കോഴിക്കോട്: ചുംബന സമരം ഉയർത്തിയ ആശയങ്ങളുടെ ഉള്ള് പൊള്ളയാണെന്ന് തെളിഞ്ഞതായി പ്രമുഖ ദലിത് ചിന്തകനും എഴുത്തുകാരനുമായ കെ.കെ. ബാബുരാജ് അഭിപ്രായപ്പെട്ടു. ‘ലിബറൽ ഉട്ടോപ്യകളും കേരളീയ പൊതുമണ്ഡല രൂപവത്കരണവും’ തലക്കെട്ടിൽ എസ്.ഐ.ഒ കോഴിക്കോട് വിദ്യാർഥി ഭവനത്തിൽ സംഘടിപ്പിച്ച ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചുംബന സമരം അപരവത്കരിച്ചത് ഫാഷിസത്തിെൻറ ഏറ്റവും വലിയ ഇരകളായ മത, ജാതി ന്യൂനപക്ഷ സമൂഹങ്ങളെയായിരുന്നു. ബഹുജനങ്ങളെ അടക്കം നിശ്ശബ്ദരാക്കിയും പ്രതിസ്ഥാനത്ത് നിർത്തിയുമുള്ള ഇത്തരം സമരങ്ങൾ ഫാഷിസത്തിനെതിരായ ജനാധിപത്യ മുന്നേറ്റത്തെയാണ് ഭിന്നിപ്പിക്കുന്നത്. എല്ലാത്തരം ലിബറൽ ഉട്ടോപ്യകളും ജനാധിപത്യ … Continue reading ചുംബന സമരം ഫാഷിസ്റ്റ് വിരുദ്ധ ചേരിയെ ദുർബലപ്പെടുത്തി