കാറിൽ ജീവിക്കുന്ന പകരക്കാരനായ അദ്ധ്യാപകൻ ജന്മദിന ആശ്ചര്യം

തന്റെ ജീവിതത്തിന് വ്യത്യാസമുണ്ടാക്കിയ പ്രീയപ്പെട്ട പകരക്കാരനായ അദ്ധ്യാപകൻ കാറിലാണ് ജിവിക്കുന്നതെന്ന് കണ്ട പൂർവ്വ വിദ്യാർത്ഥിക്ക് അദ്ദേഹത്തിന് വേണ്ടി മുന്നോട്ട് വരണമെന്നും സഹായം ചെയ്യണമെന്നും പ്രചോദനമുണ്ടായി. ഒരു സംഭാവന വെബ് സൈറ്റിൽ പരസ്യം കൊടുത്ത് Steven Nava പൂർവ്വ വിദ്യാർത്ഥി $27,000 ഡോളർ സമാഹരിച്ച് അദ്ധ്യാപകന് നൽകി. ആ ചെക്ക് Fontana, California യിലെ Jose Villarruel എന്ന ആ അദ്ധ്യാപകൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. കുട്ടികൾ അദ്ദേഹത്തെ Mr. V എന്നായിരുന്നു വിളിച്ചിരുന്നത്. മാർച്ച് 11 ന് അദ്ദേഹത്തിന് … Continue reading കാറിൽ ജീവിക്കുന്ന പകരക്കാരനായ അദ്ധ്യാപകൻ ജന്മദിന ആശ്ചര്യം

94% പാക്കറ്റിലേയും വീട്ടിലേയും കുട്ടികളുടെ ആഹാരത്തിൽ വിഷ ഘന ലോഹങ്ങൾ

വീട്ടിലുണ്ടാക്കിയതായാലും കടയിൽ നിന്ന് വാങ്ങിയതായാലും അമേരിക്കയിലെ രക്ഷകർത്താക്കൾ അവരുടെ കുട്ടികൾക്ക് കൊടുക്കുന്ന ശിശു ഭക്ഷണങ്ങളിൽ വിഷ ഘന ലോഹങ്ങൾ ഉണ്ട് എന്ന് പുതിയതായി പ്രസിദ്ധീകരിച്ച് ഗവേഷണത്തിൽ പറയുന്നു. വിഷ ഘന ലോഹങ്ങൾ തലച്ചോറിന്റെ വികാസത്തിന് ദോഷം ചെയ്യുന്നവയാണ്. Healthy Babies Bright Futures (HBBF) മുമ്പ് നടത്തിയ പഠനത്തിൽ 95% പാക്കറ്റിലെ ശിശു ഭക്ഷണങ്ങളിൽ lead, arsenic, cadmium, mercury തുടങ്ങിയ വിഷ ഘന ലോഹങ്ങളുടെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. വീട്ടിലെ ആഹാരം സുരക്ഷിതമാണെന്നതിനെക്കുറിച്ച് അന്വേഷണം നടത്തേണ്ടതാണ്. [ആഹാരം … Continue reading 94% പാക്കറ്റിലേയും വീട്ടിലേയും കുട്ടികളുടെ ആഹാരത്തിൽ വിഷ ഘന ലോഹങ്ങൾ

മറ്റേ ജീവിസംഖ്യ പ്രതിസന്ധി

മനുഷ്യരുടെ ജീവിസംഖ്യ പ്രതിവർഷം 1.05% എന്ന തോതിൽ വർദ്ധിക്കുന്നു. കുറച്ച് കാലത്തേക്ക് അത് മന്ദഗതിയിലാണ്. നമ്മുടെ ജീവികളുടെ ജീവിസംഖ്യ പ്രതിവർഷം 2.4% എന്ന തോതിൽ വർദ്ധിക്കുകയാണ്. അത് കൂടുകയാണ്. പശുക്കളുടെ എണ്ണം ഇപ്പോൾ 100 കോടിയാണ്. പന്നികൾ മുമ്പേ ആ നിലയിലെത്തിയിട്ടുണ്ടാകും. ഭൂമിയിലെ മൊത്തം മൃഗങ്ങളുടെ ഭാരത്തിന്റെ 62% ഉം ഫാം മൃഗങ്ങളുടേതാണ്. അതിന്റെ കൂടെ മനുഷ്യന്റെ ജീവിസംഖ്യ കൂടി കൂട്ടുക. അപ്പോൾ വന്യ മൃഗങ്ങളുടെ ഭാരം വെറും 4% മാത്രമാകും. ഭൂമിയിലെ ജീവനെ നാം ആഹാരമായി … Continue reading മറ്റേ ജീവിസംഖ്യ പ്രതിസന്ധി

വിഷാദ രോഗത്തിന്റെ സെറോടോണിൻ സിദ്ധാന്തത്തിന് മതിയായ തെളിവില്ല

serotonin പരികല്പനക്ക് ഇപ്പോഴും സ്വാധീനശക്തിയുണ്ട്. കുറഞ്ഞ serotonin ഓ systematic umbrella പ്രവർത്തനങ്ങളോ ആണോ വിഷാദരോഗത്തിന് കാരണം എന്ന് കണ്ടെത്താനായയി ഗവേഷകർ പഠനം നടത്തി. ഡിസംബർ 2020 വരെയുള്ള PubMed, EMBASE, PsycINFO തുടങ്ങിയ ശാസ്ത്ര ജേണലുകൾ അവർ പരിശോധിച്ചു. വിഷാദരോഗത്തിന്റെ ജീവശാസ്ത്രപരമായ അടിസ്ഥാനത്തിന്റെ വിശ്വസിക്കാനാകുന്ന തെളിവുകളൊന്നും serotonin പരികല്പനക്ക് ഇല്ല എന്ന് അവർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. വിഷാദ രോഗത്തിന്റെ സെറോടോണിൻ സിദ്ധാന്തത്തിന് മതിയായ തെളിവില്ല എന്ന് സമ്മതിക്കാനുള്ള സമയം ആയി. — സ്രോതസ്സ് nature.com … Continue reading വിഷാദ രോഗത്തിന്റെ സെറോടോണിൻ സിദ്ധാന്തത്തിന് മതിയായ തെളിവില്ല

ചരിത്രപരമായ ബോസ്റ്റണിലെ സ്റ്റാർബക്സ് സമരം വിജയം കണ്ടു

തങ്ങളുടെ കുറഞ്ഞ ലഭ്യത ആവശ്യങ്ങൾ കോർപ്പറേറ്റ് മടക്കിയതിനും പ്രശ്നക്കാരനായ മാനേജരെക്കുറിച്ച് അന്വേഷിക്കാമെന്ന് സമ്മതിച്ചതിനും ശേഷം 874 Commonwealth Ave ലെ Starbucks തൊഴിലാളികൾ വിജയം പ്രഖ്യാപിച്ചു. സമരത്തിന്റെ പ്രധാന കാരണം അവയായിരുന്നു. ചരിത്രപരമായ 64 ദിവസത്തെ സമരത്തിന് ശേഷമാണ് ഈ വിജയം ഉണ്ടായത്. അമേരിക്കയുടെ ചരിത്രത്തിൽ Starbucks ൽ നടന്ന ഏറ്റവും ദൈർഖ്യമുള്ള സമരം. യൂണിയനുള്ള Starbucks കടകൾക്ക് തൊഴിലവസ്ഥകളിൽ നല്ല മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയും എന്ന് ഈ വിജയം കാണിച്ചു തരുന്നു. എന്നിരുന്നാലും മുന്നേറ്റത്തിന് ഒരു … Continue reading ചരിത്രപരമായ ബോസ്റ്റണിലെ സ്റ്റാർബക്സ് സമരം വിജയം കണ്ടു

Nord Stream ചോർച്ച പ്രദേശത്ത് ഉയർന്ന തോതിലെ മീഥേൻ

Nord Stream ചോർച്ച പ്രദേശത്ത് പര്യവേഷണത്തിന് പോയ University of Gothenburg ലെ ഗവേഷകർ തിരിച്ചെത്തി. മീഥേന്റെ അളവ് സാധാരണയുള്ളതിനേക്കാൾ 1,000 മടങ്ങ് കൂടുതൽ ആണ് അവിടെ കണ്ടെത്തിയത്. ധാരാളം സാമ്പിളുകൾ ഗവേഷകർ അവിടെ നിന്ന് ശേഖരിച്ച് കൊണ്ടുവന്നിട്ടുണ്ട്. സെപ്റ്റംബർ 26 നാണ് മീഥേൻ വാതക ചോർച്ച കണ്ടെത്തിയത്. വാതകം തുടർച്ചയായി വെള്ളത്തിലേക്ക് ചോരുകയാണുണ്ടായത്. വെള്ളത്തിൽ 1,000 മടങ്ങ് കൂടുതൽ മീഥേന്റെ നില കണ്ടെത്തി. ഈ വെള്ളം തിരികെ ഉപരിതലത്തിലെത്തുമ്പോൾ മീഥേൻ വാതകമായി മാറി അന്തരീക്ഷത്തിലേക്ക് കലരും. … Continue reading Nord Stream ചോർച്ച പ്രദേശത്ത് ഉയർന്ന തോതിലെ മീഥേൻ

അറ്റലാന്റയിലെ പോലീസ് നഗരത്തിനെതിരായ പ്രതിഷേധത്തിൽ കൂടുതൽ അറസ്റ്റ്

അറ്റലാന്റയിലെ $9 കോടി ഡോളർ പോലീസ് പരിശീലന കേന്ദ്ര നിർമ്മാണ സ്ഥലത്തെ നിർമ്മാണ ഉപകരണത്തിൽ സ്വയം ബന്ധനസ്ഥരായി കിടന്ന 5 പ്രതിഷേധക്കാരെ വ്യാഴാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. 61 സാമൂഹ്യ പ്രവർത്തകർക്കെതിരെ മുമ്പ് ഈ ആഴ്ച കേസെടുത്തതിന്റെ പ്രതികരണമായിട്ടാണ് ഈ സമരം നടത്തിയത്. ഈ 5 പേർക്കെതിരെ തദ്ദേശീയ ഭീകരവാദ കുറ്റവും തീവെപ്പ് കുറ്റവും ചാർത്തിയിട്ടുണ്ട്. — സ്രോതസ്സ് democracynow.org | Sep 08, 2023

കോവിഡ്-19 കാരണം ഇൻഡ്യക്ക് 50 ലക്ഷം ആളുകളെ നഷ്ടപ്പെട്ടു

2020 - 2021 കാലത്ത് ഇൻഡ്യക്ക് 47 ലക്ഷം ആളുകളെ നഷ്ടപ്പെട്ടു എന്ന് ലോകാരോഗ്യ സംഘടന (WHO) മെയ് 5, 2022 ന് പറഞ്ഞു. ഇൻഡ്യ സർക്കാർ കൊടുത്ത 5 ലക്ഷം എന്ന കണക്കിനെക്കാൾ 10 മടങ്ങ് അധികമാണ്. ജനുവരി 2020 - ഡിസംബർ 2021 കാലത്ത് ആഗോള അധിക മരണങ്ങളുടെ 80% ഉം ഉത്തരവാദികളായ 20 രാജ്യങ്ങളിൽ ഇൻഡ്യയും ഉൾപ്പെടും. ആ രാജ്യങ്ങൾ ആഗോള ജനസംഖ്യയുടെ പകുതിയെ പ്രതിനിധാനം ചെയ്യുന്നവരാണ്. ഈ രണ്ട് വർഷങ്ങളിൽ ലോകം … Continue reading കോവിഡ്-19 കാരണം ഇൻഡ്യക്ക് 50 ലക്ഷം ആളുകളെ നഷ്ടപ്പെട്ടു

കോവിഡ്-19 കാരണം 10 ലക്ഷം പേർ മരിച്ചതിനിടക്ക് അമേരിക്കയിലെ കോടീശ്വരൻമാരുടെ സമ്പത്ത് 58% വർദ്ധിച്ചു

അമേരിക്കയിൽ കോവിഡ്-19 കാരണമുള്ള മരണം 10 ലക്ഷം കവിഞ്ഞു. അതേ സമയത്ത് അമേരിക്കയിലെ കോടീശ്വരൻമാരുടെ സമ്പത്ത് $1.7 ലക്ഷം കോടി ഡോളർ വർദ്ധിച്ചു. 58% ന്റെ നേട്ടമാണിത്. ഔദ്യോഗികമായ ലോക്ക്ഡൗൺ തുടങ്ങിയ മാർച്ച് 18, 2020 ന് അമേരിക്കയിളെ ശതകോടീശ്വരൻമാരുടെ മൊത്തം സമ്പത്ത് $2.947 ലക്ഷം കോടി ഡോളർ ആയിരുന്നു. മെയ് 4, 2022 ന് അമേരിക്കയിലെ മരണ സംഖ്യ 10 ലക്ഷം കവിഞ്ഞപ്പോൾ NBC യുടെ കണക്ക് പ്രകാരം അമേരിക്കയിലെ 727 ശത കോടീശ്വരൻമാരുടെ മൊത്തം … Continue reading കോവിഡ്-19 കാരണം 10 ലക്ഷം പേർ മരിച്ചതിനിടക്ക് അമേരിക്കയിലെ കോടീശ്വരൻമാരുടെ സമ്പത്ത് 58% വർദ്ധിച്ചു

വമ്പൻ ഹൈവേക്ക് എതിരെ ടെക്സാസുകാർ സമരം ചെയ്യുന്നു

വിശാലമായ റോഡുകളും സൂപ്പർ ഹൈവേകളുമുള്ള ടെക്സാസിൽ അമേരിക്കയുടെ കാർ സംസ്കാരത്തിന്റെ ആധിപത്യത്തിനെതിരായ ഒരു സമരം ഉണ്ടാകാൻ സാദ്ധ്യതയുള്ള ഒരു സ്ഥലമല്ല. എന്നാൽ കഴിഞ്ഞ ആഴ്ച ടെക്സാസിലെ ഒരു കൂട്ടം താമസക്കാർ സംസ്ഥാനത്തെ ഗതാഗത വകുപ്പിനെതിരെ തിരിഞ്ഞ് പുതിയ ഹൈവേ വികസനത്തിനെതിരെ ശബ്ദമുയർത്തി. ആ വികസനം ആയിരക്കണക്കിന് ആളുകളേയും നൂറുകണക്കിന് ബിസിനസുകളേയും സ്കൂളുകളേയും പള്ളികളേയും കുടിയിറക്കും. അതേ സമയം വണ്ടിയോടിക്കുന്നതിന് ബദലായയ നടക്കാനും സൈക്കിളിനുമുള്ള പാതകൾ പ്രോത്സാഹിപ്പിക്കാനുള്ള പ്രാദേശിക പദ്ധതികളെ തകർക്കാൻ സംസ്ഥാനം സജീവമായി ഇടപെടുന്നുമുണ്ട്. — സ്രോതസ്സ് … Continue reading വമ്പൻ ഹൈവേക്ക് എതിരെ ടെക്സാസുകാർ സമരം ചെയ്യുന്നു