നിങ്ങളുടെ കാര്‍ ഉപയോഗം കുറക്കുന്നതെങ്ങനെ?

റോഡ് ഗതാഗതമാണ് ബ്രിട്ടണിലെ 22% കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഉദ്‌വമനത്തിന് കാരണം. കാര്‍ യാത്രകളില്‍ 24% ഷോപ്പിങ്ങിന് വേണ്ടുയുള്ള യാത്രകളാണ്. ഒരു കാര്‍ സ്വന്തമാക്കാനുള്ള പണം കൊണ്ട് £8 പൌണ്ട് പ്രതിദിനം ടാക്സി യാത്ര നടത്തുകയോ 55 ദിവസത്തേക്ക് കാര്‍ വാടക്കെടുക്കുകയോ ചെയ്യാം. 61% കാര്‍ യാത്രകളും 1.6 മുതല്‍ 3.2 കിലോമീറ്റളുകള്‍ക്കുള്ളിലാണ്. - from cuttingyourcaruse.co.uk ഇത് ബ്രിട്ടണിന്റെ കണക്കാണ്. നമ്മുടെ നാട്ടില്‍ വ്യത്യസ്ഥ ട്രന്റായിരിക്കും.

കൊലയാളി കാറുകള്‍

15 വയസ്സുള്ള വിദ്യാര്‍തഥിനിയുടെ കാലിലൂടെ കാര്‍ കയറി. സ്കൂളിലേക്ക് രാവിലെ നടന്ന് പോകുമ്പോളായിരുന്നു കായംകുളം നഗരത്തിലായിരുന്നു സംഭവം. വളവ് തിരിഞ്ഞ് വന്ന കാര്‍ കുട്ടിയെ ഇടിച്ചിട്ട് നിയന്ത്രണം വിട്ട കാര്‍ സമീപത്തെ മതിലില്‍ ഇടിച്ച് നില്‍ക്കുകയാണുണ്ടായത്. L ബോര്‍ഡ് വെച്ച SUV കാര്‍ അശ്രദ്ധമായി ഓടിച്ചതാണ് അപകടത്തിന് കാരണം. കാല്‍മുട്ടിന് താഴെ പൂര്‍ണ്ണമായി തകര്‍ന്ന് വെറും ഒരു തുണ്ട് തൊലിയില്‍ തൂങ്ങിക്കിടക്കുകയായിരുന്നു കാല്‍. ഡോക്റ്റര്‍മാര്‍ അവിടം മുറിച്ചുനീക്കി. ഇനി ആ കുട്ടി ജീവിത കാലം മുഴുവന്‍ ഒരു … Continue reading കൊലയാളി കാറുകള്‍

കാര്‍ പരസ്യത്തിന്റെ നികുതി പരിഷ്കരിക്കുക

സിഗററ്റ് പാക്കറ്റിന്റെ പുറത്തെഴുതിയിട്ടുള്ളത് പോലെ കാറിന്റെ പരസ്യങ്ങളിലും കാലാവസ്ഥാ മാറ്റത്തെക്കുറിച്ചുള്ള "ആരോഗ്യ മുന്നറീപ്പ്" നല്‍കണെമെന്ന് സര്‍ക്കാരിന്റെ കാലാവസ്ഥാമാറ്റ നിയമത്തിനെ വിമര്‍ശിക്കുന്ന Labour MP പറയുന്നു. കാര്‍ പരസ്യത്തിന്‍ മേലുള്ള സര്‍ക്കാരിന്റെ മുന്നറീപ്പ് കാര്‍കമ്പനികളെ ശക്തമായി നിര്‍ബന്ധിച്ച് കൂടുതല്‍ ധാര്‍മ്മികതയുള്ളവരാക്കണം എന്ന് കാലാവസ്ഥാമാറ്റ സംഘത്തിന്റെ തലവനായ Colin Challen MP പറഞ്ഞു. ധാരാളം കാറുകള്‍ "കൂടുതല്‍ ഹരിതം" എന്ന പേരില്‍ പ്രചരിപ്പിക്കുന്നുണ്ട്. സത്യത്തില്‍ അവ പരിസ്ഥിതി നശിപ്പിക്കുന്നവയാണ്. ബ്രിട്ടണില്‍ പ്രതിവര്‍ഷം £80 കോടി പൌണ്ട് പരസ്യങ്ങള്‍ക്കായി കാര്‍ കമ്പനികള്‍ … Continue reading കാര്‍ പരസ്യത്തിന്റെ നികുതി പരിഷ്കരിക്കുക

1 ബസ്സ് = 50 കാറുകള്‍

സ്വീഡനിലെ പരസ്യക്കമ്പനിയായ Acne ശ്രദ്ധേയമായൊരു പ്രവര്‍ത്തനം Flygbussarna എന്ന വിമാനത്താവള ബസ്സ് സര്‍‌വ്വീസിന് വേണ്ടി നടത്തി. അത് സ്വകാര്യ കാര്‍ അപേക്ഷിച്ച് ബസ്സില്‍ യാത്ര ചെയ്യാന്‍ ആളുകളെ പ്രേരിപ്പിക്കുന്നു. 50 നശിച്ച കാറുകള്‍ കൊണ്ട് നിര്‍മ്മിച്ച, Flygbussarna ന്റെ ബസ്സിനെ പോലെ തോന്നിക്കുന്ന  രൂപമാണത്. സ്വീഡിഷ് വിമാനത്താവളത്തിലേക്കുള്ള ഹൈവേക്ക് സമീപമാണിത് സ്ഥാപിച്ചിരിക്കുന്നത്. 50 പേര്‍ക്ക് ഇരിക്കാവുന്ന Flygbussarna ന്റെ ബസ്സിന് റോഡില്‍ നിന്ന് 50 കാറുകളെ ഒഴുവാക്കാനാകും എന്നതാണ് ഇതിന്റെ ആശയം. കാറിന്റെ ശരാരാശരി കടത്തല്‍ ശേഷി … Continue reading 1 ബസ്സ് = 50 കാറുകള്‍

സ്വകാര്യ കാറുകളുടെ എണ്ണം ചൈനയില്‍ 28% കൂടി

ചൈനയില്‍ പൊതു ജനം ഉപയോഗിക്കുന്ന കാറുകളുടെ എണ്ണം 2007 മുതല്‍ 2008 വരെ 24.5% കൂടി 2.438 കോടിയില്‍ എത്തി എന്ന് National Bureau of Statistics of China റിപ്പോര്‍ട്ട് പറയുന്നു. സ്വകാര്യ ഉടമസ്ഥതയിലുള്ള കാറിന്റെ എണ്ണം 2007 നേക്കാള്‍ 28.0% കൂടി 1.947 കോടിയായി. 2008 ന്റെ അവസാനം മൊത്തം മോട്ടോര്‍ വാഹനങ്ങളുടെ എണ്ണം 6.467 കോടിയാണ്. ഇത് 13.5% അധികാണ്. ഇതില്‍ സ്വകാര്യ വാഹനങ്ങള്‍ 4.173 കോടിയാണ്. 18.1% അധികം. എല്ലാ ഗതാഗത … Continue reading സ്വകാര്യ കാറുകളുടെ എണ്ണം ചൈനയില്‍ 28% കൂടി

കൊലയാളി കാര്‍

ഒരു വര്‍ഷം 12 ലക്ഷം ആളുകള്‍ വാഹനവുമായി ബന്ധപ്പെട്ട അപകടങ്ങളാല്‍ മരിക്കുന്നു. അതായത് പ്രതി ദിനം 3200 പേര്‍ മരിക്കുന്നു. ഇത് ഒഴുവാക്കാനാവുന്ന മരണങ്ങളാണ്. വലിയ വാര്‍ത്തകളാവുന്ന higher profile ദുരന്തങ്ങളെക്കാള്‍ അതി ഭീകരമായ അവസ്ഥയാണ് വാഹനം സംബന്ധിയായ ദുരന്തങ്ങള്‍. എന്നിട്ടും അവയൊന്നും മാധ്യമളുടേയോ, രാഷ്ട്രീയ, കോടതി രംഗത്തെ നേതാക്കളുടേയോ ശ്രദ്ധ പിടിച്ചുപറ്റുന്നില്ല. ഇതാ ഇവിടെ നമ്മുടെ collective consciousness ല്‍ ഇഴുകി ചേര്‍ന്ന വാഹന മരണങ്ങളും higher profile ദുരന്തങ്ങളും തമ്മിലുള്ള ചില പേടിപ്പെടുത്തുന്ന താരതമ്യങ്ങള്‍ : 1) … Continue reading കൊലയാളി കാര്‍

കാറിനെതിരെയുള്ള യുദ്ധം

ന്യൂയോര്‍ക്ക് നഗരം ബ്രോഡ്‌വേയെ അതിവേഗം ഒരു പങ്കുവെക്കുന്ന തെരുവാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്. ഈ ചിത്രങ്ങളില്‍ 5th റോഡും ബ്രോഡ്‌വേയും കൂടിച്ചേരുന്ന പ്രശസ്തമായ ഭാഗം കാണാം. Madison Square Park ഉം Flatiron Building ഉം ഉണ്ട് അതില്‍. എന്നാല്‍ ഇപ്പോള്‍ അവിടെ വലിയ മാറ്റങ്ങളാണ്. വലിയ നടപ്പാതകള്‍, സൈക്കിള്‍ പാത, മേശകളും കസേരകളുമിട്ട പൊതു വിപണിസ്ഥലം, കാറുകളും ഈ തീരക്കേറിയ നഗര കേന്ദ്രത്തിലൂടെ കടന്ന് പോകുന്നു. ഇതൊക്കെ വളരെ വേഗം കുറഞ്ഞ ചിലവില്‍ നിര്‍മ്മിച്ചതാണ്. ഭൗമദിനത്തില്‍ ന്യൂയോര്‍ക്ക് സിറ്റി … Continue reading കാറിനെതിരെയുള്ള യുദ്ധം

ഒളിമ്പിക്സിന് ശേഷം ബീജിങ്ങിലെ കാര്‍ നിയന്ത്രണം

ട്രാഫിക്ക് smooth ആക്കാനും വായു മലിനീകരണം കുറക്കാന്‍ വേണ്ടി ഒളിമ്പിക്സിന് നടക്കുന്ന സമയത്ത് കൊണ്ടുവന്ന കാര്‍ നിയന്ത്രണങ്ങള്‍ ബീജിങ്ങ് നിലനിര്‍ത്തുന്നു. 30% സര്‍ക്കാര്‍ വാഹനങ്ങള്‍ നീക്കം ചെയ്യും. ബാക്കിയുള്ള 70% സര്‍ക്കാര്‍ വാഹനങ്ങളും, കോര്‍പ്പറേറ്റ്, സ്വകാര്യ കാറുകളും അഞ്ച് പ്രവര്‍ത്തി ദിനത്തില്‍ ഒരു ദിവസമെന്ന നിലയില്‍ റോഡില്‍ ഇറക്കാന്‍ പാടില്ല. കാര്‍ നമ്പര്‍ അവസാനിക്കുന്നത അക്കം 1 ഓ 6 ഓ ആണെങ്കില്‍ തിങ്കളാഴ്ച്ച റോഡില്‍ ഇറക്കരുത്. അതുപോലെ 2 ഓ 7 ഓ ആണെങ്കില്‍ ചെവ്വാഴ്ചയില്‍ … Continue reading ഒളിമ്പിക്സിന് ശേഷം ബീജിങ്ങിലെ കാര്‍ നിയന്ത്രണം

എന്തുകൊണ്ട് നമുക്ക് വലിയ റോഡുകള്‍ വേണ്ടിവരുന്നു?

തുല്ല്യ എണ്ണം ആളുകളെ കടത്തിക്കൊണ്ടു പോകുന്നതില്‍ കാര്‍, ബസ്, സൈക്കിള്‍ ഇവക്ക് റോഡില്‍ വേണ്ട സ്ഥലം: Press-Office City of Müenster, Germany – from treehugger ഇനി പറയൂ നാം എന്തിനാണ് പ്രാധാന്യം കൊടുക്കേണ്ടതെന്ന്...

ഐഡില്‍ ചെയ്യുന്നതിന് പിഴ

ഗതാഗതക്കുരുക്കില്‍ അകപ്പെട്ട വണ്ടികള്‍ ഐഡില്‍ ചെയ്താല്‍ 1,452/- രൂപാ (£20) പിഴ ഈടാക്കുന്നു. മലിനീകരണം കുറക്കാനുള്ള നടപടിയായാണിത്. West Sussex ലെ Shoreham-by-Sea യിലാണ് ആദ്യമായി ഈ നടപടി ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഒരു മിനിറ്റില്‍ താഴെയുള്ള സമയത്തേക്ക് എഞ്ജിന്‍ നിര്‍ത്തിയിടുന്നത് ഐഡില്‍ ചെയ്യുന്നതിനേക്കാള്‍ നഷ്ടമാണ് ഉണ്ടാക്കുന്നത്. ഐഡില്‍ ചെയ്യുന്ന കാര്‍ എഞ്ജിന്‍ ഏറ്റവും ദക്ഷത കുറഞ്ഞ രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. അതായത് കൂടുതല്‍ ഇന്ധനവും ശരിക്കും കത്താതെ പുറത്തുപോകുന്നു. കൂടാതെ catalytic converter ചൂടായിരിക്കുമ്പോഴേ ശരിക്ക് പ്രവര്‍ത്തിക്കൂ. ഐഡില്‍ … Continue reading ഐഡില്‍ ചെയ്യുന്നതിന് പിഴ