Weelaunee കാട്ടില്‍ പണിയാന്‍ പോകുന്ന $9 കോടി ഡോളറിന്റെ പോലീസ് പരിശീലന കേന്ദ്രമായ Cop City ക്ക് എതിരായ ദേശീയ വാരത്തിന്റെ തുടക്കമായ ദിവസത്തില്‍ അറ്റലാന്റയില്‍ കുറഞ്ഞത് 35 പേരെയെങ്കിലും അറസ്റ്റ് ചെയ്തു. സമാധാനപരമായി പ്രതിഷേധിച്ചവരെ ആണ് അറസ്റ്റ് ചെയ്തതെന്ന് Defend the Atlanta Forest സഖ്യം പറഞ്ഞു. അവര്‍ കാട്ടില്‍ ഒരു സംഗീതപരിപാടിയില്‍ പങ്കെടുത്തുകൊണ്ടിരിക്കുമ്പോഴാണ് പോലീസ് വളഞ്ഞത്. 26 വയസുള്ള പരിസ്ഥിതി സംരക്ഷകനായ Manuel Paez Terán നെ രണ്ട് മാസം മുമ്പ് പോലീസ് വെടിവെച്ച് … Continue reading അറ്റലാന്റയിലെ പോലീസ് പരിശീലന കേന്ദ്രത്തെ എതിര്‍ത്ത 35 പേരെ അറസ്റ്റ് ചെയ്തു
ടാഗ്: പ്രതിഷേധം
ശാസ്ത്രത്തിന് വേണ്ടിയുള്ള പ്രകടനം
അമേരിക്കയിലുടനീളവും ലോകം മൊത്തവും “March for Science” എന്ന പേരിൽ പ്രകടനം നടന്നു. D.C. യിൽ നടന്ന പ്രകടനത്തിൽ പ്രമുഖ ശാസ്ത്രജ്ഞരും പങ്കെടുത്തു. അമേരിക്കയുടെ സക്കാരിന്റെ ശാസ്ത്ര വിരുദ്ധ നയങ്ങൾക്കെതിരായാണ് പ്രകടനം നടത്തിയത്. — സ്രോതസ്സ് news.mongabay.com | 24 Apr 2017
പ്രകൃതിയും സത്യാഗ്രഹത്തിന്റെ വിലയും
https://mf.b37mrtl.ru/files/2019.01/5c442007dda4c8f03e8b4567.mp4 About Catholic priest Dan Berrigan Jack Cummings III, Eunice Wong On Contact
ലാബില്‍ നിന്ന് പുറത്തിറങ്ങി തെരുവുകളിലേക്ക്
ജര്‍മ്മനിയില്‍ കല്‍ക്കരി ഖനി വികസിപ്പിക്കുന്നതിനെതിരെ ഈ ആഴ്ച പതിനായിരക്കണക്കിന് കാലാവസ്ഥ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ലിഗ്നൈറ്റ് ഖനനം തടയുന്നതിനായി വിജനമായ നഗരത്തില്‍ മാസങ്ങളായി കൈയ്യേറിയ കാലാവസ്ഥ സമരക്കാരെ പോലീസ് ഒഴിപ്പിച്ചു. വളരേറെ മലിനീകരണമുണ്ടാക്കുന്ന കല്‍ക്കരിയാണ് ലിഗ്നൈറ്റ്. കണ്ണീര്‍വാതകം, ജലപീരങ്കി, ലാത്തികള്‍ ഒക്കെ ഉപയോഗിച്ചാണ് സമരസ്ഥലം പോലീസ് ഒഴിപ്പിച്ചത്. 20 കാലാവസ്ഥ സമരക്കാര്‍ക്ക് പരിക്കേറ്റു. സ്വീഡനിലെ കാലാവസ്ഥ പ്രവര്‍ത്തകയായ ഗ്രറ്റ തുന്‍ബര്‍ഗ് പ്രതിഷേധത്തില്‍ പങ്കെടുക്കുകയും അറസ്റ്റ് വരിക്കുകയും ചെയ്തു. — സ്രോതസ്സ് democracynow.org | Jan 19, 2023
കാലാവസ്ഥ പ്രവര്‍ത്തകരെ സമാധാനപരമായ പ്രതിഷേധത്തിന് മുമ്പ് തന്നെ ഡച്ച് പോലീസ് അറസ്റ്റ് ചെയ്തു
സമാധാനപരമായ സത്യാഗ്രഹ പ്രവര്‍ത്തനം ആസൂത്രണം ചെയ്തതിന്റെ കുറ്റത്തില്‍ ആറ് കാലാവസ്ഥ പ്രവര്‍ത്തകരെ അവരുടെ വീടുകളില്‍ വെച്ച് തന്നെ നെതര്‍ലാന്റില്‍ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച ഹേഗിലെ ഡച്ച് പാര്‍ളമെന്റിന് മുമ്പിലെ ഹൈവേ സമാധാനപരമായി തടയാനാസൂത്രണം ചെയ്ത പരിപാടിക്ക് മുമ്പ് തന്നെയാണ് ഈ അറസ്റ്റ്. ഫോസിലിന്ധനങ്ങള്‍ക്ക് പ്രതിവര്‍ഷം $1900 കോടി ഡോളര്‍ സബ്സിഡി കൊടുക്കുന്നത് ഉടന്‍ നിര്‍ത്തണമെന്ന് പരിപാടി ആസൂത്രണം ചെയ്ത Extinction Rebellion എന്ന സംഘം ആവശ്യപ്പെടുന്നു. — സ്രോതസ്സ് democracynow.org | Jan 27, 2023
കണ്ണീര് വാതകം – ഒരു രാസായുധം
https://mf.b37mrtl.ru/files/2018.12/5c038190dda4c877458b4588.mp4 Anna Feigenbaum On Contact
കറുത്തവര്‍, വെള്ളക്കാര്‍, തവിട്ടുകാര്‍ ഒന്നിച്ച്
https://archive.org/download/20230722/20230722.mp4 America Will Be - Episode 1: Uniting a Movement
ലോകത്തിലെ ഏറ്റവും പൊക്കമുള്ള ജയിലിന്റെ നിര്‍മ്മാണത്തെ ന്യൂയോര്‍ക്ക് നിവാസികള്‍ എതിര്‍ക്കുന്നു
പുതിയ വമ്പന്‍ തടവറയുടെ നിര്‍മ്മാണത്തിനെതിരെ ന്യൂയോര്‍ക്കിലെ ചൈനടൌണ്‍ നിവാസികള്‍ സംസാരിക്കുന്നു. പണി തീര്‍ന്നാല്‍ ലോകത്തിലെ ഏറ്റവും പൊക്കമുള്ള ജയിലാകും ഇത്. കുപ്രസിദ്ധമായ Rikers Island തടവറ കാലാവധി തീരുന്നതോടെ നഗരത്തിലുടനീളം പുതിയ തടവറകള്‍ നിര്‍മ്മിക്കാനുള്ള $800 കോടി ഡോളറിന്റെ പദ്ധതിയുടെ ഭാഗമാണിത്. എന്നാല്‍ ഈ പണം സാമൂഹ്യ സേവനത്തിനും ദോഷം കുറക്കുന്നതിനും, സമൂഹത്തെ സേവിക്കുന്ന മറ്റ് കാര്യങ്ങള്‍ക്കും ചിലവാക്കിയാല്‍ കൂടുതല്‍ ഗുണം കിട്ടും എന്നാണ് എതിര്‍ക്കുന്നവര്‍ പറയുന്നത്. — സ്രോതസ്സ് democracynow.org | Dec 05, 2022
ഭൂമിയെ തകർക്കുന്ന കമ്പനികളുമായുള്ള ബന്ധം ഉപേക്ഷിക്കുക
ബ്രിട്ടണിലെ Birmingham, Cardiff, London, Nottingham എന്നീ നാല് നഗരങ്ങളിലുള്ള Eversheds Sutherland ഓഫീസുകള്‍ക്ക് മുമ്പില്‍ 60 പ്രതിഷേധക്കാര്‍ ഒത്തുകൂടി കാലാവസ്ഥ അടിയന്തിരാവസ്ഥക്ക് തീപിടിപ്പിക്കുന്ന പ്രധാന മലിനീകാരികള്‍ക്ക് വേണ്ടി ജോലി ചെയ്യുന്ന കോര്‍പ്പറേറ്റ് നിയമ സ്ഥാപത്തിന്റെ പ്രവർത്തനം തടസപ്പെടുത്തി. Esso (ExxonMobil), High Speed 2 (HS2) പോലുള്ള കമ്പനികള്‍ക്ക് വേണ്ടി നിരോധന ഉത്തരവുകള് കൊണ്ടുവന്ന് ഭൂമിയുടെ നാശത്തിന് കൂടെ നില്‍ക്കുന്നതിനെതിരായാണ് പ്രതിഷേധക്കാര്‍ സമരം ചെയ്തത് എന്ന് Extinction Rebellion (XR) ഉം HS2 Rebellion പ്രസ്ഥാവനയില്‍ … Continue reading ഭൂമിയെ തകർക്കുന്ന കമ്പനികളുമായുള്ള ബന്ധം ഉപേക്ഷിക്കുക
ജര്‍മ്മന്‍ ഖനിയിലെ പ്രതിഷേധത്തിനിടക്ക് ഗ്രറ്റ തുന്‍ബര്‍ഗ്ഗിനെ അറസ്റ്റ് ചെയ്തു
ഒരു കല്‍ക്കരി ഖനിയുടെ വികസിപ്പിക്കലിന്റെ ഭാഗമായി ഒരു ഗ്രാമം നശിപ്പിക്കുന്നതിനെതിരായി ചൊവ്വാഴ്ച നടന്ന പ്രതിഷേധ സമരത്തില്‍ കാലാവസ്ഥ പ്രവര്‍ത്തകയായ ഗ്രറ്റ തുന്‍ഡബര്‍ഗ്ഗിനേയും സഹപ്രവര്‍ത്തകരേയും അറസ്റ്റ് ചെയ്തു. പരിശോധനകള്‍ക്ക് ശേഷം അവരെ സ്വതന്ത്രരാക്കി. Luetzerath ഗ്രാമത്തില്‍ നിന്ന് 9 km അകലെയുള്ള Garzweiler 2 തുറന്ന കല്‍ക്കരി ഖനിയിലാണ് പ്രതിഷേധ സമരം നടന്നത്. ഖനിയുടെ അരികില്‍ നിന്ന് മാറിയില്ലെങ്കില്‍ അറസ്റ്റു ചെയ്യുമെന്ന് പോലീസ് മുന്നറീപ്പ് കൊടുത്തിരിന്നു. ഖനിയുടെ വികസിപ്പിക്കലിന്റെ ഭാഗമായി പടിഞ്ഞാറന്‍ സംസ്ഥാനമായ North Rhine-Westphalia യിലെ ഈ … Continue reading ജര്‍മ്മന്‍ ഖനിയിലെ പ്രതിഷേധത്തിനിടക്ക് ഗ്രറ്റ തുന്‍ബര്‍ഗ്ഗിനെ അറസ്റ്റ് ചെയ്തു