2050 ഓടെ സമുദ്രത്തില്‍ മീനുകളേക്കാള്‍ കൂടുതല്‍ പ്ലാസ്റ്റിക്ക് ഉണ്ടാകും

2050 ഓടെ ലോകത്തെ സമുദ്രങ്ങളില്‍ മീനുകളെക്കാള്‍ കൂടുതല്‍ പ്ലാസ്റ്റിക് ചവറ് കാണും എന്ന് Ellen MacArthur Foundation നടത്തിയ പഠനത്തില്‍ കണ്ടെത്തി. അതിന്റെ റിപ്പോര്‍ട്ട് World Economic Forum ല്‍ അവതരിപ്പിച്ചു. പ്ലാസ്റ്റിക് പാക്കേജുകളുടെ 32% എല്ലാ ശേഖരണ സംവിധാനങ്ങളേയും മറികടന്ന് സമുദ്രം ഉള്‍പ്പടെയുള്ള പ്രകൃതിദത്ത ജൈവ വ്യവസ്ഥയില്‍ എത്തിച്ചേരുന്നു. ഇപ്പോള്‍ പ്രതിവര്‍ഷം 80 ലക്ഷം ടണ്‍ പ്ലാസ്റ്റിക്കാണ് സമുദ്രത്തില്‍ എത്തുന്നത്. ഇത് ഓരോ മിനിട്ടിലും ഒരു ട്രക്ക് പ്ലാസ്റ്റിക് ചവറുകള്‍ തട്ടുന്നതിന് തുല്യമാണ്. — സ്രോതസ്സ് … Continue reading 2050 ഓടെ സമുദ്രത്തില്‍ മീനുകളേക്കാള്‍ കൂടുതല്‍ പ്ലാസ്റ്റിക്ക് ഉണ്ടാകും

ആദിവാസികളുടെ വിജയമായി Belo Monte അണക്കെട്ടിന്റെ അനുമതി കോടതി റദ്ദാക്കി

ബ്രസീലിലെ ആദിവാസികളുടെ വിജയമായി ഒരു കോടതി ലോകത്തിലെ ഏറ്റവും വലിയ ഒരു ജല വൈദ്യുതി അണക്കെട്ടിന്റെ അനുമതി റദ്ദാക്കി. പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ ആഴ്ചകള്‍ ബാക്കി നില്‍ക്കെയായിരുന്നു ഇത്. ആമസോണിന്റെ സ്വതതന്ത്രമായി ഒഴുകുന്ന അവസാത്തെ പ്രധാന കൈവഴിയിലെ ജലത്തെ തരിച്ചുവിടാനായിരുന്നു Belo Monte അണക്കെട്ട് പദ്ധതിയിട്ടിരുന്നത്. പരിസ്ഥിതി നാശവും വലിയ അഭയാര്‍ത്ഥി പ്രവാഹവും ഉണ്ടാക്കുമെന്ന് പറഞ്ഞ് ആദിവാസികള്‍ ഈ അണക്കെട്ടിനെതിരെ ദീര്‍ഘകാലമായി സമരത്തിലായിരുന്നു. ജഡ്ജി അണക്കെട്ടിന്റെ അനുമതി റദ്ദാക്കുകയും അണക്കെട്ടിനാല്‍ ആഘാതമേല്‍ക്കുന്ന ആദിവാസി ജനങ്ങള്‍ക്ക് മതിയായ പിന്‍തുണ നല്‍കാത്തതിന് … Continue reading ആദിവാസികളുടെ വിജയമായി Belo Monte അണക്കെട്ടിന്റെ അനുമതി കോടതി റദ്ദാക്കി

സൈനിക ഭീമന്‍ നോര്‍ത്രോപ് ഗ്രമ്മന് എതിരെ പ്രതിഷേധിച്ച നാല് പേര്‍ക്കെതിരെ മഹാപരാധക്കുറ്റം ചാര്‍ത്തി

ലോകത്തെ ആറാമത്തെ സൈനിക കരാറുകാരായ Northrop Grumman ന്റെ ഓഫീസില്‍ പ്രതിഷേധം നടത്തിയതിന് നെബ്രാസ്കയില്‍ നാല് പേര്‍ക്കെതിരെ മഹാപരാധക്കുറ്റം ചാര്‍ത്തി. നികുതിദായകരും ശതകോടിക്കണക്കിന് ഡോളര്‍ പണം ഈ സൈനിക കരാറുകാരനിലേക്ക് ഒഴുക്കുന്നതിനെക്കുറിച്ച് ജന ശ്രദ്ധ കൊണ്ടുവരാനായി താന്‍ Northrop Grumman ന്റെ ജനാലകള്‍ ചുറ്റിക കൊണ്ട് അടിച്ച് പൊട്ടിച്ചു എന്ന് പ്രതിഷേധക്കാരിലൊരാളായ Jessica Reznicek പറഞ്ഞു. 2015 ല്‍ Northrop Grumman ന് $690 കോടി ഡോളറിന്റെ സര്‍ക്കാര്‍ കരാറുകള്‍ കിട്ടി. ഒന്നാം സ്ഥാനത്ത് അവരുടെ എതിരാളികളായ … Continue reading സൈനിക ഭീമന്‍ നോര്‍ത്രോപ് ഗ്രമ്മന് എതിരെ പ്രതിഷേധിച്ച നാല് പേര്‍ക്കെതിരെ മഹാപരാധക്കുറ്റം ചാര്‍ത്തി

Intercept ന്റെ Whistleblower പുറത്തുകൊണ്ടുവന്ന ഡ്രോണ്‍ യുദ്ധ വെളിപ്പെടുത്തലുകള്‍

സൈനിക രഹസ്യാന്വേഷണ രേഖകളുടെ അടിസ്ഥാനത്തിലെ ഞെട്ടിപ്പിക്കുന്ന ഡ്രോണ്‍ കൊലപാതകങ്ങളെക്കുറിച്ചുള്ള രഹസ്യാന്വേഷണ Whistleblower പുറത്തുവിട്ട രേഖകള്‍ Intercept പ്രസിദ്ധപ്പെടുത്തി. “Drone Papers” എന്ന ഈ രേഖകളും മറ്റു രേഖകളും പ്രകാരം, അഫ്ഗാനിസ്ഥാന്‍, യെമന്‍, സോമാലിയ എന്നിവിടങ്ങളില്‍ നടത്തിയ ഡ്രോണ്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട സാധാരക്കാരുടെ എണ്ണത്തെക്കുറിച്ച് അമേരിക്കന്‍ സര്‍ക്കാര്‍ കള്ളം പറയുകയാണ്. ലക്ഷ്യം വെച്ച് നടത്തുന്ന ഓരോ വ്യക്തികളുടേയും കൊലപാതക്കിന്റെ കൂടെ അഞ്ചോ ആറോ ലക്ഷ്യത്തിലില്ലാത്ത് ആളുകളും കൊല്ലപ്പെടുന്നു. സാധാരണക്കാരുടെ മരണം ഒഴുവാക്കാനായി പ്രത്യേക ലക്ഷ്യങ്ങളില്‍ ശ്രദ്ധയോടുള്ള, സൂഷ്മമായ കൊലപാതകം … Continue reading Intercept ന്റെ Whistleblower പുറത്തുകൊണ്ടുവന്ന ഡ്രോണ്‍ യുദ്ധ വെളിപ്പെടുത്തലുകള്‍

സഹോദരങ്ങളെ തടഞ്ഞ് വെക്കുകയും പരിശോധിക്കുകയും ചെയ്തു

മയക്കുമരുന്ന് കച്ചവടക്കാരെന്ന് കരുതി പോലീസ് രണ്ട് നിരപരാധികളായ സഹോദരങ്ങളെ തെറ്റായി സംശയിച്ചത് തങ്ങളുടെ തൊലിയുടെ നിറത്താലാണെന്ന് പറഞ്ഞ് അവര്‍ പോലീസിനെതിരെ കേസ് കൊടുക്കാന്‍ പോകുന്നു. തങ്ങളെ തടഞ്ഞ് നിര്‍ത്തി പരിശോധിക്കുകയും ഒരാളെ വിലങ്ങ് അണിയിക്കുകയും ചെയ്തത് അവഹേളനയും വൈഷമ്യമുണ്ടാക്കുകയും ചെയ്തു എന്ന് Dijon Joseph, 30, ഉം സഹോദരന്‍ Liam, 29, ഉം പറയുന്നു. തെക്കന്‍ ലണ്ടന്‍ പ്രദേശത്തെ ഒരു ദൈവഭക്തിയുള്ള ക്രിസ്ത്യന്‍ കുടുംബത്തില്‍ നിന്നുള്ള ഈ സഹോദരങ്ങളെ കുട്ടിക്കാലം മുതല്‍ക്ക് 25 പ്രാവശ്യത്തിലധികം തവണ പോലീസ് … Continue reading സഹോദരങ്ങളെ തടഞ്ഞ് വെക്കുകയും പരിശോധിക്കുകയും ചെയ്തു

ഇന്റര്‍സെപ്റ്റില്‍ നിന്ന് ഗ്ലന്‍ ഗ്രീന്‍വാള്‍ഡ് രാജിവെച്ചു

Pulitzer സമ്മാന ജേതാവായ മാധ്യമ പ്രവര്‍ത്തകന്‍ Glenn Greenwald തന്റെ ജോലി രാജിവെച്ചു. Biden ന്റെ പ്രചരണപരിപാടിയേയും രഹസ്യാന്വേഷണ സമൂഹത്തേയും വിമര്‍ശിക്കുന്ന ലേഖനം എഴുതിയതിനാണ് അദ്ദേഹത്തെ നിര്‍ബന്ധിപ്പിച്ച് Intercept ല്‍ നിന്ന് രാജിവെപ്പിച്ചത്. ഇതേ പോലുള്ള മറ്റൊരു സന്ദര്‍ഭത്തില്‍ ആറ് വര്‍ഷം മുമ്പ് അദ്ദേഹവും കൂടിച്ചേര്‍ന്നായിരുന്നു Intercept തുടങ്ങിയത്. “വ്യാജോക്തി എന്തെന്നാല്‍ എഡിറ്റോറിയല്‍ സ്വാതന്ത്ര്യം ഉറപ്പാക്കാനായി എന്റെ പേരില്‍, എന്റെ നേട്ടങ്ങളുടെ പുറത്ത് ഞാനും കൂടി ചേര്‍ന്ന് സ്ഥാപിച്ച മാധ്യമം ഇപ്പോള്‍ എന്നെ സെന്‍സര്‍ ചെയ്യുകയാണ്,” അദ്ദേഹം … Continue reading ഇന്റര്‍സെപ്റ്റില്‍ നിന്ന് ഗ്ലന്‍ ഗ്രീന്‍വാള്‍ഡ് രാജിവെച്ചു

മഹാമാരി സമയത്ത് ചില സമ്പന്നര്‍ കൂടുതല്‍ സമ്പന്നരായി

എത്ര പെട്ടെന്നാണ് അവര്‍ പണം ഉണ്ടാക്കുകയും നഷ്ടപ്പെടുന്നതും കൈകാര്യം ചെയ്യുന്നത് എന്നതാണ് ഈ കാലത്ത് ലോകത്തെ സമ്പന്നരെക്കുറിച്ചുള്ള ശ്രദ്ധേയമായ കാര്യം. [ഈ കാലത്തല്ല, ഏത് കാലത്തും അങ്ങനെയാണ്. 2008ഉം ഓര്‍ത്തുനോക്കൂ.] കോവിഡ്-19 മഹാമാരിയുടെ വ്യാകുലതകളാല്‍ മാര്‍ച്ചില്‍ ലോകം മൊത്തം കമ്പോളം തകര്‍ന്നപ്പോള്‍ ആമസോണ്‍ മുതലാളി Jeff Bezos ന് $2700 കോടി ഡോളര്‍ സമ്പത്ത് നഷ്ടമായി എന്ന് Bloomberg Billionaires Index പറഞ്ഞു. കമ്പനിയുടെ ഓഹരി വില തിരിച്ച് വന്നതിനോടൊപ്പം ബീസോസിന്റെ സമ്പത്തും തിരിച്ചെത്തി. അദ്ദേഹത്തിന്റെ മൊത്തം … Continue reading മഹാമാരി സമയത്ത് ചില സമ്പന്നര്‍ കൂടുതല്‍ സമ്പന്നരായി

താപനിലയിലെ ഒരു കുറവ്

ശരീരത്തിന്റെ "ശരാശരി" താപനില 98.6°F എന്ന് ജര്‍മ്മന്‍ ഡോക്റ്ററായ Carl Wunderlich നിര്‍ണ്ണയിച്ചിട്ട് രണ്ട് ശതാബ്ദങ്ങളായി. പനിയുണ്ടോ ഇല്ലയോ എന്ന് രക്ഷകര്‍ത്താക്കളും ഡോക്റ്റര്‍മാരും ഒരുപോലെ അളന്ന് പരിശോധിച്ചിരുന്നതും അതാണ്. കാലക്രമത്തില്‍, അടുത്തകാലത്ത് താഴ്ന്ന ശരീരതാപനില ആരോഗ്യമുള്ള വ്യക്തികളില്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നു. 2017 ലെ ഒരു പഠനത്തില്‍ ബ്രിട്ടണിലെ 35,000 പ്രായപൂര്‍ത്തിയായവരിലെ ശരീര താപനില താഴ്ന്നതായി (97.9°F) കണ്ടു. അമേരിക്കക്കാരുടെ (Palo Alto, California) ശരീരതാപനില 97.5°F ആണെന്ന് 2019 ലെ പഠനത്തില്‍ കാണിക്കുന്നത്. മനുഷ്യ ശരീരശാസ്ത്രത്തില്‍ … Continue reading താപനിലയിലെ ഒരു കുറവ്

മിക്ക ദന്തിസ്റ്റുകളും രോഗികളില്‍ നിന്നുള്ള അക്രമണം അനുഭവിച്ചവരാണ്

അമേരിക്കയിലെ ദന്തിസ്റ്റുകള്‍ക്കെതിരായ അക്രമണത്തെക്കുറിച്ചുള്ള Journal of the American Dental Association ന്റെ ഒക്റ്റോബര്‍ മാസത്തെ ലക്കത്തില്‍ വന്ന പഠനം ആദ്യത്തേതാണ്. ആരോഗ്യ പരിപാലന തൊഴിലാളികള്‍ക്ക് നേരെയുള്ള തൊഴിലിട ആക്രമണം സാധാരണ കാര്യമാണ്. അക്രമാസക്തമായ സംഭവങ്ങളുടെ കാര്യത്തില്‍ നിയമപാലകര്‍ക്ക് ശേഷം രണ്ടാം സ്ഥാനത്താണ് ആരോഗ്യ പരിപാലന തൊഴിലാളികള്‍. എന്നാല്‍ അമേരിക്കയിലെ ദന്തിസ്റ്റുകള്‍ക്കെതിരായ അക്രമത്തെ കുറിച്ച് ഒരു പഠനവും നടന്നിട്ടില്ല. രണ്ട് ലക്ഷം ദന്തിസ്റ്റുകളാണ് അമേരിക്കയിലുള്ളത്. മറ്റ് രാജ്യങ്ങളില്‍ വെറും നാല് പഠനങ്ങളെ ഇവരെക്കുറിച്ച് നടത്തിയിട്ടുള്ളു. വലിയ ഒരു … Continue reading മിക്ക ദന്തിസ്റ്റുകളും രോഗികളില്‍ നിന്നുള്ള അക്രമണം അനുഭവിച്ചവരാണ്

മുതലാളിത്ത വിരുദ്ധ സംഘങ്ങളുടെ അറിവുകള്‍ ഉപയോഗിക്കരുതെന്ന് ഇംഗ്ലാണ്ടിലെ സ്ക്കൂളുകള്‍ക്ക് ഉത്തരവ്

മുതലാളിത്തം അവസാനിപ്പിക്കണമെന്ന ആഗ്രഹമുള്ള സംഘടനകളുടെ അറിവുകള്‍ ഉപയോഗിക്കരുത് എന്ന് ഇംഗ്ലണ്ടിലെ സ്കൂളുകള്‍ക്ക് സര്‍ക്കാര്‍ ഉത്തരവ് കൊടുത്തു. മുതലാളിത്ത വിരുദ്ധതയെ “തീവൃ രാഷ്ട്രീയ നിലപാട്” ആയും അത് അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരും, യഹൂദവിരുദ്ധതയും, നിയവിരുദ്ധ പ്രവര്‍ത്തിയുടെ endorsement ഉം ആയി കണക്കാക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശം കരിക്കുലം നിര്‍മ്മിക്കുന്ന സ്കൂള്‍ നേതാക്കള്‍ക്കും അദ്ധ്യാപകര്‍ക്കും വേണ്ടി Department for Education (DfE) ഇറക്കി. — സ്രോതസ്സ് theguardian.com | 27 Sep 2020