തേനീച്ചകളുടെ മേല്‍ അടിക്കുന്ന neonicotinoid കീടനാശിനികള്‍ അടുത്ത കാലത്ത് വാര്‍ത്തയാകുകയുണ്ടായി. ലാബില്‍ നടത്തിയ പഠനങ്ങള്‍ പറയുന്നത് അവ ദോഷകരമാണെന്നാണ്. പുറസ്ഥലത്തെ പഠനങ്ങള്‍ അത്രക്ക് വ്യക്തമല്ലായിരുനനു. ഇപ്പോഴത്തെ ആ വിവരങ്ങളോടൊപ്പം Journal of Apicultural Research ല്‍ പ്രസിദ്ധീകരിച്ച പുതിയ റിപ്പോര്‍ട്ട് കൂടുതല്‍ ഫലങ്ങളിലേക്ക് ശ്രദ്ധ കൊടുക്കുന്നതാണ്. തേനീച്ചകളുടെ സാമൂഹ്യ സ്വഭാവത്തേയും പഠിക്കാനുള്ള കഴിവിനേയും ഈ രാസവസ്തുക്കള്‍ ബാധിക്കുന്നു എന്നാണ് അത് പറയുന്നത്. thiacloprid കഴിക്കുന്ന തേനീച്ചക്ക് അവയുടെ സാമൂഹ്യ ഇടപെടലുകളില്‍ കുറവ് വരുന്നു. ഭക്ഷണം തേടിപ്പോകുന്ന തേനീച്ച … Continue reading തേനീച്ചകളുടെ സാമൂഹ്യസ്വഭാവവും പഠന കഴിവും കീടനാശിനികള്‍ ഇല്ലാതാക്കുന്നു
ടാഗ്: കീടനാശിനി
ക്യാന്‍സര്‍ നിരീക്ഷണപട്ടികയില്‍ റൌണ്ട്അപ്പിനേയും കാലിഫോര്‍ണിയ കൂട്ടിച്ചേര്‍ത്തു
ശാസ്ത്രജ്ഞരും സാമൂഹ്യപ്രവര്‍ത്തകരും സന്തോഷിക്കുന്ന ഒരു നീക്കമായി ഗ്ലൈഫോസേറ്റിനെ ക്യാന്‍സര്‍കാരികളുടെ പട്ടികയില്‍ ചേര്‍ത്തതായി കാലിഫോര്‍ണിയ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. മൊണ്‍സാന്റോയുടെ റൌണ്ട്അപ്പ് കളനാശിനിയുടെ പ്രധാന ഘടകമാണ് ഗ്ലൈഫോസേറ്റ്. 2015 മെയില്‍ ലോകാരോഗ്യ സംഘടന ഗ്ലൈഫോസേറ്റിനെ സാദ്ധ്യതയുള്ള ക്യാന്‍സര്‍കാരി എന്ന വിശേഷണത്തില്‍ കൊണ്ടുവന്നതിന്റെ ഭാഗമായാണിതെന്ന് കാലിഫോര്‍ണിയയുടെ Office of Environmental Health Hazard Assessment (OEHHA) പറയുന്നു. — സ്രോതസ്സ് commondreams.org
അത് അങ്ങ് വിഘടിച്ച് പൊയ്ക്കോളും
ഈ വാചകം മിക്ക ആളുകളും കേട്ടിട്ടുണ്ടാവും അല്ലേ? ക്ലൂ തരാം, കൃഷിയെക്കുറിച്ചാണ്. അതേ കീടനാശിനികളുടെ കുഴപ്പങ്ങളെക്കുറിച്ച് പറയുമ്പോള്‍ യുക്തിവാദികളും ശാസ്ത്രവാദികളും ഒക്കെ പറയുന്ന ഒരു വാദമാണിത്. "കീടനാശിനികള്‍ നിശ്ഛിത സമയം സൂര്യപ്രകാശമേറ്റാല്‍ അങ്ങ് വിഘടിച്ച് പൊയ്ക്കോളും." അഥവാ പോയില്ലെങ്കില്‍ കറിവെക്കുമ്പോള്‍ ഇത്തിരി വാളന്‍പുളി കൂടുതലിട്ടാ മതി, കീടനാശിനി അങ്ങ് വിഘടിച്ച് പൊയ്ക്കോളും! സമ്മതിച്ചു. എന്നാല്‍ ഈ "അങ്ങ്" എന്ന പ്രയോഗം എനിക്ക് തീരെ മനസിലാവാത്ത ഒരു കാര്യമാണ്. അങ്ങ് വിഘടിച്ച് പൊയ്ക്കോളും എന്ന്. എന്താണവര്‍ ഉദ്ദേശിക്കുന്നത്. കീടനാശിനി … Continue reading അത് അങ്ങ് വിഘടിച്ച് പൊയ്ക്കോളും
കീടനാശിനികളെക്കുറിച്ചുള്ള ശാസ്ത്രീയ കണ്ടെത്തലുകളെ തള്ളിക്കളയാനായി വൈറ്റ് ഹൌസില്‍ ഡൌ സ്വാധീനം നടത്തി
മനുഷ്യന്റെ ആരോഗ്യത്തിനും ആയിരക്കണിക്കിന് വംശനാശ ഭീഷണി നേരിടുന്ന ജീവികള്‍ക്കും organophosphates എന്ന കീടനാശിനി എങ്ങനെ ഭീഷണിയാകുന്നു എന്ന സര്‍ക്കാര്‍ ശാസ്ത്രജ്ഞരുടെ പഠന റിപ്പോര്‍ട്ട് തള്ളിക്കളയാന്‍ ഡൌ കെമിക്കല്‍(Dow Chemical) ട്രമ്പ് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. നാസി ജര്‍മ്മനിയില്‍ വികസിപ്പിച്ചെടുത്ത ഒരു nerve agent ല്‍ നിന്ന് ആണ് ആദ്യമായി Organophosphates നിര്‍മ്മിച്ചത്. വളരെ ചെറിയ അളവില്‍ പോലും ഈ രാസവസ്തു ജനനസമയത്തെ കുറഞ്ഞ ഭാരം, കുട്ടികളില്‍ തലച്ചോറിന്റെ ദോഷം എന്നിവയുണ്ടാക്കുന്നു എന്ന് Peer-reviewed ശാസ്ത്രീയ പഠനം കാണിക്കുന്നു. കഴിഞ്ഞ … Continue reading കീടനാശിനികളെക്കുറിച്ചുള്ള ശാസ്ത്രീയ കണ്ടെത്തലുകളെ തള്ളിക്കളയാനായി വൈറ്റ് ഹൌസില്‍ ഡൌ സ്വാധീനം നടത്തി
കീടനാശിനികള്‍ മനുഷ്യര്‍ക്കും പരിസ്ഥിതിക്കും ഒരു ദുരന്തമാകുന്നു
ലോകം മൊത്തം സ്ഥിരമായി കീടനാശിനികള്‍ അമിതമായി ഉപയോഗിക്കുന്നത് മനുഷ്യന്റെ ആരോഗ്യത്തിനും, മനുഷ്യാവകാശത്തിനും, ആഗോള ജൈവവൈവിദ്ധ്യത്തിനും ദുരന്തമാകുന്നു എന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൌണ്‍സില്‍ കണ്ടെത്തി. ആഗോള ഭക്ഷ്യ സ്രോതസ്സുകളിലെ വിഷ രാവസവസ്തുക്കളുണ്ടാക്കുന്ന ആഘാതത്തെ സ്ഥിരമായ വിസമ്മതിക്കുന്ന കീടനാശിനി നിര്‍മ്മാതാക്കളുടെ നയത്തെ അവര്‍ വിമര്‍ശിച്ചു. കീടനാശിനികളില്‍ അടിസ്ഥാനമായ കൃഷിയില്‍ നിന്ന് ആരോഗ്യകരമായ കൃഷിരീതികളേക്ക് മാറാന്‍ ലോക ജനതയോട് അവര്‍ ആവശ്യപ്പെട്ടു. ദാരിദ്ര്യം, അതിനോടൊപ്പം തുല്യമല്ലാത്ത ഉത്പാദന വിതരണ സംവിധാനം ഇവയാണ് ലോകത്തെ പട്ടിണികിടക്കുന്നവര്‍ക്ക് ആഹാരമെത്തിക്കുന്നത് തടയുന്ന ഏറ്റവും പ്രധാനപ്പെട്ട രണ്ട് … Continue reading കീടനാശിനികള്‍ മനുഷ്യര്‍ക്കും പരിസ്ഥിതിക്കും ഒരു ദുരന്തമാകുന്നു
വ്യാപകമായി ഉപയോഗിക്കുന്ന രണ്ട് കീടനാശിനികള്‍ അമേരിക്കയിലെ 97% വംശനാശം നേരിടുന്ന ജീവികള്‍ക്ക് ദോഷകരമാണ്
Endangered Species Act ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന 1,782 സസ്തനികള്‍, പക്ഷികള്‍, മീനുകള്‍, ഉരഗങ്ങള്‍ സസ്യങ്ങള്‍ എന്നിവയില്‍ മിക്കവയേയും Malathion ഉം chlorpyrifos ഉം ദോഷകരമായി ബാധിക്കും. വ്യാപകമായി ഉപയോഗിക്കുന്ന ഈ രണ്ട് കീടനാശിനികള്‍ ഏറ്റവും അധികം വംശനാശം നേരിടുന്ന 1,700 ജീവികളിലെല്ലാറ്റിനേയും ദോഷകരമായി ബാധിക്കുമെന്ന് Environmental Protection Agency (EPA) റിപ്പോര്‍ട്ട് പറയുന്നു. 1956 മുതല്‍ Malathion അമേരിക്കയില്‍ ഉപയോഗിക്കുന്നുണ്ട്. 1,782 സസ്തനികള്‍, പക്ഷികള്‍, മീനുകള്‍, ഉരഗങ്ങള്‍ സസ്യങ്ങള്‍ എന്നിവയില്‍ 97% ത്തേയും ദോഷകരമായി ബാധിക്കും. പഴങ്ങള്‍, … Continue reading വ്യാപകമായി ഉപയോഗിക്കുന്ന രണ്ട് കീടനാശിനികള്‍ അമേരിക്കയിലെ 97% വംശനാശം നേരിടുന്ന ജീവികള്‍ക്ക് ദോഷകരമാണ്
ചുവന്ന റാണിയെ പിന്തുടരുന്നത്
audio Andy Dyer - source metrofarm.com
മുന്‍സിപ്പല്‍ കളിസ്ഥലങ്ങളിലെ പുല്‍ത്തകിടികളില്‍ കീടനാശി തളിക്കുന്നത് കണെക്റ്റികട്ട് നിരോധിച്ചു
ജൂലൈ 10, 2015 ന് Connecticut General Assembly മുന്‍സിപ്പല്‍ കളിസ്ഥലങ്ങളിലെ പുല്‍ത്തകിടികളില്‍ കീടനാശി തളിക്കുന്നത് നിരോധിക്കാനുള്ള നിയമം പാസാക്കി. ഒക്റ്റോബര്‍ 1, 2015 ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നു. സ്കൂളുകളിലേയും നഴ്സറികളിലേയും പുല്‍ത്തകിടികളില്‍ നടത്തുന്ന കീടനാശിനി പ്രയോഗത്തെ തടയുന്ന അമേരിക്കയിലെ ആദ്യത്തെ സംസ്ഥാനമാണ് Connecticut — സ്രോതസ്സ് theridgefieldpress.com നമ്മുടെ നാട്ടിലും ആളുകള്‍ പൊങ്ങച്ച സംസ്കാരത്തിന്റെ ഭാഗമായി പുല്‍ത്തകിടി വെച്ചുപിടിപ്പിക്കാറുണ്ട്. നല്ലത്. പക്ഷേ ദയവ് ചെയ്ത് അതിനായി കീടനാശിനിയും രാസവളങ്ങളും ഉപയോഗിക്കരുതേ. പരസ്യങ്ങളില്‍ കാണുന്നത് … Continue reading മുന്‍സിപ്പല്‍ കളിസ്ഥലങ്ങളിലെ പുല്‍ത്തകിടികളില്‍ കീടനാശി തളിക്കുന്നത് കണെക്റ്റികട്ട് നിരോധിച്ചു
അമേരിക്കയിലെ കൃഷിയിടങ്ങളില്‍ മൊണ്‍സാന്റോയുടെ 113 കോടി കിലോഗ്രാം റൌണ്ട് അപ് കീടനാശിനി തളിച്ചിട്ടുണ്ട്
1992 മുതല്‍ 2012 വരെയുള്ള കാലത്ത് അമേരിക്കയിലുപയോഗിച്ച കീടനാശിനികളേയും കളനാശിനികളേയും കുറിച്ചുള്ള U.S. Geological Survey നടത്തിയ ഒരു പഠനത്തിന്റെ ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവന്നു. ആ രണ്ട് ദശാബ്ദക്കാലത്ത് ഏകദേശം 113 കോടി കിലോഗ്രാം മൊണ്‍സാന്റോയുടെ ഗ്ലൈഫോസേറ്റ് അടിസ്ഥാനമായ കളനാശിനിയാണ് അമേരിക്കയുടെ മണ്ണില്‍ അടിച്ചത്. ജനിതകമാറ്റം വരുത്തിയ വിളകളോടൊപ്പം ഉപയോഗിക്കുന്ന പ്രധാന കളനാശിനായായ അത്, 1990 ന്റെ പകുതിക്ക് ശേഷം മൊണ്‍സാന്റോ അവരുടെ ജനിതകമാറ്റം വരുത്തിയ "Roundup Ready"ചോളവും സോയാബീനും ഇറക്കിയതിന് ശേഷമാണ് ഉപയോഗിക്കപ്പെട്ടത്. Environmental Working … Continue reading അമേരിക്കയിലെ കൃഷിയിടങ്ങളില്‍ മൊണ്‍സാന്റോയുടെ 113 കോടി കിലോഗ്രാം റൌണ്ട് അപ് കീടനാശിനി തളിച്ചിട്ടുണ്ട്
ഗ്ലൈഫോസേറ്റിന്റെ ഉപയോഗം യൂറോപ്യന്‍ പാര്‍ളമെന്റ് നിരോധിച്ചു
അടുത്ത 15 വര്‍ഷത്തേക്ക് വിവാദപരമായ കളനാശിയായ ഗ്ലൈഫോസേറ്റിന്(glyphosate) അംഗീകാരം പുതുക്കി കൊടുക്കണമെന്ന യൂറോപ്യന്‍ കമ്മീഷന്റെ നിര്‍ദ്ദേശം യൂറോപ്യന്‍ പാര്‍ളമെന്റ് തള്ളിക്കളഞ്ഞു. യൂറോപ്യന്‍ കമ്മീഷന്റെ നിര്‍ദ്ദേശത്തെ വളരെ വ്യാകുലതയോടെയാണ് ഈ തീരുമാനം കണ്ടത്. മൊണ്‍സാന്റോയുടെ 'Roundup' എന്ന് വിളിക്കുന്ന ഗ്ലൈഫോസേറ്റിന്റെ ഉപയോഗം കഴിയുന്നത്ര കുറക്കണമെന്ന കാര്യം ഈ തീരുമാനം വ്യക്തമാക്കുന്നു. — സ്രോതസ്സ് theecologist.org