തേനീച്ച ദുരന്തം

തേനീച്ചകളുടെ എണ്ണം കുറയുന്ന അമേരിക്കയിലെ നാലാമത്തെ വര്‍ഷമാണ് ഇത്. മൂന്നിലൊന്ന് തേനീച്ച കോളനികള്‍ ഇപ്രാവശ്യം തകരും. 2006 ല്‍ അമേരിക്കയില്‍ 24 ലക്ഷം തേനീച്ച കൂടുകളുണ്ടായിരുന്നു. എന്നാല്‍ colony collapse disorder (CCD) എന്ന ഒരു പ്രതിഭാസം കാരണം ലക്ഷക്കണക്കിന് കോളനികള്‍ ഇല്ലാതായി. അതിന് ശേ‍ഷം അമേരിക്കയില്‍ 30 ലക്ഷം തേനീച്ച കോളനികളും ലോകം മൊത്തം ശതകോടിക്കണക്കിന് തേനീച്ചകളും ഇല്ലാതായി. എന്തുകൊണ്ട് ഇത് സംഭവിക്കുന്നു എന്ന് ശാസ്ത്രജ്ഞര്‍ക്കറിയില്ല. Apiary Inspectors of America യും Agricultural Research … Continue reading തേനീച്ച ദുരന്തം

നീല തിമിംഗല പാട്ടിന്റെ ആവൃത്തി കുറയുന്നു

ഇണയെ ആകര്‍ഷിക്കാനായി നീല തിമിംഗലം പാട്ടുപാടുന്നതിന്റെ ശബ്ദനില കഴിഞ്ഞ കുറച്ച് ദശാബ്ദങ്ങളായി കുറയുന്നതായി UC San Diego യുടെ Scripps Institution of Oceanography യിലെ ശാസ്ത്രജ്ഞര്‍ പറയുന്നു. വംശനാശം സംഭവിക്കുന്ന ആ മൃഗത്തിന്റെ നിലനില്‍പ്പിന് ചിലപ്പോള്‍ സഹായകരമായേക്കും ഇതെന്ന് അവര്‍ കരുതുന്നു. പാട്ടിന്റെ ആവൃത്തിയില്‍ (pitch) താഴേക്കുള്ള ഒരു വളവാണ് Bellvue, Colo. ല്‍ പ്രവര്‍ത്തിക്കുന്ന WhaleAcoustics ലെ Mark McDonald ഉം NOAA Fisheries Southwest Fisheries Science Center ലെ Sarah Mesnick … Continue reading നീല തിമിംഗല പാട്ടിന്റെ ആവൃത്തി കുറയുന്നു

2025 ഓടെ ആഫ്രിക്കന്‍ ആനകള്‍ ഇല്ലാതാകും

നിയമവിരുദ്ധ ആനക്കൊമ്പ് കച്ചവടത്തെക്കുറിച്ച് നിങ്ങള്‍ ചിന്തിച്ചിട്ടില്ലെങ്കില്‍ ഒരു നിമിഷം ശ്രദ്ധിക്കൂ. International Fund for Animal Welfare ന്റെ കണക്കനുസരിച്ച് 600,000 വരുന്ന ആഫ്രിക്കനാനകള്‍ അടുത്ത 15 വര്‍ഷം കൊണ്ട് poaching നാല്‍ ഇല്ലാതാകും. ആനക്കൊമ്പിന്റെ വ്യാപാരം അന്താരാഷ്ട്രതലത്തില്‍ നിരോധിച്ചിരിക്കുകയാണെങ്കിലും കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി പ്രതിവര്‍ഷം 38,000 ആനകള്‍ എന്ന തോതിലാണ് അവയെ കൊന്നൊടുക്കുന്നത്. അതായത് ദിവസം 104 ആനകള്‍ കൊല്ലപ്പെടുന്നു. - സ്രോതസ്സ് treehugger.com ദയവ് ചെയ്ത് ആനക്കൊമ്പുല്‍പ്പന്നങ്ങള്‍ വാങ്ങാതിരിക്കൂ.

തുമ്പികള്‍ക്ക് ദാഹിക്കുന്നു

ശുദ്ധ ജലത്തിന്റെ ദൌര്‍ലഭ്യം കാരണം Mediterranean തുമ്പികളുടേയും (dragonflies), damselflies ന്റേയും അഞ്ചിലൊന്ന് നശിക്കുമെന്ന് IUCN Red List of Threatened Species™ പറയുന്നു. കാലാവസ്ഥാ മാറ്റവും ആവാസവ്യവസ്ഥാ നാശവും ചെറുജീവികളെ ബാധിക്കുന്നുണ്ട്. Mediterranean തുമ്പികളുടേയും, damselflies ന്റേയും 163 സ്പീഷീസുകളിള്‍ 5 എണ്ണം Critically Endangered ഉം, 13 എണ്ണം Endangered ഉം, 13 എണ്ണം Vulnerable ഉം, 27 എണ്ണം Near Threatened ഉം, 96 എണ്ണം Least Concern ഉം 6 എണ്ണം … Continue reading തുമ്പികള്‍ക്ക് ദാഹിക്കുന്നു

അയ്-അയ് അപകടത്തില്‍

ലോകത്തിലെ ഏറ്റവും കൂടുതല്‍ ജൈവവൈവിദ്ധയമുള്ള രാജ്യമായ മഡഗാസ്കറിലെ നിവാസിക്ക് പോലും അപൂര്‍വ്വമായ കാഴ്ച്ചയാണ് അയ്-അയ്(aye-aye0). ഭൂമിയിലെ മറ്റ് ഭാഗങ്ങളില്‍ കാണാത്ത ധാരാളം ജീവികള്‍ അവിടെയുണ്ട്. എന്നാല്‍ മഡഗാസ്കറിലെ സര്‍ക്കാരിനെ മറിച്ചിട്ട സൈനിക അട്ടിമറി കുറ്റവാളികള്‍ക്ക് വന്യജീവികളെ കൊന്നൊടുക്കുന്നതിന് അവസരം നല്‍കിയിരിക്കുകയാണ്. മാര്‍ച്ചിലാണ് പട്ടാള അട്ടിമറി നടന്നത്. അതോടെ ക്രമസമാധാന നില തകരുകയും മനുഷ്യ സഹായ സംഘങ്ങളെല്ലാം രാജ്യം വിടുകയും ചെയ്തു. വന്യജീവിതം പരിപാലിച്ചിരുന്ന നിയന്ത്രണ സംവിധാനങ്ങളില്ലാതായതോടെ കുറ്റവാളികളുടെ ഒരു സംഘം രൂപീകൃതമായി. വലിയ ദുരന്തമാണുണ്ടായത്. അയ്-അയ് പോലുള്ള … Continue reading അയ്-അയ് അപകടത്തില്‍

ജെല്ലി ഫിഷ് ആക്രമണം

ലോകത്തെ പല കടലുകളിലും ഭീമന്‍ ജെല്ലി ഫിഷ് കീഴടക്കുന്നു. ഗവേഷകരുടെ അഭിപ്രായത്തില്‍ അമിത മത്സ്യബന്ധനം, മറ്റ് മാനുഷിക പ്രവര്‍ത്തനങ്ങളുമാണ് ഇതിന്റെ കാരണം. Trends in Ecology and Evolution എന്ന ജേണലില്‍ CSIRO Marine & Atmospheric Research ലെ Dr Anthony Richardson ഉം സഹപ്രവര്‍ത്തകരും നടത്തിയ പഠന റിപ്പോര്‍ട്ട് വന്നു. ജെല്ലി ഫിഷിന്റെ എണ്ണം കൂടുകയാണ്. പ്രത്യേകിച്ച് തെക്ക് കിഴക്കന്‍ ഏഷ്യ, കരിംകടല്‍, മെക്സിക്കോ ഉള്‍ക്കടല്‍, വടക്കന്‍ കടല്‍ എന്നിവിടങ്ങളില്‍. മീന്‍പിടുത്ത വലകളെ നശിപ്പിക്കുന്ന … Continue reading ജെല്ലി ഫിഷ് ആക്രമണം

നീലച്ചിറകുള്ള ചൂര ഭീഷണി നേരിടുന്ന സ്പീഷീസ്

നിലനില്‍പ്പ് ഭീഷണി നേരിടുന്ന നീലച്ചിറകുള്ള ചൂരയെ വിളമ്പിയതിന് കഴിഞ്ഞ വര്‍ഷം Nobu നെ പിടികൂടിയതാണ്. നീലച്ചിറകുള്ള ചൂരയല്ല എന്ന് പറഞ്ഞാണ് അവര്‍ അത് വിളമ്പിയത്. ഇപ്പോള്‍ Robert DeNiro ന്റെ ഉടമസ്ഥതയിലുള്ള ഈ ഹോട്ടലുകള്‍ പരിഹാരം ചെയ്യാന്‍ തീരുമാനിച്ചു. പല പരിസ്ഥിതി സംഘടനകളുടേയും മത്സരിക്കുന്ന മറ്റ് ഹോട്ടലുകളുടേയും ആവശ്യപ്രകാരം മെനുവില്‍ നിന്ന് നീലച്ചിറകുള്ള ചൂരയെ ഒഴുവാക്കി. കൂടാതെ മെനുവില്‍ ഒരു മുന്നറീപ്പും നല്‍കി. നീലച്ചിറകുള്ള ചൂര അടങ്ങിയ ഭക്ഷണത്തിനോട് ചേര്‍ന്ന് ഒരു * ചിഹ്നവും അടിയില്‍ അടിക്കുറിപ്പും: … Continue reading നീലച്ചിറകുള്ള ചൂര ഭീഷണി നേരിടുന്ന സ്പീഷീസ്

കൊലയാളി ജപ്പാന്‍

പരിസ്ഥിതി പ്രവര്‍ത്തരുടെ എതിര്‍പ്പിനാല്‍ ജപ്പാന്റെ തിമിംഗലവേട്ടക്ക് ചെറിയ കുറവ് വന്നിട്ടുണ്ട് എന്ന് Fisheries Agency പറഞ്ഞു. 850 minke തിമിംഗലങ്ങളെ വേട്ടയാടാന്‍ പദ്ധതിയിട്ടെങ്കിലും, തിമിംഗലവേട്ട ഒരു സാംസ്കാരിക പൈതൃകമായ ജപ്പാന്‍ന് 679 എണ്ണത്തെ മാത്രമേ കൊല്ലാന്‍ കഴിഞ്ഞുള്ളു. ഒരു fin തിമിംഗലത്തേ മാത്രമേ കൊന്നൊള്ളു. അതേസമയം കഴിഞ്ഞ നവംബറില്‍ 50 fin തിമിംഗലങ്ങളെയാണ് കൊന്നത്. Sea Shepherd Conservation Society യുമായുള്ള ഏറ്റുമുട്ടല്‍ നേരിട്ടാണ് ആറ് കപ്പല്‍ സംഘത്തില്‍ ചിലത് നാട്ടിലെത്തിയത്. കാലാവസ്ഥ മോശമായതിനാല്‍ അടുത്ത 16 … Continue reading കൊലയാളി ജപ്പാന്‍

സാലമാണ്ടറുകളുടെ എണ്ണം കുറയുന്നു

തവള പോലുള്ള ഉഭയജീവകളുടെ എണ്ണം ലോകം മൊത്തം കുറയുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ അതിന്റെ കൂട്ടത്തില്‍ ഇപ്പോള്‍ സാലമാണ്ടറുകളും (salamander) ചേര്‍ക്കപ്പെട്ടിരിക്കുന്നു. University of California, Berkeley യിലെ ജീവശാസ്ത്രജ്ഞരാണ് ഇത് കണ്ടെത്തിയത്. മദ്ധ്യ അമേരിക്കയിലെ സാലമാണ്ടറുകളെടെ ഇപ്പോഴത്തെ എ​ണ്ണവും 1969 - 1978 കാലത്ത് നടത്തിയ സര്‍വ്വേയിലെ ഫലവും ആണ് ഗവേഷകര്‍ താരതമ്യം ചെയ്തത്. അന്ന് സാധാരണയായി കണ്ടിരുന്ന സാലമാണ്ടറുകളെടെ എണ്ണത്തില്‍ വലിയ കുറവാണ് ഇപ്പോഴുണ്ടായിരിക്കുന്നതെന്ന് ഗവേഷകര്‍ അഭിപ്രായപ്പെട്ടു. Guatemala യുടെ പടിഞ്ഞാറേ … Continue reading സാലമാണ്ടറുകളുടെ എണ്ണം കുറയുന്നു

തവളയെ തിന്നുന്നത്

ലോകത്തിലെ തവളകള്‍ നിലനില്‍പ്പിനായി വേറൊരു ഭീഷണി നേരിടുന്നു - മനുഷ്യന്റെ പ്രവര്‍ത്തനം. കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര തവള ഇറച്ചി കച്ചവടം 20 കോടിയില്‍ നിന്ന് 100 കോടി തവളകള്‍ എന്ന തോതിലെത്തിയെന്ന് ഗവേഷകര്‍ കണ്ടെത്തി. ഇത് ഏകദേശം 11,000 ടണ്‍ ഇറച്ചി വരും. ഐക്യ രാഷ്ട്രസഭയുടെ commodity-trading രേഖകളില്‍ നിന്ന് ആണ് അവര്‍ അന്താരാഷ്ട്ര തവളക്കാല്‍ കച്ചവടത്തിന്റെ കണക്ക് ശേഖരിച്ചത്. ഫ്രാന്‍സിലേക്കാണ് തവളക്കാല്‍ ഏറ്റവും കൂടുതല്‍ കയറ്റിയക്കുന്നത്. അമേരിക്ക രണ്ടാം സ്ഥാനത്തുണ്ട്. റിപ്പോര്‍ട്ട് എഴുതിയ ആസ്ട്രേലിയയിലെ University … Continue reading തവളയെ തിന്നുന്നത്