ടാങ്കര്‍ ലോറി അപകടം ഒഴുവാക്കാനാവില്ലേ?

ചോദ്യം അതല്ല. എന്തിന് നാം ഈ ബോംമ്പ് വണ്ടികള്‍ തിരക്കേറിയ റോഡുകളിലൂടെ വലിച്ചു കൊണ്ടു പോകുന്നു? വേറൊരു മാര്‍ഗ്ഗവും ഇല്ലേ? തീര്‍ച്ചയായും ഉണ്ട്. ഇതാ ഈ വീഡിയോ കാണുക. Ref by: Sreenadh.in RORO (Roll On Roll Off) സംവിധാനം എന്നാണിതിന്റെ പേര്. കൊങ്കണ്‍ റൈല്‍വേ ഇത് നടപ്പാക്കുന്നു. മോശം കാലാവസ്ഥയും റോഡുമാണ് ലോറിക്കാരേ ഈ സംവിധാനം ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഇന്ധന ലാഭം, ലോറിയുടെ തേയ്മാനം കുറക്കുക, ലോറി ഓടിക്കുന്ന കഷ്ടപ്പാട് ഒഴുവാക്കുക, റോഡിലേ തിരക്കും … Continue reading ടാങ്കര്‍ ലോറി അപകടം ഒഴുവാക്കാനാവില്ലേ?

സര്‍ക്കാരിന്റെ ചിലവും BOT മുതലാളി സ്വന്തം ചിലവായി കാണിക്കുന്നു

BOT പാതയുടെ ഒരു കിലോമീറ്റര്‍ പണിയാന്‍ 17.5 കോടി രൂപയാണ് അവര്‍ അവരുടെ പ്രൊജക്ററ് റിപ്പോര്‍ട്ടില്‍ ആദ്യം വക കൊള്ളിച്ചിരുന്നത്. എന്നാല്‍ BOT പാതയുടെ പ്രചരണക്കാര്‍ പറയുന്നത് ഈ 17.5 കോടി രൂപ പുനരധിവാസത്തിനുള്ള തുക ഉള്‍പ്പെടുത്തിയ തുകയാണെന്നാണ്. ഇത് കള്ളമാണ്. ഇത് റോഡ് പണിയാന്‍ വേണ്ടി മാത്രമാണ്. സ്ഥലമേറ്റെടുക്കാനായി 3000 കോടി രൂപാ വേറെ വകയിരിത്തിയിട്ടുണ്ട്. അത് സര്‍ക്കാരാണ് നല്‍കുന്നത്. BOT മുതലാളിയുടെ കാഴ്ച്ചപാടില്‍ NH ന്റെ വശത്ത് 35,000 മുതല്‍ 85,000 രൂപ വരെയാണ് … Continue reading സര്‍ക്കാരിന്റെ ചിലവും BOT മുതലാളി സ്വന്തം ചിലവായി കാണിക്കുന്നു

റോഡിന്റെ 40% തുക + പുനരധിവാസത്തിന്റെ ചിലവ് + മുതലാളിക്ക് നല്‍കുന്ന നികുതി ഇളവ് = 6 നാലുവരി പാത

നാലുവരി പാത പണിയാന്‍ സര്‍ക്കാരിന് പണമില്ല എന്നാണ്, ദാരുണ മുതലാളിത്ത വാദികള്‍ പറയുന്നത്. ചന്ദ്രായനം നടത്താന്‍ കാശുള്ള സര്‍ക്കാരാണ് ഇത് പറയുന്നത്. എന്നാല്‍ സര്‍ക്കാരിന്റെ മറ്റ് ചിലവുകള്‍ നോക്കാതെ തന്നെ ഈ തട്ടിപ്പിന്റെ പൊള്ളത്തരം മനസിലാക്കാം. അതിന് പാത BOT മുതലാളിയെ കൊണ്ട് പണിയിപ്പിക്കുന്നതിന് സര്‍ക്കാര്‍ (നികുതി ദായകര്‍) ചിലവാക്കുന്ന പണത്തിന്റെ കണക്കെടുത്താല്‍ മതി. റോഡ് പണിയാന്‍ വേണ്ട തുകയുടെ 40% സര്‍ക്കാര്‍ (നികുതി ദായകര്‍) ഗ്രാന്റായി നല്‍കും. അതായത് അയാള്‍ ആ പണം തിരിച്ചടക്കേണ്ട. റോഡ് … Continue reading റോഡിന്റെ 40% തുക + പുനരധിവാസത്തിന്റെ ചിലവ് + മുതലാളിക്ക് നല്‍കുന്ന നികുതി ഇളവ് = 6 നാലുവരി പാത

സൈക്കിള്‍ യാത്രക്ക് ഒരു നോബല്‍ സമ്മാന ജേതാവ്

വെങ്കിടേഷ് രാമക്രിഷ്ണന് കഴിഞ്ഞ വര്‍ഷം നോബല്‍ സമ്മാനം കിട്ടിയ ശേഷം രസതന്ത്രത്തിന് പ്രചാരം കിട്ടി. ഒപ്പം വേറൊരു കാര്യത്തിനും പ്രചാരം കിട്ടിയിട്ടുണ്ട്. സൈക്കിള്‍ യാത്ര. ഇന്നുവരെ ഒരു കാര്‍ സ്വന്തമാക്കിയിട്ടില്ല എന്ന നോബല്‍ സമ്മാന ജേതാവിന്റെ വെളിപ്പെടുത്തല്‍ ബാംഗ്ലൂരിലെ തിരക്കേറിയ റോഡിലേക്ക് എണ്ണകുടിയന്‍ വാഹനം ഇറക്കാനാഗ്രഹിക്കാത്ത ആളുകളെ സന്തോഷിപ്പിക്കുന്ന ഒന്നാണ്. നഗരത്തില്‍ സൈക്കിള്‍ യാത്രയെ പ്രോത്സാഹിപ്പിക്കുന്ന സംഘമാണ് Ride-A-Cycle Foundation. രാമകൃഷ്ണന്‍ ബാംഗ്ലൂരിലെത്തിയപ്പോള്‍ അദ്ദേഹവുമായി സംഘത്തിന്റെ പ്രവര്‍ത്തകര്‍ സംസാരിക്കുകയുണ്ടായി. സമ്മാനമായി അദ്ദേഹത്തിന് അവര്‍ രണ്ട് സൈക്കിള്‍ ബെല്ലുകള്‍ … Continue reading സൈക്കിള്‍ യാത്രക്ക് ഒരു നോബല്‍ സമ്മാന ജേതാവ്

2009 ല്‍ അമേരിക്കയിലെ കാറിന്റെ എണ്ണത്തില്‍ 40 ലക്ഷം കുറവുവന്നു

അമേരിക്കയുടെ നൂറ്റാണ്ട് നീണ്ടുനിന്ന വാഹനങ്ങളോടുള്ള പ്രണയം അവസാനിക്കാന്‍ പോകുന്നു എന്ന് തോന്നുന്നു. ഏറ്റവും ഉയര്‍ന്ന സംഖ്യയിലായിരുന്നു വാഹനങ്ങളുടെ എണ്ണം കുറഞ്ഞു തുടങ്ങി. 2009 ല്‍ 1.4 കോടി കാറുകള്‍ നിശിപ്പിച്ചപ്പോള്‍ അതിന് പകരമായി 1 കോടി എണ്ണമേ പുതിയതായി വിറ്റൊള്ളു. ഒരു വര്‍ഷത്തില്‍ 40 ലക്ഷം എണ്ണം, 2% കുറവ് വന്നു. സാമ്പത്തിക മാന്ദ്യവുമായി ഇതിന് ബന്ധമുണ്ടെങ്കിലും മറ്റ് കാരണങ്ങളും സ്വാധീനിക്കുന്നു. ഭാവിയിലെ വാഹന എണ്ണം രണ്ട് ഗതികളെ ആശ്രയിച്ചിരിക്കുന്നു: പുതിയ കാറുകളുടെ വില്‍പ്പനയും പഴയ കാറുകള്‍ … Continue reading 2009 ല്‍ അമേരിക്കയിലെ കാറിന്റെ എണ്ണത്തില്‍ 40 ലക്ഷം കുറവുവന്നു

ഉയര്‍ന്ന മൈലേജ് നല്‍കുന്ന കാര്‍ താങ്കള്‍ക്ക് വേണൊ

എണ്ണയുടെ വില കൂടി കൂടിയതോടെ മൈലേജിന് ഇപ്പോള്‍ കൂടുതല്‍ പ്രാധാന്യമുണ്ട്. എന്നാല്‍ നിങ്ങളുടെ കാറിന്റെ മൈലേജ് കൂട്ടാന്‍ ഒരു എളുപ്പ വഴിയുണ്ട്. വേഗത 55 കിലോമീറ്റര്‍ പ്രതി മണിക്കൂറില്‍ അധികമാകാതെ സൂക്ഷിക്കുക. ഈ വിവരങ്ങള്‍ക്ക് വേണ്ടി മാത്രമായി ഒരു ബ്ലോഗ് ഇതാ. http://www.maxattainablespeed.blogspot.com/ ഒരു അമേരിക്കക്കാരനാണ് ഇത് എഴുതുന്നത്. "ഛേയ്, ഇങ്ങനെയും അമേരിക്കക്കാരുണ്ടോ? മോശം ആരോടും പറയേണ്ട ,"എന്ന് BOT റോഡുകാര്‍ പറയും.

ട്രക്കുകളേക്കാള്‍ 5 മടങ്ങ് ദക്ഷതകൂടിയതാണ് ഡബിള്‍ ഡക്കര്‍ തീവണ്ടി

Federal Railroad Administration (FRA) ന്റെ റിപ്പോര്‍ട്ട് പ്രകാരം ഡബിള്‍ ഡക്കര്‍ തീവണ്ടി റോഡ് ഗതാഗതത്തെക്കാള്‍ 5 മടങ്ങ് ദക്ഷതകൂടിയതാണെന്ന് പറയുന്നു. National Gateway പോലുള്ള പ്രൊജക്റ്റുകളുടെ മെച്ചം FRA ന്റെ "Comparative Evaluation of Rail and Truck Fuel Efficiency on Competitive Corridors" റിപ്പോര്‍ട്ട് അടിവരയിട്ട് അഭിപ്രായപ്പെടുന്നു. public-private partnership അടിസ്ഥാനത്തിലുള്ള കിഴക്കന്‍ തീരത്തെ തുറമുഖങ്ങളെ നിന്ന് Midwest ലെ വിതരണ കേന്ദ്രങ്ങളുമായി ഈ റയില്‍ പാത ബന്ധിപ്പിക്കുന്നു. FRA റിപ്പോര്‍ട്ട് പ്രകാരം … Continue reading ട്രക്കുകളേക്കാള്‍ 5 മടങ്ങ് ദക്ഷതകൂടിയതാണ് ഡബിള്‍ ഡക്കര്‍ തീവണ്ടി

വിജയരാഘവന്റെ ദീര്‍ഘവീക്ഷണം

ശ്രീ ജി വിജയരാഘവന്‍ ടെക്നോപാര്‍ക്ക് മുന് സി ഇ ഒ യും മാനേജ്മെന്റ് വിദഗ്ധനുമാണ്. വികസന പരിപാടികള്‍ ഭാവിയിലേക്ക് മുന്‍കൂട്ടി കണ്ടുകൊണ്ടാവണം എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ശരിയാണ്. PWD റോഡ് പണിഞ്ഞ് കഴിഞ്ഞ ഉടന്‍ തന്നെ ടെലഫോണ്‍സ്‌കാര് വന്ന് അത് കുത്തിപ്പോളിക്കുന്നു, അത് ശരിയായ ഉടന്‍ തന്നെ വാട്ടര്‍ അതോറിറ്റിക്കാര്‍ വന്ന് കുഴിക്കുന്നു. ഡാം പണിഞ്ഞ് ജലസേചന കനാലുകള്‍ പണിതീര്‍ത്ത് കഴിയുമ്പോഴേക്കും കൃഷി ഇല്ലാതാകുന്നു. കനാല്‍ വെള്ളപ്പോക്കസമയത്ത് മലനാട്ടിലെ വെള്ളം തീരപ്രദേശത്തെത്തിക്കുകയും വേനല്‍കാലത്ത് തുള്ളി വെള്ളം പോലുമില്ലാത്തതിനാല്‍ … Continue reading വിജയരാഘവന്റെ ദീര്‍ഘവീക്ഷണം

വികസന വിരോധികള്‍ വിമാത്താവള വികസനം നിര്‍ത്തലാക്കിച്ചു

നല്ല വാര്‍ത്ത - കാലാവസ്ഥയെ തകര്‍ക്കുന്ന Heathrow വിമാനത്താവളത്തിലെ മൂന്നാമത്തെ റണ്‍‌വേയുടെ പണി നിര്‍ത്തലാക്കി. അത് മാത്രമല്ല Gatwick, Stansted തുടങ്ങിയ വിമാനത്താവളത്തിലെ റണ്‍‌വേയുടെ പണി കൂടി നിര്‍ത്തലാക്കും എന്ന് Cameron/Clegg സര്‍ക്കാര്‍ വ്യക്തമാക്കി. അങ്ങനെ Airplot സമരം വിജയിച്ചു. ഈ സമരത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും MPമാര്‍ക്ക് നിവേദനം നല്‍കിയവര്‍ക്കും റണ്‍വേക്കെതിരെ സമരം നടത്തിയ മറ്റെല്ലാവര്‍ക്കും ഗ്രീന്‍പീസ് ലണ്ടന്‍ നന്ദിപറഞ്ഞു. കാര്‍ബണ്‍ ഉദ്‌വമനം കുറക്കാന്‍ തീവൃ പരിശ്രമം നടത്തുന്ന ഇക്കാലത്ത മൂന്നാമത്തെ റണ്‍‌വേ പണിയുക എന്നത് ശുദ്ധ … Continue reading വികസന വിരോധികള്‍ വിമാത്താവള വികസനം നിര്‍ത്തലാക്കിച്ചു

കുടിയൊഴുപ്പിക്കല്‍ അല്ല പ്രധാന പ്രശ്നം

http://georos.blogspot.com/2010/05/blog-post_27.html BOT റോഡ് ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ വെറും സ്ഥലം നഷ്ടപ്പെടുന്നവന്റെ പ്രശ്നങ്ങളല്ല. എന്നാല്‍ അതിനെ സ്ഥലം നഷ്ടപ്പെടുന്നവന്റെ പ്രശ്നമായി വരുത്തി തീര്‍ക്കാന്‍ ശക്തമായ പ്രചരണം നടക്കുന്നുണ്ട്. താരതമ്മ്യേന ലാഘവമായ പുനരധിവാസ പ്രശ്നത്തെ എടുത്തുകാട്ടി ഒരു പൊതു പ്രശ്നത്തെ കേവലം ചിലരുടെ വ്യക്തിപരമായ പ്രശ്നമാക്കുന്നു. പ്രധാന പ്രശ്നം, 1. സര്‍ക്കാര്‍ ദല്ലാളിനേ പോലെ പ്രവര്‍ത്തിച്ച് ജനങ്ങളുടെ സ്ഥലം സ്വകാര്യ മുതലാളിക്ക് നല്‍കുന്നു 2. ചുങ്കം പിരിച്ച് ജനങ്ങളുടെ യാത്രാ സ്വാതന്ത്രത്തെ തടയുന്നു 3. പരിസ്ഥിതിക്ക് റോഡും യാത്രയും ഉണ്ടാക്കുന്ന … Continue reading കുടിയൊഴുപ്പിക്കല്‍ അല്ല പ്രധാന പ്രശ്നം