അമേരിക്കയിലെ കൊറോണ വൈറസ് മഹാമാരിയില്‍ കറുത്തവരും ലാറ്റിനോകളും ഉയര്‍ന്ന തോതിലാണ് മരിക്കുന്നത്. വെള്ളക്കാരേക്കാള്‍ വളരെ കുറഞ്ഞ തോതിലാണ് ഇവരിലെ വാക്സിനേഷന്‍ നടക്കുന്നത്. Centers for Disease Control and Prevention ന്റെ റിപ്പോര്‍ട്ട് പ്രകാരം 60% ല്‍ അധികം വാക്സിനേഷന്‍ നടന്നിട്ടുള്ളത് വെള്ളക്കാരിലാണ്. ലാറ്റിനോകളില്‍ 11.5% ഉം ഏഷ്യക്കാരില്‍ 6% ഉം കറുത്തവരില്‍ 5% ഉം വാക്സിനേഷന്‍ നടന്നു. 1.3 കോടി അമേരിക്കക്കാര്‍ക്ക് വാക്സിന്‍ നല്‍കിയ പരിപാടിയുടെ ആദ്യ മാസത്തിലെ ഡാറ്റ പരിശോധിച്ചാണ് CDC ഈ കണക്ക് … Continue reading ലോസാഞ്ജലസില്‍ ലാറ്റിനോകളുടെ കോവിഡ് മരണം 1,000% വര്‍ദ്ധിച്ചു
ടാഗ്: വാര്‍ത്ത
ഇന്‍ഡ്യന്‍ ഹാസ്യകലാകാരനെ നടക്കാത്ത പരിപാടിയിലെ ‘അപമര്യാദയായ’ ഹാസ്യത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്തു
മുസ്ലീം ഹാസ്യ കലാകാരനായ Munawar Faruqui, 29, നെ മൂന്ന് ആഴ്ചകളായി തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. അദ്ദേഹം നടത്താത്ത ഒരു ഹാസ്യപരിപാടിയില്‍ ഹിന്ദു ദൈവങ്ങളെ അപമാനിക്കും എന്ന് ഊഹിച്ചാണ് അറസ്റ്റ് ചെയ്തത്. പുതുവര്‍ഷത്തില്‍ ഇന്‍ഡോറിലെ ഒരു ചെറിയ ചായക്കടയില്‍ പരിപാടി നടത്താനായി Faruqui നെ വിളിച്ചു. അദ്ദേഹത്തിന് പരിപാടി തുടങ്ങുന്നതിന് മുമ്പ് പ്രാദേശിക ഹിന്ദു സംഘത്തിന്റെ നേതാവും പ്രാദേശിക BJP രാഷ്ട്രീയക്കാരന്റെ മകനുമായ Eklavya Singh Gaur ന്റെ നേതൃത്വത്തിലെ ഒരു കൂട്ടം തടസപ്പെടുത്തി. കേസിന് ഒരു ആധാരവും … Continue reading ഇന്‍ഡ്യന്‍ ഹാസ്യകലാകാരനെ നടക്കാത്ത പരിപാടിയിലെ ‘അപമര്യാദയായ’ ഹാസ്യത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്തു
നെതര്‍ലാന്‍ഡ്സില്‍ കോവിഡ്-19 ലോക്ക്ഡൌണ്‍ അക്രമാസക്തമായി
കൊറോണവൈറസിനെ അമര്‍ച്ചചെയ്യാനായി തുടങ്ങിയ കര്‍ഫ്യൂവിനിടക്ക് നെതര്‍ലാന്‍ഡ്സിലെ നഗരങ്ങളില്‍ മൂന്നാം ദിവസവും തുടരുന്ന ലഹളയില്‍ ഡച്ച് പോലീസ് 180 പേരെ അറസ്റ്റ് ചെയ്തു. അക്രമാസക്തമായ ലഹളക്കാര്‍ തീവെക്കുകയും, കല്ലെറിയുകയും, കടകള്‍ കൊള്ളയടിക്കുകയും ചെയ്തു. വൈറസിന്റെ "ബ്രിട്ടീഷ് വകഭേദ"ത്തില്‍ നിന്നുള്ള പുതിയ തരംഗത്തെക്കുറിച്ചുള്ള National Institute for Health (RIVM) ന്റെ മുന്നറീപ്പിനെ തുടര്‍ന്നാണ് രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുണ്ടായ ആദ്യത്തെ കര്‍ഫ്യൂ നടപ്പാക്കിയത്. ആഴ്ചകളായി രോഗബാധ കുറയുന്ന അവസരമാണിത്. മൂന്ന് ദിവസത്തെ ലഹളയില്‍ മൊത്തം 470 പേരെ പോലീസ് … Continue reading നെതര്‍ലാന്‍ഡ്സില്‍ കോവിഡ്-19 ലോക്ക്ഡൌണ്‍ അക്രമാസക്തമായി
ബ്രക്സിറ്റ്: മല്‍സ്യബന്ധന കമ്പനികള്‍ ലണ്ടനില്‍ പ്രതിഷേധം നടത്തി
തങ്ങളുടെ ജീവിതം ഭീഷണിയിലാണെന്ന് പറഞ്ഞ് കയറ്റുമതിക്കാര്‍ കേന്ദ്ര ലണ്ടനിലെ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് മുമ്പില്‍ പ്രകടനം നടത്തി. ബ്രിട്ടണിന്റെ ബ്രക്സിറ്റ് മാറ്റ കാലം ഈ മാസം അവസാനിക്കാന്‍ പോകുന്നതിനിടക്ക് പച്ച മല്‍സ്യവും കടല്‍ ആഹാരവും കയറ്റുമതിചെയ്യുന്നവര്‍ അതിര്‍ത്തി നിയന്ത്രങ്ങളില്‍ വലിയ പ്രശ്നങ്ങളാണ് ഉണ്ടാക്കിയത്. അവരുടെ കാരണമല്ലാതായി ഉണ്ടാകുന്ന വൈകലുകള്‍ക്ക് നഷ്ടപരിഹാരം കൊടുക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. അധികം വരുന്ന കടലാസ് പണികള്‍ കാരണം ചീത്തയാകുന്നതിന് മുമ്പ് യൂറോപ്പിലേക്ക് പച്ച ആഹാരം അയക്കുന്നതിന് കാലതാമസം എടുക്കുന്നതായി വ്യവസായ സംഘടനകള്‍ പറഞ്ഞു. ഈ … Continue reading ബ്രക്സിറ്റ്: മല്‍സ്യബന്ധന കമ്പനികള്‍ ലണ്ടനില്‍ പ്രതിഷേധം നടത്തി
ദേശീയ പാര്‍ക്കുകള്‍ സ്വകാര്യ കമ്പനികള്‍ക്ക് ബോള്‍സനാരോ വിറ്റു
30 ഹെക്റ്ററും മറ്റ് 13 പ്രകൃതി സ്ഥലങ്ങളും ഉള്‍പ്പടെ സ്വകാര്യവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി Jair Bolsonaro ന്റെ സര്‍ക്കാര്‍ Aparados da Serraയും Serra Geral ഉം ലേലത്തിന് വെച്ചു. Construcap ഗ്രൂപ്പാണ് ലേലത്തിന്റെ വിജയി എന്ന് ബ്രസീലിന്റെ പരിസ്ഥിതി വകുപ്പ് പ്രഖ്യാപിച്ചു. Santa Catalina ക്കും Rio Grande do Sur ക്കും ഇടയിലുള്ള ഈ രണ്ട് ദേശീയോദ്യാനങ്ങള്‍ക്കും കൂടി അവര്‍ $37 ലക്ഷം ഡോളര്‍ നല്‍കി. — സ്രോതസ്സ് telesurenglish.net | 12 Jan 2021
കാലാവസ്ഥ കാരണമായ ദുരന്തങ്ങളില്‍ 4.7 ലക്ഷം ആളുകള്‍ മരിച്ചു
കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളില്‍ ലോകത്തെ ദരിദ്ര രാജ്യങ്ങളിലെ അഞ്ച് ലക്ഷത്തിനടത്ത് ആളുകള്‍ കാലാവസ്ഥാ ദുരന്തങ്ങളുമായി ബന്ധപ്പെട്ട അവസ്ഥകളാല്‍ മരിച്ചു. Germanwatch ആണ് ഈ പഠനം നടത്തിയത്. 2000 - 2019 കാലത്ത് അമേരിക്കയുടെ ഭാഗമായ Puerto Rico ആണ് ഏറ്റവും വലിയ ദുരന്തങ്ങള്‍ സഹിച്ചത് എന്ന് അവരുടെ വാര്‍ഷിക “Global Climate Risk Index” റിപ്പോര്‍ട്ടില്‍ പറയുന്നു. ആ കാലത്തെ ഏറ്റവും വലിയ പത്ത് കാലാവസ്ഥ ദുരന്തങ്ങള്‍ നടന്നത് ഫിലിപ്പീന്‍സ്, മൊസാംബിക്, ബഹാമസ്, ബംഗ്ലാദേശ്, പാകിസ്ഥാന്‍, തായ്‌ലാന്റ്, … Continue reading കാലാവസ്ഥ കാരണമായ ദുരന്തങ്ങളില്‍ 4.7 ലക്ഷം ആളുകള്‍ മരിച്ചു
അതി സമ്പന്നര്‍ കോവിഡ് നഷ്ടം ധൃതഗതിയില്‍ നികത്തി, എന്നിട്ടും ശതകോടികള്‍ ഒരു ദശാബ്ദമെങ്കിലും ദാരിദ്ര്യത്തില്‍ കഴിയേണ്ടി വരും
വെറും 9 മാസം കൊണ്ട് ഭൂമിയിലെ ഏറ്റവും പണക്കാരായ 1,000 പേര്‍ കോവിഡ്-19 കാരണമുണ്ടായ നഷ്ടത്തില്‍ നിന്ന് കരകയറി. എന്നാല്‍ ലോകത്തെ ദരിദ്രരായവര്‍ക്ക് മഹാമാരിയുണ്ടാക്കിയ സാമ്പത്തി ആഘാതത്തില്‍ നിന്ന് കരകയറാന്‍ ഒരു ദശാബ്ദത്തില്‍ കൂടുതല്‍ കാലം എടുക്കും. Oxfam നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. World Economic Forum ന്റെ ‘Davos Agenda’ തുടങ്ങിയ ദിവസം അവര്‍ ‘The Inequality Virus’ എന്ന ഈ പ്രബന്ധം പ്രസിദ്ധപ്പെടുത്തി. എല്ലാ രാജ്യങ്ങളിലും സാമ്പത്തിക അസമത്വം വര്‍ദ്ധിപ്പിക്കാനുള്ള ശേഷി കോവിഡ്-19 … Continue reading അതി സമ്പന്നര്‍ കോവിഡ് നഷ്ടം ധൃതഗതിയില്‍ നികത്തി, എന്നിട്ടും ശതകോടികള്‍ ഒരു ദശാബ്ദമെങ്കിലും ദാരിദ്ര്യത്തില്‍ കഴിയേണ്ടി വരും
കുടിയിറക്കല്‍ വിരുദ്ധ പ്രതിഷേധത്തില്‍ കാലിഫോര്‍ണിയയിലെ 9 പേരെ അറസ്റ്റ് ചെയ്തു
കൊറോണവൈറസ് മഹാമാരിയുടെ സമയത്ത വാടകക്കാരുടെ ഒഴുപ്പിക്കലിനെതിരായ പ്രതിഷേധമായി കാലിഫോര്‍ണിയയിലെ San Jose യിലെ Santa Clara County Superior Court നടന്ന ഒഴുപ്പിക്കല്‍ വാദത്തെ Regional Tenant Organizing Network ന്റെ നേതൃത്വത്തിലുള്ള 100 വാടകക്കാരും വക്കീലുമാരും തടസപ്പെടുത്തി. പ്രതിഷേധക്കാര്‍ കോടതി കവാടം തടസപ്പെടുത്തി. രാവിലത്തെ മണിക്കൂറുകളില്‍ അവര്‍ കോടതിയുടെ പ്രവര്‍ത്തനം തന്നെ ഇല്ലാതാക്കി. പിന്നീട് അവരെ County Sheriff ന്റെ പോലീസുകാര്‍ അക്രമാസ്കതമായി നീക്കം ചെയ്യുകയാണുണ്ടായത്. കോടതി പ്രവര്‍ത്തനത്തെ തടസപ്പെടുത്തിയതിന് 9 പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു. … Continue reading കുടിയിറക്കല്‍ വിരുദ്ധ പ്രതിഷേധത്തില്‍ കാലിഫോര്‍ണിയയിലെ 9 പേരെ അറസ്റ്റ് ചെയ്തു
63.5 കോടി വര്‍ഷം പഴക്കം വരുന്ന ഫംഗംസ് പോലുള്ള സൂഷ്മഫോസില്‍ കണ്ടെത്തി
63.5 കോടി വര്‍ഷം മുമ്പ് ഹിമയുഗത്തിന്റെ അവസാനം ഉണ്ടായ ഫംഗസ് പോലുള്ള microfossil ന്റെ അവശിഷ്ടങ്ങള്‍ Virginia Tech, Chinese Academy of Sciences, Guizhou Education University, University of Cincinnati എന്നിവിടങ്ങളില്‍ നിന്നുള്ള ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ഏറ്റവും പഴക്കമുള്ള terrestrial ഫോസില്‍ ആണിത്. ഏറ്റവും പഴക്കമുള്ള ഡൈനസോറിന്റെ ഫോസിലിനെക്കാള്‍ മൂന്നിരട്ടി പഴക്കമുള്ളതാണ് ഈ ഫോസില്‍. ജനുവരി 28 ന്റെ Nature Communications ല്‍ ഈ പഠന റിപ്പോര്‍ട്ട് വന്നു. തെക്കന്‍ ചൈനയിലെ … Continue reading 63.5 കോടി വര്‍ഷം പഴക്കം വരുന്ന ഫംഗംസ് പോലുള്ള സൂഷ്മഫോസില്‍ കണ്ടെത്തി
ലോകത്ത് 12,000 വര്‍ഷങ്ങളിലേക്കും ഏറ്റവും കൂടിയ ചൂട്
ഭൂമിക്ക് ഇപ്പോള്‍ 12,000 വര്‍ഷങ്ങളിലേക്കും ഏറ്റവും കൂടിയ ചൂടാണ്. മനുഷ്യ സംസ്കാരത്തിന്റെ വികാസത്തിന്റെ പൂര്‍ണ്ണമായ കാലമാണിത്. സമുദ്രോപരിതലത്തിന്റെ താപനില വിശകലനത്തില്‍ നിന്ന് മനുഷ്യനുണ്ടാക്കുന്ന കാലാവസ്ഥാ മാറ്റം ലോകത്തെ “ചാര്‍ട്ടിലില്ലാത്ത പ്രദേശത്തേക്ക്” നയിക്കുകയാണെനന് ശാസ്ത്രജ്ഞര്‍ പറയുന്നു. അത്രയും പഴയ കാലത്തെ ഡാറ്റക്ക് കൃത്യത കുറവാണെങ്കിലും ഭൂമി ചിലപ്പോള്‍ കഴിഞ്ഞ 1.25 ലക്ഷം വര്‍ഷത്തിലേക്കും ഏറ്റവും ചൂട് കൂടിയ നിലയിലായിരിക്കും. — സ്രോതസ്സ് theguardian.com | 27 Jan 2021