തീവണ്ടി ടിക്കറ്റ് റദ്ദാക്കിയെന്നറിഞ്ഞ ബംഗാളി കുടിയേറ്റക്കാരന്‍ കേരളത്തില്‍ ആത്മഹത്യചെയ്തു

ശനിയാഴ്ച 22, കേരളത്തിലെ എറണാകുളം ജില്ലയില്‍ വയസുള്ള Asif Iqbal Monda കോടനാട്ടെ ഒരു മാവിന്റെ കൊമ്പില്‍ തൂങ്ങി മരിച്ചു. കുറച്ച് ദിവസം മുമ്പ് ആഹാരം പണവും ഇല്ലാതായിരുന്ന അയാള്‍ വീട്ടിലേക്ക് പോകാന്‍ അതിയായി ആഗ്രഹിച്ചിരുന്നു. ഒരു പ്രാവശ്യമല്ല രണ്ട് പ്രാവശ്യം അയാള്‍ പശ്ഛിമ ബംഗാളിലെ Murshidabad ജില്ലയിലെ സ്വന്തം വീട്ടിലേക്ക് പോകാനായി തീവണ്ടി ടിക്കറ്റെടുത്തു. എന്നാല്‍ രണ്ട് പ്രാവശ്യവും അത് റദ്ദാക്കപ്പെട്ടു. ശരീരം Murshidabad ലേക്ക് എത്തിക്കാനായി Asif Iqbal Mondal ന്റെ കുടുംബത്തിന് Rs … Continue reading തീവണ്ടി ടിക്കറ്റ് റദ്ദാക്കിയെന്നറിഞ്ഞ ബംഗാളി കുടിയേറ്റക്കാരന്‍ കേരളത്തില്‍ ആത്മഹത്യചെയ്തു

കോവിഡ്-19 കാരണം ആമസോണിനറെ 7 ജോലിക്കാര്‍ മരിച്ചു

ഇന്‍ഡ്യാനയിലെ Indianapolis ല്‍ ആമസോണ്‍ പണ്ടകശാല തൊഴിലാളി മരിച്ചു എന്ന് കമ്പനി അറിയിച്ചു. അതോടുകൂടി പുറത്തറിഞ്ഞ, മൊത്തം കോവിഡ്-19 കാരണമുള്ള ആമസോണ്‍ പണ്ടകശാല തൊഴിലാളികളുടെ മരണം 7 ആയി. ആമസോണിന്റെ രീതി കാരണം ശരിക്കും എത്ര പേര്‍ മൊത്തത്തില്‍ മരിച്ചു എന്ന് കണ്ടെത്തുക വിഷമകരമാണ്. IND8 ലെ ധാരാളം ജോലിക്കാര്‍ മരണങ്ങള്‍ അറിയുന്നത് കേട്ടുകേള്‍വി വഴിയാണ്. മാനേജുമെന്റിനോട് നേരിട്ട് ചോദിക്കുമ്പോള്‍ മാത്രമാണ് അവര്‍ ആ വിവരം പറയുന്നത്. മൊത്തം എത്ര തൊഴിലാളികള്‍ രോഗികളായെന്നും, എത്ര പേര്‍ ചികില്‍സ … Continue reading കോവിഡ്-19 കാരണം ആമസോണിനറെ 7 ജോലിക്കാര്‍ മരിച്ചു

മഹാരാഷ്ട്രയിലെ 59% ഉം ഗുജറാത്തിലെ 92% ഉം ജോലിക്കാര്‍ക്ക് ഒരു ശമ്പളവും കിട്ടിയില്ല

അവസ്ഥ മെച്ചപ്പെടുത്താന്‍ ധാരാളം കാര്യങ്ങളുണ്ടെന്ന് ഗുജറാത്തിലേയും മഹാരാഷ്ട്രയിലേയും അഭയാര്‍ത്ഥി തൊഴിലാളികളില്‍ നാല് സ്വതന്ത്ര സംഘടനകള്‍ നടത്തിയ ഒരു വേഗ സര്‍വ്വേയില്‍ കണ്ടെത്തി. അവിദഗ്ദ്ധ മേഖലയിലെ കുടിയേറ്റ തൊഴിലാളികളുടെ അവസ്ഥ മനസിലാക്കാനായി Centre for Labour Research (CLRA), Habitat Forum (Inhaf), പൂനെയിലെ Savitribai Phule Universityയുടെ Mashal and sociology departmentഉം ആണ് ഏപ്രില്‍ 23 മുതല്‍ മെയ് 1 വരെ വേഗ സര്‍വ്വേ നടത്തിയത്. മിക്ക തൊഴിലാളികള്‍ക്കും ആധാര്‍ കാര്‍ഡ് ഉണ്ട്. എന്നാല്‍ വളരെ … Continue reading മഹാരാഷ്ട്രയിലെ 59% ഉം ഗുജറാത്തിലെ 92% ഉം ജോലിക്കാര്‍ക്ക് ഒരു ശമ്പളവും കിട്ടിയില്ല

കോവിഡ്-19 കാരണം ലണ്ടനില്‍ 33 ബസ് ഡ്രൈവര്‍മാര്‍ കൊല്ലപ്പെട്ടു

Cricklewood ലണ്ടനിലെ ഏറ്റവും വലിയ ബസ് സ്റ്റാന്റാണ്. അവിടുത്തെ 600 ഡ്രൈവര്‍മാര്‍ തിരക്കേറിയ നമ്പര്‍ 16 ഉള്‍പ്പടെ 17 റൂട്ടുകളില്‍ ബസ് ഓടിക്കുന്നു. 5 വ്യത്യസ്ഥ ഷിഫ്റ്റുകളില്‍ പ്രവര്‍ത്തിക്കുന്ന ഇവര്‍ക്ക് ഒരു സഹപ്രവര്‍ത്തകനെ കാണാതായാല്‍ അത് കണ്ടെത്താന്‍ വിഷമമാണ്. അവിടെ കോവിഡ്-19 കാരണമുണ്ടാകുന്ന മരണങ്ങള്‍ പുറത്ത് പറയാന്‍ TfL വിസമ്മതിക്കുന്നു. ലണ്ടനില്‍ എത്ര പേര്‍ക്ക് ഈ രോഗം പിടിച്ചെന്നും എത്രപേര്‍ ചികില്‍സയിലാണെന്നും ഉള്ള വിവരവും പുറത്ത് പറയുന്നില്ല. സുരക്ഷിതത്വമില്ലാത്ത ജോലി അവസ്ഥകള്‍ ഡ്രൈവര്‍മാരെ കൊല്ലുകയാണെന്ന് Cricklewood ലെ … Continue reading കോവിഡ്-19 കാരണം ലണ്ടനില്‍ 33 ബസ് ഡ്രൈവര്‍മാര്‍ കൊല്ലപ്പെട്ടു

പണ്ടകശാല തൊഴിലാളികളുടെ വര്‍ദ്ധിപ്പിച്ച ശമ്പളം മെയ് അവസാനത്തോടെ ആമസോണ്‍ കുറക്കും

കൊറോണവൈറസ് മഹാമാരി സമയത്ത് പണ്ടകശാല തൊഴിലാളികള്‍ക്ക് മണിക്കൂറിന് $2 ഡോളര്‍ വെച്ച് വര്‍ദ്ധിപ്പിച്ച ശമ്പളം ആമസോണ്‍ മെയ് അവസാനത്തോടെ നിര്‍ത്തലാക്കും. മാര്‍ച്ച് അവസാനത്തോടെയാണ് ഓവര്‍ടൈം ആയി ഏപ്രില്‍ വരെ മണിക്കൂറിന് $2 ഡോളര്‍ വര്‍ദ്ധനവ് അവര്‍ കൊണ്ടുവന്നത്. പിന്നീട് അത് മെയ് വരെ നീട്ടി. ആളുകള്‍ അവരുടെ വീടുകളില്‍ കുടുങ്ങിയതോടെ ആമസോണിന് ഈ വര്‍ഷത്തിന്റെ തുടക്കം വലിയ ആവശ്യകതയാണുണ്ടായത്. ആദ്യ സാമ്പത്തിക പാദത്തില്‍ അവരുടെ വരുമാനം 26% വര്‍ദ്ധിച്ച് $7550 കോടി ഡോളറായി. പണ്ടകശാല തൊഴിലാളികളുടെ സുരക്ഷിതത്വത്തെ … Continue reading പണ്ടകശാല തൊഴിലാളികളുടെ വര്‍ദ്ധിപ്പിച്ച ശമ്പളം മെയ് അവസാനത്തോടെ ആമസോണ്‍ കുറക്കും

തൊഴില്‍ദാദാക്കള്‍ പ്രതിവര്‍ഷം $1500 കോടി ഡോളര്‍ തൊഴിലാളികളില്‍ നിന്ന് മോഷ്ടിക്കുന്നു

David Cooper

ഈ ആള്‍ക്കാര്‍ ആരെന്ന് ലോകത്തിന് മൊത്തം മനസിലായി

Fired Amazon Worker Chris Smalls Responds To Leaked Smear Campaign Plans ആമസോണ്‍ ബഹിഷ്കരിക്കുക. ഓണ്‍ലൈന്‍ ഷോപ്പിങ് ബഹിഷ്കരിക്കുക. പ്രാദേശികമായി വാങ്ങുക.

അമേരിക്കയില്‍ കോവിഡ്-19 കാരണം 62,300 ല്‍ അധികം ആരോഗ്യപ്രവര്‍ത്തകര്‍ രോഗികളായി

Centers for Disease Control and Prevention (CDC) ല്‍ നിന്നുള്ള പുതിയ വിവരം അനുസരിച്ച് അമേരിക്കയില്‍ 62,334 ആരോഗ്യജോലിക്കാര്‍ക്ക് കോവിഡ്-19 പിടിപെടുകയും കുറഞ്ഞത് 291 പേര്‍ മരിക്കുകയും ചെയ്തു. ആറ് ആഴ്ച മുമ്പ് ഏപ്രില്‍ 17 ന് CDC പറഞ്ഞത് ആരോഗ്യജോലിക്കാരില്‍ 9,282 പേര്‍ രോഗികളാകുകയും 27 പേര്‍ മരിക്കുകയും ചെയ്തു എന്നാണ്. ഈ സംഖ്യകള്‍ കുറഞ്ഞ കണക്കെടുപ്പാണ് എന്ന് CDC പറഞ്ഞു. കാരണം രോഗം പിടിപെട്ടിട്ടുള്ളവരില്‍ വെറും 21% പേരുടെ മാത്രമേ തൊഴില്‍ രേഖപ്പെടുത്തിയിട്ടുള്ളു. … Continue reading അമേരിക്കയില്‍ കോവിഡ്-19 കാരണം 62,300 ല്‍ അധികം ആരോഗ്യപ്രവര്‍ത്തകര്‍ രോഗികളായി

ജര്‍മ്മനിയിലെ കൊറോണവൈറസ് രോഗികളുടെ 11% ആരോഗ്യ പ്രവര്‍ത്തകരാണ്

ജര്‍മ്മനിയിലെ ആശുപത്രികളിലേയും, നഴ്സിങ് ഹോമുകളിലേയും, വൃദ്ധ സദനങ്ങളിലേയും ഏകദേശം 20,000 ജോലിക്കാര്‍ക്ക് കൊറോണവൈറസ് ബാധിച്ചു. രാജ്യത്തെ മൊത്തം കൊറോണവൈറസ് രോഗികളുടെ 11% വരും ഇത് എന്ന് Sueddeutsche Zeitung പത്രം റിപ്പോര്‍ട്ട് ചെയ്തു. രോഗം ഏറ്റവും കൂടിയ സമയത്ത്, ഏപ്രില്‍-മദ്ധ്യം, ദിവസവും 230 ല്‍ അധികം ഡോക്റ്റര്‍മാര്‍ക്കും നഴ്സുമാര്‍ക്കും മറ്റുജോലിക്കാര്‍ക്കും രോഗം പിടിപെട്ടു. സര്‍ക്കാരിന്റെ Robert Koch Institute (RKI) ല്‍ നിന്നുള്ള രേഖകള്‍ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട് വന്നത്. ആശുപത്രിയിലെ രോഗികളായി തന്നെ കുറഞ്ഞത് 894 ആരോഗ്യ … Continue reading ജര്‍മ്മനിയിലെ കൊറോണവൈറസ് രോഗികളുടെ 11% ആരോഗ്യ പ്രവര്‍ത്തകരാണ്

കോവിഡ്-19 കാരണം മരിച്ച ആരോഗ്യപ്രവര്‍ത്തകരുടെ പേരുകള്‍ നഴ്സുമാര്‍ വൈറ്റ് ഹൌസിന് മുമ്പില്‍ വായിക്കുന്നു