ഫേസ്‍ബുക്ക് ബോധപൂർവ്വം അവരുടെ ഉൽപ്പന്നങ്ങൾ സിഗററ്റ് പോലെ ആസക്തിയുള്ളവയാക്കി

സഭയിൽ നടന്ന വിചാരണ വേളയിൽ കമ്പനിയുടെ ബിസിനസ് മാതൃകക്കെതിരെ ഫേസ്‍ബുക്കിന്റെ മുമ്പത്തെ ഡയറക്റ്റർ ആഞ്ഞടിച്ചു.ഉണ്ടാകുന്ന ദോഷങ്ങളെ പരിഗണിക്കാതെ ഇടപെടലിനെ (engagement) വർദ്ധിപ്പിക്കുന്നതിനാണ് ഫേസ‍ബുക്ക് ശ്രദ്ധിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ഒരു House committee വാദത്തിൽ ഫേസ്‍ബുക്കിന്റെ മുമ്പത്തെ ഡയറക്റ്റർ ആയ Tim Kendall പറഞ്ഞു "ഞങ്ങളുടെ ഉൽപ്പന്നങ്ങൾ ആസക്തിയുണ്ടാക്കുന്ന തരത്തിൽ നിർമ്മിക്കാനായി വമ്പൻ പുകയിലയുടെ കളിപുസ്തകമാണ് ഫേസ്‍ബുക്ക് എടുത്തിരിക്കുന്നത്". ഫേസ്ബുക്കിന്റെ പ്രവർത്തികൾ ഇപ്പോൾ അമേരിക്കയിൽ തീവൃവാദത്തിനായി സംഭാവനചെയ്യുന്നു. അത് നമ്മേ ഒരു ആഭ്യന്തര യുദ്ധത്തിന്റെ വക്കിലേക്കാണ് നയിക്കുന്നത്", … Continue reading ഫേസ്‍ബുക്ക് ബോധപൂർവ്വം അവരുടെ ഉൽപ്പന്നങ്ങൾ സിഗററ്റ് പോലെ ആസക്തിയുള്ളവയാക്കി

വിദൂരത്ത് നിന്നുള്ള ജോലി $80000 കോടി ഡോളറിന്റെ ഓഫീസ് മൂല്യം ഇല്ലാതാക്കി

പ്രമുഖ നഗരങ്ങളിലെ ഓഫീസ് കെട്ടിടങ്ങളുടെ മൂല്യത്തിൽ $80000 കോടി ഡോളറിന്റെ കുറവ് വരും എന്നത് മഹാമാരിക്ക് ശേഷമുള്ള തൊഴിൽ ഗതിയിൽ ഭൂഉടമകൾ നേരിടുന്ന നഷ്ട സാദ്ധ്യതകളെ അടിവരയിടുന്നതാണ്. hybrid work ലേക്കുള്ള കോവിഡ്-19 ന്റെ പ്രേരണ കാരണം ഓഫീസ് സ്ഥലത്തെ ഒഴിവിന്റെ തോത് വർദ്ധിക്കുകയാണ് എന്ന് ലോകത്തെ 9 നഗരങ്ങളിലെ 2030 വരെയുള്ള വിലമതിക്കലിലെ ആഘാതത്തെക്കുറിച്ചുള്ള McKinsey Global Institute ന്റെ റിപ്പോർട്ടിൽ പറയുന്നു. $80000 കോടി ഡോളറിന്റെ മൂല്യ നഷ്ടമെന്നത് 2019 ലെ തോത് വെച്ച് … Continue reading വിദൂരത്ത് നിന്നുള്ള ജോലി $80000 കോടി ഡോളറിന്റെ ഓഫീസ് മൂല്യം ഇല്ലാതാക്കി

ഇന്ത്യയിലെ പരുത്തിപ്പാടങ്ങളിൽ രൂപം കൊള്ളുന്ന കൊടുങ്കാറ്റ്

ഇന്ത്യയിലെ പരുത്തിനിലങ്ങളിൽ 90 ശതമാനവും ബിടി. കോട്ടൺ കൈയ്യടക്കുന്നു (ബി.ടി. എന്നാൽ Bacillus thuringiensis - ബസില്ലസ് തുരിംഗിൻസിസ്. ഒരു തരം ബാക്ടീരിയ. ജനിതകമാറ്റം വരുത്താവുന്ന ഈ ബാക്ടീരിയയെ ജൈവകൃഷിയിൽ ഉപയോഗിക്കുന്നു). ഏത് കീടങ്ങളെ തുരത്താനാണോ ജനിതകമാറ്റം വരുത്തിയ ഈ ബാക്ടീരിയയെക്കൊണ്ട് ലക്ഷ്യമിട്ടത്, അതേ കീടങ്ങൾതന്നെ ഇന്ന് പ്രതിരോധശക്തി നെടി, കൂടുതൽ അപകടകാരികളായി തിരിച്ചുവന്ന് കൃഷിയേയും കൃഷിക്കാരേയും തകർക്കുന്നു ആദ്യം നവംബറിലും പിന്നീട് വീണ്ടും ഫെബ്രുവരി-മാർച്ചിലും സംസ്ഥാന റവന്യൂ, കൃഷിവകുപ്പുകൾ നടത്തിയ വിളപരിശോധനയിൽ കണ്ടെത്തിയത്, സംസ്ഥാനത്ത് പരുത്തിക്കൃഷി … Continue reading ഇന്ത്യയിലെ പരുത്തിപ്പാടങ്ങളിൽ രൂപം കൊള്ളുന്ന കൊടുങ്കാറ്റ്

സ്വകാര്യ മേഖലയില്‍നിന്ന് 25 വിദഗ്ധര്‍കൂടി സുപ്രധാന കേന്ദ്രസര്‍ക്കാര്‍ തസ്തികകളിലേക്ക്

സ്വകാര്യ മേഖലയില്‍നിന്ന് 25 വിദഗ്ധര്‍കൂടി സുപ്രധാന കേന്ദ്രസര്‍ക്കാര്‍ തസ്തികകളിലേക്ക് സ്വകാര്യ മേഖലയില്‍നിന്നുള്ള 25 വിദഗ്ധര്‍കൂടി കേന്ദ്ര സര്‍ക്കാരിന്റെ സുപ്രധാന പദവികളിലേക്ക് നിയമിക്കപ്പെടുന്നു. നിലവില്‍ ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ്, മറ്റ് ഗ്രൂപ് എ പദവികളിലുള്ളവര്‍ എന്നിവര്‍ വഹിക്കുന്ന ചുമതലകളിലേക്കാണ് ലാറ്ററല്‍ എന്‍ട്രിവഴി പുതിയ നിയമനം നടക്കുക. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള കാബിനറ്റിന്റെ നിയമന സമിതി (എ.സി.സി) വിവിധ കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളിലേക്ക് ഇതിനോടകം സ്വകാര്യ മേഖലയിലെ വിദഗ്ധരുടെ നിയമനത്തിന് അംഗീകാരം നല്‍കിക്കഴിഞ്ഞു. മൂന്ന് ജോയിന്റ് സെക്ടട്ടറിമാരുടെയും 22 ഡയറക്ടര്‍/ ഡെപ്യൂട്ടി … Continue reading സ്വകാര്യ മേഖലയില്‍നിന്ന് 25 വിദഗ്ധര്‍കൂടി സുപ്രധാന കേന്ദ്രസര്‍ക്കാര്‍ തസ്തികകളിലേക്ക്

ഹിന്ദു, മുസ്ലീം പൗരൻമാർ ഒന്നിച്ച് തിരംഗയുമായി ജാഥ നടത്തി

സമാധാനവും, സാഹോദര്യവും പുലർത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് ഞായറാഴ്ച ഹിന്ദുക്കളും മുസ്ലീങ്ങളും ഒന്നിച്ച് ദേശീയപതാകയുമായി വർഗ്ഗീയലഹള നടന്ന Jahangirpuri പ്രദേശത്ത് ജാഥ നടത്തി. മുൻസിപ്പൽ അധികാരികൾ പെട്ടെന്ന് തകർക്കാൻ ഉത്തരവ് കൊടുത്തതിനെ തുടർന്ന് ധാരാളം ആളുകൾക്ക് അവരുടെ ബിസിനസുകൾ നഷ്ടപ്പെടുകയും വീടുകളും കടകളും നശിപ്പിക്കപ്പെടുകയും ചെയ്തിരുന്നു. “Bhai chara badana hai, sab ko sikhana hai,” ഹിന്ദുക്കളും മുസ്ലീങ്ങളും തോളോടുതോൾ ചേർന്ന് നടന്നു. സമാധാനത്തെക്കുറിച്ച് സംസാരിച്ചു. റോഡരികിലും ജനാലകളിലും മട്ടുപ്പാവിലും നിന്ന ധാരാളം ആളുകൾ അവർക്ക് പ്രോത്സാഹനം നൽകി. — … Continue reading ഹിന്ദു, മുസ്ലീം പൗരൻമാർ ഒന്നിച്ച് തിരംഗയുമായി ജാഥ നടത്തി

യുദ്ധത്തിലുള്ള മരണത്തേക്കാൾ 4 കൂടുതലാണ് സൈന്യത്തിലെ ആത്മഹത്യ

അമേരിക്കൻ സൈന്യത്തിലെ മരണങ്ങളെക്കുറിച്ചുറ്റ ഒരു പുതിയ റിപ്പോർട്ട് ഒരു പൂർണ്ണമായ കണക്ക് പറയുന്നു: 9/11 ന് ശേഷം 7,057 സൈനികർ സൈനിക പ്രവർത്തനത്തിൽ മരിച്ചു. എന്നാൽ അതേ കാലയളവിലെ സൈനികരുടേയും വിരമിച്ച സൈനികരുടേയും ആത്മഹത്യ 30,177 ആണ്. നാല് മടങ്ങിൽ കൂടുതൽ. സൈനികരുടെ ആത്മഹത്യയുടെ തോത് പൊതുജനസമൂഹത്തിലെ ആത്മഹത്യയുടെ തോതിനേക്കാൾ കൂടുതലാണ്. വിയറ്റ്നാം യുദ്ധ സമയത്താണ് ഇതുപോലെയുള്ള ഒരു അവസ്ഥ മുമ്പ് ഉണ്ടായത്. — സ്രോതസ്സ് npr.org | Jun 24, 2021

ഇതുവരെ കണ്ടതിലും ഏറ്റവും അകലെയുള്ള നക്ഷത്രത്തെ ഹബിൾ ദൂരദർശിനി കണ്ടെത്തി

ആ നക്ഷത്രത്തെ “Earendel” എന്നാണ് ശാസ്ത്രജ്ഞർ പേരിട്ടിരിക്കുന്നത്. പ്രഭാത നക്ഷത്രം, ഉയരുന്ന പ്രകാശം എന്നൊക്കെയാണ് പഴയ ഇംഗ്ലീഷിൽ അതിന്റെ അർത്ഥം. Earendel ന്റെ സാങ്കേതികമായ പേര് WHL0137-LS എന്നാണ്. ഇതിന് സൂര്യനെക്കാൾ 50 മടങ്ങ് ദ്രവ്യമുണ്ട്. ദശലക്ഷക്കണക്കിന് മടങ്ങ് പ്രകാശവും ഉണ്ട്. നാസയുടെ Hubble Space Telescope ആണ് ഇത് കണ്ടെത്തിയത്. അവിടെ നിന്നുള്ള പ്രകാശത്തിന് ഭൂമിയിൽ എത്തുന്നതിന് 1290 കോടി വർഷം വേണം. പ്രപഞ്ചത്തിന് 90 കോടി വർഷം പ്രായമുള്ളപ്പോൾ, ഇപ്പോഴത്തെ പ്രായത്തിന്റെ വെറും 7%, … Continue reading ഇതുവരെ കണ്ടതിലും ഏറ്റവും അകലെയുള്ള നക്ഷത്രത്തെ ഹബിൾ ദൂരദർശിനി കണ്ടെത്തി

ആഗോളതപനത്താൽ ലോകത്തിലെ സമുദ്രങ്ങളുടെ ‘ഓർമ്മ’ നശിക്കുന്നു

അന്തരീക്ഷത്തിലെ അതിവേഗ കാലാവസ്ഥ ചാഞ്ചാട്ടങ്ങൾക്ക് സമാനമായി സാവധാനം മാറുന്ന സമുദ്രങ്ങൾ ശക്തമായ സ്ഥിരത അഥവാ "ഓർമ്മ" പ്രകടിപ്പിക്കുന്നുണ്ട്. അതായത് സമുദ്രത്തിന്റെ ഇന്നത്തെ താപനിലയോട് വളരെ സമാനമായിരിക്കും നാളത്തെ താപനില. വളരെ ചെറിയ വ്യത്യാസമേ ഉണ്ടാകൂ. അതിന്റെ ഫലമായി സമുദ്ര അവസ്ഥ പ്രവചിക്കാനായി സമുദ്ര ഓർമ്മയെ ഉപയോഗിക്കുന്നു. സമുദ്രത്തിന്റെ ഏറ്റവും മുകളിലത്തെ പാളിയുടെ കനവും ആയി ബന്ധപ്പെട്ടതാണ് സമുദ്ര ഓർമ്മ. ആഴമുള്ള മിശ്രപാളിക്ക് കൂടുതൽ താപ ഉള്ളടക്കമുണ്ട്. അതിനാൽ കൂടുതൽ താപ ജഡത്വം ഉണ്ടാകും. അതാണ് ഓർമ്മ. എന്നിരുന്നാലും … Continue reading ആഗോളതപനത്താൽ ലോകത്തിലെ സമുദ്രങ്ങളുടെ ‘ഓർമ്മ’ നശിക്കുന്നു

ഒരു പേരിലെന്തിരിക്കുന്നു? ആധാറിന്റെ യാതനകൾ

'എന്റെ പേര് ഇന്ദു, പക്ഷേ എന്റെ ആദ്യത്തെ ആധാർ കാർഡിൽ പേര് 'ഹിന്ദു' എന്നായി. അതുകൊണ്ട് ഞാൻ ഒരു പുതിയ കാർഡിന് അപേക്ഷിച്ചു, പക്ഷേ അവർ അതിൽ വീണ്ടും 'ഹിന്ദു' എന്നാവർത്തിച്ചു. അതിനാൽ അമദാഗൂർ സർക്കാർ പ്രൈമറി സ്‌കൂളിലെ 10 വയസ്സുള്ള അഞ്ചാം ക്ലാസ് ദളിത് പെൺകുട്ടി ജെ.ഇന്ദുവിനും മറ്റ് നാല് വിദ്യാർത്ഥികൾക്കും ഈ വർഷം സ്‌കോളർഷിപ്പ് ലഭിക്കില്ല. അവരുടെ ആധാർ കാർഡിൽ പേരുകൾ തെറ്റായി എഴുതിയിരിക്കുന്നു എന്ന ഒരൊറ്റ കാരണംകൊണ്ടുമാത്രം. മറ്റ് നാല് വിദ്യാർത്ഥികളിൽ മൂന്ന് … Continue reading ഒരു പേരിലെന്തിരിക്കുന്നു? ആധാറിന്റെ യാതനകൾ

സാമൂഹ്യ മാധ്യമങ്ങളിൽ നിന്ന് പിൻവാങ്ങുന്നത് മാനസികാരോഗ്യം വർദ്ധിപ്പിക്കും

ഒരാഴ്ചത്തേക്ക് പോലും ആളുകളോട് സാമൂഹ്യ മാധ്യമങ്ങളുപയോഗിക്കുന്നത് നിർത്താൻ പറയുന്നത് അവരുടെ സൗഖ്യത്തേയും വിഷാദരോഗത്തേയും ആകാംഷയേയും മെച്ചപ്പെടുത്തുന്നതിലേക്ക് നയിക്കും. ആളുകളുടെ മാനസികാരോഗ്യം കൈകാര്യം ചെയ്യാനായി സഹായിക്കുന്ന വഴിയായി ഇതിനെ കാണാം എന്ന് പുതിയ പഠനം നടത്തിയ ഗവേഷകർ പറയുന്നു. ഒരാഴ്ചത്തെ സാമൂഹ്യമാധ്യമ അവധിയുടെ ഫലത്തെക്കുറിച്ച് University of Bath (UK) യിലെ ഗവേഷകരാണ് പഠനം നടത്തിയത്. പഠനത്തിൽ പങ്കെടുത്തവർക്ക് Instagram, Facebook, Twitter, TikTok തുടങ്ങിയവയിൽ പരതി നടക്കാതിരുന്നതിനാൽ അവരുടെ ആഴ്ചയിലെ 9 മണിക്കൂർ സ്വതന്ത്രമാക്കാൻ കഴിഞ്ഞു. പഠനത്തിന്റെ … Continue reading സാമൂഹ്യ മാധ്യമങ്ങളിൽ നിന്ന് പിൻവാങ്ങുന്നത് മാനസികാരോഗ്യം വർദ്ധിപ്പിക്കും