വായൂ മലിനീകരണം ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. അമേരിക്കയിൽ അതിനാൽ വർഷം തോറും 50,000 പേരോളം മരിക്കുന്നുണ്ട്. എന്നാൽ എല്ലാ വായൂ മലിനീകരണവും ഒരേ ആഘാതമല്ല ഉണ്ടാക്കുന്നത്. "PM 2.5" മലിനീകരണത്തെ കുറിച്ച് ദശാബ്ദങ്ങളായി ശാസ്ത്രജ്ഞർ പിൻതുടരുന്നുണ്ട്. 2.5 microns ൽ താഴെ വ്യാസമുള്ള "particulate matter" ആണ് PM 2.5. എന്നാൽ അതിനേക്കാൾ കുറവ് വലിപ്പമുള്ള കണികകളെ കുറിച്ച് ഒരു വിവരവും ഇതുവരെ ഉണ്ടായിരുന്നില്ല. "submicron" എന്നോ "PM 1" particulate matter എന്നോ ആണ് അവയെ … Continue reading അദൃശ്യ കൊലയാളി: അമേരിക്ക മൊത്തമുള്ള PM 1 മലിനീകരണം
ടാഗ്: മലിനീകരണം
സൂഷ്മ ടയർ കണികകൾ ശുദ്ധ ജലത്തിലുള്ള ജീവികളുടെ വളർച്ചയെ തടയുന്നു
ടയറുകളിൽ നിന്നുള്ള സൂഷ്മ കണികകൾ ശുദ്ധ ജലത്തിലും തീരദേശ നദീമുഖ ജൈവവ്യവസ്ഥകളിലുമുള്ള ജീവികളുടെ വളർച്ച തടയുകയും സ്വഭാവത്തിൽ മാറ്റം വരുത്തുകയും ചെയ്യുന്നു എന്ന് Oregon State University യിലെ ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിൽ കണ്ടെത്തി. മൈക്രോ പ്ലാസ്റ്റിക്കുകളും നാനോ പ്ലാസ്റ്റിക്കുകളും ജല ജൈവവ്യവസ്ഥയിൽ ഉണ്ടാക്കുന്ന ആഘാതത്തെക്കുറിച്ചുള്ള തുടരുന്ന പഠനത്തിന്റെ ഭാഗമായാണ് ഈ കണ്ടത്തലുണ്ടായിരിക്കുന്നത്. ജല ജൈവ വ്യവസ്ഥയിൽ കാണപ്പെടുന്ന ഏറ്റവും സാധാരണമായ മൈക്രോ പ്ലാസ്റ്റിക്കുകളാണ് ടയറിന്റെ കണികകൾ. Chemosphere യിലും Journal of Hazardous Materials ഉം … Continue reading സൂഷ്മ ടയർ കണികകൾ ശുദ്ധ ജലത്തിലുള്ള ജീവികളുടെ വളർച്ചയെ തടയുന്നു
ഹഡ്സൺ നദിയിലേക്ക് ആണവവികിരണമുള്ള വെള്ളം ഒഴുക്കുന്നത്
ഇൻഡ്യൻ പോയിന്റ് ആണവ നിലയം പൊളിക്കുന്നതിന്റെ ഭാഗമായി ആണവവികിരണമുള്ള വെള്ളം ഹഡ്സൺ നദിയിലേക്ക് ഒഴുക്കുന്നത് തടയാനുള്ള ഒരു നീക്കം ഒരു നിയമമായി ന്യൂയോർക്ക് ഗവർണർ Kathy Hochul ഒപ്പുവെച്ചു. ന്യൂയോർക്ക് നഗരത്തിൽ നിന്ന് 40 കിലോമീറ്റർ അകലെ നദിക്കരയിലുള്ള വിരമിച്ച നിലയത്തിൽ നിന്ന് ആണവവികിരണമുള്ള ട്രിഷ്യം അടങ്ങിയ 50 ലക്ഷം ലിറ്റർ ജലം ഒഴുക്കിക്കളയാനുണ്ടായിരുന്ന പദ്ധതിയെ തടയുന്നതാണ് ഈ നിയമം. നദിക്കരയിൽ താമസിക്കുന്ന ആളുകളിൽ നിന്ന് വലിയ പ്രതിഷേധമായിരുന്നു ഇതിനെക്കുറിച്ച് ഉണ്ടായിരുന്നത്. ഹഡ്സൺ നദി ശുദ്ധിയാക്കിയ ദശാബ്ദങ്ങളായുള്ള … Continue reading ഹഡ്സൺ നദിയിലേക്ക് ആണവവികിരണമുള്ള വെള്ളം ഒഴുക്കുന്നത്
അമേരിക്കയിലെ പെട്രോ കെമിക്കൽ വ്യവസായത്തിന്റെ വിഷ മലിനീകരണം
ടെക്സാസിലെ Houston Ship Channel ന് സമീപമുള്ള നൂറുകണക്കിന് പെട്രോ കെമിക്കൽ നിലയങ്ങളും റിഫൈനറികളും പുറത്തുവിടുന്ന മലിനീകരണം കാരണം പ്രാദേശിക സമൂഹം സഹിക്കുന്ന ദോഷങ്ങളെക്കുറിച്ച് Amnesty International ന്റെ പുതിയ റിപ്പോർട്ട് കാണിക്കുന്നു. ഈ സ്ഥാപനങ്ങളുണ്ടാക്കുന്ന വിഷ മലിനീകരണങ്ങളുമായുള്ള ആവർത്തിക്കുന്ന, നിരന്തരമായ സമ്പര്‍ക്കത്തിന്റെ ആരോഗ്യ, മനുഷ്യാവകാശ പ്രത്യാഘാതങ്ങൾ റിപ്പോർട്ട് രേഖപ്പെടുത്തുന്നു. ഒപ്പം മലിനീകരണം തടയാനുള്ള നിയന്ത്രണ മേൽനോട്ടത്തിന്റേയും നടപ്പാക്കലിന്റേയും ഗൗരവകരമായ അഭാവവും അതിൽ പറയുന്നുണ്ട്. അത് ജനങ്ങൾക്കും, പരിസ്ഥിതിക്കും, കാലാവസ്ഥക്കും ദോഷകരമാണ്. കൂടുതലും ലാറ്റിൻകാരുടേയും, കറുത്തവരുടേയും സമൂഹങ്ങളെ … Continue reading അമേരിക്കയിലെ പെട്രോ കെമിക്കൽ വ്യവസായത്തിന്റെ വിഷ മലിനീകരണം
പ്ലാസ്റ്റിക് പുനചംക്രമണം ചെയ്യുന്നതിലെ തട്ടിപ്പ്
ഇന്ന് ലോകം നേരിടുന്ന പരിസ്ഥിതി പ്രശ്നങ്ങളിൽ ഏറ്റവും ഗൗരകരമായതിൽ ഒന്നാണ് പ്ലാസ്റ്റിക് മലിനീകരണം. 1950 - 2015 കാലത്ത് പ്ലാസ്റ്റിക്കിന്റെ 90% ഉം കുഴിച്ചിടുകായോ കത്തിച്ച് കളയുയോ പരിസ്ഥിതിയിലേക്ക് ചോരുകയോ ആണുണ്ടായത്. പ്ലാസ്റ്റിക് മാലിന്യം സര്‍വ്വവ്യാപിയായാണ്. നദികളിൽ, തടാകങ്ങളിൽ, സമുദ്രങ്ങളിൽ മുതൽ റോഡുകൾ തീരപ്രദേശം തുടങ്ങി എല്ലായിടത്തും അതുണ്ട്. “നാം ശ്വസിക്കുന്ന വായുവിലും, നാം കഴിക്കുന്ന ആഹാരത്തിലും, നാം കുടിക്കുന്ന വെള്ളത്തിലും” അതുണ്ട്. ആഴ്ച തോറും 5 ഗ്രാമോ അല്ലെങ്കിൽ ഒരു ക്രഡിറ്റ് കാർഡിന് തുല്യം അളവ് … Continue reading പ്ലാസ്റ്റിക് പുനചംക്രമണം ചെയ്യുന്നതിലെ തട്ടിപ്പ്
ആർക്ടിക്കിലെ ഉരുകൽ ഓസോൺ കരാർ 15 വർഷം വൈകിപ്പിച്ചു
ഓസോൺ പാളികളെ സംരക്ഷിക്കുന്നതിൽ 1987 ലെ മോൺട്രിയൽ കരാർ ഏറ്റവും നല്ലതായിരുന്നു. ആർക്ടിക്കിലെ മഞ്ഞ് ഇല്ലാതാകുന്നത് വൈകിപ്പിക്കുന്നതിനും അത് സഹായിച്ചു എന്ന് ശാസ്ത്രജ്ഞർ ഇപ്പോൾ കണ്ടെത്തി. ഓസോണിനെ നശിപ്പിക്കുന്ന ക്ലോറോഫ്ലൂറോകാർബണുളെ ഇല്ലാതാക്കാനായ അന്തർദേശീയ കരാർ ഏക്കാലത്തേക്കും ഏറ്റവും വിജയകരമായ പരിസ്ഥിതി കരാറായിരുന്നു. അതിന്റെ കാര്യക്ഷമത, ദോഷകരമായ അൾട്രാ വയലറ്റ് വികിരണങ്ങളിൽ നിന്ന് ഭൂമിയെ രക്ഷിക്കുന്ന, ഭൂമിയുടെ നശിച്ചുകൊണ്ടിരുന്ന ഓസോൺ പാളിയെ സംരക്ഷിക്കുന്നതിൽ ഫലപ്രദമായിരുന്നു. ഏതാനും ദശാബ്ദങ്ങളിൽ ഓസോൺ ദ്വാരത്തെ നിരീക്ഷച്ച് പൂർണ്ണമായും രക്ഷിക്കാൻ അതിന് കഴിഞ്ഞു. — … Continue reading ആർക്ടിക്കിലെ ഉരുകൽ ഓസോൺ കരാർ 15 വർഷം വൈകിപ്പിച്ചു
ഥാലേറ്റ്സുകളുടെ സമ്പർക്കമാകാം മുമ്പേയുള്ള പ്രസവം
National Institutes of Health ന്റെ പഠനം അനുസരിച്ച് ഗര്‍ഭാവസ്ഥ കാലത്ത് പല phthalates മായുള്ള സമ്പർക്കമുണ്ടായ ഗർഭിണികളായ സ്ത്രീകളിൽ പ്രസവം നേരത്തെ ആകാനുള്ള സാദ്ധ്യത കൂടുതലാണ് എന്ന് കണ്ടെത്തി. cosmetics പോലുള്ള personal care ഉൽപ്പന്നങ്ങളിലും solvents, detergents, ആഹാര packaging തുടങ്ങിയവയിൽ കാണുന്ന രാസവസ്തുക്കളാണ് Phthalates. മൂത്രത്തിൽ പല phthalate metabolites ന്റെ കൂടിയ സാന്ദ്രത കണ്ടെത്തിയ സ്ത്രീകൾ നേരത്തെ കുട്ടികളെ പ്രസവിച്ചു. എന്ന് അമേരിക്കയിലെ 6,000 ഗർഭിണികളായ സ്ത്രീകളിൽ നിന്നുള്ള വിവരങ്ങൾ പരിശോധിച്ച് … Continue reading ഥാലേറ്റ്സുകളുടെ സമ്പർക്കമാകാം മുമ്പേയുള്ള പ്രസവം
നിങ്ങളുടെ ഗ്യാസ് സ്റ്റൗ നിങ്ങളുടെ വീടിനെ മലിനമാക്കുന്നു
നമ്മുടെ സ്റ്റൗകളിൽ നിന്ന് വരുന്ന വാതകം കൂടുതലും മീഥേനാണ്. അൽപ്പായുസായാണെങ്കിലും 10 വർഷ കാലയളവിൽ കാർബൺ ഡൈ ഓക്സൈഡിനേക്കാൾ 100 മടങ്ങ് ആഗോളതപന ശേഷിയുള്ളതാണ് അത്. കത്തുമ്പോൾ അത് കാർബൺ ഡൈ ഓക്സൈഡ് ആയി മാറുന്നു. അമേരിക്കയിലെ കാർബൺ ഉദ്‍വമനത്തിന്റെ പത്തിലൊന്ന് വീട് ചൂടാക്കാനും ആഹാരം പാചകം ചെയ്യാനും വാതകം കത്തിക്കുന്നതാണ്. നൈട്രജൻ ഓക്സൈഡുകൾ ഉൾപ്പടെയുള്ള വിഷ മലിനീകരണവും പ്രകൃതി വാതകം വീട്ടിലുണ്ടാക്കുന്നു. ഒരു കൂട്ടം ശ്വസന രോഗങ്ങൾക്ക് ഈ മലിനീകരണം കാരണമാകുന്നു എന്ന് Health Effects … Continue reading നിങ്ങളുടെ ഗ്യാസ് സ്റ്റൗ നിങ്ങളുടെ വീടിനെ മലിനമാക്കുന്നു
വമ്പൻ എണ്ണക്ക് നികുതി ഈടാക്കുക
https://twitter.com/i/status/1518953045685510146 Make Polluters Pay @StopBigOil
മലിനീകരണം കാരണം 2019 ൽ ലോകത്ത് ഏറ്റവും കൂടുൽ പ്രായമെത്താത്ത മരണങ്ങൾ ഇൻഡ്യയിലാണ്
2019ൽ പ്രായമെത്താത്ത 23.5 ലക്ഷം മരണങ്ങൾ ഇൻഡ്യയിലുണ്ടായി. എല്ലാത്തരത്തിലേയും മലിനീകരണമാണ് കാരണം. അതിൽ 16.7 ലക്ഷം പേരുടെ മരണത്തിന് കാരണം വായൂ മലിനീകരണമാണ്. ലോകത്തെ ഇത്തരത്തിലെ ഏറ്റവും കൂടിയ മരണ നിരക്കാണിത്. Lancet Planetary Health ജേണലാണ് ഈ പഠനം പ്രസിദ്ധപ്പെടുത്തിയത്. ഇൻഡ്യയിലെ വായൂ മലിനീകരണത്തിൽ കൂടുതലും -- 9.8 ലക്ഷം -- രണ്ടര മൈക്രോണോ അതിൽ കുറവോ ഉള്ള ചെറു കണികകളായ PM2.5 മലിനീകരണം കൊണ്ടാണുണ്ടാകുന്നത്. — സ്രോതസ്സ് newsclick.in | PTI | 18 … Continue reading മലിനീകരണം കാരണം 2019 ൽ ലോകത്ത് ഏറ്റവും കൂടുൽ പ്രായമെത്താത്ത മരണങ്ങൾ ഇൻഡ്യയിലാണ്