ബ്രിട്ടീഷ് പട്ടാളക്കാരെത്തിയപ്പോഴാണ് al-Bassa യിലെ ജനങ്ങള്‍ക്ക് സാമ്രാജ്യത്വത്തിന്റെ നിഷ്ഠൂര പാഠങ്ങള്‍ കിട്ടിയത്. തീ പന്തങ്ങങ്ങളോടുകൂടിയ Royal Ulster തോക്കുകള്‍ എത്തി വീടുകള്‍ കത്തിക്കുന്നതിന് മുമ്പ് റോള്‍സ് റോയ്സ് സായുധ കാറുകളുടെ മുകളില്‍ ഘടിപ്പിച്ച യന്ത്രത്തോക്കുകള്‍ പാലസ്തീന് ഗ്രാമങ്ങളില്‍ വെടിയുതിര്‍ത്തു. ഗ്രാമീണരെ ഒരു ബസില്‍ കയറ്റി അവരെക്കൊണ്ട് നിര്‍ബന്ധിപ്പിച്ച് ഭൂമൈനുകള് നിറഞ്ഞ സ്ഥലത്തേക്ക് ഓടിപ്പിച്ചു. അത് പൊട്ടി ബസിലുള്ളവരെല്ലാം മരിച്ചു. — സ്രോതസ്സ് bbc.com | Tom Bateman | 7 Oct 2022
ടാഗ്: പാലസ്തീൻ
ഷിറീന് രണ്ട് പ്രാവശ്യം കൊല്ലപ്പെട്ടു
പാലസ്തീന് അമേരിക്കന്‍ മാധ്യമപ്രവര്‍ത്തക Shireen Abu Akleh ന്റെ മരണത്തില്‍ തങ്ങളുടെ ഒരു സൈനികന് ഉത്തരവാദിയാണെന്ന് ഇസ്രായേല്‍ ആദ്യമായി സമ്മതിച്ചു. കൈയ്യേറിയ പടിഞ്ഞാറെക്കരയിലെ ജനീന് അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രായേല്‍ നടത്തുന്ന റെയ്ഡിനെ റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരുന്ന അവരെ മെയ് 11 നാണ് തലയില്‍ വെടിവെച്ച് കൊന്നത്. പാലസ്തീന് പോരാളികളുടെ വെടിവെപ്പിന് പ്രതികരണമായ ഇസ്രായേല്‍ പട്ടാളം നടത്തിയ വെടിവെപ്പില്‍ Abu Akleh “യാദൃശ്ഛികമായി” ചെന്ന് പെട്ടതാണെന്ന് ഇസ്രായേല്‍ പറഞ്ഞു. എന്നാല്‍ ദൃക്സാക്ഷികള്‍ പറയുന്നതും Shireen കൊല്ലപ്പെട്ട സ്ഥലത്തെ വീഡിയോയില്‍ കാണുന്നതും … Continue reading ഷിറീന് രണ്ട് പ്രാവശ്യം കൊല്ലപ്പെട്ടു
അവരുടെ ശബ്ദം ഉയരുന്നു
Ettijah
ജര്‍മ്മനിയിലെ യഹൂദര്‍ ഇസ്രായേല്‍ നേതാക്കാള്‍ക്കെതിരെ യുദ്ധക്കുറ്റം ആരോപിച്ചു
ഈ വേനല്‍ക്കാലത്ത് ഗാസയില്‍ ബോംബിടാന്‍ ഉത്തരവ് കൊടുത്ത ഇസ്രായേല്‍ പ്രധാനമന്ത്രി Yair Lapid നും, പ്രതിരോധ മന്ത്രി Benny Gantz നും എതിരെ ജര്‍മ്മനിയിലെ ഒരു യഹൂദ സംഘം ക്രിമിനല്‍ കുറ്റം ആരോപിച്ചു. ഓഗസ്റ്റ് 5-8 ന് ഇസ്രായേല്‍ നടത്തിയ സംഭ്രമിപ്പിക്കുന്ന ആക്രമണത്തില്‍ 17 കുട്ടികളുള്‍പ്പടെ 50 ഓളം പാലസ്തീന്‍കാര്‍ മരിച്ചു. 360 ആളുകള്‍ക്ക് പരിക്കേറ്റു. “കൃത്യമായ ഒരു ഭീഷണയും ഇല്ലാതെ നടത്തിയ ആദ്യംതന്നെയുള്ള ആക്രമണമായിരുന്നു ഇത്,” എന്ന് Jewish Voice for a Just Peace … Continue reading ജര്‍മ്മനിയിലെ യഹൂദര്‍ ഇസ്രായേല്‍ നേതാക്കാള്‍ക്കെതിരെ യുദ്ധക്കുറ്റം ആരോപിച്ചു
പാലസ്തീന്‍കാരായ അഭയാര്‍ത്ഥികള്‍ക്ക് തങ്ങളുടെ രാജ്യത്തേക്ക് തിരിച്ചുവരാനുള്ള അവകാശമുണ്ട്
Prof. George P. Smith, 2018 Nobel laureate in Chemistry, spoke about BDS during his trip to Stockholm, Sweden, December 2018.
സ്വാതന്ത്ര്യത്തിനായുള്ള ഗാസയുടെ സമരത്തിന് ആഗോള സാഹോദര്യം വേണം
Abby Martin and Mike Prysner Gaza Fights For Freedom
മൂന്ന് യഹൂദ യാത്രക്കാര്‍ക്ക് ഇരിക്കാനായി 50 പാലസ്തീന്‍കാരെ ബസില്‍ നിന്ന് ഇറക്കിവിട്ടു
ടെല്‍ അവീവില്‍ ഒരു ബസ് ഡ്രൈവര്‍ 50 പാലസ്തീന് തൊഴിലാളികളെ ബസില്‍ നിന്ന് ഇറക്കിവിട്ടതിന്റെ പേരില്‍ ഒരു ഇസ്രായേല്‍ ബസ് കമ്പനി മാപ്പ് പറഞ്ഞു. മൂന്ന് യഹൂദ യാത്രക്കാര്‍ പാലസ്തീന്കാരോടൊപ്പം യാത്ര ചെയ്യാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ബസ് ഡ്രൈവര്‍ അങ്ങനെ ആജ്ഞാപിച്ചത്. താന്‍ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് ഒരു യഹൂദ യാത്രക്കാരന് ഡ്രൈവറെ ഭീഷണിപ്പെടുത്തി എന്നും ബസ് കമ്പനി പറഞ്ഞു. — സ്രോതസ്സ് democracynow.org | Aug 10, 2022
നിഷ്പക്ഷമായി നില്‍ക്കുന്നത് കൈയ്യേറ്റത്തിന്റെ പക്ഷം പിടിക്കലാണ്
Roger Waters
മോഷ്ടിച്ച സ്ഥലത്ത് അമേരിക്ക എംബസി പണിയരുതെന്ന് പാലസ്തീന്‍കാര്‍ അപേക്ഷിച്ചു
നാല് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രസിഡന്റ് ബൈഡന് ഇസ്രായേലില്‍ എത്തി. അതില്‍ സൌദി അറേബ്യയിലേക്കുള്ള യാത്രയും ഉള്‍പ്പെടും. ഇന്ന് ബൈഡന് പ്രധാനമന്ത്രി Lapid നെ കാണുകയും ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ചും ഉക്രെയ്ന് യുദ്ധത്തെക്കുറിച്ചും സംസാരിച്ചു. വെള്ളിയാഴ്ച ബൈഡന് കൈയ്യേറിയ പടിഞ്ഞാറെക്കര സന്ദര്‍ശിക്കും. അവിടെ പാലസ്തീന് പ്രസിഡന്റ് മുഹമ്മദ് അബ്ബാസിനെ കാണും. ബൈഡന്റെ സന്ദര്‍ശനത്തിന് മുമ്പേ ബത്ലഹേമില് സാമൂഹ്യപ്രവര്‍ത്തകര്‍ “മി. പ്രസിഡന്റ്, ഇത് വംശവെറിയാണ്” എന്നെഴുതിയ ബാനറുകള്‍ തൂക്കി. — സ്രോതസ്സ് democracynow.org | Jul 14, 2022
പ്രശ്നം പരിഹരിക്കാനായി നിങ്ങള്‍ക്ക് എന്ത് ചെയ്യാനാകും?
Israel and Palestine Norman Finkelstein