കറുത്ത സ്ത്രീകളാണ് സൌന്ദര്യവര്‍ദ്ധക രാസവസ്തുക്കളുമായി കൂടുതല്‍ സമ്പര്‍ക്കത്തിലിരിക്കുന്നത്

കൂടുതല്‍ സൌന്ദര്യവര്‍ദ്ധക വസ്തുക്കള്‍ വാങ്ങുന്നത് കറുത്ത സ്ത്രീകള്‍ ആണെന്ന് മാത്രമല്ല അവരാണ് ആ വസ്തുക്കളിലെ വിഷത്തോട് കൂടുതല്‍ സമ്പര്‍ക്കത്തിലുമിരിക്കുന്നത്. അമേരിക്കയിലെ മറ്റേത് വംശങ്ങളേക്കാളും കൂടുതല്‍ സൌന്ദര്യവര്‍ദ്ധകവസ്തുക്കളും വ്യക്തിപരിപാലന ഉല്‍പ്പന്നങ്ങളും വാങ്ങുന്നത് കറുത്ത സ്ത്രീകളാണ്. രാജ്യത്തെ ജനസംഖ്യയുടെ 7% മേ വരുന്നുള്ളുവെങ്കിലും അമേരിക്കയിലെ $4200 കോടി ഡോളര്‍ സൌന്ദര്യവര്‍ദ്ധകവസ്തു കമ്പോളത്തിന്റെ 22% കറുത്ത സ്ത്രീകളുടേതാണ്. (കറുത്തവരുടെ മൊത്തം ജനംസംഖ്യ 13.3% ആണ്.) കറുത്ത സ്ത്രീകളെ ലക്ഷ്യം വെച്ചുകൊണ്ടുള്ള സൌന്ദര്യവര്‍ദ്ധകവസ്തുക്കളിലും, മുടി പരിപാലന ഉല്‍പ്പന്നങ്ങളിലും മറ്റ് വംശക്കാരെ അപേക്ഷിച്ച് കൂടുതല്‍ … Continue reading കറുത്ത സ്ത്രീകളാണ് സൌന്ദര്യവര്‍ദ്ധക രാസവസ്തുക്കളുമായി കൂടുതല്‍ സമ്പര്‍ക്കത്തിലിരിക്കുന്നത് →

2016 ല്‍ അമേരിക്കയിലെ പോലീസ് 1,150 പേരെ കൊന്നു

അമേരിക്കയില്‍ പോലീസ് 2016 ല്‍ കറഞ്ഞത് 1,152 പേരെയെങ്കിലും കൊന്നിട്ടുണ്ടെന്ന് killedbypolice.net എന്ന പരിശോധന സൈറ്റ് പറയുന്നു. 2015 ലെ സംഖ്യയായ 1,208 നെക്കാള്‍ അല്‍പ്പം കുറവാണിത്. എങ്കിലും പ്രതിദിനം മൂന്ന് പേരെന്ന തോതില്‍ പോലീസ് മനുഷ്യരെ കൊന്നുകൊണ്ടിരിക്കുകയാണ്. മറ്റ് സമ്പന്ന രാജ്യങ്ങളില്‍ പോലീസ് കൊല്ലുന്ന ആളുകളുടെ എണ്ണത്തെക്കാള്‍ വളരെ കൂടുതലാണ് അമേരിക്കയിലെ പോലീസ് കൊലപാതകങ്ങള്‍. ഉദാഹരണത്തിന് 2015 ല്‍ ജര്‍മ്മന്‍ പോലീസ് കൊന്നതിനേക്കാള്‍ 100 മടങ്ങ് ആളുകളെയാണ് അമേരിക്കയിലെ പോലീസ് കൊന്നത്. ജര്‍മ്മനിയുടെ ജനസംഖ്യയുടെ നാല് … Continue reading 2016 ല്‍ അമേരിക്കയിലെ പോലീസ് 1,150 പേരെ കൊന്നു →

എന്തുകൊണ്ടാണ് കറുത്ത കുട്ടികള്‍ കൂടുതല്‍ ആത്മഹത്യ ചെയ്യുന്നത്?

2015 ല്‍ Centers for Disease Control and Prevention നടത്തിയ ഒരു പഠനം അനുസരിച്ച് 5 മുതല്‍ 11 വയസ് വരെ പ്രായമുള്ള കറുത്തവരായ കുട്ടികളുടെ ആത്മഹത്യ 1993 നേക്കാള്‍ ഇരട്ടി ആണ് 2013 ല്‍ എന്ന് കണ്ടെത്തി. എന്നാല്‍ വെള്ളക്കാരായ കുട്ടികളുടെ ആത്മഹത്യ നിരക്ക് കുറഞ്ഞിട്ടുണ്ട്. കറുത്ത ആണ്‍കുട്ടികള്‍ തൂങ്ങിച്ചാവുന്നത് മൂന്നിരട്ടിയായി. ഈ വിവരങ്ങള്‍ ഗവേഷകരെ സംഭ്രമിപ്പിച്ചതിനാല്‍ ഒന്നുകൂടി അത് വിശകലനം ചെയ്യാന്‍ അവര്‍ ഒരു വര്‍ഷം അധികം എടുത്തു. അമേരിക്കയിലെ മൊത്തം ആത്മഹത്യകളില്‍ … Continue reading എന്തുകൊണ്ടാണ് കറുത്ത കുട്ടികള്‍ കൂടുതല്‍ ആത്മഹത്യ ചെയ്യുന്നത്? →