Whittier ബീച്ചില്‍ കടല്‍ പക്ഷികള്‍ കൂട്ടത്തോടെ ചത്തടിയുന്നു

Whittier ലെ കടല്‍ തീരത്ത് ആയിരക്കണക്കിന് ചത്ത common murres അടിഞ്ഞു. Prince William Sound ല്‍ എത്രമാത്രം പക്ഷികള്‍ ചത്തിട്ടുണ്ടാവുമെന്ന് ശാസ്ത്രജ്ഞര്‍ അത്ഭുതപ്പെടുന്നു. വിരമിച്ച ഒരു സര്‍ക്കാര്‍ ജീവശാസ്ത്രജന്‍ എടുത്ത കണക്കെടുപ്പില്‍ കഴിഞ്ഞ ആഴ്ച 7,800 ചത്ത murres ആണ് ഒന്നര കിലോമീറ്റര്‍ നീളത്തിലെ തീരപ്രദേശത്ത് മാത്രം അടിഞ്ഞുകൂടിയത്. അതായത് ഒരു മീറ്റര്‍ ബീച്ചില്‍ 5 ചത്ത പക്ഷികള്‍. — സ്രോതസ്സ് adn.com

ലണ്ടനിലെ പ്രദേശങ്ങളില്‍ ബീജിങ്ങിലേതുപോലുള്ള മലിനീകരണം

വായൂ മലിനീകരണത്തിന്റെ 2016 അനുവദനീയമായ പരിധി മറികടക്കാന്‍ വണ്ടിക്കാര്‍ക്ക് ആഴ്ചകളേ വേണ്ടിവന്നുള്ളു. ഒരു വര്‍ഷത്തില്‍ 18 മണിക്കൂറിലധികം സമയം പരിധി മറികടക്കാന്‍ പാടില്ല എന്നാണ് യൂറോപ്യന്‍ യൂണിയന്റെ നിയമം. 7 ദിവസം Putney High Street, Knightsbridge എന്നീ രണ്ട് സ്ഥലങ്ങള്‍ പരിധിക്ക് മുകളിലായിരുന്നു. കഴിഞ്ഞ വര്‍ഷം Oxford Street രണ്ട് ദിവസത്തേക്ക് പരിധി മറികടന്നു. നഗരത്തിന്റെ 12.5% സ്ഥലത്ത് ബീജിങ്ങിലേയും ഷാങ്ഹായിലേയും പോലുള്ള നൈട്രജന്‍ ഡൈ ഓക്സൈഡ് മലിനീകരണം അനുഭവിക്കുന്നു എന്ന് Policy Exchange എന്ന … Continue reading ലണ്ടനിലെ പ്രദേശങ്ങളില്‍ ബീജിങ്ങിലേതുപോലുള്ള മലിനീകരണം

മയക്ക് മരുന്ന് സംഘത്തെ എതിര്‍ത്ത പരിസ്ഥിതി പ്രവര്‍ത്തകയെ പോലീസിന്റെ മുമ്പില്‍ വെച്ച് വെടിവെച്ചുകൊന്നു

മെക്സിക്കോയിലെ തെക്കന്‍ സംസ്ഥാനമായ Guerrero ല്‍ പരിസ്ഥിതി പ്രവര്‍ത്തകയെയും അവരുടെ 10 വയസ് പ്രായമായ മകനേയും മയക്ക് മരുന്ന് സംഘം സംരക്ഷണ പോലീസിന്റെ മുമ്പില്‍ വെച്ച് വെടിവെച്ചുകൊന്നു. വധഭീഷണിയുള്ളതിനാല്‍ Juventina Villa ക്ക് പോലീസ് സംരക്ഷണമുണ്ടായിരുന്നു. 30 പേരുടെ ആക്രമണ സംഘമായിരുന്നു അവര്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെട്ടത്. 7 വയസുകാരിയായ അവരുടെ മകള്‍ രക്ഷപെട്ടു. വനം നശിപ്പിച്ച് അവിടെ മയക്ക് മരുന്ന കൃഷിചെയ്യുന്നതിനെ Villa എതിര്‍ത്തിരുന്നു. ഭര്‍ത്താവും രണ്ടു കുട്ടികളുമടക്കം അവരുടെ 20 ല്‍ അധികം ബന്ധുക്കള്‍ ഇതിനകം … Continue reading മയക്ക് മരുന്ന് സംഘത്തെ എതിര്‍ത്ത പരിസ്ഥിതി പ്രവര്‍ത്തകയെ പോലീസിന്റെ മുമ്പില്‍ വെച്ച് വെടിവെച്ചുകൊന്നു

ശ്വാസം മുട്ടിക്കുന്ന പുകമഞ്ഞിനിടക്ക് മലിനീകരണത്തിന്റെ റെഡ് അലര്‍ട്ടുമായി ബീജിങ്

മലിനീകരണത്തിന് ആദ്യത്തെ റെഡ് അലര്‍ട്ട് ബീജിങ് പ്രഖ്യാപിച്ചു. പുറത്തിറങ്ങിയാല്‍ മനുഷ്യരെ രോഗികളാക്കുന്ന വിഷരാസവസ്തുക്കളാലും കട്ടിയേറിയ പുകമഞ്ഞിനാലും ചൈനയുടെ തലസ്ഥാന നഗരം നിറഞ്ഞിരിക്കുകയാണ്. സ്കൂളുകള്‍ അടച്ചിടാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. പുറത്തുള്ള എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെച്ചു. ബീജിങ്ങിലെ ചില സ്ഥലങ്ങളില്‍ 600 അടി ദൂരം വരെയേ കാഴ്ച കിട്ടൂ. [ഗ്രോത്താ മോനേ ഗ്രോത്ത്. ഒന്നും പറയരുത്.]

ആയിരങ്ങള്‍ ടാര്‍-മണ്ണ് എണ്ണ വിരുദ്ധ സമരത്തില്‍ പങ്കുകൊണ്ടു

മിനസോട്ടയിലെ സെന്റ് പോളില്‍ ആയിരക്കണക്കിന് ആളുകള്‍ അമേരിക്കയില്‍ വളരുന്ന ടാര്‍-മണ്ണ് എണ്ണ പൈപ്പ് ലൈനുകള്‍ക്കെതിരെ പ്രകടനം നടത്തി. പ്രത്യേകിച്ച് Alberta Clipper പൈപ്പ് ലൈന്‍. Midwest ലെ ജനങ്ങള്‍ 350.org ന്റെ ബില്‍ മകിബന്‍, Sierra Club ന്റെ പ്രസിഡന്റ് Aaron Mair, Indigenous Environmental Network ന്റെ ഡയറക്റ്റര്‍ Tom Goldtooth എന്നിവരുടെ നേതൃത്വത്തില്‍ ടാര്‍ മണ്ണ് എണ്ണക്കെതിരെയുള്ള സമരത്തിന് അണിനിരന്നു. ക്യാനഡയിലെ അല്‍ബര്‍ട്ട പ്രദേശത്തെ Athabasca യിലെ കാര്‍ബണ്‍ സാന്ദ്രത കൂടിയ ഇന്ധനമാണ് ടാര്‍ … Continue reading ആയിരങ്ങള്‍ ടാര്‍-മണ്ണ് എണ്ണ വിരുദ്ധ സമരത്തില്‍ പങ്കുകൊണ്ടു

നിങ്ങളുടെ നഗരത്തിലെ തറപാവാതിരിക്കുക

നഗര ചൂട് കുറക്കും - നഗരത്തിലെ താപ ദ്വീപ് പ്രഭാവം കുറക്കാന്‍ ഏറ്റവും നല്ല വഴി ചെടികളും മരങ്ങളും നടുക എന്നതാണ്. അതാ ചൂട് തെട്ടടുത്ത സ്ഥലത്തേക്ക് പടരാതെ സ്വീകരിച്ച് നിര്‍ത്തും. തണലും നല്‍കും. കാര്‍ബണ്‍ ഉദ്‍വമനം - നഗരത്തിന്റെ താപനില കുറയുന്നു എന്നാല്‍ കുറവ് തണുപ്പിക്കല്‍ ചിലവ് എന്നാണ് അര്‍ത്ഥം. അതായത് കുറവ് കാര്‍ബണ്‍ ഉദ്‍വമനം. മരങ്ങളും ചെടികളും കാര്‍ബണ്‍ സംഭരണിയായും പ്രവര്‍ത്തിക്കും. ജൈവ വൈവിദ്ധ്യം - അനാവശ്യമായ തറപാവല്‍(paving) ജൈവവൈവിദ്ധ്യത്തെ നശിപ്പിക്കുന്നു. മരങ്ങളും ചെടികളും … Continue reading നിങ്ങളുടെ നഗരത്തിലെ തറപാവാതിരിക്കുക

ഊര്‍ജ്ജ നിലയങ്ങളുടെ രസ പരിധി നിയന്ത്രണത്തെ ജഡ്ജി തള്ളി

കല്‍ക്കരി വൈദ്യുതി നിലയങ്ങളില്‍ നിന്നും രസത്തിന്റേയും മറ്റ് പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്ന മാലിന്യങ്ങളുടേയും പുറംന്തള്ളലിനെ നിയന്ത്രിക്കാന്‍ ഒബാമ സര്‍ക്കാര്‍ കൊണ്ടുവന്ന പ്രധാനപ്പെട്ട പരിസ്ഥിതി നിയമം സുപ്രീം കോടതി എടുത്തുകളഞ്ഞു. 5-4 വോട്ടിലായിരുന്നു ഈ വിധി. 5 യാഥാസ്ഥിതിക ജഡ്ജിമാര്‍ Environmental Protection Agency യോട് ആരോഗ്യ ഗുണങ്ങളെക്കാള്‍ കമ്പനികളുടെ ചിലവിന് പ്രാധാന്യം കൊടുക്കുകയായിരുന്നു വേണ്ടീയിരുന്നത് എന്ന് പറഞ്ഞു. — സ്രോതസ്സ് america.aljazeera.com

ഗ്രീന്‍പീസ് ഇന്‍ഡ്യ ഭീഷണികളനുസരിക്കാന്‍ വിസമ്മതിക്കുന്നു

സര്‍ക്കാരിന്റെ അടിച്ചമര്‍ത്തല്‍ കാരണം ജീവന് വേണ്ടി ഗ്രീന്‍പീസ് ഇന്‍ഡ്യ സമരം ചെയ്യുകയാണ് എന്ന് അവര്‍ പറയുന്നു. The Times of India യുടെ റിപ്പോര്‍ട്ട് പ്രകാരം, "അന്വേഷണ ഉദ്യോഗസ്ഥന്‍മാര്‍ രേഖമൂലമായ മറുപടി തരാന്‍ വിസമ്മതിക്കുന്നു. സംഘടനയുടെ സാമൂഹ്യ സ്ഥിതി, ഇന്‍ഡ്യയില്‍ ഗ്രീന്‍പീസ് പ്രവര്‍ത്തിക്കുന്നതിന്റെ നിയമപരമായ അടിസ്ഥാനം എന്നിവയാണ് ഉദ്യോഗസ്ഥന്‍മാര്‍ അന്വേഷിക്കുന്നത് എന്ന് വാക്കാലെ പറഞ്ഞു." സര്‍ക്കിരിന്റെ ശത്രുതാപരമായ നയമുണ്ടായിട്ടും ഗ്രീന്‍പീസ് പിട്ടിച്ചുനില്‍ക്കുന്നതിന്റെ പ്രതികരണമായാണ് ആശ്ചര്യകരമായി അന്വേഷണം തുടങ്ങിയിരിക്കുന്നത് "ഗ്രീന്‍പീസ് ഇന്‍ഡ്യ ആഭ്യന്തരവകുപ്പ് പ്രതീക്ഷച്ചതിനേക്കാളും ശക്തമാണ്. അതിന്റെ ഫലമായി … Continue reading ഗ്രീന്‍പീസ് ഇന്‍ഡ്യ ഭീഷണികളനുസരിക്കാന്‍ വിസമ്മതിക്കുന്നു

അമേരിക്കയിലെ ആദ്യത്തെ ടാര്‍മണ്ണ് ഖനിക്കെതിരെ ഭൌമശാസ്ത്രജ്ഞനും സമരത്തിനിറങ്ങി

ഉട്ടയിലെ (Utah) ജനപ്രതിനിധികള്‍ രണ്ട് വശങ്ങളുടേയും വാദങ്ങള്‍ കേട്ട ശേഷം ശതകോടി ഡോളര്‍ ചിലവുള്ള അമേരിക്കയിലെ ആദ്യത്തെ ടാര്‍മണ്ണ് ഖനി വികസിപ്പിക്കാന്‍ അനുമതി കൊടുത്തു. സംസ്ഥാനത്തിന്റെ കിഴക്കെ പ്രദേശത്ത് നൂറ് കണക്കിന് ഏറ്റര്‍ കൂടുതലായി US Oil Sands എന്ന കമ്പനി ഖനനം വികസിപ്പിക്കാനായി എടുക്കുന്നത്. എന്നാല്‍ ഭൂഗര്‍ഭജലത്തെ മലിനപ്പെടുത്തും എന്ന് വാദിച്ചുകൊണ്ട് ഡസന്‍കണക്കിന് പ്രതിഷേധക്കാര്‍ ഖനിയുടെ സ്ഥലത്ത് സമരം നടത്തി. University of Utah Geology Professor ആയ Bill Johnson ഉം സമരത്തില്‍ പങ്കുകൊണ്ടു. … Continue reading അമേരിക്കയിലെ ആദ്യത്തെ ടാര്‍മണ്ണ് ഖനിക്കെതിരെ ഭൌമശാസ്ത്രജ്ഞനും സമരത്തിനിറങ്ങി