‘ശരിയായ സമയത്ത്’ Airtel പണഇടപാട് ബാങ്ക് തുറന്നു

ശരിയായ കാര്യം ശരിയായ സമയത്ത് ചെയ്ത് ഫലങ്ങള്‍ കൊയ്യുക എന്ന കാര്യം സത്യമായത് Bharti Airtel ന്റെ കാര്യത്തിലാണ്. അവര്‍ ആദ്യത്തെ payments bank (Airtel Payments Bank Ltd) രാജസ്ഥാനില്‍ തുടങ്ങി. തുടക്കമെന്ന നിലയില്‍ രാജസ്ഥാനിലെ 10,000 Airtel കടകളില്‍ ഉപഭോക്താക്കള്‍ക്ക് 7.25% പലിശ നിരക്കുള്ള savings account തുറക്കാം. കഴിഞ്ഞ വര്‍ഷം Airtel Payments Bank ഉള്‍പ്പടെ 11 കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ റിസര്‍വ്വ് ബാങ്ക് ലൈസന്‍സ് കൊടുത്തു. കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കല്‍ പരിപാടി … Continue reading ‘ശരിയായ സമയത്ത്’ Airtel പണഇടപാട് ബാങ്ക് തുറന്നു

കറന്‍സി നിരോധനം രഹസ്യതീരുമാനമല്ല, കോര്‍പ്പറേറ്റ് ലോകം മുന്‍കൂട്ടി അറിഞ്ഞിരുന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആര്‍ബിഐ ഗവര്‍ണറും മാത്രമറിഞ്ഞ അതീവരഹസ്യമായ തീരുമാനമായിരുന്നു 500, 1000 രൂപ നോട്ടുകളുടെ നിരോധനം എന്നാണല്ലോ സര്‍ക്കാര്‍ ഭാഷ്യം. എന്നാല്‍ ഡീമോണിറ്റൈസേഷനുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനം വായിക്കുന്ന ഒരാള്‍ ഞെട്ടിപ്പോകും. ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി പരസ്യമായി ആ രാജ്യത്തെ ജനങ്ങളോട് കള്ളം പറഞ്ഞിരിക്കുകയാണെന്ന് മനസിലാവും. ആര്‍ബിഐയുടെ കേന്ദ്ര ബോര്‍ഡിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തതെന്നാണ് വിജ്ഞാപനം വ്യക്തമാക്കുന്നത്. 'അതുകൊണ്ട്, നിലവിലെ സീരിയസിലുള്ള അഞ്ഞൂറ്, ആയിരം രൂപ മൂല്യമുള്ള ബാങ്ക് നോട്ടുകള്‍ നിയമപരമായി … Continue reading കറന്‍സി നിരോധനം രഹസ്യതീരുമാനമല്ല, കോര്‍പ്പറേറ്റ് ലോകം മുന്‍കൂട്ടി അറിഞ്ഞിരുന്നു

കേന്ദ്ര സര്‍ക്കാര്‍ എന്തിന് കറന്‍സികള്‍ പിന്‍വലിച്ചു

ഉത്തരം കിട്ടാത്ത വലിയ ഒരു ചോദ്യമാണല്ലോ അത്. ഒരു രാജ്യത്ത് ഇടപാട് നടത്തിക്കൊണ്ടിരിക്കുന്ന 85% കറന്‍സികളും ഒരു രാത്രി പ്രധാനമന്ത്രി അസാധുവാണെന്ന് പ്രഖ്യാപിക്കുക. ഞെട്ടിയ ജനം പണത്തിനായി 10 ആം ദിവസവും പരക്കം പായുന്നു. ന്യായമായി പറയുന്നത് കള്ളനോട്ടും കള്ളപ്പണവും പിടിക്കാനാണ് എന്നാണ്. അതിന്റെ വിശ്വാസ്യത നാട്ടിലെ കൊച്ചുകുട്ടികള്‍ക്ക് വരെ അറിയാം. ധാരാളം വാര്‍ത്തകളും വരുന്നുണ്ട്. അതെല്ലാം ഇവിടെ വിശദീകരിക്കുന്നില്ല. കള്ളപ്പണം ഈ പ്രവര്‍ത്തിയോടെ ഇല്ലാതാവുകയുമില്ല. ഒരു സാമ്പത്തിക അടിയന്തിരാവസ്ഥ സൃഷ്ടിക്കുന്ന നടപടിയിലേക്ക് പോകത്തക്ക ഒരു ജീവന്‍മരണ … Continue reading കേന്ദ്ര സര്‍ക്കാര്‍ എന്തിന് കറന്‍സികള്‍ പിന്‍വലിച്ചു

സഹകരണ സംഘങ്ങളുടെ ഹര്‍ത്താല്‍ പിന്‍വലിക്കുക

ഹര്‍ത്താല്‍ മൂലം ഒരു ഗുണവും കിട്ടില്ല. പകരം നെഗറ്റീവ് പബ്ലിസിറ്റിയാവും കിട്ടുക. കേന്ദ്ര സര്‍ക്കാര്‍ സഹകരണ മേഖലയെ മൊത്തം ശത്രു പക്ഷത്താണ് നിര്‍ത്തിയിരിക്കുന്നത്. എന്ന് കരുതി സ്ഥാപനം അടച്ചിട്ട് എന്ത് കാര്യം. അതിന് പകരം സംഘങ്ങള്‍ പ്രവര്‍ത്തിക്കുയും വരുന്ന ജനങ്ങളോട് പ്രശ്നങ്ങള്‍ തുറന്ന് പറയുകയും ആണ് വേണ്ടത്. ഉദാഹരണത്തിന് ഈ കറന്‍സി പ്രശ്നം തുടങ്ങിയ അന്നു മുതല്‍ ഏഷ്യാനെറ്റ് എന്ന rss ചാനല്‍ സഹകരണ സംഘങ്ങള്‍ക്കെതിരെ ഒറ്റപ്പെട്ട സംഭവങ്ങളും കള്ളത്തരങ്ങളും ഉപയോഗിച്ച് ശക്തമായ ആക്രമണമാണ് നടത്തുന്നത്. എന്തുകൊണ്ട് … Continue reading സഹകരണ സംഘങ്ങളുടെ ഹര്‍ത്താല്‍ പിന്‍വലിക്കുക

ഡിജിറ്റല്‍ പണം അപകടകരം

500, 1000 നോട്ടുകള്‍ പിന്‍വലിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ പൊതുജനത്തിന് മേല്‍ വലിയ ഒരു ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ ആഘാതത്തിന്റെ ഒരു ലക്ഷ്യം ജനങ്ങളെ കൊണ്ട് cashless economy യിലേക്ക് മാറാന്‍ പ്രേരിക്കുക എന്നാണെന്നും പറയുന്നു. സോഷ്യല്‍ മീഡിയ മുഴുവന്‍, "വാട്ട്സ് ആപ്പെടുത്ത് ഫേസ്‌ബുക്കില്‍ കുത്തിയിട്ട്, യൂസർ ഐഡി വാങ്ങി എസ്.എ.എസ് അയച്ച് ..." എന്ന് തുടങ്ങി ജനങ്ങളെ ഡിജിറ്റല്‍ പണം കൈകാര്യം ചെയ്യാന്‍ തയ്യാറാക്കുന്ന അക്ഷമരായ സാങ്കേതികവിദ്യാ കുതുകികള്‍ മാത്രമേയുള്ളു. നോട്ട് പിന്‍വലിക്കലിന്റെ തീ പാറുന്ന ചര്‍ച്ച … Continue reading ഡിജിറ്റല്‍ പണം അപകടകരം

നിങ്ങള്‍ക്ക് ചോദ്യം ചോദിക്കാനാവുന്നില്ലെങ്കില്‍

Ravish Kumar On NDTV India Ban Asked about the encounter of eight SIMI men in Bhopal this week, Junior Home Minister Kiren Rijiju told reporters that the "habit" of questioning the authorities and the police "should stop". When did authority and police rise above questioning? Authority means accountability. Without it, power becomes something else altogether. … Continue reading നിങ്ങള്‍ക്ക് ചോദ്യം ചോദിക്കാനാവുന്നില്ലെങ്കില്‍

വീണ്ടുമൊരു മോഡി നാടകം

കേരളം ഹവാലക്കാരുടെയും കള്ളപ്പണക്കാരുടെയും കേന്ദ്രമാണെന്നും അവരെ രക്ഷിക്കാനാണ് ധനമന്ത്രി 500, 1000 രൂപ നോട്ടുകള്‍ റദ്ദാക്കിയ കേന്ദ്ര നടപടിയെ വിമര്‍ശിക്കുന്നതെന്നും ബിജെപി നേതാവ് റാം മാധവ് പ്രസ്താവിച്ചിരിക്കുന്നു. ഈ പ്രസ്താവന കേരളത്തിനെ അപമാനിച്ചതിനു തുല്യമാണെന്നും പ്രതിഷേധാര്‍ഹമാണെന്നും നിയമസഭ‘ ബുധനാഴ്ച ഐകകണ്ഠ്യേന (ഒ രാജഗോപാല്‍ സന്നിഹിതനായിരുന്നില്ല) വിലയിരുത്തി. ഇതു സംബന്ധിച്ച് ഞാന്‍ എഴുതിയ ഫെയ്സ്ബുക്ക് പോസ്റ്റിന് ചുവടെ നാലായിരത്തോളം ആളുകള്‍ കമന്റിട്ടു. ഇതില്‍ നല്ലൊരു പങ്ക് സംഘി സൈബര്‍ വക്താക്കളുടെ തെറി. ഇതിന് കാരണം വ്യക്തം. പാകിസ്ഥാന്‍ അതിര്‍ത്തി … Continue reading വീണ്ടുമൊരു മോഡി നാടകം