5 സ്ത്രീകൾ ടെക്സാസിനെതിരെ കേസ് കൊടുത്തു

തങ്ങൾക്ക് ഗർഭഛിദ്രം അനുവദിക്കാത്തതിന് 5 സ്ത്രീകൾ ടെക്സാസിനെതിരെ കേസ് കൊടുത്തു. അവരുടെ ആരോഗ്യത്തിന് ഭീഷണി തന്നെ ആകാവുന്ന ഗർഭം പോലും അലസിപ്പിക്കാൻ അനുമതി കിട്ടിയില്ല. ഈ സ്ത്രീകൾക്കും രണ്ട് ഡോക്റ്റർമാർക്കും വേണ്ടി Center for Reproductive Rights ആണ് കേസ് കൊടുത്തിരിക്കുന്നത്. Austin ൽ അവർ ചൊവ്വാഴ്ച പത്രസമ്മേളനം നടത്തി. Center for Reproductive Rights ന്റെ നേതൃത്വമായ Nancy Northup ആണ് ആദ്യം സംസാരിച്ചത്. — സ്രോതസ്സ് democracynow.org | Mar 10, 2023

അക്ഷയ സെന്ററില്‍ ആധാര്‍ സംവിധാനത്തില്‍ നുഴഞ്ഞുകയറി 38 ആധാര്‍ സൃഷ്ടിച്ചു

ആധാര്‍ സംവിധാനത്തിലേക്ക് നുഴഞ്ഞുകയറി അധാര്‍ കാര്‍ഡുകള്‍ സൃഷ്ടിച്ചെടുത്തു. മലപ്പുറം തിരൂരിലെ അക്ഷയസെന്ററിലാണ് സംഭവം നടന്നത്. ആധാര്‍ മെഷീനില്‍ റിമോട്ട് ആക്സസ് മുഖേന നുഴഞ്ഞുകയറി ആധാര്‍ എന്റോള്‍മെന്റ് നടത്തുകയായിരുന്നു. അതിര്‍ത്തി പ്രദേശത്തുനിന്നാണ് ആധാറിലേക്കുള്ള നുഴഞ്ഞുകയറ്റമുണ്ടായതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ കണ്ടെത്തിയത്. ഇന്ത്യയില്‍ വിലാസമോ രേഖകളോ ഇല്ലാത്തവര്‍ക്ക് വേണ്ടിയാകും ഇത് ചെയ്തിരിക്കുന്നതെന്നാണ് സൂചന. ചാരപ്രവര്‍ത്തനത്തിനു വേണ്ടിയാണെന്നും സംശയിക്കുന്നു. തിരൂരിലെ അക്ഷയസെന്ററിലെ ആധാര്‍ മെഷീനില്‍ നിന്നും എന്റോള്‍ ചെയ്ത 38 എന്‍ട്രികള്‍ ഇത്തരത്തിലുള്ളതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് … Continue reading അക്ഷയ സെന്ററില്‍ ആധാര്‍ സംവിധാനത്തില്‍ നുഴഞ്ഞുകയറി 38 ആധാര്‍ സൃഷ്ടിച്ചു

ജാംനഗറിലെ പ്രതിരോധ തന്ത്രപ്രധാനമായ വിമാനത്താവളത്തിന് അന്തർദേശീയ സ്ഥാനം കിട്ടി

മുകേഷ് അംബാനിയുടെ മകന്റെ കല്യാണത്തിന് വിളിക്കപ്പെട്ടിട്ടുള്ള അതിഥികൾക്ക് വരാനായി, വെറും 10 ദിവസത്തേക്ക് ചടങ്ങ് നടക്കുന്ന സ്ഥലത്തിന്റെ അടുത്തുള്ള ഗുജറാത്തിലെ ജാംനഗർ നഗരത്തിലുള്ള പ്രതിരോധ തന്ത്രപ്രധാനമായ വിമാനത്താവളത്തിന് അന്തർദേശീയ സ്ഥാനം നരേന്ദ്ര മോഡി സർക്കാർ നൽകി. പാകിസ്ഥാന്റെ അതിർത്തിക്ക് അടുത്തുള്ള Indian Air Force വിമാനത്താവളത്തിന് അന്തർദേശീയ സ്ഥാനം ഫെബ്രുവരി 25 - മാർച്ച് 5 വരെയാണ് കൊടുത്തിരിക്കുന്നത്. ഫെബ്രുവരി 28 - മാർച്ച് 4 വരെ ജാംനഗർ വിമാനത്താവളത്തിൽ കുറഞ്ഞത് 150 വിമാനങ്ങളെങ്കിലും എത്തും. അതിൽ … Continue reading ജാംനഗറിലെ പ്രതിരോധ തന്ത്രപ്രധാനമായ വിമാനത്താവളത്തിന് അന്തർദേശീയ സ്ഥാനം കിട്ടി

ആധാർ അടിസ്ഥാനത്തിലെ പണമടക്കലിനെതിരെ ബാങ്ക് ബചാവോ ഫോറം RBI ക്ക് എഴുതി

ആധാർ കാർഡ് തട്ടിപ്പിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ‘Bank Bachao Desh Bachao Manch’ റിസർവ്വ് ബാങ്കിന് ഇമെയിൽ അയച്ചു. അവശ്യമായ നടപടി എടുക്കണമെന്ന് റിസർവ്വ് ബാങ്ക് ഗവർണർ Shaktikanta Das നോട് സംഘടന അഭ്യർത്ഥിച്ചു. ആധാർ കാർഡുപയോഗിച്ച് ഉപഭോക്താക്കളുടെ വിരലടയാളം എടുത്ത് തട്ടിപ്പുകാർ ഇപ്പോൾ ബാങ്കുകളിൽ നിന്ന് പണം മോഷ്ടിക്കുകയാണ്. Aadhar Enabled Payment System (AEPS) എന്ന സങ്കേതം ആണ് തട്ടിപ്പുകാരുപയോഗിക്കുന്നത്. പണം എടുക്കാൻ വിരലടയാളം ആണ് ഇതിൽ വേണ്ടത്. എന്നാൽ ആളുകളുടെ … Continue reading ആധാർ അടിസ്ഥാനത്തിലെ പണമടക്കലിനെതിരെ ബാങ്ക് ബചാവോ ഫോറം RBI ക്ക് എഴുതി

ദരിദ്രരായ ആളുകളുടെ പ്രസ്ഥാന ജാഥ മെംഫിസിൽ

മൂന്ന് തെക്കൻ സംസ്ഥാനങ്ങളിലെ താഴ്ന്ന വേതനമുള്ള തൊഴിലാളികൾ Memphis ൽ തിങ്കളാഴ്ച ജാഥ നടത്തി. അടുത്ത മാസം വാഷിങ്ടൺ ഡിസിയിൽ ഈ ജാഥ അവസാനിക്കും. Tennessee, Arkansas, Mississippi എന്നീ സംസ്ഥാനങ്ങളിലെ തൊഴിലാളികൾ നയിക്കുന്ന Mid-South Mobilization Committee ആണ് ഇതിന്റെ നേതൃത്വം വഹിക്കുന്നത്. Lorraine Motel ലെ National Civil Rights Museum ത്തിലാണ് ജാഥ അവസാനിച്ചത്. 1968 ൽ മാർട്ടിൻ ലൂഥർ കിങ്ങിനെ വെടിവെച്ച് കൊന്ന സ്ഥലമാണത്. "കിങ്ങ് എന്താണ് ചെയ്തതെന്ന് കഴിഞ്ഞ 50 … Continue reading ദരിദ്രരായ ആളുകളുടെ പ്രസ്ഥാന ജാഥ മെംഫിസിൽ

അമേരിക്കയും ചൈനയും യുദ്ധത്തിനടുത്തേക്ക് പോകുന്നു

Xi Jinping ന് പ്രസിഡന്റായി മൂന്നാമതും അഞ്ച് വർഷ കാലാവധി കൊടുക്കുന്നതിനായയി ചൈനയിലെ പാർളമെന്റ് ഐക്യകണ്ഠേനെ വോട്ട് ചെയ്തു. ചൈനയിലെ കമ്യൂണിസ്റ്റ് പാർട്ടി പ്രസിഡന്റായി Xi Jinping നെ അടുത്ത അഞ്ച് വർഷത്തേക്ക് വീണ്ടും തെരഞ്ഞെടുത്ത് ഏതാനും മാസങ്ങൾക്ക് ശേഷമാണിത്. തായ്‍വാനെ കുറിച്ച് അമേരിക്കയും ചൈനയും തമ്മിലുള്ള തർക്കം മൂർഛിച്ച് വരികയാണ്. അമേരിക്കയുടെ ദേശീയ സുരക്ഷക്ക് ചൈന വലിയ ഭീഷണിയാണ് ഉണ്ടാക്കുന്നതെന്ന് U.S. Director of National Intelligence ആയ Avril Haines വ്യാഴാഴ്ച സെനറ്റർമാരോട് പറഞ്ഞു. … Continue reading അമേരിക്കയും ചൈനയും യുദ്ധത്തിനടുത്തേക്ക് പോകുന്നു

ആമസോണിന്റെ തെക്കെ ആഫ്രിക്കയിലെ ആസ്ഥത്തെ ആദിവാസി ഭൂമി അവകാശികൾ തടഞ്ഞു

അമേരിക്കയിലെ സാങ്കേതികവിദ്യാ വമ്പനായ ആമസോൺ പ്രാദേശിക Goringhaicona Khoi Khoin First Nation ന്റെ ഭൂമിയിൽ ആസ്ഥാനം പണിയുന്നതിനെ മാർച്ചിൽ തെക്കെ ആഫ്രിക്കയിലെ കോടതി തടഞ്ഞു. യൂണിയൻ പൊളിക്കുക തുടങ്ങി തങ്ങളുടെ പണ്ടകശാലയിൽ ധാരാളം അനീതികൾ നടത്തുന്ന ആമസോണിന് മേലെയുള്ള വലിയ ഒരു വിജയമാണിത്. രണ്ട് നദികൾക്ക് ഇടക്കുള്ള ആ കന്നുകാലി മേയൽ ഭൂമിയിലാണ് പരമ്പരാഗതമായി ആത്മീയ ചടങ്ങുകൾ നടക്കുന്നത്. 200 വർഷം മുമ്പ് ആദ്യത്തെ യൂറോപ്യൻ കൈയ്യേറ്റക്കാരുമായി Indigenous Goringhaicona Khoi Khoin ആൾക്കാർ യുദ്ധം … Continue reading ആമസോണിന്റെ തെക്കെ ആഫ്രിക്കയിലെ ആസ്ഥത്തെ ആദിവാസി ഭൂമി അവകാശികൾ തടഞ്ഞു

മലിനീകരണം കാരണം 2019 ൽ ലോകത്ത് ഏറ്റവും കൂടുൽ പ്രായമെത്താത്ത മരണങ്ങൾ ഇൻഡ്യയിലാണ്

2019ൽ പ്രായമെത്താത്ത 23.5 ലക്ഷം മരണങ്ങൾ ഇൻഡ്യയിലുണ്ടായി. എല്ലാത്തരത്തിലേയും മലിനീകരണമാണ് കാരണം. അതിൽ 16.7 ലക്ഷം പേരുടെ മരണത്തിന് കാരണം വായൂ മലിനീകരണമാണ്. ലോകത്തെ ഇത്തരത്തിലെ ഏറ്റവും കൂടിയ മരണ നിരക്കാണിത്. Lancet Planetary Health ജേണലാണ് ഈ പഠനം പ്രസിദ്ധപ്പെടുത്തിയത്. ഇൻഡ്യയിലെ വായൂ മലിനീകരണത്തിൽ കൂടുതലും -- 9.8 ലക്ഷം -- രണ്ടര മൈക്രോണോ അതിൽ കുറവോ ഉള്ള ചെറു കണികകളായ PM2.5 മലിനീകരണം കൊണ്ടാണുണ്ടാകുന്നത്. — സ്രോതസ്സ് newsclick.in | PTI | 18 … Continue reading മലിനീകരണം കാരണം 2019 ൽ ലോകത്ത് ഏറ്റവും കൂടുൽ പ്രായമെത്താത്ത മരണങ്ങൾ ഇൻഡ്യയിലാണ്

ഇക്കോ ടൂറിസം പ്രൈമേറ്റുകളുടെ സ്വഭാവത്തെ മോശമായി ബാധിക്കുന്നു

മോട്ടോർ ബോട്ടുകളുപയോഗിച്ച് ടൂറിസ്റ്റുകളെ സൗകര്യപ്രദമായി primateകളുടെ അടുത്ത് എത്തിക്കുന്ന അതിവേഗത്തിൽ വളരുന്ന ഈ ടൂറിസം കുരങ്ങൻമാരിൽ സമ്മർദ്ദവുമായി ബന്ധപ്പെട്ട സ്വഭാവങ്ങൾക്ക് കാരണമാകുന്നു എന്ന് University of Portsmouth നയിച്ച ഒരു പഠനത്തിൽ കണ്ടെത്തി. മലേഷ്യയിലെ Sabah ലെ വിദൂരമായ riparian പ്രദേശത്ത വംശനാശം നേരിടുന്ന സ്പീഷീസായ proboscis കുരങ്ങൻമാരുടെ ഒരു സംഘത്തിന് അടുത്തേക്ക് ഒറ്റ എഞ്ജിൻ മോട്ടോർ ബോട്ട് അടുക്കുന്നതിന്റെ ആഘാതം ആണ് ഗവേഷകർ പരിശോധിച്ചത്. നീണ്ട മൂക്കുകളുള്ള അസാധാരണമായ Proboscis കുരങ്ങൻമാരെ ടൂറിസ്റ്റുകൾക്ക് കാണാൻ താൽപ്പര്യമാണ്. … Continue reading ഇക്കോ ടൂറിസം പ്രൈമേറ്റുകളുടെ സ്വഭാവത്തെ മോശമായി ബാധിക്കുന്നു

കുടിയേറ്റ ബാലവേലയെക്കുറിച്ചുള്ള മുന്നറീപ്പുകൾ അവഗണിച്ചു, സത്യപ്രവർത്തകരെ ശിക്ഷിച്ചു

അമേരിക്കയിലുടനീളം ഫാക്റ്ററികളിൽ 12 വയസ് പ്രായമുള്ള കുട്ടികൾ ജോലിചെയ്യുന്നത് വർദ്ധിക്കുന്നു എന്ന മുന്നറീപ്പുകൾ ബൈഡൻ സർക്കാർ നിരന്തരം അവഗണിക്കുകയും കാണാതിരിക്കുകയും ചെയ്തു എന്ന് New York Times റിപ്പോർട്ട് ചെയ്യുന്നു. കുട്ടികളുടെ സുരക്ഷയെക്കുറിച്ചുള്ള വ്യാകുലതകളുയർത്തിയതിന് ശേഷം തങ്ങളെ പുറത്താക്കി എന്ന് കുറഞ്ഞത് 5 ആരോഗ്യ മനുഷ്യസേവന ജോലിക്കാർ പറഞ്ഞു. മദ്ധ്യ അമേരിക്കയിൽ നിന്നുള്ള രക്ഷകർത്താക്കളില്ലാത്ത 100 ൽ അധികം കുടിയേറ്റ കുട്ടികളെക്കുറിച്ച് ടൈംസ് റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തിയിരുന്നു. അവർ വലിയ യന്ത്രങ്ങളുടെ ഉപയോഗം, ദീർഘസമയത്തെ ജോലി, രാത്രി ഷിഫ്റ്റ് … Continue reading കുടിയേറ്റ ബാലവേലയെക്കുറിച്ചുള്ള മുന്നറീപ്പുകൾ അവഗണിച്ചു, സത്യപ്രവർത്തകരെ ശിക്ഷിച്ചു