇറാഖി സര്‍ക്കാരിന്റെ തീരുമാനം യുദ്ധരംഗത്ത് നിയോഗിക്കപ്പെട്ടിട്ടുള്ള സ്വകാര്യ സൈനിക കരാറുകാരെ വലുതായി ബാധിക്കുന്ന ഒന്നാണ്. Wall Street Journal പ്രകാരം SOFA എന്ന് വിളിക്കുന്ന Status of Forces Agreement പ്രാദേശിക ഇറാഖി നിയമത്തില്‍ നിന്ന് സ്വകാര്യ സൈനിക കരാറുകാരുടെ രക്ഷപെടല്‍ ഇല്ലാതാക്കും എന്ന് തോന്നാം. ഈ നിയമം സര്‍ക്കാര്‍ അംഗീകരിച്ചാല്‍ പ്രശ്നങ്ങളുണ്ടാക്കുന്ന കരാറുകാര്‍ക്ക് ഇറാഖി കോടതിക്ക് മുമ്പാകെ ഹാജരാകേണ്ടിവരും. ആറ് Blackwater കാവല്ക്കാര്‍ ബാഗ്ദാദില്‍ … Continue reading തടിമാടന്മാര്‍ ഭരിക്കും: ഇറാഖില്‍ യുദ്ധം ചെയ്യുന്ന അമേരിക്കയുടെ കൂലിപ്പട്ടാളക്കാര്‍

സാധാരണ ദിവസം കാത്തുകൊണ്ട്: ഇറാഖിലെ ജീവിതത്തെക്കുറിച്ച്

Farnaz Fassihi 2004 ല്‍ അയച്ച ഇ-മെയില്‍. ലോകം മുഴുവന്‍ വായിച്ച ഒരു ഇ-മെയില്‍ ആണത്. വാള്‍ സ്റ്റ്രീറ്റ് ജേണലിന്റെ ഇറാഖ് correspondent ആയ Farnaz Fassihi അവളുടെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമായി ഒരു സ്വകാര്യ ഇ-മെയില്‍ ആയച്ചു. അവരുടെ പ്രസിദ്ധപ്പെടുത്തിയ ലേഖനത്തേക്കാള്‍ യഥാര്‍ത്ഥ ചിത്രമാണ് ആ ഇ-മെയില്‍ നല്‍കുന്നത്. അവള്‍ എഴുതുന്നു, "ഇറാഖ് പൂര്‍ണ്ണമായി നഷ്ടപ്പെട്ടു കഴിഞ്ഞുവെന്ന് ആളുകള്‍ക്ക് തോന്നാം. തീവൃമായ നാശത്തില്‍ നിന്ന് അതിന് കരകയറാന്‍ കഴിയില്ലെന്ന് യാഥാര്‍ത്ഥ്യങ്ങള്‍ നേരിട്ട് കാണുന്ന ഞങ്ങള്‍ക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. … Continue reading സാധാരണ ദിവസം കാത്തുകൊണ്ട്: ഇറാഖിലെ ജീവിതത്തെക്കുറിച്ച്