Income Tax Act ന്റെ 139AA ഭാഗം അനുസരിച്ച് Permenant Account Number (PAN) ലഭിച്ച, ആധാര്‍ ലഭിക്കാന്‍ അര്‍ഹതയുള്ള ഏതൊരാളും അയാളുടെ ആധാര്‍ നമ്പര്‍ ഇന്‍കം ടാക്സ് വകുപ്പിനെ അറിയിക്കണം. അല്ലെങ്കില്‍ അയാളുടെ പാന്‍ അസാധുവാകും. ധാരാളം പ്രാവശ്യം അതിനുള്ള അവസാന തീയതി നീട്ടിയിരുന്നു. ഇപ്പോള്‍ പുതിയ അവസാന ദിവസം മാര്‍ച്ച് 31, 2020 ആണ്. അതിനകം പാന്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ അസാധുവാകും. "എന്നിരുന്നാലും സുപ്രീംകോടതി വിശാലമായ ബഞ്ചില്‍ ആധാര്‍ നിയമത്തിന്റെ സാധുത തന്നെ … Continue reading സുപ്രീം കോടതിയുടെ വിധി വരുന്നത് വരെ ആധാര്‍ ബന്ധിപ്പിക്കാത്തതിനാല്‍ പാന്‍ അസാധുവാകില്ല എന്ന് ഗുജറാത്ത് ഹൈക്കോടതി
ടാഗ്: വാര്‍ത്ത
ഒരു മുറി വാടക വീടുപോലും താങ്ങാനാകാത്തവരാണ് അമേരിക്കയിലെ പകുതി തൊഴിലാളികളും
പുതിയ കണക്ക് അനുസരിച്ച് ഒരു മുറി വാടക വീടുപോലും താങ്ങാനാകാത്തവരാണ് അമേരിക്കയിലെ പകുതി തൊഴിലാളികളും. മഹാമാരി സമയത്ത് അമേരിക്കയിലെ വീട് വാടക തുര്‍ന്നും വര്‍ദ്ധിച്ചുകൊണ്ടിരുന്നു. മണിക്കൂറിന് $20.40 ഡോളര്‍ എന്ന ശമ്പളം കിട്ടിയെങ്കിലേ ഒരു മുറി വാടക വീട് എടുക്കാന്‍ അമേരിക്കക്കാര്‍ക്ക് കഴിയൂ. അമേരിക്കയിലെ ശരാശരി ശമ്പളം മണിക്കൂറിന് ഏകദേശം $21 ഡോളര്‍ ആണ്. ആമസോണ്‍ പണ്ടകശാല മുതല്‍ ടാക്സി ഡ്രൈവര്‍മാര്‍ മുതല്‍ സ്കൂള്‍ അദ്ധ്യാപകര്‍ വരെയുള്ള ദശലക്ഷക്കണക്കിന് അമേരിക്കക്കാര്‍ വാടക കൊടുക്കാന്‍ കഷ്ടപ്പെടുകയാണെന്ന് National Low … Continue reading ഒരു മുറി വാടക വീടുപോലും താങ്ങാനാകാത്തവരാണ് അമേരിക്കയിലെ പകുതി തൊഴിലാളികളും
ഐക്യരാഷ്ട്ര സഭയുടെ പ്രധാന ജൈവവൈവിദ്ധ്യ കരാര്‍ ആദിവാസി അവകാശങ്ങളെ അംഗീകരിക്കുന്നു
മനുഷ്യന്റെ പ്രവര്‍ത്തനത്താല്‍ അതിവേഗം ശോഷിക്കുന്ന ജൈവവൈവിദ്ധ്യത്തെ സംരക്ഷിക്കാനായി 2030ഓടെ ഭൂമിയിലെ 30% സ്ഥലവും ജലവും സംരക്ഷിക്കാന്‍ 190 ല്‍ അധികം രാജ്യങ്ങള്‍ സമ്മതിച്ചു. ക്യാനഡയിലെ Montreal ല്‍ വെച്ച് നടന്ന COP15 എന്ന ഐക്യരാഷ്ട്ര സഭയുടെ ജൈവ വൈവിദ്ധ്യ സമ്മേളനത്തിലാണ് ഈ കരാറുണ്ടായത്. U.N. Convention on Biological Diversity ല്‍ അംഗമല്ലാത്തതിനാല്‍ അമേരിക്ക ഈ തര്‍ച്ചയില്‍ ഔദ്യോഗികമായി പങ്കെടുത്തില്ല. ഭൂമിയിലെ ആറാമത്തെ മഹാ ഉന്‍മൂലത്തെ തടയുകയാണ് ഈ നിര്‍ണ്ണായകമായ കരാറിന്റെ ലക്ഷ്യം. വന്യ ജീവികളെ സംരക്ഷിക്കുന്നതില്‍ … Continue reading ഐക്യരാഷ്ട്ര സഭയുടെ പ്രധാന ജൈവവൈവിദ്ധ്യ കരാര്‍ ആദിവാസി അവകാശങ്ങളെ അംഗീകരിക്കുന്നു
ഭാവി തലമുറക്ക് സിഗററ്റ് വില്‍ക്കുന്നതിനെ തടയുന്ന നിയമം ന്യൂസിലാന്റ് പാസാക്കി
ന്യൂസിലാന്റിനെ പുകവിമുക്തമാക്കാനുള്ള പദ്ധതിയുടെ ഭാഗമായി ചെറിയയാളുകള്‍ അവരുടെ ജീവിതത്തില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നത് തടയും. പ്രായമായ തലമുറക്ക് പുകയില ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ അനുവദിക്കുമെങ്കിലും നിക്കോട്ടിന്റെ അളവ് വളരെ കുറവാക്കും. അതുപോലെ പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന കടകളുടെ എണ്ണവും കുറക്കും. Smokefree 2025 പദ്ധതിയുടെ ഭാഗമായി ആരോഗ്യ സഹ മന്ത്രി Dr Ayesha Verrall ആണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്. ന്യൂസിലാന്റില്‍ ദിവസവും 14 പേര്‍ പുകവലി കാരണം മരിക്കുന്നു. പുകവലിയുടെ ഫലമായി മൂന്നില്‍ രണ്ട് പുകവലിക്കാരും നേരത്തെ … Continue reading ഭാവി തലമുറക്ക് സിഗററ്റ് വില്‍ക്കുന്നതിനെ തടയുന്ന നിയമം ന്യൂസിലാന്റ് പാസാക്കി
ആഗോള രാഷ്ട്രീയ കൃത്രിമപ്പണിയെ ഫേസ്‌ബുക്ക് അവഗണിച്ചു
ലോകം മൊത്തം തങ്ങളുടെ പ്ലാറ്റ്ഫോമുകളിലെ വ്യാജ അകൌണ്ടുകള്‍ തെരഞ്ഞെടുപ്പുകളേയും രാഷ്ട്രീയ കാര്യങ്ങളേയും അട്ടിമറിക്കുന്നതിന്റെ തെളിവുകളുണ്ടായിട്ടും ഫേസ്‌ബുക്ക് അവഗണിക്കുകയോ പ്രതികരിക്കാന്‍ വൈകുകയോ ചെയ്തു. അടുത്ത കാലത്ത് പിരിച്ചുവിടപ്പെട്ട ഒരു ജോലിക്കാരന് കിട്ടിയ മെമ്മോയില്‍ നിന്നാണ് BuzzFeed News ഇക്കാര്യം കണ്ടെത്തിയത്. മുമ്പത്തെ ഫേസ്‌ബുക്ക് ഡാറ്റാ ശാസ്ത്രജ്ഞനായ Sophie Zhang എഴുതിയ 6,600-വാക്കുകളുള്ള മെമ്മോയില്‍, അസെര്‍ബൈജാനിലേയും ഹൊണ്ടോറസിലേയും സര്‍ക്കാര്‍ നേതൃത്വവും രാഷ്ട്രീയ പാര്‍ട്ടികളും വ്യാജ അകൌണ്ടുകളുപയോഗിക്കുകയോ തങ്ങളെ പൊതുജനാഭിപ്രായമായി തെറ്റായി പ്രതിനിധാനം ചെയ്യുന്നതിന്റേയോ വ്യക്തമായ തെളിവുകളുണ്ട്. — സ്രോതസ്സ് buzzfeednews.com … Continue reading ആഗോള രാഷ്ട്രീയ കൃത്രിമപ്പണിയെ ഫേസ്‌ബുക്ക് അവഗണിച്ചു
ഗയാനയിലെ പൌരന്‍മാര്‍ എണ്ണക്കമ്പനികളുടെ തീരക്കടല്‍ ഖനനത്തെ വെല്ലുവിളിക്കുന്നു
കാലാവസ്ഥാ പ്രശ്നം വലുതാക്കുന്നതുകൊണ്ട് ExxonMobil ഉം മറ്റ് എണ്ണക്കമ്പനികളും നടത്തുന്ന തീരക്കടല്‍ ഖനനം അവസാനിപ്പിക്കാനായി ഗയാനയുടെ സര്‍ക്കാരിനെ കോടതിയില്‍ കയറ്റിയിരിക്കുകയാണ് രണ്ട് പൌരന്‍മാര്‍. Rupununi പ്രദേശത്തുനിന്നുള്ള ആദിവാസി ടൂറിസ്റ്റ് ഗൈഡായ 21-വയസുള്ള Quadad de Freitas ഉം ഒരു സര്‍വ്വകലാശാല അദ്ധ്യാപകനും അഴിമതി വിരുദ്ധ സംഘടനയായ Transparency Institute Guyana യുടെ മുമ്പത്തെ പ്രസിഡന്റും ആയ Troy Thomas ഉം ആണ് കേസ് കൊടുത്തിരിക്കുന്നത്. തങ്ങള്‍ക്കും ഭാവി തലമുറകള്‍ക്കുമുള്ള ആരോഗ്യകരമായ പരിസ്ഥിതി അവകാശത്തെ സംരക്ഷിക്കാന്‍ നിയമപരമായ കടമയുള്ള … Continue reading ഗയാനയിലെ പൌരന്‍മാര്‍ എണ്ണക്കമ്പനികളുടെ തീരക്കടല്‍ ഖനനത്തെ വെല്ലുവിളിക്കുന്നു
ജനിതകമാറ്റം വരുത്തിയ കടുക്: ആ വിള ഉപയോഗിക്കുന്നതിന്റെ സാമ്പത്തിക പ്രശ്നങ്ങളും പരിഗണിക്കണം
അടുത്തകാലത്ത് ജനിതകമാറ്റം വരുത്തിയ കടുകിന് കേന്ദ്ര പരിസ്ഥിതി അനുമതി ലഭിച്ചു. വലിയ എതിര്‍പ്പുകളുണ്ടായ ഇത്തരം വിളകളുടെ ദീര്‍ഘകാലത്തെ ഫലത്തെക്കുറിച്ച് നമുക്ക് അറിയില്ല എന്നതാണ് വിമര്‍ശരുടെ അഭിപ്രായം. ജനിതകമാറ്റം വരുത്തിയ വിളകളെക്കുറിച്ച് നാം എന്തെല്ലാം അറിയണം. വാണിജ്യപരമായ കൃഷിക്ക് വേണ്ടി ഇന്‍ഡ്യ സര്‍ക്കാര്‍ ആദ്യം അംഗീകരിച്ച ജനിതകമാറ്റം വരുത്തിയ വിള Bt പരുത്തി ആയിരുന്നു. 2002 ല്‍. പിന്നീട് വന്നത് Bt വഴുതനങ്ങ ആയിരുന്നു. — സ്രോതസ്സ് downtoearth.org.in | Santosh Kr Verma, Gurpreet Singh , … Continue reading ജനിതകമാറ്റം വരുത്തിയ കടുക്: ആ വിള ഉപയോഗിക്കുന്നതിന്റെ സാമ്പത്തിക പ്രശ്നങ്ങളും പരിഗണിക്കണം
മുമിയയെ സ്വതന്ത്രനാക്കണം
മാധ്യമ പ്രവര്‍ത്തകനും മുമ്പത്തെ ബ്ലാക്ക് പാന്തറും ആയ Mumia Abu-Jamal ജയിലില്‍ 41 വര്‍ഷം പൂര്‍ത്തിയാക്കി. അതില്‍ കൂടുതല്‍ സമയവും അദ്ദേഹം വധശിക്ഷക്ക് മുന്നിലായിരുന്നു. പുതിയതായി കണ്ടെത്തിയ തെളിവുകള്‍ അനുസരിച്ച് പോലീസുദ്യോഗസ്ഥന്‍ Daniel Faulkner ന്റെ കൊലപാതകത്തിന്റെ പേരില്‍ 1982 ല്‍ നടത്തിയ കുറ്റാരോപണം സംശയത്തിന്റെ നിഴലിലാണ്. Philadelphia District Attorneyയുടെ ഓഫീസില്‍ 2019 ല്‍ അന്നത്തെ പുതിയ DA ആയ Larry Krasner തെളിവുകളുടെ പെട്ടികള്‍ കണ്ടെടുത്തിരന്നു. — സ്രോതസ്സ് democracynow.org | Dec 14, … Continue reading മുമിയയെ സ്വതന്ത്രനാക്കണം
പെന്റഗണിന്റെ ബഡ്ജറ്റ് പകുതിയായി കുറക്കുക, ICBM ഇല്ലാതാക്കുക
ഡാനിയല്‍ എല്‍സ്ബര്‍ഗ് സംസാരിക്കുന്നു, ശീതയുദ്ധത്തിന് ശേഷം ഭീകരവാദി ആണവ ആക്രമണത്തേയോ, ഒരു അപകടത്തേയോ, അല്ലെങ്കില്‍ ഒരു വികൃതി രാജ്യം ആണവായുധം ഉപയോഗിക്കുന്നതിനെക്കുറിച്ചോ ആണ് ആളുകള്‍ ശ്രദ്ധിച്ചിരുന്നത്. അവര്‍ അമേരിക്കയും റഷ്യയും തമ്മിലുള്ള തികഞ്ഞ ഒരു ആണവയുദ്ധത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുയോ വിഷമിക്കുകയോ ചെയ്തില്ല. ശീതയുദ്ധം തീര്‍ന്നതോടെ അതിനെക്കുറിച്ച് ആളുകള്‍ ചിന്തിച്ചതേയില്ല. അത് മഹാദുരന്തമായിരിക്കുമെന്ന് അതിനെ പിന്‍തുടര്‍ന്ന ആളുകള്‍ക്ക് അറിയാമായിരുന്നു. നമ്മുടെ എല്ലാത്തരത്തിലേയും ആയുധങ്ങളും, മിസൈലുകളും, തന്ത്രപരമായ യുദ്ധവിമാനങ്ങളും എല്ലാം ഉപയോഗിക്കപ്പെടും. രണ്ട് പക്ഷത്തേയും. അതിന് പൂജ്യം സാദ്ധ്യതയായിരുന്നില്ല. പൂജ്യത്തിനോട് അടുത്ത … Continue reading പെന്റഗണിന്റെ ബഡ്ജറ്റ് പകുതിയായി കുറക്കുക, ICBM ഇല്ലാതാക്കുക
ഉപഭോക്തൃ ലംഘനങ്ങള്‍ വ്യാപകമായതിനെ തുടര്‍ന്ന് വെല്‍സ് ഫാര്‍ഗോക്ക് $370 കോടി ഡോളര്‍ അടക്കണം
$200 കോടി ഡോളര്‍ ഉപഭോക്താക്കള്‍ക്ക് redress ചെയ്യാനും നിയമങ്ങള്‍ ലംഘിച്ചതിന് $170 കോടി ഡോളര്‍ സിവില്‍ പിഴയും Wells Fargo ബാങ്ക് കൊടുക്കണമെന്ന് Consumer Financial Protection Bureau (CFPB) ഉത്തരവിട്ടു. ബാങ്കിന്റെ നിയമവിരുദ്ധ പ്രവര്‍ത്തി ശതകോടിക്കണക്കിന് ഡോളര്‍ സാമ്പത്തിക ദ്രോഹമാണ് ഉണ്ടാക്കിയത്. ആയിരക്കണക്കിന് ഉപഭോക്താക്കള്‍ക്ക് അവരുടെ വാഹനങ്ങളും വീടും നഷ്ടപ്പെട്ടു. വാഹന, ഭവന വായ്പകളുടെ പേരില്‍ ഉപഭോക്താക്കളെ നിയമ വിരുദ്ധമായ ഫീസുകളും പലിശയും ചാര്‍ത്തി. തെറ്റായി അവരുടെ കാറുകള്‍ repossessed. വാഹന, ഭവന വായ്പകളുടെ തിരിച്ചടവ് … Continue reading ഉപഭോക്തൃ ലംഘനങ്ങള്‍ വ്യാപകമായതിനെ തുടര്‍ന്ന് വെല്‍സ് ഫാര്‍ഗോക്ക് $370 കോടി ഡോളര്‍ അടക്കണം