ട്രാക്റ്റർ എന്നാണ് ടാങ്കായത്, കർഷകരെന്നാണ് ശത്രുവായത്

https://www.youtube.com/watch?v=FgslRt1H6b0 Ravish Kumar Official ट्रैक्टर कब से टैंक हो गया, किसान कब से दुश्मन हो गए #farmersprotest

കൃഷിയാണ് ഞങ്ങളുടെ മതം ആളുകളെ ഊട്ടാന്‍ ഞങ്ങള്‍ ഇഷ്ടപ്പെടുന്നു

ഇതാണ് ഷാജഹാൻപൂരിൽ ലാങ്ങർ [ജാതി-മത-ലിംഗ-സാമ്പത്തിക ഭേദമെന്യേ ആവശ്യക്കാര്‍ക്കൊക്കെ ഭക്ഷണം സൗജന്യമായി വിതരണം ചെയ്യുന്ന സാമൂഹ്യ അടുക്കളയ്ക്ക് കമ്മ്യൂണിറ്റി കിച്ചണ്‍ സമാനമായി ഗുരുദ്വാരകള്‍/സിഖുകാര്‍ ഒരുക്കുന്ന ഒരു സംവിധാനമാണ് ലാങ്ങര്‍ ] നടത്തുന്ന ബിലാവൽ സിംഗിന്‍റെ ലളിതമായ ത്വശാസ്ത്രം. “വിശപ്പുള്ള പതിഷേധക്കാരെയാണ് ഈ സർക്കാർ നേരിട്ടുകൊണ്ടിരിയ്ക്കുന്നത്”, പഞ്ചാബിയിൽ അദ്ദേഹം തുടർന്നു. “ആവശ്യത്തിന് ഭക്ഷണം കഴിയ്ക്കുന്ന പ്രതിഷേധക്കാരെ അവര്‍ എങ്ങനെയാണ് കൈകാര്യം ചെയ്യുക എന്നു നമുക്കു കാണാം”. ഇപ്പോഴുള്ള സര്‍ക്കാര്‍ ആദ്യം ഈ നിയമങ്ങൾ 2020 ജൂൺ 5-ന് ഓർഡിനൻസുകളായി പാസ്സാക്കുകയും … Continue reading കൃഷിയാണ് ഞങ്ങളുടെ മതം ആളുകളെ ഊട്ടാന്‍ ഞങ്ങള്‍ ഇഷ്ടപ്പെടുന്നു

സിംഘുവിലെ കർഷക വിപ്ലവത്തിനു വേണ്ടി കര്‍ഷകരുടെ പോക്കും വരവും

ഗോതമ്പു വിളകൾക്കു വെള്ളമൊഴിക്കേണ്ട സമയമായിരുന്നു അത്. തന്‍റെ കൃഷിസ്ഥലത്തെ നിർണ്ണായകമായ ഈ പരിപാടിയിൽ പങ്കെടുക്കുന്നത് ഒഴിവാക്കാൻ സാബരന്‍ സിങിന് കഴിയുമായിരുന്നില്ല. അങ്ങനെ ഡിസംബർ ഒന്നാം വാരം അദ്ദേഹം സിംഘുവിൽ നിന്നും പഞ്ചാബിലെ തന്‍റെ ഗ്രാമത്തിലേക്കു തിരിച്ചു പോയി. പക്ഷെ നവംബർ 26 മുതൽ സ്ഥിരമായി താമസിച്ചുവന്ന സമരസ്ഥലം വിട്ടു പോവുകയായിരുന്നില്ല അദ്ദേഹം. 250 കിലോ മീറ്റർ അകലെയുള്ള ഖാണ്ട് ഗ്രാമത്തിലെ തന്‍റെ 12 ഏക്കർ കൃഷിസ്ഥലത്തു നിന്നും അദ്ദേഹം കുറച്ചു ദിവസങ്ങൾക്കു ശേഷം സിംഘുവിൽ തിരിച്ചെത്തി. “ഞാൻ … Continue reading സിംഘുവിലെ കർഷക വിപ്ലവത്തിനു വേണ്ടി കര്‍ഷകരുടെ പോക്കും വരവും

സ്ത്രീകൾ കർഷക പ്രശ്നങ്ങളിൽ: ‘ഞങ്ങൾ ചരിത്രം പുനര്‍നിര്‍മ്മിക്കുന്നു’

"ഈ നിയമങ്ങൾ പിൻവലിക്കുകയാണ് ഞങ്ങളുടെ ആവശ്യം”, ഹരിയാനാ-ഡൽഹി അതിർത്തിയിലെ സിംഘുവിൽ സമരം ചെയ്യുന്ന വിശ്വജോത് ഗ്രേവാൽ പറഞ്ഞു. “ഞങ്ങളുടെ ഭൂമിയോട് ഞങ്ങൾക്ക് അത്രയ്ക്കു ബന്ധമുണ്ട്, അതിനാൽ ആരെങ്കിലും ഞങ്ങളിൽ നിന്ന് ഭൂമി പിടിച്ചെടുക്കുന്നത് സഹിക്കാൻ കഴിയില്ല”, കർഷക കുടുംബത്തിൽ നിന്നുള്ള ഒരു 23-കാരി പറയുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ പാർലമെന്‍റിൽ മൂന്നു കാർഷിക നിയമങ്ങൾ പാസ്സാക്കിയതു മുതൽ ലുധിയാനാ ജില്ലയിലെ പാമൽ ജില്ലയിൽ സമരങ്ങൾ സംഘടിപ്പിക്കാൻ സഹായിച്ചത് ഈ സ്ത്രീയാണ്. അവരുടെ കുടുംബത്തിൽ നിന്നുള്ള സ്ത്രീകൾ, ഗ്രാമീണ ഇന്ത്യയിലെ … Continue reading സ്ത്രീകൾ കർഷക പ്രശ്നങ്ങളിൽ: ‘ഞങ്ങൾ ചരിത്രം പുനര്‍നിര്‍മ്മിക്കുന്നു’

മഹാരാഷ്ട്രയിലെ കർഷകർ അണിനിരക്കുന്നു

തങ്ങൾക്ക് നൽകിയ നിരവധി വാഗ്ദാനങ്ങൾ പാലിക്കപ്പെടുന്നതും നോക്കി ഇനിയും കാത്തിരിക്കാൻ വയ്യെന്ന് അറിയിച്ചുകൊണ്ട് അകോലെയിൽനിന്നും അഹമ്മദ്നഗർ ജില്ലയിലെ ലോണിലേക്ക് മൂന്ന് ദിവസത്തെ പ്രകടനത്തിനായി ആയിരക്കണക്കിന് കർഷകർ ഒത്തുചേരുന്നു. മഹാരാഷ്ട്ര റവന്യൂ മന്ത്രി രാധാകൃഷ്ണ വിഖെ പാട്ടിലിന്റെ ലോണിയിലെ വീടിന് മുമ്പിൽ, ഏപ്രിൽ 28-നാണ് പ്രകടനം സമാപിക്കുക. കടുത്ത ചൂടും 39-നോടടുക്കുന്ന അന്തരീക്ഷോഷ്മാവുമുണ്ടായിട്ടും ഇതിൽ അണിചേരാൻ തീരുമാനിച്ചുറച്ച് വന്ന ഏറെ പ്രായം ചെന്ന പൌരന്മാരുടെ സാന്നിധ്യത്തിൽനിന്നുതന്നെ, ഈ കർഷകരുടെ നിരാശയും അമർഷവും മനസ്സിലാക്കാവുന്നതേയുള്ളു. മാർച്ചിന്റെ രണ്ടാം ദിവസം, 27 … Continue reading മഹാരാഷ്ട്രയിലെ കർഷകർ അണിനിരക്കുന്നു

വളര്‍ന്ന് വരുന്ന ഭക്ഷ്യ പ്രതിസന്ധി

https://mf.b37mrtl.ru/files/2019.01/5c31a015fc7e93e1268b466d.mp4 Nil Zacharias Eat for the Planet On Contact The state of the planet and the looming food crisis

ജനിതകമാറ്റം വരുത്തിയ കടുകിനെക്കുറിച്ചുള്ള ICAR ന്റെ വായടക്കലുത്തരവിനെതിരെ ശാസ്ത്രജ്ഞര്‍ പ്രധാനമന്ത്രിക്ക് എഴുതി

ജനിതകമാറ്റം വരുത്തിയ കടുകായ Dhara Mustard Hybrid (DMH-11) നെക്കുറിച്ച് Union Ministry of Agriculture and Farmers’ Welfare ഇറക്കിയ വായടക്കലുത്തരവിനെതിരെ ശാസ്ത്രജ്ഞരും സാമൂഹ്യ പ്രതിനിധികളും, പരിസ്ഥിതിവാദികളും ഒത്തുചേര്‍ന്നു. പരിസ്ഥിതി മന്ത്രിക്കും പ്രധാനമന്ത്രിക്കും അവര്‍ വിമര്‍ശിച്ചുകൊണ്ട് കത്തെഴുതി. ശാസ്ത്രജ്ഞര്‍ക്ക് തെളിവിന്റെ അടിസ്ഥാനത്തിലെ അവരുടെ പഠനങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നതിനെ ആ ഉത്തരവ് തടയുന്നു. — സ്രോതസ്സ് downtoearth.org.in | Himanshu Nitnaware | 10 Jan 2023

വിദർഭയിൽ കാർഷികപ്രതിസന്ധി മനസ്സിന്റെ താ‍ളം തെറ്റിക്കുന്നു

രണ്ടാമതും വിത്തിറക്കുന്നത്, അടിസ്ഥാനപരമായ ഉത്പാദനച്ചിലവിനെ ഇരട്ടിപ്പിക്കുന്നു. എന്നാലും നല്ല വിളവുണ്ടായാൽ മെച്ചം കിട്ടുമെന്ന പ്രതീക്ഷ നശിക്കുന്നില്ല. മിക്കപ്പോഴും അങ്ങിനെ സംഭവിക്കുന്നില്ല. ഒരുതവണ സീസൺ മോശമായാൽ, 50,000-മോ 70,000-മോ ഒക്കെയായിരിക്കും നഷ്ടം”, വിജയ് സൂചിപ്പിച്ചു. കാലാവസ്ഥാവ്യതിയാനം മൂലമുണ്ടാകുന്ന താപനിലയും ഇടിവും ജലസേചനം ചെയ്ത ഭൂമിയിൽനിന്നുള്ള വരുമാനത്തിൽ 15 മുതൽ 18 ശതമാനംവരെ കുറവുണ്ടാക്കുമെന്ന് 2017-18-ലെ ഒ.ഇ.സി.ഡിയുടെ സാമ്പത്തിക സർവേ ചൂണ്ടിക്കാണിക്കുന്നു. ജലസേചനം ചെയ്യാത്ത നിലങ്ങളിലെ നഷ്ടം 25 ശതമാനംവരെ ആവാമെന്നും സർവേ മുന്നറിയിപ്പ് നൽകുന്നുണ്ട്. എപ്പോഴും സമ്മർദ്ദത്തിൽ ജീവിക്കേണ്ടിവരികയും … Continue reading വിദർഭയിൽ കാർഷികപ്രതിസന്ധി മനസ്സിന്റെ താ‍ളം തെറ്റിക്കുന്നു

ജനിതകമാറ്റം വരുത്തിയ കടുക് പരിസ്ഥിതിക്ക് തിരിച്ച് വരാന്‍ പറ്റാത്ത ദോഷമുണ്ടാക്കും

നവംബര്‍ 30, 2022 ന് ജനിതകമാറ്റം വരുത്തിയ കടുകിന് കേന്ദ്രം പരിസ്ഥിതി അനുമതി കൊടുത്തതിനെ എതിര്‍ക്കുന്നതിന്റെ വാദം സുപ്രീം കോടതി കേട്ടു. വിള പുറത്തുവിട്ടാല്‍ തിരിച്ച് വരാന്‍ പറ്റാത്ത തരം പരിസ്ഥിതിയുടെ മലിനീകരണവും ഇതുവരെ അറിയാന്‍ പറ്റാത്ത പ്രത്യാഘാതങ്ങളും ഉണ്ടാകും എന്ന് കോടതിയോട് പറഞ്ഞു. പരാതിക്കാരിയായ Aruna Rodrigues ന് വേണ്ടി പ്രശാന്ത് ഭൂഷണ്‍ അംഗീകാരം കൊടുത്തതിന് എതിരെ വിശദമായ വാദങ്ങള്‍ നിരത്തി. ജനിതകമാറ്റം വരുത്തിയ വിളകള്‍ക്കെതിരെ GM Free India പോലുള്ള സന്നദ്ധ പ്രവര്‍ത്തകരും കേസ് … Continue reading ജനിതകമാറ്റം വരുത്തിയ കടുക് പരിസ്ഥിതിക്ക് തിരിച്ച് വരാന്‍ പറ്റാത്ത ദോഷമുണ്ടാക്കും