ബർമ്മയിലെ പട്ടാള ഭരണം സാധാരണക്കാരുടെ മേൽ വ്യോമാക്രമണം വ്യാപിപ്പിച്ചു. ചൊവ്വാഴ്ച അവർ അതുവരെയുള്ളതിലേക്കും ഏറ്റവും മാരകമായ ആക്രമണമാണ് നടത്തിയത്. ഒരു പൊതുഹാളിൽ ബോംബിട്ട് അവർ 100 പേരെ കൊന്നു. അതിൽ 30 പേർ കുട്ടികളാണ്. അതിന്റെ ചിത്രങ്ങൾ ഓൺലൈനിൽ പ്രസിദ്ധപ്പെടുത്തി. Al Jazeera യും മറ്റ് മാധ്യമങ്ങളും ആ രംഗം കാണിച്ചു. രാജ്യഭ്രഷ്ടരായ ബർമ്മയിലെ സർക്കാർ അംഗങ്ങൾ ഈ ആക്രമണത്തെ അപലപിച്ചു. അതൊരു ഹീനമായ പ്രവർത്തിയാണെന്നും അത് യുദ്ധക്കുറ്റമാണെന്നും അവർ പറഞ്ഞു. — സ്രോതസ്സ് democracynow.org | … Continue reading ബർമ്മയിലെ പട്ടാള ഭരണം പൗരൻമാരുടെ മേൽ ബോംബിടുന്നു
ടാഗ്: വാര്‍ത്ത
അറ്റലാന്റയിലെ ജയിലിൽ കീടങ്ങൾ മനുഷ്യരെ തിന്നുന്നു
കീടങ്ങളും മൂട്ടകളും ജീവനോടെ തിന്നുന്നു എന്ന് കറുത്തവനായ ഒരു തടവുകാരന്റെ കുടുംബം പറഞ്ഞതിനെ തുടർന്ന് ജോർജിയയിലെ അറ്റലാന്റയിലെ Fulton County Jail ൽ നിന്ന് 600 തടവുകാരെ നീക്കി. 35-വയസുള്ള Lashawn Thompson നെ ജയിലിലെ മാനസിക വിഭാഗത്തിലായിരുന്നു പാർപ്പിച്ചിരുന്നത്. ഈ സംഭവത്തെക്കുറിച്ച് ക്രിമിനൽ അന്വേഷണം കുടുംബം ആവശ്യപ്പെട്ടു. ഒപ്പം ഈ ജയിൽ അടച്ചുപൂട്ടുകയും വേണമെന്ന് അവർ പറയുന്നു. തിങ്കളാഴ്ച്ച ജയിൽ പ്രധാനി ഉൾപ്പടെ ജയിലിലെ ധാരാളം ജോലിക്കാർ രാജിവെച്ചു. — സ്രോതസ്സ് democracynow.org | Apr … Continue reading അറ്റലാന്റയിലെ ജയിലിൽ കീടങ്ങൾ മനുഷ്യരെ തിന്നുന്നു
ചരിത്രപരമായ ഒത്തുതീർപ്പിൽ ഡൊമിനിയണിന് ഫോക്സ് $78.75 കോടി ഡോളർ അടക്കും
കേസ് ഒത്തുതീർപ്പാക്കാൻ Fox News $78750 കോടി ഡോളർ അടക്കും എന്ന് സമ്മതിച്ചു. കരാർ പ്രകാരം Dominion നെ കുറിച്ചുള്ള കള്ളങ്ങൾ പ്രചരിപ്പിച്ചതിന് മാപ്പ് പ്രക്ഷേപണം ചെയ്യേണ്ട കാര്യമില്ല. ചരിത്രത്തിലെ ഏറ്റവും വലിയ മാധ്യമ അപകീര്‍ത്തിപ്പെടുത്തൽ ഒത്തുതീർപ്പാണിത്. എന്നാൽ ഫോക്സിന്റെ നിയമ യുദ്ധം ഇവിടെ അവസാനിക്കുന്നില്ല. Smartmatic എന്ന ഒരു തെരഞ്ഞെടുപ്പ് സാങ്കേതികവിദ്യ കമ്പനിയുമായി $270 കോടി ഡോളറിന്റെ മറ്റൊരു അപകീര്‍ത്തിപ്പെടുത്തൽ കേസും കൂടിയുണ്ട്. — സ്രോതസ്സ് democracynow.org | Apr 20, 2023
ഗൗതം അദാനി 2021 ൽ $4900 കോടി ഡോളർ സമ്പാദ്യം വർദ്ധിപ്പിച്ചു
ഇൻഡ്യയിലേയും ഏഷ്യയിലേയും രണ്ടാമത്തെ ഏറ്റവും സമ്പന്നനായ വ്യക്തി തന്റെ സമ്പാദ്യത്തിലേക്ക് $4900 കോടി ഡോളർ കൂട്ടിച്ചേർത്തു. ലോകത്തിലെ ഏറ്റവും സമ്പന്നരായ മൂന്ന് പേരായ Elon Musk, Jeff Bezos, Bernard Arnault ഉം കൂട്ടിച്ചേർത്തതിനേക്കാൾ കൂടുതലാണിത്. ‘2022 M3M Hurun Global Rich List’ ആണ് ഇക്കാര്യം കണ്ടെത്തിയത്. എണ്ണ വ്യവസായ കമ്പനി Reliance Industries യുടെ ഉടമയായ Mukesh Ambani ആണ് ഇപ്പോഴും ഇൻഡ്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തി. അയാൾക്ക് $10300 കോടി ഡോളർ സമ്പത്തുണ്ട്. … Continue reading ഗൗതം അദാനി 2021 ൽ $4900 കോടി ഡോളർ സമ്പാദ്യം വർദ്ധിപ്പിച്ചു
ഫേസ്‍ബുക്ക് ബോധപൂർവ്വം അവരുടെ ഉൽപ്പന്നങ്ങൾ സിഗററ്റ് പോലെ ആസക്തിയുള്ളവയാക്കി
സഭയിൽ നടന്ന വിചാരണ വേളയിൽ കമ്പനിയുടെ ബിസിനസ് മാതൃകക്കെതിരെ ഫേസ്‍ബുക്കിന്റെ മുമ്പത്തെ ഡയറക്റ്റർ ആഞ്ഞടിച്ചു.ഉണ്ടാകുന്ന ദോഷങ്ങളെ പരിഗണിക്കാതെ ഇടപെടലിനെ (engagement) വർദ്ധിപ്പിക്കുന്നതിനാണ് ഫേസബുക്ക് ശ്രദ്ധിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ഒരു House committee വാദത്തിൽ ഫേസ്‍ബുക്കിന്റെ മുമ്പത്തെ ഡയറക്റ്റർ ആയ Tim Kendall പറഞ്ഞു "ഞങ്ങളുടെ ഉൽപ്പന്നങ്ങൾ ആസക്തിയുണ്ടാക്കുന്ന തരത്തിൽ നിർമ്മിക്കാനായി വമ്പൻ പുകയിലയുടെ കളിപുസ്തകമാണ് ഫേസ്‍ബുക്ക് എടുത്തിരിക്കുന്നത്". ഫേസ്ബുക്കിന്റെ പ്രവർത്തികൾ ഇപ്പോൾ അമേരിക്കയിൽ തീവൃവാദത്തിനായി സംഭാവനചെയ്യുന്നു. അത് നമ്മേ ഒരു ആഭ്യന്തര യുദ്ധത്തിന്റെ വക്കിലേക്കാണ് നയിക്കുന്നത്", … Continue reading ഫേസ്‍ബുക്ക് ബോധപൂർവ്വം അവരുടെ ഉൽപ്പന്നങ്ങൾ സിഗററ്റ് പോലെ ആസക്തിയുള്ളവയാക്കി
വിദൂരത്ത് നിന്നുള്ള ജോലി $80000 കോടി ഡോളറിന്റെ ഓഫീസ് മൂല്യം ഇല്ലാതാക്കി
പ്രമുഖ നഗരങ്ങളിലെ ഓഫീസ് കെട്ടിടങ്ങളുടെ മൂല്യത്തിൽ $80000 കോടി ഡോളറിന്റെ കുറവ് വരും എന്നത് മഹാമാരിക്ക് ശേഷമുള്ള തൊഴിൽ ഗതിയിൽ ഭൂഉടമകൾ നേരിടുന്ന നഷ്ട സാദ്ധ്യതകളെ അടിവരയിടുന്നതാണ്. hybrid work ലേക്കുള്ള കോവിഡ്-19 ന്റെ പ്രേരണ കാരണം ഓഫീസ് സ്ഥലത്തെ ഒഴിവിന്റെ തോത് വർദ്ധിക്കുകയാണ് എന്ന് ലോകത്തെ 9 നഗരങ്ങളിലെ 2030 വരെയുള്ള വിലമതിക്കലിലെ ആഘാതത്തെക്കുറിച്ചുള്ള McKinsey Global Institute ന്റെ റിപ്പോർട്ടിൽ പറയുന്നു. $80000 കോടി ഡോളറിന്റെ മൂല്യ നഷ്ടമെന്നത് 2019 ലെ തോത് വെച്ച് … Continue reading വിദൂരത്ത് നിന്നുള്ള ജോലി $80000 കോടി ഡോളറിന്റെ ഓഫീസ് മൂല്യം ഇല്ലാതാക്കി
ഇന്ത്യയിലെ പരുത്തിപ്പാടങ്ങളിൽ രൂപം കൊള്ളുന്ന കൊടുങ്കാറ്റ്
ഇന്ത്യയിലെ പരുത്തിനിലങ്ങളിൽ 90 ശതമാനവും ബിടി. കോട്ടൺ കൈയ്യടക്കുന്നു (ബി.ടി. എന്നാൽ Bacillus thuringiensis - ബസില്ലസ് തുരിംഗിൻസിസ്. ഒരു തരം ബാക്ടീരിയ. ജനിതകമാറ്റം വരുത്താവുന്ന ഈ ബാക്ടീരിയയെ ജൈവകൃഷിയിൽ ഉപയോഗിക്കുന്നു). ഏത് കീടങ്ങളെ തുരത്താനാണോ ജനിതകമാറ്റം വരുത്തിയ ഈ ബാക്ടീരിയയെക്കൊണ്ട് ലക്ഷ്യമിട്ടത്, അതേ കീടങ്ങൾതന്നെ ഇന്ന് പ്രതിരോധശക്തി നെടി, കൂടുതൽ അപകടകാരികളായി തിരിച്ചുവന്ന് കൃഷിയേയും കൃഷിക്കാരേയും തകർക്കുന്നു ആദ്യം നവംബറിലും പിന്നീട് വീണ്ടും ഫെബ്രുവരി-മാർച്ചിലും സംസ്ഥാന റവന്യൂ, കൃഷിവകുപ്പുകൾ നടത്തിയ വിളപരിശോധനയിൽ കണ്ടെത്തിയത്, സംസ്ഥാനത്ത് പരുത്തിക്കൃഷി … Continue reading ഇന്ത്യയിലെ പരുത്തിപ്പാടങ്ങളിൽ രൂപം കൊള്ളുന്ന കൊടുങ്കാറ്റ്
സ്വകാര്യ മേഖലയില്‍നിന്ന് 25 വിദഗ്ധര്‍കൂടി സുപ്രധാന കേന്ദ്രസര്‍ക്കാര്‍ തസ്തികകളിലേക്ക്
സ്വകാര്യ മേഖലയില്‍നിന്ന് 25 വിദഗ്ധര്‍കൂടി സുപ്രധാന കേന്ദ്രസര്‍ക്കാര്‍ തസ്തികകളിലേക്ക് സ്വകാര്യ മേഖലയില്‍നിന്നുള്ള 25 വിദഗ്ധര്‍കൂടി കേന്ദ്ര സര്‍ക്കാരിന്റെ സുപ്രധാന പദവികളിലേക്ക് നിയമിക്കപ്പെടുന്നു. നിലവില്‍ ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ്, മറ്റ് ഗ്രൂപ് എ പദവികളിലുള്ളവര്‍ എന്നിവര്‍ വഹിക്കുന്ന ചുമതലകളിലേക്കാണ് ലാറ്ററല്‍ എന്‍ട്രിവഴി പുതിയ നിയമനം നടക്കുക. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള കാബിനറ്റിന്റെ നിയമന സമിതി (എ.സി.സി) വിവിധ കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളിലേക്ക് ഇതിനോടകം സ്വകാര്യ മേഖലയിലെ വിദഗ്ധരുടെ നിയമനത്തിന് അംഗീകാരം നല്‍കിക്കഴിഞ്ഞു. മൂന്ന് ജോയിന്റ് സെക്ടട്ടറിമാരുടെയും 22 ഡയറക്ടര്‍/ ഡെപ്യൂട്ടി … Continue reading സ്വകാര്യ മേഖലയില്‍നിന്ന് 25 വിദഗ്ധര്‍കൂടി സുപ്രധാന കേന്ദ്രസര്‍ക്കാര്‍ തസ്തികകളിലേക്ക്
ഹിന്ദു, മുസ്ലീം പൗരൻമാർ ഒന്നിച്ച് തിരംഗയുമായി ജാഥ നടത്തി
സമാധാനവും, സാഹോദര്യവും പുലർത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് ഞായറാഴ്ച ഹിന്ദുക്കളും മുസ്ലീങ്ങളും ഒന്നിച്ച് ദേശീയപതാകയുമായി വർഗ്ഗീയലഹള നടന്ന Jahangirpuri പ്രദേശത്ത് ജാഥ നടത്തി. മുൻസിപ്പൽ അധികാരികൾ പെട്ടെന്ന് തകർക്കാൻ ഉത്തരവ് കൊടുത്തതിനെ തുടർന്ന് ധാരാളം ആളുകൾക്ക് അവരുടെ ബിസിനസുകൾ നഷ്ടപ്പെടുകയും വീടുകളും കടകളും നശിപ്പിക്കപ്പെടുകയും ചെയ്തിരുന്നു. “Bhai chara badana hai, sab ko sikhana hai,” ഹിന്ദുക്കളും മുസ്ലീങ്ങളും തോളോടുതോൾ ചേർന്ന് നടന്നു. സമാധാനത്തെക്കുറിച്ച് സംസാരിച്ചു. റോഡരികിലും ജനാലകളിലും മട്ടുപ്പാവിലും നിന്ന ധാരാളം ആളുകൾ അവർക്ക് പ്രോത്സാഹനം നൽകി. — … Continue reading ഹിന്ദു, മുസ്ലീം പൗരൻമാർ ഒന്നിച്ച് തിരംഗയുമായി ജാഥ നടത്തി
യുദ്ധത്തിലുള്ള മരണത്തേക്കാൾ 4 കൂടുതലാണ് സൈന്യത്തിലെ ആത്മഹത്യ
അമേരിക്കൻ സൈന്യത്തിലെ മരണങ്ങളെക്കുറിച്ചുറ്റ ഒരു പുതിയ റിപ്പോർട്ട് ഒരു പൂർണ്ണമായ കണക്ക് പറയുന്നു: 9/11 ന് ശേഷം 7,057 സൈനികർ സൈനിക പ്രവർത്തനത്തിൽ മരിച്ചു. എന്നാൽ അതേ കാലയളവിലെ സൈനികരുടേയും വിരമിച്ച സൈനികരുടേയും ആത്മഹത്യ 30,177 ആണ്. നാല് മടങ്ങിൽ കൂടുതൽ. സൈനികരുടെ ആത്മഹത്യയുടെ തോത് പൊതുജനസമൂഹത്തിലെ ആത്മഹത്യയുടെ തോതിനേക്കാൾ കൂടുതലാണ്. വിയറ്റ്നാം യുദ്ധ സമയത്താണ് ഇതുപോലെയുള്ള ഒരു അവസ്ഥ മുമ്പ് ഉണ്ടായത്. — സ്രോതസ്സ് npr.org | Jun 24, 2021