സമുദ്രത്തിലെ ചലനത്തെ അവിശ്വസനീയമായ തിരമാലാ ഊർജ്ജമായി മാറ്റുന്നത്

സൈപ്രസിലും ബ്രിട്ടണിലുമുള്ള ഗവേഷണ, വികസന കമ്പനിയാണ് Sea Wave Energy Limited (SWEL). അവർ രൂപകൽപ്പന നടത്തി വികസിപ്പിച്ച ഒരു wave energy converter (WEC) Wave Line Magnet സമുദ്രത്തിലെ ഊർജ്ജത്തെ ശേഖരിച്ച് പിന്നീടുള്ള ഉപയോഗത്തിന് സംഭരിക്കുന്നു. 10 വർഷമായി നടത്തുന്ന ഗവേഷണത്തിൽ നിന്ന് ധാരാളം പേറ്റന്റുകൾ ഇവർക്ക് ലഭിച്ചിട്ടുണ്ട്. സമുദ്രോപരിതലത്തിലെ ചലനങ്ങളെ നേരെ ഉപയോഗ യോഗ്യമായ ഊർജ്ജമായി ഇത് മാറ്റുന്നു. — സ്രോതസ്സ് inhabitat.com | Sep 13, 2022

ഇറ്റലിയിലെ ആദ്യത്തെ തീരക്കടൽ കാറ്റാടി പാടം

റഷ്യയിൽ നിന്നുള്ള ഫോസിലിന്ധനത്തിന് ബദലായി ഇറ്റലി അവരുടെ ആദ്യത്തെ തീരക്കടൽ കാറ്റാടി പാടത്തിന്റെ പണി പൂർത്തിയാക്കിക്കൊണ്ടിരിക്കുകയാണ്. Taranto തുറമുഖത്താണ് ഈ കാറ്റാടി പാടം. തെക്കെ ഇറ്റലിയിലെ മലിനീകരണമുണ്ടാക്കുന്ന ഉരുക്ക് ഫാക്റ്ററി Ilva സ്ഥിതി ചെയ്യുന്നതിന് അടുത്തുള്ള Beleolico കാറ്റാടി പാടം Taranto തീരത്ത് നിന്ന് 100 മീറ്റർ ഉള്ളിലാണ്. 30 MW ശേഷിയുള്ള നിലയത്തിന് 10 കാറ്റാടികളുണ്ട്. അതിന് 58,000 MWh ഉത്പാദിപ്പിക്കാനാകും. 60 000 ആളുകൾക്ക് ഒരു വർഷം വേണ്ട വൈദ്യുതി ആണ്. വേറൊരു രീതിയിൽ … Continue reading ഇറ്റലിയിലെ ആദ്യത്തെ തീരക്കടൽ കാറ്റാടി പാടം

യൂറോപ്പിലെ ഏറ്റവും വലിയ ബാറ്ററി സംഭരണ സംവിധാനം പ്രവര്‍ത്തിച്ചു തുടങ്ങി

3 ലക്ഷം വീടുകള്‍ക്ക് 2 മണിക്കൂര്‍ പ്രവര്‍ത്തിക്കാനാവശ്യവമായ വൈദ്യുതി സംഭരിക്കാനുള്ള സംവിധാനം Pillswood, Cottingham ല്‍ തിങ്കളാഴ്ച പ്രവര്‍ത്തിച്ചു തുടങ്ങി. ഈ ഉദ്ഘാടനം ബ്രിട്ടണിലെ ശൈത്യകാലത്തെ ഊര്‍ജ്ജ പ്രതിസന്ധി സാദ്ധ്യതക്കിടക്ക് നാല് മാസം നേരത്തെയാക്കി. ടെസ്‌ലയുടെ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന North Yorkshire ലെ പുനരുത്പാദിതോര്‍ജ്ജ കമ്പനി Harmony Energy ആണ് ഇത് സ്ഥാപിച്ചത്. — സ്രോതസ്സ് bbc.com | 21 Nov 2022

ലോകത്തെ ഏറ്റവും നീളം കൂടിയ കാറ്റാടി ഇതള്‍ Adwen & LM Wind Power പുറത്തിറക്കി

തീരക്കടല്‍ കാറ്റാടി നിര്‍മ്മാതാക്കളായ Adwen ഉം കാറ്റാടി ഇതളുകള്‍ നിര്‍മ്മിക്കുന്ന LM Wind Power ഉം ചേര്‍ന്ന് ലോകത്തിലെ ഏറ്റവും നീളം കൂടിയ കാറ്റാടി ഇതള്‍ നിര്‍മ്മിച്ചു. 180 മീറ്റര്‍ റോട്ടര്‍ വ്യാസമുള്ള 8 MW ന്റെ AD 8-180 എന്ന Adwen കാറ്റാടിക്ക് വേണ്ടിയാണ് 88.4 മീറ്റര്‍ നീളമുള്ള ഈ ഇതള്‍ നിര്‍മ്മിച്ചത്. LM Wind Power ന്റെ ഡന്‍മാര്‍ക്കിലെ Lunderskov ല്‍ ആണ് അത് നിര്‍മ്മിക്കുന്നത്. — സ്രോതസ്സ് cleantechnica.com | 2016

വികസ്വര രാജ്യങ്ങള്‍ വികസിതരാജ്യങ്ങളേക്കാള്‍ കൂടുതല്‍ തുക പുനരുത്പാദിതോര്‍ജ്ജത്തിന് ചിലവാക്കി

2015 ല്‍ പുനരുത്പാദിതോര്‍ജ്ജത്തില്‍ $28600 കോടി ഡോളര്‍ നിക്ഷേപമാണ് ലോകത്ത് നടന്നത്. 2014 ലേതിനേക്കാള്‍ 5% അധികമാണിത്. പുതിയ കല്‍ക്കരി, വാതക നിലയങ്ങള്‍ക്ക് നിക്ഷേപിച്ചതിന്റെ ഇരട്ടി തുക ഈ രംഗത്ത് ചിലക്കപ്പെട്ടു. അതിനാല്‍ 147 ഗിഗാവാട്ട് പുനരുത്പാദിതോര്‍ജ്ജ ശേഷിയാണ് 2015 ല്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടത്. ചൈനയാണ് ഏറ്റവും കൂടുതല്‍ ചിലവാക്കിയത്. മൊത്തം തുകയുടെ മൂന്നിലൊന്ന് അവര്‍ നിക്ഷേപം നടത്തി. ഇന്‍ഡ്യ, തെക്കെ ആഫ്രിക്ക, മെക്സിക്കോ, ചിലി എന്നീ രാജ്യങ്ങള്‍ അവരുടെ ഹരിത ഊര്‍ജ്ജ നിക്ഷേപം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. — സ്രോതസ്സ് … Continue reading വികസ്വര രാജ്യങ്ങള്‍ വികസിതരാജ്യങ്ങളേക്കാള്‍ കൂടുതല്‍ തുക പുനരുത്പാദിതോര്‍ജ്ജത്തിന് ചിലവാക്കി

ഡിനോര്‍വിഗ് ഊര്‍ജ്ജ നിലയം

1984 ല്‍ പണി തീര്‍ന്നപ്പോള്‍ Dinorwig Power Station നെ ലോകത്തെ ഒന്നാമത്തെ ഭാവനാസമ്പന്നമായ എഞ്ജിനീയറിങ്, പരിസ്ഥിതി പദ്ധതിയായി കരുതപ്പെട്ടു. Elidir മലയുടെ ആഴത്തിലെ 16km ഭൂമിക്കടിയിലെ തുരങ്കങ്ങള്‍ ചേര്‍ന്നതാണ് Dinorwig. ഇത് നിര്‍മ്മിക്കാന്‍ 10 ലക്ഷം ടണ്‍ കോണ്‍ക്രീറ്റ്, 2 ലക്ഷം ടണ്‍ സിമന്റ്, 4,500 ടണ്‍ ഉരുക്ക് എന്നിവ വേണ്ടിവന്നു. Dinorwig ന്റെ reversible pump/turbines ന് അതിന്റെ ഏറ്റവും കൂടിയ ശേഷിയിലെത്താന്‍ വെറും 16 സെക്കന്റുകളേ എടുക്കുകയുള്ളു. വൈദ്യുതി ആവശ്യം കുറഞ്ഞ സമയങ്ങളില്‍ … Continue reading ഡിനോര്‍വിഗ് ഊര്‍ജ്ജ നിലയം

ഗ്രാവിട്രിസിറ്റി – അതിവേഗ ദീര്‍ഘകാല ഊര്‍ജ്ജ സംഭരണി

പേറ്റന്റുള്ള ഞങ്ങളുടെ സാങ്കേതികവിദ്യ ഒരു ലളിതമായ തത്വത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ്: വലിയ ഒരു ഭാരം ഉയര്‍ത്തുകയോ താഴ്ത്തുകയോ ചെയ്ത് ഊര്‍ജ്ജം സംഭരിക്കുകയോ പുറത്തുവിടുകയോ ചെയ്യുന്നതാണിത്. 500 - 5000 ടണ്‍ ഭാരമുള്ള ഭാരങ്ങള്‍ Gravitricity കമ്പികളില്‍ തൂക്കിയിടുന്നു. അതോരോന്നും ഒരു winch നോട് ബന്ധിപ്പിച്ചിരിക്കുന്നു. ഓരോന്നും അതുമായി ബന്ധിപ്പിച്ച ഭാരത്തെ ഉയര്‍ത്താനോ നാഴ്ത്താനോ ശേഷിയുള്ളതാണ്. പിന്നെ ഭാരത്തെ ഉയര്‍ത്തിയോ താഴ്ത്തിയോ വൈദ്യുതോര്‍ജ്ജം സംഭരിക്കുകയോ ഉത്പാദിപ്പിക്കുകയോ ചെയ്യുന്നു. ഭാരം പരസ്പരം തമ്മില്‍ തട്ടി നാശമുണ്ടാകാതിരിക്കാനുള്ള സംഭവിക്കാതിരിക്കാനുള്ള സംവിധാനങ്ങള്‍ ചെയ്തിട്ടുണ്ട്. electrical … Continue reading ഗ്രാവിട്രിസിറ്റി – അതിവേഗ ദീര്‍ഘകാല ഊര്‍ജ്ജ സംഭരണി

സൌരോര്‍ജ്ജ പവനോര്‍ജ്ജ വ്യവസായങ്ങള്‍ക്ക് ട്രമ്പ് $5 കോടി ഡോളറിന്റെ പഴയ വാടക ചീട്ട് കൊടുത്തു

കൊറോണ മഹാമാരിയാല്‍ കഷ്ടപ്പെടുന്ന ചെറിയ വ്യവസായങ്ങള്‍ക്ക് കൊടുക്കേണ്ട ദുരിതാശ്വാസ ധനസഹായം ഫോസിലിന്ധന കമ്പനികള്‍ക്ക് നല്‍കുന്നതിനിടക്ക് ട്രമ്പ് സര്‍ക്കാര്‍ സൌരോര്‍ജ്ജ പവനോര്‍ജ്ജ സ്ഥാപനങ്ങള്‍ക്ക് രണ്ട് വര്‍ഷം മുമ്പുള്ള വാടക ബില്ലുകള്‍ കൊടുത്തു. കേന്ദ്ര സര്‍ക്കാര്‍ ഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന പുനരുത്പാദിതോര്‍ജ്ജ കമ്പനികളില്‍ നിന്ന് Interior Department വാടക ആവശ്യപ്പെടുന്നു. ഒബാമ സര്‍ക്കാര്‍ അമിതമായി വാടക ഈടാക്കി എന്ന കാരണത്താല്‍ രണ്ട് വര്‍ഷം മുമ്പ് നിര്‍ത്തിവെച്ച വാടക പിരിക്കലാണിത്. സര്‍ക്കാര്‍ ഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന 96 കമ്പനികളില്‍ നിന്ന് ഈ വര്‍ഷം വാടക … Continue reading സൌരോര്‍ജ്ജ പവനോര്‍ജ്ജ വ്യവസായങ്ങള്‍ക്ക് ട്രമ്പ് $5 കോടി ഡോളറിന്റെ പഴയ വാടക ചീട്ട് കൊടുത്തു

130 വര്‍ഷങ്ങളില്‍ ആദ്യമായി പുനരുത്പാദിതോര്‍ജ്ജം അമേരിക്കയില്‍ കല്‍ക്കരിയെ മറികടന്നു

19ആം നൂറ്റാണ്ടില്‍ തടി അമേരിക്കയുടെ ഊര്‍ജ്ജത്തിന്റെ മുഖ്യ സ്രോതസ്സായിരുന്നതിന് ശേഷം പ്രധാനമായും കല്‍ക്കരിയായിരുന്നു ആ സ്ഥാനത്ത് നിന്നിരുന്നത്. എന്നാല്‍ 2019 ല്‍ അമേരിക്കന്‍ സര്‍ക്കാരിന്റെ കണക്ക് പ്രകാരം ചരിത്രപരമായ ഒരു മാറ്റം കണ്ടു. ആദ്യമായി കല്‍ക്കരി ഉപയോഗം 15 കുറഞ്ഞു. തുടര്‍ച്ചയായ ആറ് വര്‍ഷങ്ങളില്‍ അങ്ങനെ സംഭവിച്ചു. അതേ സമയം പുനരുത്പാദിതോര്‍ജ്ജം 1% വര്‍ദ്ധിച്ചു. 1885 ന് ശേഷം ആദ്യമായി പുനരുത്പാദിതോര്‍ജ്ജം കല്‍ക്കരിയെ മറികടക്കുകയാണ്. കര്‍ക്കരിയില്‍ നിന്നുള്ള വൈദ്യുതോല്‍പ്പാദനം കഴിഞ്ഞ 42 വര്‍ഷങ്ങളിലേയും ഏറ്റവും കുറഞ്ഞ നില … Continue reading 130 വര്‍ഷങ്ങളില്‍ ആദ്യമായി പുനരുത്പാദിതോര്‍ജ്ജം അമേരിക്കയില്‍ കല്‍ക്കരിയെ മറികടന്നു