നഗര കൃഷിയില്‍ കീടനാശിനികള്‍ നിരോധിക്കാന്‍ വിക്ടോറിയ

നഗരത്തിലെ ഉപയോഗമില്ലാത്ത സ്ഥലങ്ങളില്‍ വാണിജ്യപരമായി കൃഷി നടത്താന്‍ പ്രോല്‍സാഹിപ്പിക്കുന്ന വിക്റ്റോറിയയിലെ കൌണ്‍സിലര്‍മാര്‍ അവിടെ കീടനാശിനികള്‍ നിരോധിക്കാന്‍ പോകുന്നു. നിയന്ത്രിതമായി രീതിയില്‍ കീടനാശിനികള്‍ ഉപയോഗിക്കാം എന്നാണ് ഉദ്യോഗസ്ഥര്‍ മുമ്പ് പറഞ്ഞിരുന്നത്. ഇപ്പോള്‍ കീടനാശിനികള്‍ നിരോധിക്കണമെന്ന കൌണ്‍സിലര്‍ Ben Isitt ന്റെ അഭിപ്രായത്തോട് മറ്റ് കൌണ്‍സിലര്‍മാര്‍ യോജിക്കുന്നു. — സ്രോതസ്സ് timescolonist.com

ജൈവകൃഷിക്ക് വ്യാവസായിക കൃഷിയോട് മല്‍സരിക്കാനാവുമോ?

മുമ്പ് കരുതിയതിലും കൂടുതല്‍ വിളവ് ജൈവകൃഷിയില്‍ നിന്ന് കിട്ടും എന്ന് ജൈവകൃഷിയും വ്യാവസായിക കൃഷിയും തമ്മില്‍ താരതമ്യം ചെയ്യുന്ന 100 ല്‍ അധികം പഠനം വ്യക്തമാക്കി. UC Berkeleyയിലെ ഗവേഷകരാണ് ഈ പഠനം നടത്തിയത്. ചില കൃഷിരീതികള്‍ ജൈവകൃഷിയുടെ ഉത്പാദന ക്ഷമത കുറക്കും എന്നും അവര്‍ കണ്ടെത്തി. ഈ പഠനത്തിന്റെ റിപ്പോര്‍ട്ട് Proceedings of the Royal Society B ല്‍ പ്രസിദ്ധീകരിച്ചു. ജൈവകൃഷിക്ക് രാസവസ്തുക്കളിലടിസ്ഥാനമായ വ്യാവസായിക കൃഷിയുടെ അല്‍പ്പം പോലും ഉത്പാദന ക്ഷമതയില്ല എന്ന തെറ്റിധാരണ … Continue reading ജൈവകൃഷിക്ക് വ്യാവസായിക കൃഷിയോട് മല്‍സരിക്കാനാവുമോ?

ക്യൂബയിലെ പച്ചക്കറി ഉത്പാദനത്തിന്റെ പകുതിയും നല്‍കുന്നത് നഗര കൃഷിയാണ്

10 ലക്ഷത്തിലധികം ക്യൂബക്കാര്‍ വികസിപ്പിച്ചെടുത്ത നഗര കൃഷിയും അടുക്കളത്തോട്ടങ്ങളും ക്യൂബയുടെ പച്ചക്കറി ഉത്പാദനത്തിന്റെ 50%വും നല്‍കുന്നു. ഹവാനയില്‍ നടന്ന Second International Congress on Urban and Family Gardening പങ്കെടുത്ത ക്യൂബയുടെ കൃഷി മന്ത്രി Gustavo Rodriguez ന്റെ അഭിപ്രായത്തില്‍ 3 ലക്ഷം ആളുകള്‍ നേരിട്ട് ഈ രംഗത്ത് പ്രവര്‍ത്തിയെടുക്കുന്നു. പരമ്പരാഗത കൃഷി രീതികളുടെ വൈഷമ്യങ്ങള്‍ കാരണം അവര്‍ വികസിപ്പിച്ച് പരിസ്ഥിസൌഹൃദമായ കൃഷി ഇപ്പോള്‍ ശാസ്ത്രത്തിന്റേയും സാങ്കേതികവിദ്യകളുടേയും വളര്‍ച്ചയുമായി ബന്ധപ്പെടുത്തി പ്രാദേശിക ഉത്പാദകര്‍ ഉള്‍പ്പെട്ട വലിയ … Continue reading ക്യൂബയിലെ പച്ചക്കറി ഉത്പാദനത്തിന്റെ പകുതിയും നല്‍കുന്നത് നഗര കൃഷിയാണ്

കൃഷി ശാസ്ത്രം

ശാസ്ത്രം എന്നത് ഇന്ന് സമൂഹം മൊത്തം അംഗീകരിക്കുന്ന ഒന്നാണ്. ഭൌതിക വാദികള്‍ മാത്രമല്ല ആത്മീയവാദികളും തങ്ങളുടെ വാദങ്ങളുടെ ആധികാരികതക്ക് വേണ്ടി ശാസ്ത്രത്തെ ഉപയോഗിക്കുന്നു. അവരുടെ പ്രഭാഷണങ്ങളില്‍ ആറ്റവും, യൂണിവേഴ്സും, ബിഗ്ബാങ്ങും ഒക്കെ കേള്‍ക്കാം. അതായത് ആത്മീയതക്ക് ആധികാരികത കിട്ടണമെങ്കല്‍ ശാസ്ത്രത്തെ ഉപയോഗിക്കേണ്ട അവസ്ഥ പോലും വന്നിരിക്കുകയാണ്. കാരണം സമൂഹം അത്രക്ക് ശാസ്ത്രത്തെ അംഗീകരിച്ചുകഴിഞ്ഞു. പക്ഷാപാതമില്ലാതെ വസ്തുനിഷ്ടമായി സത്യം കണ്ടെത്താന്‍ ശ്രമിക്കുന്നത് കൊണ്ടും ശാസ്ത്രത്തിന്റെ പ്രയോഗമായ സാങ്കേതിക വിദ്യകളുടെ ഉപയോഗം നല്‍കുന്ന സൌകര്യത്താലുമാണ് ഈ അംഗീകാരം ശാസ്ത്രത്തിന് കിട്ടിയത്. … Continue reading കൃഷി ശാസ്ത്രം

രാസ കൃഷിയുടെ കാണാത്ത വശം

സാധാരണ പുരോഹിതന്‍മാരും, ആത്മീയഗുരുക്കന്‍മാരും ഒക്കെയാണ് സാരോപദേശം നല്‍കുന്നത്. എന്നാല്‍ കാലം മാറിയില്ലേ. ഇപ്പോള്‍ പുരോഗനമനക്കാരും സാമൂഹ്യപ്രവര്‍ത്തകരുമൊക്കെ സാരോപദേശം നല്‍കിത്തുടങ്ങി. "മകനേ, നിന്റെ അത്യാഗ്രഹമാണ് ഏല്ലാ പ്രശ്നങ്ങള്‍ക്കും കാരണം. അതുകൊണ്ട് നീ അതുപേക്ഷിക്കുകയും പാവം ശാസ്ത്രഭഗവാനെ മാത്രം പുകഴ്ത്തുകയും ചെയ്യൂ. എല്ലാ നല്ല ഗുണങ്ങളുമുണ്ടാവും." ഇതാണ് പുതിയ മന്ത്രം. രാസവളമുപയോഗിച്ചുള്ള വ്യാവസായിക കൃഷിയുടെ കാര്യത്തിലും ഇത്തരമൊരു ആത്മീയ വീക്ഷണം തുടങ്ങിയിട്ടുണ്ട്. രാസവള പ്രയോഗം കൊണ്ട് 'എന്തെങ്കിലും' കുഴപ്പങ്ങളുണ്ടായിട്ടുണ്ടെങ്കില്‍ അതിന്റെ മുഖ്യ കാരണം മനുഷ്യന്റെ ദുരയും അത്യാര്‍ത്തിയുമാണെന്ന് ആശയപ്രകടനം നിരന്തരം … Continue reading രാസ കൃഷിയുടെ കാണാത്ത വശം