റിലയന്‍സിന്റെ ജിയോ, പേടിഎം എന്നിവ സര്‍ക്കാരിന് വേണ്ടി ജനങ്ങളില്‍ ചാരപ്പണി നടത്തുന്നുവെന്ന് TRAIയോട് പറഞ്ഞു

വ്യക്തിപരമായ സ്വകാര്യ വിവരങ്ങളുടെ decryption keys ഉള്‍പ്പടെ ഉപയോക്താക്കളുടെ ഡാറ്റയില്‍ പൂര്‍ണ്ണമായ ലഭ്യത നിയമപാലകര്‍ക്ക് കൊടുക്കണം എന്ന് റിലയന്‍സിന്റെ ജിയോ Telecom Regulatory Authority of India (TRAI)യോട് പറഞ്ഞു. ചൈനയുടെ ഉടമസ്ഥതയിലുള്ള Paytm കൊടുത്ത സമര്‍പ്പണത്തില്‍ ഇന്‍ഡ്യക്കാരുടെ ഡാറ്റയില്‍ ഇന്‍ഡ്യന്‍ അധികാരികള്‍ക്ക് പൂര്‍ണ്ണമായും അനിയന്ത്രിത ലഭ്യതയുണ്ടാകണമെന്ന് അഭിപ്രായപ്പെട്ടു. “ഞങ്ങളുടെ എല്ലാ ഉപയോക്താക്കളുടേയും ഡാറ്റ പങ്കുവെക്കണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് നേരിട്ട് വിളിച്ച് പറഞ്ഞിട്ടുണ്ട്” എന്ന് Paytm CEO ആയ Vijay Shekhar Sharmaയുടെ സഹോദരനായ അജയ് … Continue reading റിലയന്‍സിന്റെ ജിയോ, പേടിഎം എന്നിവ സര്‍ക്കാരിന് വേണ്ടി ജനങ്ങളില്‍ ചാരപ്പണി നടത്തുന്നുവെന്ന് TRAIയോട് പറഞ്ഞു

ഫേസ്‌ബുക്ക് എങ്ങനെയാണ് നിങ്ങളെ പിന്‍തുടര്‍ന്ന് നിരീക്ഷിക്കുന്നത്

How Facebook tracks you on Android (even if you don’t have a Facebook account) Frederike Kaltheuner and Christopher Weatherhead media.ccc.de

ആന്‍ഡ്രോയ്ഡ് ആപ്പുകള്‍ ഫേസ്‌ബുക്കുമായി വിവരങ്ങള്‍ പങ്കുവെക്കുന്നു

ഗൂഗിള്‍ പ്ലേ സ്റ്റോറിലെ 42.55% സൌജന്യ ആപ്പുകളും ഫേസ്‌ബുക്കുമായി വിവരങ്ങള്‍ പങ്കുവെക്കുന്നു എന്ന് മുമ്പത്തെ ഗവേഷണം പുറത്തുകൊണ്ടുവന്നതാണല്ലോ. ഇതുവഴി ഫേസ്‌ബുക്ക്, ഗൂഗിളിന്റെ മാതൃസ്ഥാപനമായ Alphabet ന് ശേഷം വരുന്ന third-party tracker എന്ന സ്ഥാനത്തെത്തി. പ്രായോഗികമായി ഈ വിവര പങ്കുവെക്കല്‍ നടക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ് Privacy International ന്റെ പുതിയ റിപ്പോര്‍ട്ട്. പ്രത്യേകിച്ച് ഫേസ്‌ബുക്ക് അക്കൌണ്ട് ഇല്ലാത്തവരുടേത് കൂടി വിവരങ്ങള്‍ പങ്കുവെക്കപ്പെടുന്നു. ഫേസ്‌ബുക്ക് നിരന്തരം അവരുടെ ഉപയോക്താക്കളേയും, ഉപയോക്താക്കളല്ലാത്തവരേയും, ലോഗൌട്ട് ആയ ഉപയോക്താക്കളേയും Facebook Business Tools … Continue reading ആന്‍ഡ്രോയ്ഡ് ആപ്പുകള്‍ ഫേസ്‌ബുക്കുമായി വിവരങ്ങള്‍ പങ്കുവെക്കുന്നു

ഹോള്‍ഡര്‍ വിളിച്ചുകൂട്ടിയ രഹസ്യ യോഗത്തില്‍ പങ്കെടുക്കാന്‍ അമേരിക്കയിലെ പ്രധാനപ്പെട്ട മാധ്യമങ്ങള്‍ വിസമ്മതിച്ചു

ഒബാമ സര്‍ക്കാരിന്റെ മാധ്യമളെ ചാരപ്പണി നടത്തുന്ന നയത്തെക്കുറിച്ച് സംസാരിക്കാന്‍ വേണ്ടി അറ്റോര്‍ണി ജനറല്‍ Eric Holder വിളിച്ചുകൂട്ടിയ രഹസ്യ യോഗത്തില്‍ പങ്കെടുക്കാന്‍ അമേരിക്കയിലെ പ്രധാനപ്പെട്ട മാധ്യമങ്ങള്‍ വിസമ്മതിച്ചു. Associated Press ന്റെ 100 ഓളം പത്രപ്രവര്‍ത്തകരുടെ ഫോണ്‍ രേഖകളും Fox News ന്റെ ഒരു റിപ്പോര്‍ട്ടറുടെ സ്വകാര്യ ഇമെയിലുകളും Justice Department പിടിച്ചെടുത്തു എന്ന വിവരം പുറത്ത് വന്നതിന് ശേഷമാണ് ഈ യോഗം കൂടുന്നത്. ഈ യോഗത്തെക്കുറിച്ച് പുറത്തൊന്നും പറയരുത് എന്നാണ് നിബന്ധന. Fox News ഉം … Continue reading ഹോള്‍ഡര്‍ വിളിച്ചുകൂട്ടിയ രഹസ്യ യോഗത്തില്‍ പങ്കെടുക്കാന്‍ അമേരിക്കയിലെ പ്രധാനപ്പെട്ട മാധ്യമങ്ങള്‍ വിസമ്മതിച്ചു

ഇസ്രായേലികള്‍ക്ക് എഡ്‌വേര്‍ഡ് സ്നോഡന്‍ രഹസ്യാന്വേഷണ മുന്നറീപ്പ് കൊടുത്തു

സര്‍ക്കാരിന്റെ ഇരുമ്പ് മുഷ്ടിക്കെതിരേയും സ്വകാര്യമേഖലയുടെ രഹസ്യാന്വേഷണത്തിനെതിരേയും പ്രതിരോധിക്കാന്‍ അമേരിക്കയിലെ whistleblower എഡ്‌വേര്‍ഡ് സ്നോഡന്‍ ഇസ്രായേല്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. "വെറും ഒരു കത്തിയുമായി നമ്മേ ഭയപ്പെടുത്താന്‍ മറ്റൊരാളെ അനുവദിക്കുന്നത് രാഷ്ട്ര ശക്തിയുടെ സൌകര്യത്തിന് നമ്മുടെ സമൂഹത്തെ പുനക്രമീകരിക്കാനാണ് ... നാം പൌരന്‍മാരാകുന്നത് അവസാനിപ്പിച്ച് നാം പ്രജകളാകാന്‍ തുടങ്ങിയിരിക്കുന്നു," മോസ്കോയില്‍ നിന്നുള്ള വീഡിയോ ലിങ്കിലൂടെയാണ് സ്നോഡന്‍ സംസാരിച്ചത്. Pegasus ചാര സോഫ്റ്റ്‌വെയറിന്റെ പേരില്‍ അറിയപ്പെടുന്ന ഇസ്രായേല്‍ ആസ്ഥാനമായുള്ള NSO Group നെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. മോശം മനുഷ്യാവകാശ സ്ഥിതിയുള്ള ധാരാളം … Continue reading ഇസ്രായേലികള്‍ക്ക് എഡ്‌വേര്‍ഡ് സ്നോഡന്‍ രഹസ്യാന്വേഷണ മുന്നറീപ്പ് കൊടുത്തു

രഹസ്യാന്വേഷണത്തില്‍ നിന്ന് മുക്തമായ അവസാനത്തെ തലമുറ ഈ തലമുറയാണ്

പൌരന്‍മാരെ ആഗോള രഹസ്യാന്വേഷണം നടത്തുന്നത് ഉടന്‍ തന്നെ 'ഒഴുവാക്കാന്‍ പറ്റാത്തതാകും' എന്ന് ജൂലിയന്‍ അസാഞ്ജ് മുന്നറീപ്പ് തരുന്നു. സോഷ്യല്‍ മീഡിയക്കും പാസ്പോര്‍ട്ട് പോലുള്ള ഔദ്യോഗിക രേഖകളുടെ ഓണ്‍ലൈന്‍ ആപ്പുകള്‍ക്കും നന്ദി. ജനിച്ച് ഒരു വര്‍ഷമാകുമ്പോഴേക്കും കുട്ടികളെ 'ലോകത്തെ എല്ലാ പ്രധാന ശക്തികള്‍ക്കും' തിരിച്ചറിയാനാകും എന്ന് വിക്കിലീക്സ് സ്ഥാപന്‍ പറഞ്ഞു. കാരണം അവരുടെ 'വിഢികളായ മാതാപിതാക്കള്‍' അവരുടെ പേരും, ചിത്രങ്ങളും ഫേസ്‌ബുക്കില്‍ പങ്കുവെക്കുകയാണല്ലോ. ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ 7 ആം വര്‍ഷം കഴിയുന്ന അസാഞ്ജ് ബാഴ്സിലോണയിലെ World Ethical … Continue reading രഹസ്യാന്വേഷണത്തില്‍ നിന്ന് മുക്തമായ അവസാനത്തെ തലമുറ ഈ തലമുറയാണ്

സ്വതന്ത്രരായ അവസത്തെ തലമുറ ആകും ഇപ്പോള്‍ ജനിക്കുന്നവര്‍

Julian Assange The interview was provided to RT by organizers of the World Ethical Data Forum in Barcelona. — സ്രോതസ്സ് rt.com

നിയമ വകുപ്പിന്റെ രഹസ്യ നിയമങ്ങള്‍ FISA കോടതി ഉത്തരവ് ഉപയോഗിച്ച് പത്രപ്രവര്‍ത്തകരെ ലക്ഷ്യം വെക്കുന്നു

Freedom of the Press Foundation ഉം കൊളംബിയ സര്‍വ്വകലാശാലയിലെ Knight First Amendment Institute ഉം ചേര്‍ന്ന് കൊടുത്ത വിവരാവകാശ നിയമ പ്രകാരമുള്ള അപേക്ഷയുടെ ഭാഗമായി രഹസ്യ FISA കോടതി ഉത്തരവ് ഉപയോഗിച്ച് പത്രപ്രവര്‍ത്തകരെ ലക്ഷ്യംവെക്കുന്ന നിയമ വകുപ്പിന്റെ നിയമങ്ങളെക്കുറിച്ചുള്ള രേഖകള്‍ കിട്ടി. രഹസ്യ FISA കോടതി ഉത്തരവുകള്‍ ഉപയോഗിച്ച് (ദുരുപയോഗിച്ച്) പത്രപ്രവര്‍ത്തകരില്‍ രഹസ്യാന്വേഷണം നടത്തുന്നു എന്ന കാര്യം സാമൂഹ്യ സ്വാതന്ത്ര്യ വക്താക്കള്‍ ദീര്‍ഘകാലമായി സംശയിച്ചിരുന്ന ഒന്നായിരുന്നു. സര്‍ക്കാര്‍ ഇതുവരെ അക്കാര്യം സമ്മതിച്ചിരുന്നില്ല. — സ്രോതസ്സ് … Continue reading നിയമ വകുപ്പിന്റെ രഹസ്യ നിയമങ്ങള്‍ FISA കോടതി ഉത്തരവ് ഉപയോഗിച്ച് പത്രപ്രവര്‍ത്തകരെ ലക്ഷ്യം വെക്കുന്നു

എന്തുകൊണ്ടാണ് നിങ്ങളുടെ ഭാര്യയെക്കാൾ കൂടുതൽ നിങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നിങ്ങളുടെ കാർ അറിയുന്നത്

യാത്ര ചെയ്യാനുള്ള ഉപകരണമെന്ന നിലയില്‍ നിന്ന് കാറിനെ ചക്രങ്ങളുള്ള അതി വിദഗ്ദധമായ ഒരു കമ്പ്യൂട്ടറായി കാര്‍ നിര്‍മ്മാതാക്കള്‍ മാറ്റിയതിനെ തുടര്‍ന്ന് അതിന് നിങ്ങളുടെ സ്വകാര്യ ശീലങ്ങളും സ്വഭാവങ്ങളും സ്മാര്‍ട്ട് ഫോണിനേക്കാളേറെ ശേഖരിക്കാനാകുന്നു. ഉപഭോക്താക്കളുടെ പ്രത്യേക അനുമതിയോടെയാണ് ആ വിവരങ്ങള്‍ ശേഖരിക്കുന്നത് എന്ന് കാര്‍ കമ്പനികള്‍ പറയുന്നുവെങ്കിലും സമ്മതം മിക്കപ്പോഴും ദീര്‍ഘമായ സേവന ഉടമ്പടിയില്‍ മുങ്ങിയിരിക്കുകയായിരിക്കും. ഉപഭോക്താക്കളെ എളുപ്പം നിരീക്ഷിക്കാവുന്ന സൈബര്‍ ബന്ധമുള്ള 7.8 കോടി കാറുകള്‍ ഇന്ന് ലോകത്തെ നിരത്തുകളിലുണ്ട് എന്ന് ABI Research പറയുന്നു. ഡ്രൈവറുടെ … Continue reading എന്തുകൊണ്ടാണ് നിങ്ങളുടെ ഭാര്യയെക്കാൾ കൂടുതൽ നിങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നിങ്ങളുടെ കാർ അറിയുന്നത്